“നിനക്ക് എന്ത് തോന്നുന്നു. ഇവനെ ഞാൻ ഇതുവരെ ഇങ്ങനെ കണ്ടിട്ടില്ല അതുകൊണ്ട് ചോദിച്ചതാ” സമീർ ചോദിച്ചു.
“നമ്മളുടെ പ്രായം എന്ത് അവളുടെ പ്രായം എന്ത്. കുറച്ചും കൂടി മൂപ്പ് ഉണ്ടായിരുന്നെകിൽ നമ്മളുടെ ഒക്കെ അമ്മയുടെ പ്രായം ഉണ്ടാവും. ഇപ്പൊ നല്ല പ്രായം വ്യത്യാസം ഉള്ള ചേച്ചി. അതൊക്കെ മനസ്സിലാക്കാൻ ഉള്ള ബുദ്ധിയും വിവരവും അവന് ഉണ്ട്” ഹൃതിക് മറുപടി കൊടുത്തു.
ഇന്നത്തെ പരിപാടി കഴിഞ്ഞ് എല്ലാവരും പിരിഞ്ഞ് പോയി. ലോഹിത് അവന്ടെ കൂട്ടുകാരുടെ കൂടെ പോകാതെ ത്രിവേണിയുടെ കൂടെ ആയിരുന്നു പോയത്. ഹൃതിക്കും സാമും നേരെ ഹോസ്റ്റലിലേക്കും പോയി. പോകുന്ന വഴിക്ക് അവർ അവരുടെ പ്രൊജക്റ്റ് ടീമിനെ കണ്ടുമുട്ടി. മാർകെറ്റിംഗിന്റെ ഭാഗമായി ഒരു 100 ജൂനിയർസിന്റെ എങ്കിലും അവർക്ക് കൊടുത്ത പ്രൊഡക്ടിനെ പറ്റി ഉള്ള അഭിപ്രായം വീഡിയോ റെക്കോർഡ് ചെയ്ത് സബ്മിറ്റ് ചെയ്യണം. ജൂണിയറസുള്ള പരിപാടി ആയത് കൊണ്ട് സമീറിന് നല്ല താല്പര്യം ഉണ്ടായിരുന്നു, ഹൃതിക് വെറുതെ അവരുടെ ഒന്നും ചെയ്യാതെ നിന്നു. ചോദ്യം ചോദിക്കാൻ ഒരാളും അത് വീഡിയോ എടുക്കാൻ ഒരാളുമായി അവർ ഗ്രൂപ്പ് തിരിച്ച് പോയി.
“ജസ്റ്റ് ട്രൈ ടു ആസ്ക് കോസ്റ്റിയെൻസ് ടു സം കേരള ഗേൾസ്, ഓ.ക്കേ.” കയ്യിൽ ക്യാമറ ഓൺ ചെയ്ത ശേഷം സാം കൂടെ ഉണ്ടായിരുന്ന കുട്ടികളോട് ചോദിച്ചു. ഓരോ ആളും തരുന്ന അഭിപ്രായം വെച്ച് ഇവർ ആ പ്രൊഡക്ടിനെ വിലയിരുത്തണം, സമീർ അഭിപ്രായം പറയുന്ന ഓരോ ആളെയും വിലയിരുത്താനും. കുറച്ച് നേരം ഉള്ള പണിക്ക് ശേഷം അവൻ വീഡിയോയുമായി ഹൃതികിന്ടെ അടുത്തേക്ക് പോയി.
“എടാ നീ ഈ കുട്ടിയെ ഒന്ന് നോക്കിയേ. ഗുജറാത്തി ആണ് പക്ഷെ എനിക്ക് തോന്നുന്നത് She is the one” സമീർ പറഞ്ഞു.
“നിനക്ക് എന്താടാ. ഇത് ഇപ്പൊ ഒരു നാല് അഞ്ച് one ആയാലോ… ഇവളെ ഒക്കെ കണ്ട അറിയില്ലേ ആരെങ്കിലും ഒക്കെ ഉണ്ടാവും എന്ന്”
“നാളെ മുതൽ വർക്ക് ചെയ്യാൻ ഒരു ലക്ഷ്യം കിട്ടി. നീ വേഗം വന്നേ ഹോസ്റ്റലിൽ ഇരുന്ന് വിശദമായി പ്ലാൻ ചെയ്യണം നമ്മക്ക്. വാ വാ വാ…” എന്നും പറഞ്ഞ് സമീർ ഹൃതികിനെ ഹോസ്റ്റലിലേക്ക് കൊണ്ട് പോയി.
