“ഇപ്പോൾ ഇത്ര മതി, അണ്ടിയിൽ ഒക്കെ നല്ല പൂട ഉണ്ട് അത് നീ തന്നെ വടിച്ചു കളയൂ , കത്രിക വച്ച് പറ്റില്ല, ഞാൻ വീട്ടിൽ പോയിട്ട് വരുമ്പോൾ അപ്പച്ചന്റെ ഒരു ഷേവിന്ദ് സെറ്റ് നിനക്ക് കൊണ്ട് തരാം, ഇനി നിനക്ക് മീശയും താടീം എല്ലാം ഉടനെ വരും. ജോപ്പച്ചൻ ബാർബർ ഷോപ്പിൽ ആണ് വടിക്കുന്നത് , ഇവിടെ ഇതൊന്നും കണ്ടിട്ടേ ഇല്ല. ഒരു കാര്യം കൂടെ പറയാം നിന്റെ ഈ മണിയുടെ അറ്റം കണ്ടോ , ദേ ഇത് ഇങ്ങിനെ പുറകോട്ട് തൊലിക്കണം, തോട്ടിൽ എങ്ങാനും കുളിക്കുമ്പോൾ മതി, ദേ കണ്ടോ ഇവിടെല്ലാം പൂപ്പൽ പിടിച്ചു ഇരിക്കുന്നത് , ഇവിടെല്ലാം വൃത്തി
ആയി വയ്ക്കണം, അല്ലേൽ ചൊറീം ചിരങ്ങും ഒക്കെ ഒക്കെ വരും , മഹാ നാറ്റവും ആണ് . ജോനകന്മാരെല്ലാം സുന്നത്ത് ചെയ്യും, അവർക്ക് ഇത് എളുപ്പം പുറകോട്ട് പോകും, അല്ലാത്തവർക്ക് ഇത് വലിയ പ്രയാസം ആണ് , ഇത് പുറകോട്ട് പോയില്ലേൽ , കല്യാണം കഴിക്കുമ്പോൾ ഒക്കെ വലിയ പ്രശ്നങ്ങൾ ഉണ്ടാകും. തൽക്കാലം ഇത്രേം മതി, മണിയൻ പൊയ്ക്കോ”.
ആർക്കും കിട്ടാത്ത ലൈംഗിക പാഠങ്ങൾ ആണ് അന്ന് നിസ്സാരമായി മറിയ ചേടത്തി എനിക്ക് പറഞ്ഞു നൽകിയത്, പിറ്റേന്ന് ഞാൻ ജെട്ടി ഒക്കെ ഇട്ടു പാന്റും അതിനു മുകളിൽ ഇട്ട് സ്‌കൂളിൽ ചെന്നപ്പോൾ ഉണ്ണിത്താൻ സാറിന്റെ മുന്നിൽ ആണ് ആദ്യമേ ചെന്ന് പെട്ടത്. അയാൾക്ക് എന്റെ രൂപം തീരെ പിടിച്ചതായി തോന്നിയില്ല.
“നീ പഠിത്തം നിർത്തി എന്നാണല്ലോ എല്ലാരും പറഞ്ഞത് , വീണ്ടും എഴുന്നള്ളിയോ?”
,”നിക്കർ ഒന്നും ഇല്ലായിരുന്നു സാർ ”
” അതിനെന്ത ഇപ്പോൾ കളസം ആയല്ലോ , നീ വീട്ടിലോട്ട് വാ , എന്റെ മോന്റെ പഴയ നിക്കർ തരാം , എനിക്ക് കുറെ തേങ്ങാ കിടക്കുന്നു എല്ലാം ഒന്ന് പൊതിച്ച് വെളിച്ചെണ്ണ എടുക്കാൻ കൊടുക്കണം. ആ മാധവൻ നായർ പാരയും കൊണ്ട് വച്ചിട്ട് പോയിട്ട് പിന്നെ കണ്ടിട്ടില്ല, നീ വന്നു എല്ലാം ഒന്ന് പൊതിക്കണം, നിനക്ക് കാശു ഞാൻ തരും. ”
“സാർ എനിക്ക് തേങ്ങാ പാര വച്ച് പൊതിക്കാൻ അറിയത്തില്ല”
“എടാ നിന്റെ അപ്പന്റെ മോൻ തന്നെയല്ലേ നീ , എല്ലാം പതുക്കെ ശരിയായിക്കോളും, എന്റെ പുരയിടത്തിൽ നിന്നും അല്ലേൽ അമ്മേം മോനും പെട്ടെന്ന് ഇറങ്ങി പൊയ്ക്കൊണം ” ,
