“ഞാൻ വേണം എന്ന് വെച്ച് ചെയ്തത് ആണോ, ഇതൊക്കെ മുന്നേ അറിയാമായിരുനെകിൽ ഞാൻ ഞാൻ ഇങ്ങനെ ഒക്കെ ചെയ്യോ… എന്നിട്ട് അയാൾ എന്നെ…” എന്നും പറഞ്ഞ് ത്രിവേണി ഒരു പഫ് കൂടി എടുത്ത ശേഷം ആ സിഗരറ്റ് വെളിച്ചെറിഞ്ഞു. ഒന്നും നിടാതെ അവൾ പറയുന്നത് ഒക്കെ കേട്ട് അവൻ അവിടെ ഇരുന്നു. അവൻ വേഗം തന്നെ ഫോൺ എടുത്ത് ഹൃതിക്കിന് വിളിച്ച് പെട്ടന് ഇങ്ങോട്ടേക്ക് വരാൻ പറഞ്ഞു. കോളേജിൽ നിന്നും അതികം ദൂരം ഇല്ലാത്തത് കൊണ്ട് തന്നെ അവർ പെട്ടന് അവിടെ എത്തി.
“എന്താടാ, ഇവൾക്ക് ഇത് എന്ത് പറ്റി” കേറി വന്നതും തലയിൽ കൈ വെച്ച് ഇരിക്കുന്ന ത്രിവേണിയെ കണ്ട ഹൃതിക് ചോദിച്ചു.
“അതൊക്കെ വലിയ ട്രാജഡി ആട, ഇവളെ ഒന്ന് നോർമൽ ആകാൻ ഇനി ഇപ്പൊ എന്താണ് ചെയ്യണ്ടത്, എന്തേലും ഐഡിയ…” ലോഹിത് ചോദിച്ചു.
“ഫസ്റ്റ് അടിച്ചത് അല്ലെ, നമക്ക് അതിന്ടെ ചിലവ് എന്ന് പറഞ്ഞ് പുറത്തേക്ക് കൊണ്ട് പോവാം” സമീർ പറഞ്ഞു.
“ഏയ്… നാൾ പേര് ഒക്കെ ആയിട്ട് എങ്ങനെയാ പോവാ വണ്ടി ഒന്നും ഇല്ലാലോ” ലോഹിത് പറഞ്ഞു.
“അതാണോ മൈരേ പ്രെശ്നം. അതിന് ആദ്യം അവൾ അവിടെ നിന്ന് എണീക്കണ്ടേ. ഇവൻ പറഞ്ഞ ഐഡിയ കൊള്ളാം, ഒന്ന് മോഡിഫിയ ചെയ്ത മതി. പുറത്ത് പോവുന്നതിന് പകരം ഫുഡ് ഇങ്ങോട്ടേക്ക് കൊണ്ട് വരാം, ഓ.ക്കേ. അല്ലെ” ഹൃതിക് പറഞ്ഞു, എല്ലാവർക്കും അത് സമ്മതം ആയിരുന്നു. ഫുഡ് എല്ലാം ഓർഡർ ചെയ്തു, വരാൻ ഏകദേശം ഒരു മണിക്കൂറോളം എടുക്കും, എല്ലാവരും അവിടെ ഇരുന്ന് സംസാരിക്കാനോ വേണ്ടയോ എന്ന് അറിയാതെ പര്സപരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരുന്നു.
കുറച്ച് കഴിഞ്ഞ് ഭക്ഷണം വന്നു, ടേബിളിൽ ഹൃതിക്കും സാമും കൂടി അതെല്ലാം വിളമ്പി. ലോഹിത് അവളെ വിളിക്കാൻ പോയി, കൂറേ എതിർത്തെങ്കിലും പതിയ അവളും വന്ന് ടേബിളിൽ ഇരുന്നു. കഴിക്കുമ്പോഴും അവളെ ഒന്ന് സന്തോഷപ്പെടുത്താൻ വേണ്ടി ഇവർ ഓരോ തമാശക്കല് പറഞ്ഞ് നോക്കിയെങ്കിലും ഗുണം ഒന്നും ഉണ്ടായില്ല. കഴിച്ച് കഴിഞ്ഞതും ത്രിവേണിക്ക് വേണ്ടി അവർ ഒരു കേക്ക് വാങ്ങിയിരുന്നു.
