നെയ്യലുവ പോലുള്ള മേമ – 4

ആക്രാന്തം മൂത്ത് ഇളിഭ്യനായതിന്റെ ക്ഷീണം എങ്ങനെ മാറ്റുമെന്നറിയാതെ ഞാന്‍ അല്പനേരത്തേക്ക് നിശ്ശബ്ദനായി ഇരുന്നു.

എന്നാല്‍ അധികനേരം അങ്ങനെ തുടര്‍ന്നാല്‍ ഇമേജിനെ ബാധിക്കുമെന്ന് തോന്നിയതിനാല്‍ എന്തെങ്കിലുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കാന്‍ ഞാന്‍ തീരുമാനിച്ചു.

“നീയെന്താ വീട്ടിലേക്കൊന്നും വരാത്തേ…ഇടയ്ക്കൊക്കെ വാ.. നമുക്കിങ്ങനെ മിണ്ടീം പര്‍ര്‍….!”

പെട്ടെന്ന് ഉള്ളിലൊരു കൊള്ളിയാന്‍ മിന്നിച്ചുകൊണ്ട് സംസാരം മുറിഞ്ഞുപോയി. സംസാരത്തിനിടയില്‍ അറിയാതെ നോട്ടമൊന്ന്‍ മുകളിലെ പറമ്പിലേക്ക് നീണ്ടു പോയിരുന്നു.

അവിടെ ഒരു കൈ എളിയില്‍ കുത്തി എന്നെത്തന്നെ തറച്ചു നോക്കിക്കൊണ്ട് നില്‍ക്കുകയാണ് മേമ..!

“….സിനിമയൊക്കെ കചെകചേന്നും പറഞ്ഞിങ്ങു പോരും..എന്ത് സ്പീഡാന്നറിയ്വോ…ഈ വൈഫൈയുടെ ഒക്കെയൊരു കാര്യമേ…!”

പെട്ടെന്നെന്തു ചെയ്യണമെന്നറിയാതെ ഒന്നുഴറിയെങ്കിലും സംസാരം നിര്‍ത്തിയത് കാരണം ‍മേമയ്ക്ക് ഡൌട്ട് വന്നാലോ എന്ന പേടിയില്‍ ഞാന്‍ വേഗം പ്ലേറ്റെടുത്ത് മറിച്ചിട്ടു.

മേമ വല്ലതും കേട്ടെങ്കില്‍ തന്നെ വൈഫൈയുടെ കാര്യമാണെന്ന് കരുതിക്കോളും.

മിഷേല്‍ ഒരു അമ്പരപ്പോടെ നെറ്റി ചുളിച്ചുകൊണ്ട് എന്നെ നോക്കി. പൊടുന്നനെ വന്ന ആ മാറ്റത്തിന്റെ കാര്യം അവള്‍ക്കറിയില്ലല്ലോ.!

“അമ്മച്ചി എവിടെപ്പോയെടി മിഷേലേ.?”

മേമയുടെ ശബ്ദം കേട്ടപ്പോള്‍ അവള്‍ ഒന്ന് ഞെട്ടി.

“കുടുംബ ശ്രീയില്‍ പോയേക്കുവാ ആന്റീ..!”

അവള്‍ വേഗത്തില്‍ എഴുന്നേറ്റു കൊണ്ട് മറുപടി കൊടുത്തു.

“ഞാനീ പുല്ലൊന്നു പിടിച്ചു കൊടുക്കാന്‍ വേണ്ടി വന്ന…ഇപ്പൊ വന്നേയുള്ളൂ..!”

സാഹചര്യത്തെ ഒന്ന് ലളിതവല്‍ക്കരിക്കാനുള്ള ശ്രമമായിരുന്നു എന്റേത്. എന്നാല്‍ ആ കഴുതയ്ക്ക് അത് മനസ്സിലായില്ല .’ഇപ്പൊ വന്നേയുള്ളൂ’ എന്ന്‍ പറഞ്ഞപ്പോള്‍ അവള്‍ ‘എന്തിനാ കള്ളം പറയുന്നേ’ എന്ന ഭാവത്തില്‍ എന്നെ നോക്കി.

“ആഹ്..വന്നു ഭക്ഷണം കഴിയ്ക്ക്…എടുത്തു വച്ചിണ്ട്..!”

മേമ ഞങ്ങളെ രണ്ടുപേരെയും മാറി മാറി നോക്കിയ ശേഷം എന്നോട് കല്പിച്ചു.

ഞാന്‍ മിഷേലിനെ ഒന്ന് പാളി നോക്കിയശേഷം വേഗം മുകളിലേക്ക് നടന്നു.

“വാടീ…കൊറച്ചു ചായ കുടിക്കാം..!”

മേമ മിഷേലിനെ ക്ഷണിക്കുകയാണ്.

