പീ .കെ Like

പിറ്റേന്ന് അമ്മ ഞങ്ങളുടെ കറവപ്പശുവിന്റെ ടെയ്‌ലർ ജോപ്പന് വിറ്റ് , ആ പണം കൊണ്ട് കവലയിൽ പോയി രണ്ടു പാന്റിനുള്ള തുണി വാങ്ങിച്ചു വന്നു , തുണി എന്നോട് നീട്ടി , “ഇന്നാ പശു പോന്നേൽ പോകട്ട് , മോൻ ഈ തുണി കൊണ്ട് ജോപ്പൻ ടെയിലർക്ക് കൊണ്ട് കൊടുത്തു മോന് രണ്ടു പാന്റടിക്കാൻ പറ ”

ജോപ്പന്റെ കടയിൽ ഗമയിൽ ചെന്ന് പാന്റിന്റെ തുണി കൊടുത്തു അടിക്കാൻ ഞാൻ പറഞ്ഞു, ജോപ്പൻ മുട്ടുകുത്തി നിന്ന് എന്റെ അരക്കെട്ടിന്റെ അളവെടുക്കാൻ തുടങ്ങി, ടേപ്പ് മുന്നിൽ എത്തിയപ്പോൾ അയാൾ കറന്റടിച്ച പോലെ കൈ വലിച്ചു, ഞാൻ ആകെ ചൂളിപ്പോയി. എനിക്കണ്ടർവയെർ ഒന്നും അതുവരെ ഇല്ലായിരുന്നു, ജോപ്പൻ ടെയിലർക്ക് പന്തം കണ്ട പെരുച്ചാഴിയെപ്പോലെ പിന്നെ ഒരു വിറയൽ.

അതുവരെ എന്താടാ ചെറുക്കാ എന്ന ഭാവമായിരുന്നു അയാൾക്ക് , എന്റെ അളവെടുത്തപ്പോൾ അയാൾക്ക് ഒരു ആദരവ് പെട്ടെന്ന് വന്നപോലെ. പക്ഷെ നാലഞ്ച് ദിവസം കഴിഞ്ഞിട്ടും തയ്യൽ ഒന്നും തുടങ്ങിയില്ല, എനിക്കാണെൽ പാന്റടിച്ചു കിട്ടിയിട്ട് വേണം സ്‌കൂളിൽ പോകാൻ ഞാൻ അവിടെ ടെയിലർകടയുടെ മുന്നിൽ കുത്തിയിരുപ്പ് തുടങ്ങി, “പോയിട്ട് നാളെ വാടാ, എനിക്കിത് അർജന്റായി ഒന്ന് തയ്ച്ചു കൊടുക്കാനുണ്ട് , ഞാനിതൊന്നു തീർത്തോട്ടെ എന്ന് ദയനീയ ഭാവത്തിൽ അയാൾ എന്നും പറയും”. ഒടുവിൽ ഒടുവിൽ ജോപ്പൻ ടെയിലർക്ക് പാന്റടിക്കാൻ അറിയാമോ എന്ന് എനിക്ക് സംശയമായി, അയാൾക്ക് പെണ്ണുങ്ങളുടെ ബ്ലൗസ് അടിക്കാൻ ആണ് താൽപ്പര്യം.

അക്കാലം ചീനവല സിനിമ ഇറങ്ങിയ കാലമാണ്, ജയഭാരതി ഷീലയെയും ശാരദയെയും ഒക്കെ ഔട്ടാക്കി മലയാളസിനിമ കയ്യടക്കി വരുന്ന കാലം, ജയഭാരതി വിജയശ്രീ പോയപ്പോൾ ഒഴിഞ്ഞ മാദകറാണി കിരീടം എടുത്തു ചൂടി, കൂട്ടിനു ഷീലയുമായി പിണങ്ങിയ നസീർ സാറിന്റെ സപ്പോർട്ടും. ജയഭാരതിയുടെ സിനിമകളിൽ മിക്കവാറും ഗ്രാമീണ സുന്ദരി ആയിരിക്കും , വിൻസന്റ് അന്ന് നസീർ സാറിനെ വെല്ലുവിളിച്ചു കേറി വരുകയാണ് , വിൻസന്റ് വലിയ അഭിനയം ഒന്നും ഇല്ലെങ്കിലും ഗാന രംഗങ്ങളിൽ നസീറിനെ തോൽപ്പിക്കാൻ തുടങ്ങി, അതോടെ നസീർ സാറും മത്സരിച്ചു, രണ്ടു പേരുടെയും നായിക ജയഭാരതി തന്നെ.

