ഇതൊന്നും മോശം കാര്യങ്ങൾ ആണെന്ന് ഞാൻ പറയുന്നില്ല ചേച്ചി ,, പക്ഷെ ആദ്യം സ്വന്തം കുടുമ്പം നോക്കിയിട്ടല്ലേ നമ്മൾ നാട്ടുകാരെയും,, കൂട്ടുകാരെയും നോക്കാൻ ഇറങ്ങേണ്ടത് ??
തനിക്ക് ഒരു ജോലിക്കു ശ്രമിച്ചു കൂടെ ?? മാനസിയുടെ ജീവിതത്തിലെ ഇപ്പോഴുള്ള എല്ലാ പ്രതിസന്ധികൾക്കും കാരണം പണമാണ് എന്ന് മനസ്സിലാക്കിയ മായ തുറന്നു ചോദിച്ചു,,
അത്രയും നേരം ഒരു എക്സ്പ്രസ്സ് ട്രെയിൻ കണക്കെ നിർത്താതെ തൻ്റെ ജീവിത പ്രശ്നനങ്ങൾ പുലമ്പിക്കൊണ്ടിരുന്ന മാനസി പെട്ടെന്ന് മായേച്ചിയുടെ ആ ചോദ്യം കേട്ടതും ആകെ ഒന്ന് നിശബ്ദയായി,,
തനിക്ക് ഒരു ജോലി,, താൻ ഇന്നേവരെ ചിന്തിക്കാത്ത ഒരു കാര്യമാണ് ഇപ്പോൾ മായേച്ചി പറഞ്ഞത്,,,
മാം,, ഇനിയെന്തിങ്കിലും ഓർഡർ ചെയ്യുന്നുണ്ടോ??
ബില്ല് അടിക്കുന്ന മെഷീനുമായി വന്ന ഒരു സ്റ്റാഫിന്റെ വക ആയിരുന്നു ആ ചോദ്യം,,,
മായ ഒരു ചോദ്യചിഹ്നത്തോടെ മാന്സിയുടെ മുഖത്തേക്ക് നോക്കി ,,
ഏയ്,, എനിക്ക് ഇനിയൊന്നും വേണ്ട,, ഞാൻ ഫുള്ളാ,, മാനസി സ്വയം വയറിൽ തടവിക്കൊണ്ട് പറഞ്ഞു,, അത് ശരിക്കും സത്യവുമായിരുന്നു,,
“ഇവിടുത്തെ ചോക്ലേറ്റ് കേക്ക് വളരെ ഫേമസ് ആണ്,, എന്റെയും ഇഷ്ടവിഭവം ആണ്,,” മായ മാനസിയോടായി പറഞ്ഞു,,
അയ്യോ,, വേണ്ട ചേച്ചി,, ഇനി വെള്ളം കുടിക്കാൻ പോലും സ്ഥലമില്ല,, മാനസി തീർത്തും എതിർത്തു,,
അവർക്കു ഒരു ചോക്ലേറ്റ് ലാവ കേക്ക് കൊണ്ട് കൊടുക്കൂ,,, മാനസിയുടെ എതിർപ്പിനെ വക വെക്കാതെ മായ ആ വൈറ്ററോട് കല്പിച്ചു,,
ആ വെയ്റ്റർ പോകുന്നത് നിസ്സഹായതയോടെ നോക്കി നിക്കാൻ മാത്രമേ മാനസിക്കു സാധിച്ചുള്ളൂ,, ഒപ്പം മായേച്ചി തന്നോട് കാണിക്കുന്ന ഈ സ്നേഹത്തിനു അവൾ മനസ്സാൽ നന്ദി പറഞ്ഞു,, ശരിക്കു പറഞ്ഞാൽ ഒരുപാടു കാലത്തിനു ശേഷമാണു മാനസിയെ ആരെങ്കിലും ഒന്ന് ഇതുപോലെ ട്രീറ്റ് ചെയ്യുന്നത്,,,
അപ്പോൾ ഞാൻ പറഞ്ഞു വന്നത് നിനക്ക് ഒരു ജോലി ഉണ്ടെങ്കിൽ നിൻറ്റെ ഈ പ്രശ്നനങ്ങൾക്കെല്ലാം പരിഹാരം ആവില്ലേ? മായ ചോദ്യം ആവർത്തിച്ചു,,
മാനസി ഒരു മന്ദഹാസത്തോടെ അതിനു മറുപടി പറഞ്ഞു തുടങ്ങി: എനിക്കോ?? എനിക്ക് ആര് ജോലി തരാൻ ?? ഇവിടെ MBA പാസ് ആയവർ പോലും തെണ്ടി നടക്കുന്നു അപ്പോഴാ എനിക്ക്,,,
ഞാൻ തന്നാലോ?? പെട്ടെന്നായിരുന്നു മായയുടെ ആ ഓഫർ
മാനസി വീണ്ടും ഒരു ആശ്ചര്യത്തോടെ മായേച്ചിയെ നോക്കി,,, ശേഷം ചോദിച്ചു തുടങ്ങി,,
എവിടെ,, ചേച്ചിയുടെ ഹോട്ടലിലോ,, എന്ത് ജോലി,, റിസപ്ഷനിസ്റ്റ് ??