“വേണ്ട ആന്റീ..ചോറ് കഴിച്ചിട്ട് കൊറച്ചു നേരമായേള്ളൂ..!”

“മ്ഹും..എന്നാ അരിഞ്ഞു കഴിഞ്ഞിട്ട് വിളിയ്ക്ക്..ഞാന്‍ വന്നു പിടിച്ചു തരാം..!”

അതും പറഞ്ഞ് മേമ എനിക്ക് നേരെ തിരിഞ്ഞു. ഞാനപ്പോള്‍ അവരെയും കടന്നു പോകുകയായിരുന്നു. ഉള്ളിലൊരു വിളറിയ മോന്ത ഒളിഞ്ഞിരിക്കുന്നത് അവര്‍ കാണാതിരിക്കാന്‍ മെല്ലെയൊരു മൂളിപ്പാട്ടും പാടി എതിര്‍വശത്തേക്ക് നോക്കിക്കൊണ്ടാണ് നടന്നത്.

“നോക്കി നടക്ക്….തടഞ്ഞു വീഴണ്ട..!’

പിന്നില്‍ നിന്നും മേമയുടെ കമന്റ് കേട്ടു. അതിലൊരു കളിയാക്കലിന്റെ ധ്വനിയില്ലേ എന്നൊരു സംശയം വന്നെങ്കിലും തിരിഞ്ഞു നോക്കി അതുറപ്പിക്കാന്‍ ശ്രമിച്ചില്ല.

“മോന്‍ കാലത്തല്ലേ കുളിച്ചത്..പിന്നേം പോയോ..!!”

ഡൈനിംഗ് ടേബിളില്‍ ചെയര്‍ വലിച്ചിട്ടിരിക്കുമ്പോള്‍ അമ്മമ്മയുടെ ചോദ്യം വന്നു.

“അതിനവന്‍ കുളിക്കാന്‍ പോയതല്ലമ്മേ..അവിടെ വേറെ ഏതാണ്ട് പരിപാടിയായിരുന്നു..!”

മൂക്കിലൂടെ മുളക് വെള്ളമൊഴിക്കുന്നപോലെ അടുക്കളയില്‍ നിന്നും മേമയുടെ വക തിരുത്ത് വന്നു.

നാണക്കേട്…അവരെല്ലാം കേട്ടിട്ടുണ്ട്..ഛെ..!

എനിക്കാകെ എന്ത് ചെയ്യണമെന്നറിയാത്തപോലൊരു വൈക്ലബ്യം വന്നുപോയി.

“ദാ..ചോറ് കഴിച്ചിട്ട് കുടിച്ചാ മതി.…!”

മേമ രണ്ടു ഗ്ലാസില്‍ ചായയുമായി വന്ന്‍ ഒരെണ്ണം എന്റെ മുന്നിലേക്ക് വച്ചു. ശേഷം ടേബിളില്‍ മൂടി വച്ചിരുന്ന പാത്രങ്ങളെല്ലാം തുറന്നു.

ആഹാ..നല്ല വെച്ച കോയീന്റെ മണം..!

ചിക്കനും കൂട്ടി ചോറ് കഴിച്ചോണ്ടിരുന്നപ്പോ കൈക്ക് ഒരു വിറ പോലെ തോന്നി. ശരിക്കും നല്ലപോലെ വിശന്നിരുന്നെന്ന കാര്യം അപ്പോഴാണ്‌ ഞാന്‍ തിരിച്ചറിയുന്നത്. അമ്മയും മോളും എല്ലാം കൂടങ്ങ്‌ ചേര്‍ന്നപ്പോ മറ്റൊന്നും ഓര്‍ത്തതേയില്ല.

മേമ ചായ ഊതിക്കുടിച്ചുകൊണ്ട് എതിര്‍വശത്തുള്ള ചെയറില്‍ ഇരുന്നു.

“നല്ല നെയ്യപ്പാ..ല്ലേ അമ്മേ..!”

അവര്‍ ടേബിളിലെ ചെറിയ കാസറോള്‍ തുറന്നു കൊണ്ട് അമ്മമ്മയോടു ചോദിച്ചു.

“ഉം..നല്ല ചൂടുമുണ്ട്…വറീസിന്റെ കടേന്നല്ലേ..!”

“അതിനവിടെ വേറേതു കടയിരിക്കുന്നു..! ഉള്ളിവട വാങ്ങിക്കാന്നാ കരുതിയെ.. ഇവനതിന്റെ കൊതിയനല്ലേ…! പക്ഷെ ആയിട്ടില്ല.. ഉണ്ടാക്കുന്നെയുള്ളൂ..!”

ഒരു നെയ്യപ്പം എടുത്തശേഷം കാസറോളടക്കം ബാക്കി അവരെന്റെ നേരെ നീക്കി വച്ചു.

