പക – 3

ടി മര്യാദക്ക് പോയി കുളിക്കാൻ നോക്ക് ഇനിയും നിന്നു വാചക കസർത്തു നടത്താൻ നിക്കാതെ..

അവള് പറയട്ടെ പാർവതി. അവളല്ലേ ഞങ്ങടെ രാജകുമാരി..

ആ അങ്ങിനെ പോരട്ടെ ഇന്ന് നമുക്ക് പാർവതിയുടെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കണം അമ്മായി അമ്മേ..

ഹോ ഈ പെണ്ണിനോട് പറഞ്ഞു ജയിക്കാൻ ആരുമില്ലല്ലോ ദൈവമേ..

അല്ല മോളെ ഇന്ന് മനു എന്ത് പറഞ്ഞെടി നിന്നോട്. എന്ന് മനുവിന്റെ അമ്മ അവളോട്‌ ചോദിച്ചു.

ഹോ ആ ഗൗരവം തന്നെ അമ്മേ

ആരുടെ അടുത്ത് നിന്റെ അടുത്തോ. ദേ പെണ്ണെ സത്യം പറഞ്ഞോണം.

അതിനവൾ നാണിച്ചു കൊണ്ട്. അതേ മനു ഏട്ടൻ എന്നോട് ചോദിക്കുകയാ. എത്രയും പെട്ടെന്ന് നമുക്ക് വിവാഹം ചെയ്താലോ എന്ന്.

ആര് മനുവോ നീയായിരിക്കും അവനോടു ചോദിച്ചിട്ടുണ്ടാകുക എന്ന് പാഞ്ഞോണ്ട് പാർവതി അവളെ നോക്കി.

ഈ അമ്മ ഇങ്ങിനെയാ രേഖാമ്മേ എന്ത് പറഞ്ഞാലും വിശ്വസിക്കില്ല.

ഇല്ലെടി നി പറഞ്ഞാൽ പ്രേത്യേകിച്ചും.

അല്ല മോളെ നീയിന്നു നേരത്തെ ആണല്ലോ.എന്ന് രേഖ അവളുടെ തോളിൽ പിടിച്ചു ചോദിച്ചു

എന്തെ അവന് സമാധാനം കൊടുത്തില്ലേ..എന്ന് ചോദിച്ചോണ്ട് പാർവതി നിന്നു.

അതേ പാർവതിയാമ്മേ മനു പറഞ്ഞു നീ ഇനി വല്ലാതെ കഷ്ടപ്പെടേണ്ട പോയി റസ്റ്റ്‌ എടുത്തൊന്ന്.

അതോണ്ടാ നേരത്തെ പൊന്നെ…

ഹ്മ്മ്

എന്നാ മോള് വാ വല്ലതും കഴിക്കാം അല്ലേടി.

ഹോ അവൾക്ക് പറ്റിയ ഒരു അമ്മായി അമ്മയും..

ദേ പാർവതി വെറുതെ എന്റെ അമ്മായി അമ്മയെ പറഞ്ഞാലുണ്ടല്ലോ..

എന്ന് പറഞ്ഞോണ്ട് ശില്പ മുന്നോട്ടു നീങ്ങി..

അവൾ റൂമിലേക്ക്‌ കയറി പോകുന്നതും നോക്കി ശില്പയും മനുവിന്റെ അമ്മ രേഖയും നിന്നു.

മനുവിന്റെ അമ്മ ഒന്നും വിചാരിക്കണ്ട കേട്ടോ..

ഒന്നല്ലേ ഉള്ളു എന്ന് കരുതി ലാളിച്ചു വളർത്തി അതാ അവൾ ഇങ്ങിനെ ഒക്കെ.എന്ന് പാർവതി പറഞ്ഞു തീർന്നതും.

അവളുടെ ചിരിയും കളിയും അല്ലേ ഈ വീട്. ഈ കുറച്ചു ദിവസം കൊണ്ട് അവളെ ഞാൻ കാണുന്നതല്ലേ പാർവതി.

അവളെന്റെ മോളല്ലേ അവളെ കുറിച്ച് ഞാനെന്തു വിചാരിക്കാനാ..

ഇനി മനുവും അവളും തമ്മിലുള്ള വിവാഹം കഴിഞ്ഞാലും അവളെങ്ങിനെ തന്നെ ആയിരിക്കണം അതാ എനിക്കിഷ്ടം..

അവളെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം പോരെ പാർവതി

അവള് വീട്ടിലുണ്ടാകുന്ന ഓരോ നിമിഷവും ഈ വീട് എന്തൊരു തെളിച്ചമാ ഇപ്പോ തന്നെ കണ്ടില്ലേ അവൾ വന്നേപ്പിന്നെയാ ഇവിടെ നമ്മൾ ഉണ്ട് എന്ന് എനിക്ക് തോന്നിയെ.

