പക – 3

ഏയ്‌ ഇല്ലമ്മേ.

മനു നീയെനോട് കള്ളവും പറയാൻ തുടങ്ങിയോ.

അമ്മേ അത് രണ്ടു പുകയെ വലിച്ചുള്ളൂ.

ദെ മനു ഇനി നീ സിഗരറ്റ് വലിച്ചാൽ അല്ലേൽ വലിക്കുന്നുണ്ടെന്നു ഞാൻ അറിഞ്ഞാൽ പിന്നെ ഞ്ഞാൻ നിന്നോട് മിണ്ടില്ല.

എനിക്ക് ഇതൊന്നും ഇഷ്ടമല്ല

എന്റെ മോൻ അങ്ങിനത്തെ കാര്യങ്ങൾ ഒന്നും ചെയ്യാനും പാടില്ല.

എത്ര പറഞ്ഞിട്ട നിന്റെ അച്ഛൻ അതൊന്നു നിറുത്തിയെ എന്നറിയോ നിനക്ക്.

ഇല്ലമ്മേ ഇനി ഞാൻ വലിക്കില്ല പോരെ അതിനു ഇനി അമ്മ പിണങ്ങേണ്ട…

ഹ്മ്മ് ഉറപ്പല്ലേ അതോ എന്നെ പറ്റിക്കാൻ വേണ്ടി പറയുകയോന്നും അല്ലല്ലോ.

ഉറപ്പായിട്ടും അമ്മേ.

അമ്മയോട് പറഞ്ഞ വാക് ഞാൻ എന്നെങ്കിലും തെറ്റിച്ചിട്ടുണ്ടോ.

അതില്ല എന്നാലും ഈ കാര്യത്തിലും ആ പതിവ് തെറ്റിക്കില്ലല്ലോ അല്ലേ.

ഇല്ലമ്മേ ഇത് എന്റെ രേഖകുട്ടിക്ക് ഞാൻ തരുന്ന വാക്കാ..

മനു അമ്മയോട് പറഞ്ഞ വാക്കൊന്നും ഇതുവരെ തെറ്റിച്ചിട്ടില്ലല്ലോ. ഇതും തെറ്റിക്കില്ല.

പോരെ

ഹ്മ്മ് എന്നാൽ മതി.

ആ മനു ദേ അവിടെ നിറുത്ത്.

എന്തിനാ അമ്മേ.

മനു നല്ലകുട്ടിയല്ലേ അമ്മ അതൊന്നു വാങ്ങിയിട്ട് വരാം.

ഹോ ഈ അമ്മയുടെ ഒരു പാൽകോവ കൊതി.

മോനേ അമ്മയുടെ ആഗ്രഹമല്ലെടാ

നീ വലുതായി കഴിയുമ്പോൾ ഈ അമ്മക്ക് എന്നും കൊണ്ട് തരുമോ

ഹ്മ്മ് അതപ്പോയല്ലേ .

എപ്പോഴാനെങ്കിലും നീ മറക്കരുത് കേട്ടോടാ മനു എന്ന് പറഞ്ഞോണ്ട് രേഖ മനുവിന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തോണ്ട്,

ഹ്മ്മ് സിഗരറ്റ് നാറുന്നുണ്ട്..

സോറി അമ്മേ ഇനി ഞാൻ വലിക്കില്ല..

ഹ്മ്മ്

ഷോപ്പിങ് എല്ലാം കഴിഞ്ഞു വീട്ടിലെത്തിയപ്പോയെക്കും ഉച്ചയായി.

മനു സമയം എത്രയായി അച്ഛൻ വന്നിട്ടുണ്ടാകുമോടാ

വരാനുള്ള സമയം ആയിട്ടില്ലമേ.

ഹ്മ്മ്

നി ബൈക്ക് എടുത്തതിനു ഞാനും കൂടി കേൾക്കേണ്ടി വരുമല്ലോ.

എനിക് വേണ്ടി അല്ലല്ലോ ബൈക്ക് എടുത്തേ നമ്മുടെ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ വേണ്ടിയല്ലേ.

ഹ്മ്മ്

പിന്നെ അമ്മ പറഞ്ഞാൽ മതി ഓട്ടോ ഒന്നും കിട്ടിയില്ല അതുകൊണ്ട് പോയതാ എന്ന്.

ഹ്മ്മ് ഞാൻ പറയില്ല അച്ഛനോട് കള്ളം പറയാൻ എന്നെ കൊണ്ട് ആകില്ല.

ഇല്ലെങ്കിൽ നമുക്ക് രണ്ടു പേർക്കും ഇന്ന് വയറു നിറയെ കേൾക്കാം.

ഹ്മ്മ് പറഞ്ഞോണ്ട് നില്കാതെ നി വേഗം പോയെ.. വണ്ടിയുടെ സ്പീഡ് കൂട്ടികൊണ്ട് മനു വേഗം വീട് പിടിച്ചു.

