പക – 3 3

ഞാനും അച്ഛനും നോക്കി ചിരിച്ചു.

നി ചിരിക്കേണ്ട നിനക്ക് ഞാൻ തരാം എന്ന് പറഞ്ഞോണ്ട് അമ്മ എന്റെ തലയിൽ ഒന്ന് തട്ടി..

അച്ഛാ ഇത് കണ്ടോ അമ്മ.

സാരമില്ലെടാ അമ്മയെല്ലേ . ഹ്മ്മ്

ഇതിപ്പോ ഞാൻ ആയോ കുറ്റക്കാരൻ. നിങ്ങളുടെ വഴക്ക് തീർക്കാൻ വന്ന ഞാൻ പെട്ടോ..

നി കഴിച്ചു കഴിഞ്ഞില്ലേ എന്നാ എണീറ്റ് പോകാൻ നോക്ക്.

അതേ രേഖ മോളെ പിണക്കമാണോ എന്നോട്.

ഒന്നും പറയണ്ട നി എന്നോട് മിണ്ടുകയും വേണ്ട.

അമ്മേ നമുക്ക് രണ്ടുപേർക്കും പോകാം അമ്മേ.

ഞാനില്ലേ എന്റെ അമ്മയെ കൊണ്ട് പോകാൻ.

ആ അരവിന്ദനോട് പോയി പണിനോക്കാൻ പറ അമ്മേ.

ടാ ടാ വേണ്ട കേട്ടോ. നിന്റെ അച്ഛനാണ് ഓർമ ഉണ്ടായിക്കോട്ടെ.

ഹോ ഇപ്പൊ ഞാൻ പുറത്തായി അല്ലേ.

ആരാ പറഞ്ഞെ എന്റെ മോൻ പുറത്തായി എന്ന്.

ഞങ്ങളുടെ പോന്നു മോനല്ലേ നി എന്ന് പറഞ്ഞോണ്ട് അച്ഛൻ എന്നെ ചേർത്തു പിടിച്ചു.

ഹ്മ്മ് ഒരു അച്ഛനും മോനും വേറെ എവിടെയും ഇല്ലല്ലോ..

അമ്മക്ക് അസൂയയാ അച്ഛാ.

ഹോ അസൂയ പെടാൻ പറ്റിയ ഒരച്ഛനും മകനും.. എന്ന് പറഞ്ഞോണ്ട് അമ്മ ഞങ്ങളുടെ അടുത്ത് വന്നിരുന്നു.

ഹ്മ്മ് ഇപ്പോഴാ മോനേ കുടുംബം ആയത്.

അതെന്താ

അമ്മയും അച്ഛനും മോനും ഒന്ന് ചേർന്നു ഇരിക്കുമ്പോൾ അച്ഛന്റെ ഉള്ളിൽ എത്ര സന്തോഷിക്കുന്നുണ്ട് എന്നറിയുമോ.

ഇവന് അതൊന്നും അറിയണ്ടല്ലോ. എന്ന് പറഞ്ഞോണ്ട് അമ്മ എന്റെ നെറുകയിൽ തലോടി കൊണ്ടിരുന്നു.

ഞങ്ങൾ രാവിലെ തന്നെ തറവാട്ടിലേക്കു പുറപ്പെട്ടു..

അവിടെ എത്തിയതും കുടുംബക്കാർ എല്ലാവരും ഒത്തു കൂടിയിട്ടുണ്ട്. അതിനിടയിലേക്ക് ഞങ്ങളും ചെന്നത്തോടെ ആകെ ഒരു ബഹളമായിരുന്നു.

അതിനിടക്ക് ആരോ അമ്മയോട് രേഖേ മനുവിന്റെ അച്ഛൻ വന്നില്ലേ.

ഇല്ല ലീവ് എടുക്കാൻ പറ്റില്ല.

ഹ്മ്മ് അവനും കൂടി ഉണ്ടായിരുന്നേൽ നന്നായിരുന്നു അല്ലേ.

അത് കേട്ടു അമ്മയുടെ മുഖം വാടുന്നത് ഞാൻ കണ്ടു.

ഞാൻ അമ്മയുടെ അരികെ പോയിരുന്നു കൊണ്ട് അമ്മ വിഷമിക്കാതെ ഞാനില്ലേ അമ്മയുടെ ക്കൂടെ പിന്നെന്തിനാ വിഷമിക്കുന്നെ.

