പക – 3 3

എന്ത്.

എന്താണോ അത്.

ടി എന്ന് പറഞ്ഞു വീണ്ടും മനു അവളെ പിടിക്കാനായി കൈ നീട്ടി.

ഇത്തവണ അവൾക്ക് ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല.

മനു അവളെ പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു..

അവളും അത്‌ തന്നെ ആയിരുന്നു മോഹിച്ചത്.

അവളവന്റെ ദേഹത്ത് വന്നിടിച്ചു നിന്നു.

അവളിൽ ചെറു നാണം വന്നത് കണ്ടു മനു.

അതേ വല്യ വാചകക്കാരിയാണെന്നെണല്ലോ അമ്മ പറഞ്ഞെ ഇപ്പൊ എന്ത ഒരു നാണം.

തലതാഴ്‌തി മനുവിന്റെ നെഞ്ചിൽ വെച്ചോണ്ട് . ഹ്മ്മ് അതവിടെ അല്ലേ എന്റെ വീട്ടിൽ.

അപ്പൊ

ഹ്മ്മ് നിന്റെ അടുത്ത് ഒന്നും നടക്കില്ല എനിക്കറിയാലോ.

ഹ്മ്മ് അതേ ഓഫീസാണ്..

അതിനെന്താ നമ്മുടെ അല്ലേ. ആരും വരില്ല. നമ്മുടെ ഓഫീസിൽ നമുക്ക് ഇങ്ങിനെ നില്കുന്നതിന്നു എന്താ.

ഹ്മ്മ് എന്നാ മോൾ പോയി ബാക്കിയുള്ളതും ചെയ്തോണ്ട് വാ എന്നിട്ട് നമുക്ക് രണ്ടുപേർക്കും ഇങ്ങിനെ നിൽക്കാം പോരെ.

ച്ചും ഞാൻ പോകില്ല. അതെന്താ.

മനുവിന്റെ കൂടെ നിൽക്കണം.

എന്നാ നാളെ മുതൽ നിന്റെ ഡസ്ക് ഇങ്ങോട്ടെടുത്തോ അപ്പൊ സുഖമായല്ലോ.

ഹ്മ്മ് അതും നല്ല ഐഡിയ ആണ്.

അയ്യെടി മര്യാദക്ക് പോയി ചെയ്തിട്ട് വാ പെണ്ണെ.

ഇല്ലെങ്കിലോ.

നിന്നെ പിരിച്ചു വിടും.

എന്നിട്ട് നിന്നേക്കാൾ കഴിവും സൗന്ദര്യവും ഉള്ള ഒരുത്തിയെ നിറുത്തും.

അയ്യടാ .

അങ്ങിനിപ്പോ എന്റെ മനു വേറൊരുത്തിയെ കണ്ടു രസിക്കേണ്ട കേട്ടോ..

എന്ന് പറഞ്ഞോണ്ട് അവൾ മനുവിന്റെ ചുണ്ടിൽ ഉമ്മവെച്ചു.

മനു അവളെ നോക്കി കൊണ്ട് അതേ

അച്ഛനെ പറഞ്ഞാൽ മതി എല്ലാത്തിനും ഏതു നേരത്താണാവോ അച്ഛനിങ്ങനെ തോന്നിയെ.

നല്ലവണ്ണം ജോലിയെടുത്തു കൊണ്ടിരുന്ന പെണ്ണാ കണ്ടില്ലേ എന്റെ ചുണ്ടും കടിച്ചോണ്ട് നിൽകുന്നെ.

ഹ്മ്മ് ഇത് മറക്കാണ്ടിരിക്കാനാ. ഇനി എങ്ങാനും ഇന്നത്തെ പോലെ കയറീ വരുമ്പോൾ തന്നെ നിന്റെ ഈ ഗൗരവം ഉണ്ടല്ലോ അത് ഇല്ലാണ്ടിരിക്കാൻ.

അല്ലേടി സത്യമായിട്ടും പറഞ്ഞതാ ഞാൻ നിന്റെ അവിടുത്തെ എല്ലാം ഇങ്ങോട്ടെടുത്തോ.

ഇനിയിപ്പോ എപ്പോയാ നിനക്കിതൊക്കെ തോന്നുക എന്നറിയില്ലല്ലോ.

ഹോ അപ്പൊ അതാണ്‌ കാര്യം. നിനക്ക് ഇടയ്ക്കിടയ്ക്ക് ഇനി ഇതൊക്കെ വേണം അല്ലേടാ.

