മ്ലാനമായ മനസ്സോടെ മാനസി കുറച്ചധികം നേരം ആ ഇരുപ്പ് തുടർന്നു,, ആ ഇരുപ്പിൽ പല ഓർമ്മകളും അവളുടെ മനസ്സിലൂടെ കടന്നു പോയി ,, അതിൽ ചിലതു നല്ല ഓർമകളും ആയിരുന്നു ,, അവളുടെ നാട്ടിലെ വീട്,, അച്ഛൻ, ‘അമ്മ ,, താൻ വളർന്നു വന്ന സുഖ സൗകര്യങ്ങളോടെ ഉള്ള ബാല്യകാലം അങ്ങനെ പല കുറച്ചു നല്ല ഓർമ്മകൾ,,, പക്ഷെ ഇപ്പോൾ ?? ഇപ്പോഴുള്ള തൻ്റെ ജീവിതം ??
തനിക്ക് ഏറ്റവും ദേഷ്യവും, സങ്കടവും വരുമ്പോൾ മാത്രമാണ് താൻ ഇങ്ങനെ ഇരിക്കാറ് എന്ന് ഹർഷേട്ടന് തീർച്ചയായും അറിയാം,, അതുകൊണ്ടു തന്നെ ഹർഷേട്ടൻ തൻ്റെ അടുത്തു വന്നു തന്നെ സമാധാനിപ്പിക്കും,, സ്നേഹത്തോടെ തന്നോട് രണ്ടു വാക്കു സംസാരിക്കും എന്ന പ്രതീക്ഷ മാനസിക്ക് ഉണ്ടായിരുന്നു,, പക്ഷെ വളരെ ഉച്ചത്തിൽ കേട്ട് തുടങ്ങിയ ഹര്ഷന്റ്റെ കൂർക്കം വലിയുടെ ശബ്ദം കേട്ടപ്പോൾ ആ പ്രതീക്ഷയും മാനസിയിൽ അസ്തമിച്ചു!!
****************************************
എനിക്ക് ഒരു മണിമാളിക പണിഞ്ഞു തരണമെന്നോ, അല്ലെങ്കിൽ വിലകൂടിയ ആഭരണങ്ങളോ, വസ്ത്രങ്ങളോ വാങ്ങിച്ചു തരണം എന്ന ഡിമൻറ്റുകളോ ഒന്നുമല്ല ചേച്ചി ഞാൻ പറഞ്ഞു വരുന്നത്,, പക്ഷെ ജീവിതത്തിൽ അടിസ്ഥാനപരമായി ആവഷ്യമുള്ള കാര്യങ്ങൾ,, അത്,, അതെങ്കിലും എനിക്ക് ആഗ്രഹിച്ചു കൂടെ?,,
തീർച്ചയായും!! ഏറെ നേരമായി തൻ്റെ വിഷമങ്ങൾ മനസ്സിൽ നിന്നും ഒഴുക്കിവിടുന്ന മാനസിയോട് തീർത്തും യോചിക്കുന്ന കണക്കെ മായേച്ചി മറുപടി നൽകി!!