അമ്മ എന്റെ നെറുകയിൽ ഒന്ന് ചുംബിച്ചുകൊണ്ട് എല്ലാവരോടും ആയി ചിരിയും തമാശയിലും ഏർപ്പെട്ടു.

അന്നത്തെ ദിവസം അങ്ങിനെ പോയി കൊണ്ടിരുന്നു.

അതിനിടക്ക് ആണ് അമ്മയുടെ വീട്ടിന്റെ അടുത്തുള്ള ചേച്ചി വന്നു അമ്മയോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട് അമ്മ അതെല്ലാം കേട്ടു മൂളുന്നും ഉണ്ട്.

അവസാനം അമ്മ അവരോടു. ആയി. ചേട്ടൻ സമ്മതിക്കില്ല

നിനക്കറിയാമല്ലോ ചേട്ടന്റെ കാര്യം അതൊന്നും ചേട്ടന് ഇഷ്ടമല്ല..

ഹ്മ്മ് നി ഒന്ന് ചോദിച്ചു നോക്ക്. സമ്മതമാണേൽ പോകാലോ.

മോൻ സ്കൂളിൽ പോയാൽ പിന്നെ നി തനിച്ചല്ലേ വീട്ടിൽ നിനക്കൊരു ടൈം പാസ്സും ആകും. അതാ.

ആ ഞാൻ ചോദിക്കട്ടെ ഉറപ്പൊന്നും പറയാൻ പറ്റില്ല.

ഹ്മ്മ് ചോദിച്ചിട്ട് വിവരം കൊണ്ടാ അവര് ആളെ തേടികൊണ്ടിരിക്കുകയാ.

ഹ്മ്മ് എന്നാൽ ശരി. എന്ന് പറഞ്ഞോണ്ട് അവര് പോയി.

ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു.

അമ്മേ അവരെന്താ പറഞ്ഞെ.

അതൊന്നുമില്ലെടാ.

അമ്മയോട് അവരുടെ ചേട്ടൻ നടത്തുന്ന ഫിനാൻസ് കമ്പനിയിൽ ജോലിക്ക് പോകാൻ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചതാ.

എന്നിട്ട് അമ്മ എന്ത് പറഞ്ഞു.

എന്ത് പറയാനാ അച്ഛനോട് ചോദിച്ചു പറയാം എന്ന് പറഞ്ഞു.

ഹ്മ്മ് അമ്മക്ക് ആഗ്രഹം ഉണ്ടോ ജോലിക് പോകാൻ.

അച്ഛൻ സമ്മതിക്കില്ലെടാ മനു. നിനക്കറിയില്ലേ അച്ഛനെ..

ഹ്മ്മ് അമ്മക്ക് താല്പര്യം ഉണ്ടോ.

ഹ്മ്മ് ഇല്ലാതില്ല ഞാനേതായാലും വെറുതെ വീട്ടിൽ ഇരിക്കുകയല്ലേ.

എന്നാൽ നമുക്ക് അച്ഛനെക്കൊണ്ട് സമ്മതിപ്പിക്കാം.

എങ്ങിനെ..

അതൊക്കെയുണ്ട് അമ്മേ.

എന്റെ മോൻ ചക്കര എന്ന് പറഞ്ഞോണ്ട് അമ്മ എന്നെ കുറെ ഉമ്മവെച്ചു.

അതേ വല്ലാതെ സന്തോഷിക്കേണ്ട സമ്മതിക്കുമോ എന്ന് നോക്കാം എന്നു മാത്രമേ ഞാൻ പറഞ്ഞോള്ളൂ.

നീയെന്റെ കൂടെ നിന്നാൽ മതി അച്ഛൻ ഉറപ്പായിട്ടും സമ്മതിക്കും

ഹ്മ്മ് എന്നാ ഓക്കേ ഞാൻ അമ്മയുടെ കൂടെ നിൽകാം.

എനിക്ക് ഇടയ്ക്കിടയ്ക്ക് ക്യാഷ് തരേണ്ടി വരും ഓക്കേയാണോ

അതെന്തിനാ.

അതൊക്കെയുണ്ട്.

എന്തിനാന്ന് പറ.

ഞാൻ അതെല്ലാം എടുത്തു വെച്ചു വല്യ പണക്കാരൻ ആകും അതിനാ.

Leave a Reply

Your email address will not be published. Required fields are marked *