എന്ന് രേഖ പറയുന്നതിനോട് പാർവതിയും യോജിച്ചു.

അത് ശരിയാ.

ചെറുപ്പത്തിലേ അവളുടെ അച്ഛൻ പോയി കഴിഞ്ഞതിൽ പിന്നെ അവൾക്കു വേണ്ടിയാ ഞാൻ ജീവിച്ചത്.

എല്ലാവരും വേറെ കല്യാണം കഴിക്കാൻ എന്നെ നിർബന്ധിച്ചതാ..

എന്റെ മോളെ കരുതി മാത്രമ ഞാൻ അതിനൊന്നും ചെവി കൊടുക്കാതെ കാലം കഴിച്ചു കൂട്ടിയത്….

കാൽവളരുന്നതും കൈ വളരുന്നതും നോക്കി അവളെ നെഞ്ചോട്‌ ചേർത്താ വളർത്തിയെ.

അവളുടെ ഈ ചിരിയും കളിയും കാണുമ്പോ മനസിന്‌ ഒരു സമാധാനം ആയിരുന്നു..

വളർന്നു വലുതായപ്പോ അവളെ ഇനി ഒരുത്തന്റെ കയ്യിൽ ഏൽപ്പിക്കണം അവനെങ്ങിനത്തെ ആളാ എന്നറിയാതെ ഞാൻ വിഷമിച്ചതാ.

മനുവിന്റെ അച്ഛൻ അത് പറഞ്ഞപ്പോ എനിക്ക് ഉണ്ടായ സന്തോഷം എത്രയാ എന്നറിയോ.

എന്റെ മോൾക്ക് മനുവിനെ പോലെ ഒരുത്തനെ കിട്ടിയതിൽ ദൈവത്തിനോട് ആണ് ഞാൻ നന്ദി പറയേണ്ടത്. പിന്നെ നിങ്ങളോടും.

എന്തിനാ പാർവതി അതൊക്കെ. അവര് രണ്ടുപേരും നമുക്കൊരുപോലെ അല്ലേ..

അവളെനിക്കു ജനിച്ചില്ല എന്നല്ലേ ഉളു

അവളും എന്റെ മോളു തന്നെയാ.

അവളെ ഞങ്ങൾ പൊന്നുപോലെ നോക്കി കോളാം ഇനി അതോർത്തു പാർവതി വിഷമിക്കേണ്ട.

മനു അവളെ പൊന്നുപോലെ നോക്കിക്കോളും..

അതേ രണ്ടു അമ്മമാരും കൂടെ എന്റെ കണ്ണ് നിറച്ചു കേട്ടോ..

എന്ന് പറഞ്ഞോണ്ട് ശില്പ അങ്ങോട്ട്‌ വന്നു.

പോടീ നിനക്കൊക്കെ തമാശയാ.

നിന്റെ കാര്യം ആലോചിച്ചു തീ തിന്നതാ കുറെ

ഇപ്പോ എനിക്ക് യാതൊരു വിഷമവും ഇല്ല കേട്ടോടി..

എന്ന് പറഞ്ഞോണ്ട് പാർവതി അവളെ പിടിച്ചു.

അതേ മനുവിനോട് പറഞ്ഞു നല്ലോണം തല്ലു വാങ്ങിത്തരണം നിനക്ക് എന്നാലേ നി നന്നാകു.

അതേ എന്റെ മനുവേട്ടൻ എന്നെ തല്ലാൻ പോയിട്ട് വഴക്ക് പറയാൻ കൂടെ നാക്ക്‌ വളക്കില്ല. എന്നിട്ടാ.

അതെന്നെ അല്ലേടി മോളെ മനു എന്തിനാ അവളെ തല്ലുന്നേ അവളെന്റെ മോളാ എന്ന് പറഞ്ഞോണ്ട് രേഖ ശില്പയെ നോക്കി.

ഹ്മ്മ് മതി മതി ഓവറായാൽ എല്ലാം കുളമാകും കേട്ടോ.

അയ്യോ അമ്മേ അത് മറന്നു കേട്ടോ വണ്ടിയിൽ കുറെ സാധനങ്ങൾ ഇരിപ്പുണ്ട്..

നാളെ അതെല്ലാം രണ്ടുപേരും ചേർന്നു ഉണ്ടാക്കി വെക്കാൻ പറഞ്ഞു മനു..