“ഞാൻ നാളെ രാവിലെ വരാം സാർ “,
“ശരി ഇനി ഒരു മാസമേ ക്ലാസ് കാണു , വല്ലതും പരീക്ഷക്ക് എഴുതണ്ടെ , പോയി ക്ലാസിൽ കേറൂ ”
ഉണ്ണിത്താൻ സാറിന് അന്ന് ഒരു മയം വന്നോ അതോ അപ്പൻ മരിച്ചത് കൊണ്ട് ഒരു സഹതാപമോ, അതോ കാര്യം ചുളുവിൽ നേടാനുള്ള അടവോ. ആ കൊല്ലം കൂടിയേ ഞങ്ങൾ സ്‌കൂളിൽ കാണുകയുള്ളു, ഇനി ഒരുമാസം, അധ്യാപകർക്കെല്ലാം സ്നേഹം കൂടിയപോലെ തോന്നി, ഉണ്ണിത്താൻ സാർ ചൂരൽ ഒക്കെ ഉപേക്ഷിച്ചിരുന്നു. പഴയ ചോദ്യം കൊണ്ട് വന്നു റിവിഷൻ ആയിരുന്നു എല്ലാവരും, എനിക്ക് ഒന്നും മനസ്സിലായില്ല പരീക്ഷ വരുന്നു എന്ന് മാത്രം മനസിലായി.
ഖാദർ ഒരു ക്‌ളാസ് കഴിഞ്ഞപ്പോൾ പറഞ്ഞു “ഊയെന്റള്ളാ , എടേ പീകെ , നിന്റെ ഒടുക്കത്തെ ഗ്ളാമർ! ചീനവനേലേ ജനാർദനൻ പോലെ ഉണ്ട്”.
ജനാർദനനോ അതാരാ ഞാൻ കേട്ടിട്ടില്ല.
“മണിയാ, ഞാൻ ചീനവല കണ്ടു, ഓത്തു പള്ളീലെ ഉസ്താദ് എന്നെ കൊണ്ട് കാണിച്ചു, മാക്കം പള്ളി ഉറൂസിന്. സെക്കൻഡ് ഷോ”.
‘കൊള്ളാമോ എന്താ കഥ ?”
“കഥ തിക്കുറീശ്ശീം ബഹദൂറും വേറെ ഒരാളും കൂടെ മീൻ പിടിക്കാൻ പോയി അവർക്ക് ഒരു നിധി കിട്ടി, ഒരു കുടം നിറയെ പൊന്നു, തിക്കുറിശ്ശി ആണ് അവിടത്തെ മൂപ്പൻ, അയാൾ കുടം വീട്ടിൽ വച്ചോളാം വിറ്റ് പണം എല്ലാര്ക്കും കൊടുക്കാം എന്ന് പറഞ്ഞു മറ്റു രണ്ടാളേം ഊമ്പിച്ചു. ഒരാൾ അറ്റാക്ക് വന്നു മയ്യത്തായി അയാള്ടെ മോൻ ആണ് പ്രേം നസീർ, തിക്കുറിശീന്റെ മോൻ ആണ് ജനാർദനൻ, ഓര്ക്ക് നല്ല പണം അല്ലെ, പാന്റും കൂളിംഗ് ഗ്ലാസ്സും എല്ലാം ഉണ്ട് , ബഹദൂറിന്റെ മോൾ ആണ് ജയഭാരതി, ഓളോട് ജനാർദ്ദനനും പ്രേം നസീറിനും പ്രേമം ആണ് , ജനാര്ദ്ദനന് പച്ചേങ്കില് കെട്ടാൻ ഒന്നുമല്ല പണിയെടുക്കാൻ ആണ് , നസീർ അങ്ങിനെ അല്ല നല്ല സ്നേഹം ആണ്, ഭാരതീന് നസീറിനെ ആണ് സ്നേഹം, പച്ചേങ്കിലു നസീറിന് ജോലീം കൂലീം ഒന്നുമില്ല , പണമില്ല, ബഹദൂറിനു തിക്കുറിശ്ശി കുറെ പണം ഒക്കെ കൊണ്ട് കൊടുത്തു മോളെ ജനാർദ്ദനനു നിക്കാഹ് ആക്കി ഉറപ്പിച്ചു, ജയഭാരതിക്ക് പച്ചേങ്കില് നസീർ മതി, ജനാര്ദ്ദനന് ഓളെ വേറെ ഒരു പണക്കാരന് സെറ്റപ്പ് ആക്കി വേറെ പൈശ അടിക്കണം”.
