പക – 3

ഹ്മ്മ് നിന്റെ ഫുൾ ഡീറ്റെയിൽസ് എന്റെ ഈ വിരൽ തുമ്പിൽ ഇല്ലേ.

ഹോ അങ്ങിനെ.

ഹ്മ്മ് പറ എന്താ എന്റെ ശില്പ കുട്ടിയുടെ നാളത്തെ പ്രോഗ്രാം.

ഇത് വരെ ഒന്നുമില്ല.

എല്ലാ പിറന്നാളിനും ചെയ്യുന്ന രാവിലെ ക്ഷേത്ര ദർശനം ദേവിയുടെ അനുഗ്രഹം ചോദിച്ചു വാങ്ങണം. പിന്നെ അമ്മയുടെ വക എന്തേലും പായസമോ അങ്ങിനെ എന്തേലും.

എന്നാ ഇപ്രാവശ്യം നമുക്കങ്ങു ആഘോഷിച്ചാലോ.

എങ്ങിനെ.

അതിനവൻ അവളുടെ ചെവിയോട് ചുണ്ട് ചേർത്തു കൊണ്ട് മോളുടെ ആഗ്രഹം പോലേ

എന്താ…

അവളുടെ മേലാകെ തരിച്ചു പോയി മേലാകെ എന്തോ കടന്നു പോയ പോലെ തോന്നി അവൾക്ക്.

അതെ മോന് ഇപ്പൊ അങ്ങിനത്തെ പല മോഹങ്ങളും കാണും അത് വേണ്ട കേട്ടോ.

സമയമാകുമ്പോൾ മോൻ വന്നോ അപ്പൊ എന്ത് വേണേലും എത്രവേണേലും തരാം കേട്ടോ

അതുവരെ മോൻ ഒന്നടങ്ങ് എന്ന് പറഞ്ഞോണ്ട് അവൾ അവന്റെ ചെവിയുടെ അഗ്ര ഭാഗത്തു പല്ലുകൾ കൊണ്ട് കടിച്ചു പിടിച്ചു നിന്നു.

ഓക്കേ ഞാൻ നിര്ബന്ധിക്കില്ല.

അതാ നല്ലത്.

എന്തേലും പാർട്ടി വെച്ചൂടെ

അത് വേണമെങ്കിൽ പറ..

ഹ്മ്മ് വേണം

എവിടെ വെച്ച്.

നിന്റെ വീട്ടിൽ വെച്ചുമതി കുറെ നാളായി നല്ല അമ്മമാരുടെ കൈപ്പുണ്യത്തിൽ ഉണ്ടാക്കിയ ഫുഡ്‌ കഴിച്ചിട്ട്.

അപ്പൊ ഇതുവരെ.

ഹോ ഒന്നുമറിയാത്തപോലെ

ഹോ ഞാനോർത്തില്ലടാ സോറി.

ഹ്മ്മ് എന്തൊക്കെയാ എന്റെ മോന് ഇഷ്ട വിഭവങ്ങൾ.

ഞാൻ പറയില്ല നീ അല്ലേ വിളിക്കുന്നെ നീ തരുന്ന എന്തും കഴിക്കും എന്താ പോരെ.

ഹ്മ്മ് അതറിയാല്ലോ അതിന് വേണ്ടിയാണല്ലോ അല്ലേ. മ് മ് മ്

ച്ചി അതല്ലടി നാളെ നീ ഒരുക്കുന്ന ഏതു വിഭവം ആണേലും എനിക്ക് സന്തോഷം മാത്രം…

മ് എന്നാലേ ഇന്ന് കുറച്ചു നേരത്തെ പോകേണ്ടി വരും.

അതെന്തിനാ.

എന്നാലല്ലേ എനിക്ക് വേണ്ടതെല്ലാം വാങ്ങി വെക്കാൻ പറ്റു.

ഞങ്ങടെ വീട്ടിൽ ഞാനൊരാൾ വേണ്ടേ എല്ലാത്തിനും. ഓടി നടക്കാൻ

അമ്മ ഉണ്ടാക്കിത്തരും എന്ത് കൊണ്ട് പോയാലും..

ഹ്മ്മ് ഓക്കേ എന്നാ ഇപ്പൊ തന്നെ വിട്ടോ.

കുറച്ചൂടെ കഴിഞ്ഞു പോകാം.

അതുവരെ നിന്റെ കൂടെ ഇരുന്നോട്ടെ മനു.

ഹ്മ്മ്

എന്നാൽ ശില്പ മനു ഇവിടെ ഇരുന്നോളു എന്ന് പറഞ്ഞോണ്ട് മനു അവളെ അവന്റെ സീറ്റിലേക്കു പിടിച്ചിരുത്തി.