അവൻ നാളെ വരുമെന്ന്. ഭക്ഷണം കഴിക്കാനുണ്ടാകുമെന്നു.

അവനോ നി എന്താടി മനുവിനെ പറഞ്ഞെ.

എന്റെ കെട്ടിയോനെ എന്ത് വിളിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാ. എന്ന് പറഞ്ഞോണ്ട് അവൾ വണ്ടിയിലേക്ക് പോയി.

രേഖയും പാർവതിയും മുഖത്തോട് മുഖം നോക്കി നിന്നു. അവളുടെ പറച്ചിൽ കേട്ടിട്ട്

അപ്പോയെക്കും ശില്പ സാധനങ്ങൾ ഓരോന്നും എടുത്തു വെച്ചു കൊണ്ടിരുന്നു.

അതേ നാളെ വിഭവ സമൃതമായ സദ്യ വേണമെന്ന എന്റെ കെട്ടിയോൻ പറഞ്ഞിരിക്കുന്നെ.

രണ്ടു പേരും ചേർന്നു ഒന്നൊരുക്കണേ

രേഖയും പാർവതിയും ഒന്നിച്ചു പറഞ്ഞു. കെട്ടിയോന്ന് വേണ്ടതെന്താണ് എന്ന് വെച്ചാൽ അത് കെട്ട്യോൾ തന്നെ ഉണ്ടാക്കി കൊടുത്തോ.. ഞങ്ങളില്ല കേട്ടോ..

എന്ന് പറഞ്ഞോണ്ട് രേഖയും പാർവതിയും നിന്നു.

അമ്മമാരെ പ്ലീസ് നല്ല അമ്മമാരല്ലേ എന്റെ പൊന്നമ്മയല്ലേ പ്ലീസ്‌ ഒന്ന് ഉണ്ടാക്കണേ

ഞാൻ ഉണ്ടാക്കി വെക്കാം എന്ന് ഏറ്റു പോയി.

മനുവിന്റെ അമ്മയല്ലേ പ്ലീസ് എന്റെ അമ്മയല്ലേ പ്ലീസ്‌

കുറെ നാളായില്ലേ അമ്മ യുടെ ഈ കൈകൊണ്ടു മനുവിന് വെച്ചു വിളമ്പി കൊടുത്തിട്ടു.

എന്റെ ബർത്തീടെ ആയിട്ട് ഞാനേറ്റത അവനു ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കി വെച്ചോളാം എന്ന് പ്ലീസ് പ്ലീസ്.

ഹ്മ്മ് നിന്റെ ഈ അഭിനയം കൊണ്ടൊന്നുമല്ല അവൻ വരുന്നുണ്ടെന്നു പറഞ്ഞോതോണ്ടാ

ഹ്മ്മ് ഞങ്ങൾ ഉണ്ടാക്കി വെച്ചോളാം..

സന്തോഷമായി അമ്മമാരെ എന്ന് പറഞ്ഞോണ്ട് ശില്പ രണ്ടുപേരുടെയും കവിളുകളിൽ മാറി മാറി ഉമ്മവെച്ചു.

അടുത്ത ദിവസം രാവിലേ തന്നെ എഴുനേറ്റ് ഫ്രഷ് ആയികൊണ്ട് ശില്പ അടുക്കളയിലേക്ക് വന്നു..

രണ്ടുപേരും എന്നെ അനുഗ്രഹിച്ചാട്ടെ എന്ന് പറഞ്ഞോണ്ട് അവൾ നിന്നു.

രണ്ടുപേരുടെയും അനുഗ്രഹവും വാങ്ങി കൊണ്ട് ദേവിയെ തൊഴാൻ അവളിറങ്ങി..

മനുവിന്റെ വണ്ടി വീട്ടിലേക്കു വരുന്നത് കണ്ട് ശില്പ നാണിച്ചു.കൊണ്ട് നിന്നു.

എവിടെക്കാ ശിൽപ്പ എന്ന് ചോദിച്ചോണ്ട് മനു ഇറങ്ങി.

ക്ഷേത്രത്തിലേക്ക മനു.എന്ന് പറഞ്ഞു. അപ്പോയെക്കും രണ്ടു അമ്മമാരും അങ്ങോട്ടേക്ക് വന്നിരുന്നു.

ആ മനു കയറി വാ എന്ന് പാർവതി അവനെ അകത്തേക്ക് ക്ഷണിച്ചു. കൂടെ രേഖയും.

ശില്പ നി പോകാൻ ഇറങ്ങിയതല്ലേ മോളെ പോയിട്ട് വാ എന്ന് പാർവതി

Leave a Reply

Your email address will not be published. Required fields are marked *