“ഇതൊന്നും വേണ്ട ലോഹിത് പ്ലീസ്… നിങ്ങൾ ഇതൊക്കെ ചെയ്തത് തന്നെ വലിയ കാര്യം” ത്രിവേണി പറഞ്ഞു.
“അത് പറഞ്ഞ പറ്റില്ല… ഞങ്ങൾ ഇത്രെയും കഷ്ടപ്പെട്ട് കൊണ്ട് വന്ന സ്ഥിതിക്ക്, പ്ലീസ്” എന്നും പറഞ്ഞ് സാം അവന്ടെ കയ്യിൽ ഉണ്ടായിരുന്ന കത്തി അവൾക്ക് നേരെ നീട്ടി. മൂന്നുപേരുടെയും മുഖം കണ്ടപ്പോ അവൾ കൂടുതൽ എതിർക്കാൻ നിൽക്കാതെ കേക്ക് മുറിച്ചു.
“ഹാപ്പി ബർത്…” ഹൃതിക് പാടി തുടങ്ങി. എല്ലാവരും പെട്ടന് അവനെ നോക്കി
“എന്താ ഇപ്പൊ ഞാൻ പാടേണ്ടത്, ഒരു ഫ്ളോവിൽ അങ് വന്ന് പോയതാ നേരത്തെ…”
“അല്ല ഫസ്റ്റ് ഒക്കെ അടിച്ചത് ആണലോ, അല്ലെകിൽ ഒന്നും പഠനം എന്ന് ഇല്ല” സാം പറഞ്ഞു.
“അത് പറ്റില്ല… ഹാപ്പി… ഹാപ്പി ഫസ്റ്റ് റാങ്ക് ടു യു…” എന്നും പറഞ്ഞ് ഹൃതിക് പാടി, കൂടെ മറ്റവന്മാരും പാടി റജൂടങ്ങി. ഈ പ്രാവിശ്യം അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. ത്രിവേണി മൂന്ന് കഷ്ണം കേക്ക് മുറിച്ച് എല്ലാവര്ക്കും കൊടുത്തു.
കൂറേ വൈകിയത് കൊണ്ട് തന്നെ അവർ അവിടെ നിന്നും ഇറങ്ങാൻ തീരുമാനിച്ചു.
“താങ്ക്സ് എല്ലാവരും വന്നതിന്” ത്രിവേണി മൂന്ന് പേരോടുമായി പറഞ്ഞു.
“അതിന്റെ ആവിശ്യം ഒന്നും ഇല്ല, ഫ്രീ ആയിട്ട് ഫുഡ് ഒക്കെ ഉണ്ട് എന്ന് അറിഞ്ഞ എങ്ങനെയാ വരാതെ ഇരിക്കെ” സാം മറുപടി കൊടുത്തു.
“താങ്ക് യു ലോഹിത്…” ത്രിവേണി അവനോട് പ്രേതേകം പറഞ്ഞു. മറുപടി ഒന്നും പറയാതെ ഒരു ചിരി മാത്രം സമ്മാനിച്ചു. മൂന്നപേരും കൂടി തിരിച്ച് ഹോസ്റ്റലിലേക്ക് നടന്ന് പോയി.
കുറച്ച് കാലത്തിന് ശേഷം ആയിരുന്നു അവ ലോഹിതിനെ ഇത്ര സന്തോഷത്തിൽ കാണുന്നത്. അങ്ങനെ ഹോസ്റ്റലിൽ എത്തി എല്ലാരും അവർ അവരുടെ ബെഡിലേക്ക് പോയി.
“ഡാ ഒരു കാര്യം പറയാൻ ഉണ്ട്…” ലോഹിത് പറഞ്ഞു. രണ്ട് പേരും അവനെ തിരിഞ്ഞ് നോക്കി.
“നിങ്ങൾ എതിർക്കും എന്ന് അറിയാം എന്നാലും ഞാൻ പറയാം… എനിക്ക് അവളെ ഇഷ്ടം ആണ് എന്നാ തോന്നുന്നത്” ഇത് കേട്ടതും ഹൃതിക് അവന്ടെ തലയിൽ കൈ വെച്ച് അവിടെ ഇരുന്നു, സമീർ അപ്പൊ തന്നെ എണീറ്റ് അവന്റെ അടുത്തേക്ക് പോയി.