അവളും ചിരിച്ചോണ്ട് ഇവിടെ ഇരിക്കുമ്പോ നല്ല ഒരു ഫീലിങ് ഉണ്ട് കേട്ടോ.

ഹ്മ്മ് അതാ പറഞ്ഞെ. മാഡം ശില്പ മനു

ഹ്മ്മ് എന്നാൽ മനു അരവിന്ദ് എല്ലാം ചെയ്തു കഴിഞ്ഞോ.

എത്രയും പെട്ടെന്ന് ചെയ്തു തീർക്കണേ. ഇന്ന് തന്നെ അയക്കാനുള്ളത.

അത് കേട്ട് ഞാൻ ചിരിച്ചു.

കൂടെ അവളും.

അതേ മനു നിതന്നെയാ ഇതിനു നല്ലത് എന്ന് പറഞ്ഞോണ്ട് അവൾ എണീറ്റു.

നിന്റെ കൂടെ നടക്കാനാണ് എനിക്കിഷ്ടം.. കേട്ടോടാ എന്ന് പറഞ്ഞോണ്ട് അവൾ എണീറ്റു.

അതേ വെറുതെ അവിടെ ഇരുന്നോടോ ഇനി ഇതെല്ലാം തന്റെയും കൂടിയാ. ഓർമയുണ്ടായിക്കോട്ടെ.

ഡോറിലെ മുട്ട് കേട്ടു ശില്പ മാറിയിരുക്കാൻ ശ്രമിച്ചുവെങ്കിലും മനു അവളെ അവിടെ ഇരുത്തികൊണ്ട്.

ഡോറിലേക്ക്വ നോക്കി അകത്തേക്ക് വരാൻ പറഞ്ഞു.

കടന്നു വന്നത് മോഹനേട്ടൻ ആയിരുന്നു

ആ സോറി ശില്പ ഇവിടെ ഉണ്ടായിരുന്നോ. എന്ന് പറഞ്ഞു മോഹനേട്ടൻ മാറാൻ ശ്രമിച്ചതും.

മോഹനേട്ടാ നില്ക്കു.

അല്ല മനു അത്.

ഹോ ഇവളെ കണ്ടത് കൊണ്ടാണോ.

മോഹനേട്ടനോട് ആയി മാത്രം പറയാം. ഞങ്ങടെ വിവാഹം ഏതാണ്ട് റെഡിയായി കേട്ടോ.

ഇന്നലെ അച്ഛനും അമ്മയും ഇവളുടെ അമ്മയും എല്ലാം ഉറപ്പിച്ചു.

ഹോ അപ്പോ പിന്നെ എന്താ കുഴപ്പം അല്ലേ മോളെ എന്ന് മോഹനേട്ടൻ

ഹ്മ്മ് എന്ന് പറഞ്ഞോണ്ട് ശില്പ തലയാട്ടി

മോഹനേട്ടൻ – മനുവിന്റെ അമ്മ.

മനു – അതേ അമ്മ തിരിച്ചു വന്നു.

ഒരു ചെറിയ പ്രോബ്ലം കൂടെ ബാക്കിയുണ്ട്..

മോഹനേട്ടൻ = ഹ്മ്മ് ഏതായാലും എല്ലാം നല്ലതിന് അവർക്ക് നല്ല ബുദ്ധി തോന്നിയല്ലോ. എന്ന് പറഞ്ഞോണ്ട് മോഹനേട്ടൻ എന്തോ ആലോചിച് പുറത്തേക്കു പോയി.

ശില്പ എഴുനേറ്റതും മനു പിറകിലൂടെ അവളുടെ രണ്ടു തോളിലും കൈവെച്ചു കൊണ്ട് ഉമ്മവെക്കാനായി തുനിഞ്ഞതും..

സോറി ഞാൻ പറയാൻ വന്ന വിഷയം മറന്നു കേട്ടോ എന്ന് പറഞ്ഞോണ്ട് മോഹനേട്ടൻ പിന്നെയും കയറി വന്നു.

മനു വേഗം അകന്നുമാറി നിന്നു കൊണ്ട്. ഹോ ഇയാളിത് ഒന്നിനും സമ്മതിക്കുന്നില്ലല്ലോ.. എന്ന് പറയുന്നത് ശില്പ കേട്ടു.

മനുവിന്റെ രോദനം കേട്ടു ശിൽപക്ക് ചിരി വന്നു അവൾ വായ പൊത്തി കൊണ്ട് നിന്നു.

അതേ ഞാൻ പോയി നോക്കിയിട്ട് വരാം എന്ന് പറഞ്ഞോണ്ട് മോഹനേട്ടനെ നോക്കാതെ മനുവിനോട് പറഞ്ഞു കൊണ്ട് അവൾ പുറത്തേക്കു പോയി..