ജയഭാരതി നാടൻ നായികാ കഥാപാത്രങ്ങൾ ആയിരുന്നു അന്ന് കൂടുതൽ, ചീനവലയിൽ ശംഖ് മാർക്ക് കൈലിയും ബ്ലൗസും മാത്രമാണ് കൂടുതൽ വേഷം, തോർത്തിട്ട് മാറ് മറയ്ക്കാറില്ല , അന്ന് നാട്ടിന്പുറത്തെല്ലാം പെണ്ണുങ്ങൾ കൈലി ബ്ലൗസ് ആണ് ധരിക്കാറ് , ബ്രെസിയർ ഒക്കെ അന്ന് കല്യാണത്തിന് പോകുമ്പോൾ മാത്രമേ ഇടൂ , ഉണ്ടായിട്ട് വേണ്ടേ ഇടാൻ. ബോഡീസ് ആയിരുന്നു അന്നൊക്കെ. ഇന്നത്തെ പോലെ ബ്രാ മാത്രം ഇട്ടുള്ള പരസ്യം ഒന്നും അന്നില്ല. ചീനവല സിനിമയിൽ ജയഭാരതിയുടെ മുല ഒക്കെ ഇന്നാ പിടി ഇന്നാ പിടി എന്ന് നായകനോട് പറഞ്ഞു കൊണ്ട് നിൽക്കുകയാണ്. തളിർവലയോ താമരവലയോ
എന്ന് നസീർ സാർ മധുരമായി പാടുമ്പോൾ ജയഭാരതി തൊണ്ണൂറു ഡിഗ്രിയിൽ മുലകൾ കാണിച്ചു അങ്ങിനെ തുള്ളിക്കളിക്കുകയാണ് , ചീന വല വന്നതോടെ ജോപ്പൻ ടെയിലർക്കു ശുക്രൻ തെളിഞ്ഞു.

പണ്ടത്തേക്കാലം പെണ്ണുങ്ങൾക്കെല്ലാം നല്ല ചന്തിയും കൊഴുത്ത കാലുകളും ഉണ്ടായിരുന്നു, പണിയെടുക്കുന്ന പെണ്ണുങ്ങൾക്ക് നല്ല സ്ട്രക്ച്ചർ ആയിരുന്നു, കൊയ്ത്തു കഴിഞ്ഞു വലിയ കറ്റകൾ ഒക്കെ ചുമന്നു കിലോമീറ്ററുകൾ നടക്കുമ്പോൾ അവരുടെ ചന്തികൾ ഒക്കെ താളത്തിൽ അയവെട്ടുമായിരുന്നു, അന്നൊന്നും ആരും ഇതൊന്നും ശ്രദ്ധിക്കാനോ പൊക്കിൾ കണ്ടാൽ ഉടനെ പടം പിടിച്ചു യൂട്യൂബ്ൽ ഇടാനോ പോയിരുന്നില്ല. കഞ്ഞികുടിക്കാൻ ബുദ്ധിമുട്ടുന്ന കാലം. രാത്രിയിൽ ആകെയുള്ള വിനോദം ആണും പെണ്ണും കൂടെ പരിപാടി, എല്ലാം ഒന്നോ രണ്ടോ മുറി വീടുകൾ, ഓല മറച്ച കുളിപ്പുരകൾ ഉണ്ടെങ്കിൽ ആയി , തൂറുന്നതൊക്കെ പറമ്പിന്റെ മൂലക്ക് തന്നെ.മറകൾ ദ്രവിച്ച ചില കക്കൂസുകൾ ഉണ്ടെങ്കിലും, അവയൊക്കെ കോമഡി മാത്രം.

ചീനവലയിലെ ജയഭാരതി ഇട്ട പോലെ കൂർത്ത ബ്ലൗസുകൾ ജോപ്പൻ ടെയിലർ എങ്ങിനെയോ അടിക്കാൻ തുടങ്ങി. അത് കരയിൽ വൻ ഹിറ്റായി മാറി. പെണ്ണുങ്ങൾ ബ്ലൗസ് അടിക്കാൻ ജോപ്പൻ ടെയിലറുടെ അടുത്ത് ക്യൂ നിന്നു, ഒരു കല്യാണം വരുമ്പോൾ ജോപ്പൻ ടെയിലർ വലിയ ഡിമാൻഡ് ഉള്ള വ്യക്തി ആയി. ഇങ്ങിനെ മാനത്തുകണ്ണി പോലെ ഉള്ള ബ്ലൗസ് അടിക്കണമെങ്കിൽ മുലയുടെ അളവും അതുപോലെ എടുക്കണമല്ലോ. പണ്ടൊക്കെ പെണുങ്ങൾ തയ്യൽ കടയുടെ മുന്നിൽ ചെന്ന് നിൽക്കുകയെ ഉള്ളു , ടെയ്‌ലർ നെഞ്ചത്തു ഒന്ന് നോക്കി മനസ്സിൽ ഒരു അളവെടുക്കും,ചിലവലിയ വീട്ടിലെ പെണ്ണുങ്ങൾ അളവിന് ബ്ലൗസുകൾ കൊടുത്തുവിടും. പല തയ്യൽക്കാരൻമാരും ഒറ്റ നോട്ടത്തിൽ അളവ് ഗണിക്കാൻ കഴിവുള്ളവർ ആയിരുന്നു. പക്ഷെ ആ ബ്ലൗസുകൾ ഒന്നും ചീനവലയിലെ ബ്ലൗസ് പോലെ പെർഫെക്ട് ഫിറ്റ് ആയിരുന്നില്ല എന്ന് മാത്രം.

Leave a Reply

Your email address will not be published. Required fields are marked *