വിടെത്തിയതും

അച്ഛൻ അരവിന്ദൻ വീടിന്റെ മുൻപിൽ തന്നെ.

രണ്ടുപേരും വണ്ടിയിൽ നിന്നിറങ്ങി കൊണ്ട് നിന്നു പരുങ്ങുന്നത് കണ്ടിട്ട് അരവിന്ദന്റെ മനസ്സിൽ ചിരിയാണ് വന്നത്.

അത് മറച്ചു കൊണ്ട്.

രണ്ടുപേരും എവിടെ പോയതായിരുന്നു. മാർകെറ്റിൽ പോയതായിരുന്നു ഏട്ടാ എന്ന് പറഞ്ഞോണ്ട് രേഖ വാങ്ങിയ സാധനങ്ങൾ അടങ്ങിയ കവർ ഒന്നു പൊന്തിച്ചു കാണിച്ചു.

ഹ്മ്മ് എന്നാ ഒന്ന് പറഞ്ഞിട്ട് പോകാമായിരുന്നില്ലേ.

അല്ലേൽ ശ്രീധരന്റെ വീട്ടിൽ ചാവിയെങ്കിലും കൊടുത്തിട്ടു പോകാമായിരുന്നില്ലേ നിങ്ങൾക്.

വേഗം വരാം എന്ന് കരുതിയ പോയത് ഏട്ടാ അപ്പൊ ഇവന് എന്തൊക്കെയോ വാങ്ങണം എന്ന് പറഞ്ഞു നാലഞ്ച് കടയിൽ കയറി ഇറങ്ങി അതാ ലേറ്റ് ആയെ.

അത് കണ്ടു മനു അമ്മയെ നോക്കി. അമ്മ തലയാട്ടികൊണ്ട് കണ്ണുകളാൽ മനുവിനോട് മിണ്ടല്ലേ എന്ന് കാണിച്ചു.

ഹ്മ്മ് എന്നിട്ട് എല്ലാം കിട്ടിയോടാ.

ഹ്മ്മ് വാങ്ങി അച്ഛാ.

ഹ്മ്മ് വാതിൽ തുറക്ക് എന്ന് പറഞ്ഞോണ്ട് അരവിന്ദൻ മുന്നോട്ടു പോയതും.

രേഖ ദീർഘ ശ്വാസം എടുത്തോണ്ട് ഹാവു എന്ന് പറഞ്ഞു.

മനു അമ്മയോട് എന്തിനാ എന്നെ പറഞ്ഞേ.

മിണ്ടല്ലേ മോനേ

അച്ഛൻ ബൈക്കിന്റെ കാര്യം മറന്നിരിക്കുകയാ.

ഹ്മ്മ്

രണ്ടുപേരും എന്താ ഒരു സ്വകാര്യം എന്ന് പറഞ്ഞോണ്ട് അരവിന്ദൻ രണ്ടുപേരെയും നോക്കി.

ഒന്നൂല്യ എന്ന് പറഞൊണ്ട് മനു ഡോർ തുറന്നു അകത്തോട്ടു കയറി. കൂടെ അരവിന്ദനും രേഖയും..

ആ മനു നിനക്ക് എന്നാ ക്ലാസ്സ്‌ തുടങ്ങുന്നേന്ന് പറഞ്ഞെ.

അച്ഛാ അടുത്ത ആഴ്ച

ഹ്മ്മ്

എന്നാൽ അതിന് മുൻപേ നീയും അമ്മയും കൂടെ തറവാട്ടിൽ ഒക്കെ ഒന്ന് പോയി പോരെ.

സാധനങ്ങൾ അടുക്കി വെക്കുന്ന തിരക്കിൽ അരവിന്ദൻ പറഞ്ഞത് രേഖ കിച്ചണിൽ നിന്നും കേട്ടു.

ആ അപ്പൊ നിങ്ങൾ വരുന്നില്ലേ ഏട്ടാ. നോക്കട്ടെ പറ്റിയാൽ വരാം.

എന്നാ ഞങ്ങളും പോകുന്നില്ല എന്ന് പറഞ്ഞോണ്ട് രേഖ അരവിന്ദന്റെ അടുത്ത് നിന്നും ബാഗ് വാങ്ങി വെച്ചു.

ഇല്ലെടി നിങ്ങൾ പോയിട്ട് വാ. എനിക്ക് വരാൻ പറ്റുമെന്നു തോന്നുന്നില്ല.

ഓഫീസിലേ ബുദ്ധിമോട്ടൊക്കെ നിനക്കറിയാലോ രേഖേ

ഇയാഴ്ച എല്ലാം ചെയ്തു തീർക്കാൻ പറ്റുമെന്നു തോന്നുന്നില്ല.

അപ്പൊ പിന്നെ ലീവ് കൂടി ആയാൽ.