അന്നത്തെ ദിവസം ശില്പയും മനുവും കൂടുതൽ അടുത്ത് കഴുഞ്ഞിരുന്നു. ബോസ്സ് എന്ന പവറിൽ നിന്നും ശില്പയുടെ കാമുകനിലേക്ക് മനു മാറി കഴിഞ്ഞിരുന്നു…

ശില്പ നേരത്തെ ഇറങ്ങിയത് കൊണ്ടാണോ എന്തോ മനുവിനു പിന്നെ ഓഫീസിലിരിക്കാൻ ഒരു ബുദ്ധിമുട്ട് പോലെ തോന്നി.

മനു പുറത്തേക്കിറങ്ങി രണ്ടു റൗണ്ട് എല്ലായിടത്തിലും ഒന്ന് നടന്നു.

വീണ്ടും നാളേക്ക് ചെയ്യാനുള്ള ലിസ്റ്റ് മെയിലിൽ വന്നു. അതെല്ലാം ഒന്നു ഓർഡറാക്കി കൊണ്ട് മനു ജസ്റ്റ്‌ ഒന്ന് കണ്ണു മൂടി. ഇതെല്ലാം ശിൽപയുടെ ഡ്യൂട്ടി ആയിരുന്നു. അവൾ നേരത്തെ പോയത് കൊണ്ട് മനു തന്നെ ചെയ്യേണ്ടി വന്നു.. ഹാ അവനും കൂടി വേണ്ടിയല്ലേ അവൾ ലീവ് എടുത്തത് എന്നാലോചിച്ചപ്പോ ജോലിയെല്ലാം അവൻ തീർത്തു..

അപ്പോഴേക്കും ശില്പ നാളെ തന്റെ ഭാവി വരന്ന് ഒരുക്കേണ്ട വിഭവങ്ങൾ എല്ലാം മനസ്സിൽ കണക്ക് കൂട്ടി കൊണ്ട് അതിനു വേണ്ട സാധനങ്ങൾ എല്ലാം വാങ്ങി വീട്ടിലേക്കു എത്തിയിരുന്നു..

നി എന്താടി ഇന്ന് നേരത്തെ എന്ന് ശിൽപയുടെ അമ്മ അവളോട്‌.

അതിനവൾ. എന്താ എനിക്ക് നേരത്തെ വന്നു കൂടെ പാർവതി..

ടി വേണ്ട കേട്ടോ വന്നു കയറിയില്ല അപ്പോയെക്കും അവള് തുടങ്ങി.

ഹോ ആയിക്കോട്ടെ.

അല്ല എന്റെ വരും കാല അമ്മായി അമ്മയെ കണ്ടില്ല എവിടെ പാർവതി.

ടി നി എന്റെ കയ്യിന്നു വാങ്ങിക്കും. കെട്ടിച്ചു വിട്ടാൽ ഇന്നേരത്തിന്നു രണ്ടു കുട്ടികളെയും നോക്കി നടക്കേണ്ട വയസ്സായി ഇനിയും കുട്ടികളിയാ.

എന്നാ പിന്നെ അങ്ങോട്ട്‌ കെട്ടിച്ചു വിട്ടുകൂടായിരുന്നോ പാർവതി. അപ്പൊ പിന്നെ എന്റെ ഈ പാർവതി കുട്ടിക്ക് രണ്ടു പേര കിടാങ്ങളെയും കളിപ്പിച്ചു ഇവിടെ ഇരിക്കയിരുന്നല്ലോ എന്ന് പറഞ്ഞോണ്ട് അവൾ അമ്മയുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു.

ഈ പെണ്ണിത് എന്ന് പറഞ്ഞോണ്ട് പാർവതി അവളെ തല്ലാനായി കയ്യൊങ്ങി.

അവൾ ഓടിയതും പിറകിൽ വന്നിരുന്ന രേഖയുടെ മേലെ ഇടിച്ചു നിന്നു.

അയ്യോ മനുവിന്റെ അമ്മേ എന്ന് വിളിച്ചോണ്ട് പാർവതി അവരുടെ അടുത്തേക്ക് വന്നു.

ശില്പ മനുവിന്റെ അമ്മയെ പിടിച്ചു കൊണ്ട് അങ്ങിനെ തട്ടിയാലൊന്നും എന്റെ അമ്മായി അമ്മ വീഴത്തില്ല കേട്ടോ പാർവതി എന്ന് പറഞ്ഞു.

അതിനു രേഖ ചിരിച്ചോണ്ട്. അതേ എന്റെ മോളും. അല്ലേ ശില്പ മോളെ.

അങ്ങിനെ പറഞ്ഞു കൊടുക്ക്‌ എന്റെ അമ്മായി അമ്മേ

Leave a Reply

Your email address will not be published. Required fields are marked *