ഇതേ സമയം… ത്രിവേണിയുടെ വക്കാ ലോഹിതിന് അവൾ താമസിക്കുന്ന സ്ഥലത്ത് വെച്ച് ചെറിയ ഒരു ട്രീറ്റ്.
“കേറി ഇരിക്ക്. നാട്ടിൽ ഉള്ള പോലത്തെ ഭക്ഷണം ആണ് ഞാൻ നിനക്ക് വേണ്ടി ഉണ്ടാക്കിയത്ത്. ഇഷ്ടപ്പെടുമോ എന്ന് അറിയില്ല…” എന്നും പറഞ്ഞ് ത്രിവേണി ഭക്ഷണം ലോഹിതിന്റെ പാത്രത്തിലേക്ക് വിളമ്പി കൊടുത്തു.
“മതി മതി… നീയും ഇരിക്ക്” ലോഹിത് പറഞ്ഞു. ശേഷം അവളുടെ കൈ പിടിച്ച് അവിടെ ഇരുത്തി. അവളുടെ കൈകൾ അവൻ അറിയാതെ ഒന്ന് തലോടി.
“ഇന്നത്തെ പരിപാടി കഴിഞ്ഞാ നിനക് എന്തായാലും ഒരു ട്രീറ്റ് തരണം എന്ന് ഞാൻ വിചാരിച്ചതാ, നിന്നെ പരിചയപെട്ട ദിവസം ഞാൻ കുറച്ച് ഹാർഷ് ആയിരുന്നു. ഇതൊക്കെ ഉണ്ടാക്കി കഴിഞ്ഞപ്പോ അവിടെ ഏതാണ് ലേറ്റ് ആയി. പിന്നെ ഇതൊക്കെ കഴിഞ്ഞ് വിളിച്ച നീ വരുവോ എന്നൊരു സംശയം ഉണ്ടായിരുന്നു”
“അപ്പൊ വരില്ല എന്ന് കരുതി ആണോ എന്നെ വിളിച്ചത്” ലോഹിത് ചോദിച്ചു. അത് പറഞ്ഞ് രണ്ട് പേരും ചിരിച്ചു.
“പിന്നെ ഇങ്ങനെ ഇടക്ക് ഇടക്ക് പരിചയപെട്ട കാര്യം പറയണം എന്ന ഇല്ല കേട്ടോ. ആഹ്, ഫുഡ് വളരെ നന്നായിട്ട് ഉണ്ട്… അതല്ല എങ്ങനെ ഉണ്ട് ഒറ്റക്ക് ഉള്ള പേയിങ് ഗസ്റ്റ് ജീവിതം” ലോഹിത് ചോദിച്ചു.
“കൊള്ളാം. ഐ ലൈക് ഇറ്റ്. പിന്നെ ഞാൻ അവിടെ നില്കാത്തത് തന്നെ ആണ് നല്ലത്. ഞാൻ കാരണം തന്നെ ആണ്, ചെറിയ ഒരു സ്‌മോക്കിങ് ഹാബിറ്റ് ഉണ്ട് എനിക്ക്, ഭയങ്കര ടെൻഷൻ ഒക്കെ ആവുമ്പൊ. അതൊക്കെ കൂടെ ഉള്ള ആൾക്കാർക്ക് ബുദ്ധിമുട്ട് ആയിരിക്കും” ത്രിവേണി പറഞ്ഞു. മറുപടി ഒന്നും കൊടുക്കാതെ ലോഹിത് കഴിപ്പ് തുടർന്നു.
“അത് ആരാ” അവിടെ തൂകി വെച്ചിട്ടുള്ള ഫോട്ടോ നോക്കി ലോഹിത് ചോദിച്ചു.
“അത് എന്റെ മകൻ ആണ്, അദ്വൈത്” ത്രിവേണി പറഞ്ഞു. ചെറിയ ഒരു ഞെട്ടലോട് കൂടി ലോഹിത് അവളെ നോക്കി.
“അതെ ഞാൻ മാരീഡ് ആണ്… ആയിരുന്നു. കുറച്ച് വർഷങ്ങൾ മുന്നേ ഡിവോഴ്സ് ആയി. എന്താ എങ്ങനെയാ എന്ന് ഒന്നും എന്നോട് ചോദിക്കരുത് എനിക്ക് അതൊന്നും ഓർത്ത് എടുക്കാൻ താല്പര്യം ഇല്ല” കുറച്ച് ദേഷ്യപ്പെട്ട് കൊണ്ട് അവൾ പറഞ്ഞു.
