‘ അല്ലന്നേ…. നമ്മടെ ഈ പൊരയിടത്തിലും കള്ളമ്മാരു നോട്ടമിട്ടിട്ടൊോന്ന്…. ‘
‘ അതെന്താ അങ്ങനെ തോന്നാന്‍…?…’
‘ കഴിഞ്ഞാഴ്ച്ചയാണോ… അതിനു മുമ്പത്തേയാഴ്ച്ചയാണോ… ഒരു പാതിരാ കഴിഞ്ഞപ്പം….
നമ്മടെ അടുക്കളവശത്ത് ആരോ നടക്കുന്ന പോലെ തോന്നി. ഞാനൊറക്കം പിടിയ്ക്കാന്‍
തൊടങ്ങിയേ ഒള്ളാരുന്നു….’
‘ എന്നിട്ട്…?… ‘ എളേമ്മയുടെ മുഖത്ത് ഒരു ആശങ്ക പോലെ.
‘ പെട്ടെന്ന് അതു നിന്നു…പിന്നെ കേട്ടില്ല…’
‘ പോലീസിനൊന്നെറങ്ങി നോക്കാന്‍ മേലാരുന്നോ…. ?…’ അഭിയുടേ ചോദ്യം.
‘ ഇപ്പഴേ തന്നേ വേണോ… അവമ്മാരടെ കയ്യി… കത്തിയാണോ… വടിവാളാണോ… തോക്കാണോന്നാര്‍ക്കറിയാം… ഏതായാലും പോലീസില്‍ ഒരപേക്ഷയെങ്കിലും കൊടുത്തിട്ടേ… ഞാന്‍ പൊല്ലാപ്പിനൊള്ളു….. ‘ ഞാന്‍ പറഞ്ഞു.
‘ നല്ല ധൈര്യമൊള്ള പോലീസ്….’ അഭി പറഞ്ഞിട്ടു കുലുങ്ങിച്ചിരിച്ചു.
‘ ങാ… ഇപ്പം എനിക്കിത്രയേ ധൈര്യമൊള്ളു…. കൂടുതലൊള്ളോരൊെങ്കി… എറങ്ങിപ്പോയി പിടിയ്ക്ക്…’
ഞാന്‍ ചൊടിച്ചു. അഭിരാമി വീണ്ടും ചിരിയ്ക്കുന്നു. പാവം, എന്റെ പദ്ധതിയേക്കുറിച്ച് ഇവള്‍ക്കെന്തറിയാം. പൊട്ടിപ്പെണ്ണ്. ചിരിയ്ക്കട്ടെ ചിരിയ്ക്കട്ടെ. ഞാന്‍ ഉള്ളില്‍ ചിരിച്ചു.
‘ അതു മതി രാജൂ… വെറുതേ അവരടെ മുമ്പിച്ചെന്നു ചാടണ്ട… വല്ലോം പറ്റിയാ…
നിന്റമ്മയ്ക്കാരാ പിന്നെ ഒരു തൊണ…’
എളേമ്മയുടെ മുഖത്ത് ആശ്വാസഭാവം.
‘ അതോര്‍ത്തിട്ടാ ചേച്ചീ…..ഞാനും അനങ്ങാതെ കെടന്നത്… അല്ലാതെ ചെല മണ്ടകളു വിചാരിയ്ക്കുന്നതു പോലെ ധൈര്യമില്ലാഞ്ഞിട്ടൊന്നുമല്ല…..’
‘ ഓ..ഓ.. മനസ്സിലായേ… കൂടുതലു വാചകമടിയ്ക്കണ്ട….’
അഭി പറഞ്ഞിട്ട് വീണ്ടും കുലുങ്ങിച്ചിരിച്ചു. മണികിലുക്കം പോലുള്ള ആ ചിരി എന്റെ കാതിനു ഒരു സംഗീതത്തിന്റെ സുഖമേകി. എനിയ്ക്കു തോന്നി, അവളേ ഇങ്ങനെ ചിരിപ്പിയ്ക്കാന്‍ വേണ്ട ഇനിയും ആയിരം തവണ കൂടി ഭീരുവായി അഭിനയിച്ചാലോ എന്ന്.