മാനസിയുടെ വാക്കുകളിൽ ജിറ്റ്നാസയും, ആശങ്കയും, ആവേശവും എല്ലാം കലർന്നിരുന്നു,,
അതൊക്കെ ഞാൻ ഒന്ന് ആലോചിച്ചിട്ട് പറയാം,, ആദ്യം അറിയേണ്ടത് നിനക്ക് ജോലി ചെയ്യാൻ സമ്മതം ആണോ എന്നാണ്,,,
അപ്പോയേക്കും മാനസിക്ക് വേണ്ടി ഓർഡർ ചെയ്ത ചോക്ലേറ്റ് ലാവാ കേക്ക് ടേബിളിൽ സെർവ് ചെയ്തു കഴിഞ്ഞിരുന്നു,,,
മാനസി എന്തോ പറയാൻ തുടങ്ങിയതും മായ അവളെ തടയുന്ന കണക്കെ ആ കേക്കിനു നേർക്ക് കണ്ണുകൾ നീട്ടി ,,, ആദ്യം കേക്ക് കഴിക്കൂ എന്ന് പറയുന്ന കണക്കെ,,,
ഹ്മ്മ്മ്,,,,, കേക്കിൻറ്റെ ആദ്യ കഷ്ണം വായിലിട്ടതും മാനസിയുടെ വായിൽ നിന്നും അറിയാതെ ഒരു മൂളൽ പുറത്തേക്കു വന്നു,, അത്രയും രുചിയുള്ള ഒരു ഡെസേർട്ട് ആദ്യമായിട്ടാണ് മാനസി രുചിക്കുന്നത്,,,
ഇത്രയും വിലകൂടിയ ഭക്ഷണങ്ങളും, ഡെസേർട്ടുകളും മാനസിക്ക് തീരെ പരിചിതമല്ലായിരുന്നു,, വളരെ അപൂർവമായി എന്തേലും വിശേഷ ദിവസങ്ങളിൽ മാത്രമേ മാനസി കുടുമ്പത്തോടൊപ്പം പുറത്തു നിന്നും ഭക്ഷണം കഴിച്ചിട്ടുള്ളൂ,,, ഡെസെർട്ടെന്നും പതിവില്ല,, ഇനി കൂടിപ്പോയാൽ ഒരു ഐസ് ക്രീം,,
അല്പം ആർത്തിയോടെ ആ കേക്ക് തിന്നു തീർക്കുന്ന മാനസിയോടായി മായ ചോദിച്ചു,,
അല്ല നീ ജോലി ചെയ്യുന്നതിൽ ഹർഷന് വല്ല എതിർപ്പും ഉണ്ടാകുമോ ??
സത്യത്തിൽ ആ കേക്കിൻറെ രുചിയിൽ മതിമറന്നു മാനസി അവർ ഇപ്പോൾ ചർച്ച ചെയ്തു കൊണ്ടിരുന്ന വിഷയം അൽപ നേരത്തേക്ക് വിസ്മരിച്ചു പോയിരുന്നു.
ഹർഷേട്ടൻ സമ്മതിക്കുമോ എന്നത് ഒരു വിഷയം, അതുമെല്ലാ ഞാൻ ജോലിക്കു പോയാൽ പിന്നെ വീട്ടിലെ കാര്യങ്ങൾ ആര് നോക്കും, മോളുടെ കാര്യങ്ങൾ അങ്ങനെ കുറെ ഉത്തരവാദിത്തങ്ങൾ ഇല്ലേ എനിക്ക്,,