താൻ പറയുന്നതെല്ലാം അതിൻ്റെ കാര്യഗോരവത്തോടെ മായ കേട്ടിരിക്കുന്നുണ്ടെങ്കിലും ഒരു തർക്ക ഭാഷയോടെ ആയിരുന്നു മാനസി തൻ്റെ ജീവിതത്തിലെ വിഷമങ്ങൾ മായേച്ചിയുമായി പങ്കു വെച്ചുകൊണ്ടരിക്കുന്നതു,,,
അതിനു പല കാരണങ്ങളുണ്ട്,, മായേച്ചി ഒരു തരത്തിലും താൻ പറയുന്ന കാര്യങ്ങൾക്കു എതിർ അഭിപ്രായം പറയാനോ അല്ലെങ്കിൽ അത് നിസ്സാരവത്കരിച്ചു കാണാനോ പാടില്ലെന്ന് മാനസിക്ക് നിർബന്ധം ഉണ്ടായിരുന്നു,,,
എല്ലാത്തിനും പുറമെ,, ഇപ്പോഴാണ് മാനസിക്കു മനസ്സിലുള്ള വിഷമങ്ങൾ പങ്കു വെയ്ക്കാൻ ഒത്ത ഒരാളെ കിട്ടിയെന്ന തോന്നലും,, ആശ്വാസവും ഉണ്ടായതുo,, അതിന്റെയെല്ലാം പരിണിതഫലമാവാം മാനസി ഇത്ര ആവേശത്തോടെ സംസാരിക്കുന്നതു,,,
ഇതല്ലാതെ മാനസിക്ക് വേറെ നല്ല കൂട്ടുകാരികൾ ഇല്ല,, ആകെ ഉള്ളത് ഹർഷന്റ്റെ കൂട്ടുകാരിൽ ചുരുക്കം ചിലരുടെ ഭാര്യമാരും,, അതുപോലെ മാളൂട്ടിയുടെ ഒപ്പം പഠിക്കുന്ന ചില കുട്ടികളുടെ അമ്മമാരും മാത്രമായിരുന്നു,,,
ഇന്ന് തിങ്കളാഴ്ച കാലത്തു താൻ ഫ്രീ ആണോ എന്ന് ചോദിച്ചറിഞ്ഞ ശേഷം മായേച്ചി ‘തന്നെ’ അവർ ജോലി ചെയ്യുന്ന ഹോട്ടലിലേക്ക് ക്ഷണിക്കുകയായിരുന്നു,, ആദ്യമായിട്ടായിരുന്നു മാനസി ഒരു പഞ്ചനക്ഷത്ര ഹോട്ടൽ ഇത്രയും വിശദമായി ചുറ്റിക്കാണുന്നതു,, ശരിക്കും ആശ്ചര്യം തോന്നിക്കുന്ന ഒരുപാട് ഭംഗിയേറിയ കാഴ്ചകൾ,, ശേഷം ആ ഹോട്ടലിനു അടുത്തുള്ള ഒരു വലിയ റെസ്റ്റോറൻറ്റിൽ ലഞ്ച്,,
മാനസിയെ പോലുള്ള ഒരു സാധാരണ കുടുമ്പിനിക്ക് അത്യാവശ്യം അസൂയയും,, അദ്ബുദ്ധവും തോന്നത്തക്ക രീതിയിലുള്ള ജീവിത ശൈലി തന്നെ ആയിരുന്നു ഇപ്പോൾ മായ ജീവിച്ചു പോരുന്നത്,,,
ഒരു ഗതിയും ഇല്ലാത്ത തന്നോട്, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മായേച്ചി കാണിക്കുന്ന സ്നേഹം, കരുതൽ ,, ഇത് രണ്ടുമാണ് മായേച്ചിയുടെ മുന്നിൽ താൻ ഇതുവരെ ആരുടെ മുന്നിലും തുറക്കാതിരുന്ന മനസ്സ് തുറക്കാൻ മാനസിയെ പ്രേരിപ്പിച്ചത് ,,
മാനസി തുടർന്നു:,,,
ഞാൻ എൻ്റെ ഭർത്താവിനെ തീർത്തും കുറ്റം പറയുകയല്ല,, അദ്ദേഹം നല്ല മനുഷ്യനാണ്,, എന്നെയും മോളെയും സ്നേഹിക്കുന്നുണ്ട്,, മാന്യമായ ഒരു ജോലിയുണ്ട് അതിൽ നമുക്ക് കഴിഞ്ഞുകൂടാൻ പറ്റുന്ന അത്ര വരുമാനവും ഉണ്ട്,, വേറെ ചീത്ത ശീലങ്ങളോ, കൂട്ടുകെട്ടുകളോ ഒന്നും തന്നെയില്ല,,
പക്ഷെ വരവിനു അനുസരിച്ചു ചിലവാക്കാൻ മാത്രം അറിയില്ല,,,
ആഴ്ചയിൽ പല ദിവസങ്ങളിൽ ആയി കൂട്ടുകാരെ വിളിച്ചു സൽക്കരിക്കുക,, പഠിപ്പിക്കുന്ന കുട്ടികളിൽ പാവപ്പെട്ട കുട്ടികളെ സഹായിക്കുക,, പിന്നെ ഇതൊന്നും പോരാഞ്ഞിട്ട് പൊതുപ്രവർത്തനവും,,,