ഹ്മ്മ് അല്ലേലും നിങ്ങൾ അങ്ങിനെ അല്ലേ പറയു.

ഞാനും എന്റെ മോനും പോയിക്കൊള്ളാം ഇനി നിങ്ങൾ ലീവെടുത്തിട്ടു ഓഫീസിൽ പോകാതിരിക്കേണ്ട.

എപ്പോയെങ്കിലും ഒക്കെ എങ്ങോട്ടെങ്കിലും ഒന്ന് പോവുകയുള്ളൂ എല്ലാ ദിവസവും ഞാനി വീട്ടിൽ തന്നെ അല്ലേ..

എന്നൊക്കെ പറഞ്ഞു അമ്മ സങ്കടപെട്ടു കൊണ്ടിരുന്നു..

അവസാനം ഞാനിടപ്പെട്ടിട്ടാ അമ്മ ഒന്നു നിറുത്തിയെ.

ഞങ്ങൾ ആണുങ്ങളുടെ വിഷമം ഒന്നും നിങ്ങൾക്കറിയണ്ടല്ലോ രേഖേ

അതാ അച്ഛൻ പറഞ്ഞില്ലേ നമ്മളോട് പോകാൻ പിന്നെന്താ അമ്മേ.

അച്ഛന് വരാൻ സാധിക്കാത്തത് കൊണ്ടല്ലേ.

ഹ്മ്മ് നീയും അച്ഛനും കണക്കാ രണ്ടും ഒരുപോലെയെ പറയു എനിക്കറിയാലോ അച്ഛനെയും മോനെയും എന്ന് പറഞ്ഞോണ്ട് അമ്മ എഴുനേറ്റ് ഫുഡ്‌ എല്ലാം എടുത്തു വെച്ചു..

ഞങ്ങൾ എല്ലാവരും കൂടെ സന്തോഷത്തോടെ കഴിച്ചെണീറ്റപ്പോഴും അമ്മയുടെ മുഖം വാടി തന്നെ.

എന്താ രേഖേ ഇപ്പോഴും അത് വിട്ടില്ലേ.

ഹ്മ്മ് എന്ന് മുഖം വീർപ്പിച്ചു കൊണ്ട് അമ്മ എല്ലാം എടുത്തു വെച്ചു കൊണ്ടിരുന്നു..

ഞാനും അച്ഛനും നോക്കി ചിരിച്ചു.

നി ചിരിക്കേണ്ട നിനക്ക് ഞാൻ തരാം എന്ന് പറഞ്ഞോണ്ട് അമ്മ എന്റെ തലയിൽ ഒന്ന് തട്ടി..

അച്ഛാ ഇത് കണ്ടോ അമ്മ.

സാരമില്ലെടാ അമ്മയെല്ലേ . ഹ്മ്മ്

ഇതിപ്പോ ഞാൻ ആയോ കുറ്റക്കാരൻ. നിങ്ങളുടെ വഴക്ക് തീർക്കാൻ വന്ന ഞാൻ പെട്ടോ..

നി കഴിച്ചു കഴിഞ്ഞില്ലേ എന്നാ എണീറ്റ് പോകാൻ നോക്ക്.

അതേ രേഖ മോളെ പിണക്കമാണോ എന്നോട്.

ഒന്നും പറയണ്ട നി എന്നോട് മിണ്ടുകയും വേണ്ട.

അമ്മേ നമുക്ക് രണ്ടുപേർക്കും പോകാം അമ്മേ.

ഞാനില്ലേ എന്റെ അമ്മയെ കൊണ്ട് പോകാൻ.

ആ അരവിന്ദനോട് പോയി പണിനോക്കാൻ പറ അമ്മേ.

ടാ ടാ വേണ്ട കേട്ടോ. നിന്റെ അച്ഛനാണ് ഓർമ ഉണ്ടായിക്കോട്ടെ.

ഹോ ഇപ്പൊ ഞാൻ പുറത്തായി അല്ലേ.

ആരാ പറഞ്ഞെ എന്റെ മോൻ പുറത്തായി എന്ന്.

ഞങ്ങളുടെ പോന്നു മോനല്ലേ നി എന്ന് പറഞ്ഞോണ്ട് അച്ഛൻ എന്നെ ചേർത്തു പിടിച്ചു.

ഹ്മ്മ് ഒരു അച്ഛനും മോനും വേറെ എവിടെയും ഇല്ലല്ലോ..

അമ്മക്ക് അസൂയയാ അച്ഛാ.

ഹോ അസൂയ പെടാൻ പറ്റിയ ഒരച്ഛനും മകനും.. എന്ന് പറഞ്ഞോണ്ട് അമ്മ ഞങ്ങളുടെ അടുത്ത് വന്നിരുന്നു.

ഹ്മ്മ് ഇപ്പോഴാ മോനേ കുടുംബം ആയത്.

Leave a Reply

Your email address will not be published. Required fields are marked *