“നല്ല മുരുമുരൂന്നുണ്ട്.. ചായേടെ കൂടെ കഴിച്ച് നോക്ക്..!”

ഞാന്‍ നോക്കുമ്പോ നാലഞ്ചെണ്ണം ബാക്കിയുണ്ട്. ചോറ് കഴിച്ച് കഴിഞ്ഞിട്ട് എരിവ് കളയാമെന്നു കരുതി ഞാനത് മൂടി വച്ചു.

“കറി എങ്ങനുണ്ട്..ഇഷ്ടായോ..?”

കഴിച്ച് കഴിഞ്ഞ് കൈ കഴുകാനായി എഴുന്നേല്‍ക്കുമ്പോള്‍ മേമ ചോദിച്ചു.

“പൊളി..!!”

എരിവ് കാരണം വായിലേക്ക് വായു കയറ്റി വലിച്ചു കൊണ്ട് ഞാന്‍ ആംഗ്യം കാണിച്ചു.

“നല്ല എരിവുണ്ടല്ലേ…അത്..മുളക് പൊടിയിട്ടപ്പോ കൊറച്ചങ്ങ് കൂടിപ്പോയി..!”

മേമയുടെ സ്വരത്തിലൊരു ചമ്മല്‍ പടര്‍ന്നു.

“അധികൊന്നുമില്ല…അല്ലേലും എനിക്ക് അരിവാ ഇഷ്ടം..!”

കൈ കഴുകി തുടച്ച ശേഷം ഞാന്‍ ചായയും നെയ്യപ്പവുമെടുത്തു ഹാളിലെ സോഫയില്‍ ചെന്നിരുന്നു.

ടീവിയില്‍ സൗണ്ട് തോമ കളിച്ചുകൊണ്ടിരിക്കുകയാണ്. ചായയും നെയ്യപ്പവും ആസ്വദിച്ചു കൊണ്ട് സിനിമയില്‍ കണ്ണും നട്ടിരിക്കുകയായിരുന്ന അമ്മച്ചന്‍ എന്നെ നോക്കി ചിരിച്ചു.

“അതാവും ഈ വലിച്ചു കയറ്റുന്നത്..!”

എന്റെ എരിവുവലിയെ ഉദ്ദേശിച്ചാണ് മൂപ്പര് ഗോളടിച്ചത്.

മേമ ഒരു ചെറുചിരിയോടെ ചായഗ്ലാസ്സുമെടുത്ത് എഴുന്നേറ്റ് എന്റെ അരികില്‍ സോഫയില്‍ വന്നിരുന്നു.

അമ്മച്ചനുള്ള മറുപടി ഒരു ചിരിയിലൊതുക്കി ഞാന്‍ ചായഗ്ലാസ്‌ ടീപ്പോയില്‍ വച്ചു.

നല്ല പൊള്ളി നില്‍ക്കുന്ന വലിയ നെയ്യപ്പമാണ്..! എനിക്കത് കണ്ടപ്പോ മിഷേലിനെയാണ് ഓര്‍മ്മ വന്നത്. അവളുടെ അപ്പവും ഇതുപോലെയായിരിക്കു..നല്ല പൊള്ളിപ്പൊങ്ങിയങ്ങനെ..ആഹാ..!

“മിഷേലിന്റെ അപ്പാപ്പന്റെ കടേന്നാ..! സോസൈറ്റീടെ തൊട്ടടുത്തു തന്നെ ഒരു ചെറിയ തട്ടുകട കണ്ടിട്ടില്ലേ..! ആഹ്..ശരിയാ നീ കണ്ടിട്ടുണ്ടാവില്ല.. അങ്ങേരതിന് ഉച്ചയ്ക്ക് ശേഷം മാത്രമല്ലേ തുറക്കൂ..!”

മേമ ടീവിയിലേക്ക് ശ്രദ്ധിച്ചു കൊണ്ടാണ് പറഞ്ഞത്.

എനിക്കാ സംസാരം ശരിക്കങ്ങോട്ട് ദഹിച്ചില്ല. ‘മിഷേലിന്റെ അപ്പാപ്പന്റെ കട’ എന്ന് പറയേണ്ട കാര്യമെന്താ..’അപ്രത്തെ വര്‍ഗീസേട്ടന്റെ’ എന്ന് പറഞ്ഞാപ്പോരെ..! ഉറപ്പായിട്ടും എനിക്കിട്ടൊന്നു താങ്ങിയതാണ്..!

അപ്പോ മേമ എല്ലാം കേട്ടെന്നാ തോന്നുന്നത്…ഛെ..വേണ്ടായിരുന്നു..!

Leave a Reply

Your email address will not be published. Required fields are marked *