‘ ഇവിടന്ന് എന്തു കിട്ടാനാ അവമ്മാര്‍ക്ക്… ആകെ ഒണ്ടാരുന്നതൊരു പൊട്ട ടെലിവിഷനാരുന്നു…. അതാണെങ്കില്‍ നന്നാക്കാനെന്നും പറഞ്ഞു കൊോയിട്ട് ആറു മാസം കഴിഞ്ഞു….’ എളേമ്മ മാങ്ങയെടുത്തു.
‘ അതുവല്ലോം നോക്കിയാണോ എന്റെ ചേച്ചീ… ഈ കള്ളമ്മാരു കേറുന്നേ…’
ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞു. അഭി. മുറിയിലേയ്ക്കു കേറാനായി എന്റെ അടുത്തേയ്ക്കു വന്നു.
ഞാന്‍ ഒന്നൊതുങ്ങിക്കൊടുത്തു. അവള്‍ വാതില്‍ കടക്കുമ്പോഴേയ്ക്കും ഞാന്‍ മെല്ലെ പറഞ്ഞു.
‘ സ്വര്‍ണ്ണത്തേക്കാളും വെലയൊള്ളതീ വീട്ടിലൊണ്ടല്ലോ…’
അഭി തിരിഞ്ഞ് എന്നേ ഒന്നു നോക്കി. ഉടനേ ഞാന്‍ ദൂരേയ്ക്കു നോക്കി പറഞ്ഞു.
‘ അല്ല… അതെന്റെ അഭിപ്രായാണേ…’
‘ ങൂം…’ ഒന്നു നീട്ടി മൂളിയിട്ട് അവള്‍ നടന്നു മുറിയിലേയ്ക്കു കേറി വാതിലടച്ചു.
‘ രാജു എന്താ പറഞ്ഞേ…?..’ എളേമ്മ.
‘ അല്ലാ… വെലയൊള്ള സ്വര്‍ണ്ണം ഈ വീട്ടിലൊണ്ടല്ലോന്നു പറയുകാരുന്നു… കുരിശുമാലേം ഒക്കെയേ…’
‘ ഏതായാലും ഒള്ള സ്വര്‍ണ്ണം… ബാങ്കിലെങ്ങാനും കൊെ വച്ചേക്കാം… അല്ലേ എന്റെ ആങ്ങളേടെ വീട്ടില്‍ വയ്ക്കാം… അവടാകുമ്പം ഒരു കള്ളനും കേറത്തില്ല…..’
അടച്ചിട്ട അഭിയുടെ മുറിവാതില്‍ക്കല്‍ ചെന്നിട്ട് ഞാന്‍ പതിയെ പറഞ്ഞു.
‘ കള്ളമ്മാരുടെ രാജാവിന്റെ വീട്ടില്‍ ഏതു കള്ളനാ കേറാന്‍ ധൈര്യം…’
പെട്ടെന്ന് കതക് ഒന്നു കൂടി ചേര്‍ന്നടഞ്ഞു. അകത്തു നിന്നും അഭി തള്ളിയടച്ചെന്നു തോന്നി.
ഞാന്‍ ചായിപ്പില്‍ ചെന്ന് കട്ടിലില്‍ കിടക്കുമ്പോഴേയ്ക്കും കതകു തള്ളിത്തുറന്ന് കല കേറി വന്നു.
എന്നിട്ടവള്‍ കതകടച്ചു കുറ്റിയിട്ടു.
‘ ഓ, വന്നോ… ഈ കാന്താരീടെ കൊറവൊണ്ടാരുന്നു. എന്തിനാ കതകടച്ചേ…. തൊറന്നിട്…
അവരെങ്ങാനും കണ്ടാ…’ ഞാന്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു.
‘ പേടിയ്ക്കണ്ട… മറ്റേ കാന്താരി കുളിയ്ക്കാന്‍ കേറി… അമ്മ അടുക്കളേ പണിയാ…’
‘ എന്തിനാ ഇപ്പം ഇങ്ങോട്ടു ചാടിതെറിച്ചു വന്നത്…’
‘ എന്റെ അങ്കിളേ എനിയ്ക്കിന്നു വെല്യ സന്തോഷം… നാളെ സ്‌കൂളില്ല….’
അവളെന്റെ ഒപ്പം ഇരുന്നെന്നേ കെട്ടിപ്പിടിച്ചു. എന്റെ ഭുജത്തില്‍ ഇരുന്നു ഞെങ്ങി. എനിയ്ക്കൊരു പേടി. ഈപ്പെണ്ണെന്തു ഭാവിച്ചാ ഇങ്ങനെ.