വേണം വേണം നിന്നെയും എന്ന് പറഞ്ഞോണ്ട് മനു അവളെ പിടിച്ചു ടേബിളിൽ ഇരുത്തികൊണ്ട്.

അതെ എന്താടി പെണ്ണെ നിനക്ക് വേണ്ടേ.

എന്ത്

നാളതെ ദിവസം ഓർമ്മയുണ്ടോ.

ഏയ്‌ എന്താ.

എന്റെ ശില്പമോൾ ഈ ഭൂമിയിലേക് പിറന്നു വീണ നാൾ.

ഹോ നിനക്കെങ്ങിനെ അറിയാം.

അതൊക്കെ അറിയാനാണോ ബുദ്ധിമുട്ട്.

ഹ്മ്മ് നിന്റെ ഫുൾ ഡീറ്റെയിൽസ് എന്റെ ഈ വിരൽ തുമ്പിൽ ഇല്ലേ.

ഹോ അങ്ങിനെ.

ഹ്മ്മ് പറ എന്താ എന്റെ ശില്പ കുട്ടിയുടെ നാളത്തെ പ്രോഗ്രാം.

ഇത് വരെ ഒന്നുമില്ല.

എല്ലാ പിറന്നാളിനും ചെയ്യുന്ന രാവിലെ ക്ഷേത്ര ദർശനം ദേവിയുടെ അനുഗ്രഹം ചോദിച്ചു വാങ്ങണം. പിന്നെ അമ്മയുടെ വക എന്തേലും പായസമോ അങ്ങിനെ എന്തേലും.

എന്നാ ഇപ്രാവശ്യം നമുക്കങ്ങു ആഘോഷിച്ചാലോ.

എങ്ങിനെ.

അതിനവൻ അവളുടെ ചെവിയോട് ചുണ്ട് ചേർത്തു കൊണ്ട് മോളുടെ ആഗ്രഹം പോലേ

എന്താ…

അവളുടെ മേലാകെ തരിച്ചു പോയി മേലാകെ എന്തോ കടന്നു പോയ പോലെ തോന്നി അവൾക്ക്.

അതെ മോന് ഇപ്പൊ അങ്ങിനത്തെ പല മോഹങ്ങളും കാണും അത് വേണ്ട കേട്ടോ.

സമയമാകുമ്പോൾ മോൻ വന്നോ അപ്പൊ എന്ത് വേണേലും എത്രവേണേലും തരാം കേട്ടോ

അതുവരെ മോൻ ഒന്നടങ്ങ് എന്ന് പറഞ്ഞോണ്ട് അവൾ അവന്റെ ചെവിയുടെ അഗ്ര ഭാഗത്തു പല്ലുകൾ കൊണ്ട് കടിച്ചു പിടിച്ചു നിന്നു.

ഓക്കേ ഞാൻ നിര്ബന്ധിക്കില്ല.

അതാ നല്ലത്.

എന്തേലും പാർട്ടി വെച്ചൂടെ

അത് വേണമെങ്കിൽ പറ..

ഹ്മ്മ് വേണം

എവിടെ വെച്ച്.

നിന്റെ വീട്ടിൽ വെച്ചുമതി കുറെ നാളായി നല്ല അമ്മമാരുടെ കൈപ്പുണ്യത്തിൽ ഉണ്ടാക്കിയ ഫുഡ്‌ കഴിച്ചിട്ട്.

അപ്പൊ ഇതുവരെ.

ഹോ ഒന്നുമറിയാത്തപോലെ

ഹോ ഞാനോർത്തില്ലടാ സോറി.

ഹ്മ്മ് എന്തൊക്കെയാ എന്റെ മോന് ഇഷ്ട വിഭവങ്ങൾ.

ഞാൻ പറയില്ല നീ അല്ലേ വിളിക്കുന്നെ നീ തരുന്ന എന്തും കഴിക്കും എന്താ പോരെ.

ഹ്മ്മ് അതറിയാല്ലോ അതിന് വേണ്ടിയാണല്ലോ അല്ലേ. മ് മ് മ്

ച്ചി അതല്ലടി നാളെ നീ ഒരുക്കുന്ന ഏതു വിഭവം ആണേലും എനിക്ക് സന്തോഷം മാത്രം…

Leave a Reply

Your email address will not be published. Required fields are marked *