“എന്താണ് റാഷിക ആയിട്ടുള്ള അവസ്ഥ. നിങ്ങൾ തമ്മിൽ എന്താണ് ഉണ്ടായത് എന്ന് എനിക്ക് അറിയണം” കിച്ചു ചോദിച്ചു. അത് കേട്ടതും ഹൃതിക് കൈ എടുത്ത് തലയിൽ വെച്ചു.
“നിനക് വേറെ എന്തൊക്കെ ചോദിക്കാൻ ഉണ്ടട. അതൊക്കെ കഴിഞ്ഞിട്ട് ഇപ്പൊ ഒരു വർഷത്തോളം ആയിട്ട് ഉണ്ടാവുമാലോ”
“നീ വേണ്ട എന്നെവെച്ചതിന്റെ കാരണം, ശെരിക്കും ഉള്ള കാരണം പറ പിന്നെ ഞാൻ അതിനെ പറ്റി ഒന്നും ചോദിക്കില്ല”
“ശെരി പറയാം… ഞങ്ങൾ ഇതിനെ പറ്റി വിശദമായി സംസാരിച്ചു, ചെറിയ രീതിയിൽ അടിയായി, ശെരി ആവില്ല എന്ന് രണ്ടാൾക്കും മനസ്സിലായി. നിർത്തി. ഇതാണ് സത്യം, നീ ഇതിൽ കൂടുതൽ ഒന്നും നീ ഇനി ചോദിക്കില്ല” എന്നും പറഞ്ഞ് ഹൃതിക് അവിടെ നിന്ന് എണീറ്റ് പോയി. പെട്ടന് തന്നെ കിച്ചു അവന്ടെ കൂടെ പോയി, വിഷയം മാറ്റാൻ വേണ്ടി വേറെ ഓരോ കഥകൾ പറഞ്ഞു. കൂറേ നേരം അവനുമായി സംസാരിച്ച് ഇരുന്നതിന് ശേഷം വൈകുനേരം ആയപ്പോ അവൻ ഇറങ്ങി. കിച്ചു പോയതും കുറച്ച് കഴിഞ്ഞ് ബൈക്ക് എടുത്ത് ഹൃതിക്കും ഇറങ്ങി.
പണ്ട് പോയ വഴികളുടെ എല്ലാം അവൻ വീണ്ടും പോയി. ഇനി ഒരിക്കലും ഈ നാട്ടിലേക്ക് പോലും വരരുത്ത് എന്ന് കരുതിയതാ, ഇപ്പൊ ഇതാ വീണ്ടും ഇവിടെ തന്നെ. കുറച്ച് നേരം വണ്ടി ഓടിച്ചതിന് ശേഷം, ഹൃതിക് റാഷികയുടെയും ആഷികയുടെയും വീടിന്ടെ മുന്നിൽ എത്തി. ഉള്ളിലേക്ക് പോകണം എന്ന് ഉണ്ടായിരുനെകിലും, അതിന് ഉള്ള ധൈര്യം ഒന്നും അവന് ഉണ്ടായിരുന്നില്ല. ആ വീടിന്റെ ഉള്ളിൽ ആരെങ്കിലും കാണാൻ പറ്റുമോ എന്ന് അവൻ കൂറേ നോക്കി, കൂട്ടത്തിൽ അവന്റെ കാണുകളും നിറയുന്നുണ്ടായിരുന്നു.
“ആരോ എന്തക്കയോ പറയുനത്ത് കേട്ടിട്ട് ഇങ്ങോട്ട് കെട്ടിയെടുത്ത് എന്നെ പറഞ്ഞ മതി… ജീവിതത്തിൽ ചില പാഠങ്ങൾ തന്നു, ഈ അധ്യായം കഴിഞ്ഞു. ഇന്നത്തോട് കൂടി എല്ലാം ഞാൻ മറക്കണം” എന്ന് സ്വയം പറഞ്ഞതിന് ശേഷം അവൻ തിരിച്ച് വീട്ടിലേക്ക് പോയി.
വീണ്ടും ദിവസങ്ങൾ കടന്ന് പോയി, മൂന്ന്പേർക്കും തിരിച്ച് വിശാഖപട്ടണത്തേക്ക് പോകാൻ സമയം ആയി. ട്രെയിനിൽ മൂന്നുപേരും യാത്ര തിരിച്ചു. ഏകാദവശം ഒരു ദിവസത്തെ യാത്ര ഉണ്ട് അങ്ങോട്ട്, കൃത്യമായി പറഞ്ഞ 23 മണിക്കൂർ.
അവിടെ എത്തി അവരുടെ രണ്ടാം വർഷ ക്ലാസ്സുകൾ ആരംഭിച്ചു. ഏതാനും ദിവസങ്ങൾക്ക് ശേഷം ലോഹിതിന്റെ പെയിന്റിംഗ് എക്സിബിഷൻ നടക്കുന്ന സ്ഥലം.
“പയ്യന് കഴിവ് ഉണ്ട്. എനിക്ക് ഒന്നും മനസ്സിലാവുനിക്കിലും, ഇതിന് പറ്റി അറിയുന്ന ആൾകാർ നോക്കുന്നത് കണ്ടിലെ. അവരുടെ കണ്ണിലെ തീക്ഷ്ണത നീ കണ്ടിലെ” ഹൃതിക് ഓരോ പൈന്റിങ്ങും നോക്കി സമീറിനോട് പറഞ്ഞു.
“ഒന്ന് വായ അടച്ച് ഇരി മൈരേ. ഇവിടെ പെയിന്റിംഗ് അല്ലാതെ വേറെ പലതും ഉണ്ട്” എന്നും പറഞ്ഞ് സമീർ അവിടെ കൂടി നിൽക്കുന്ന പെൺകുട്ടികളെ നോക്കി കൈ ചൂണ്ടി.
“എന്താണ് എന്ന് അറിയില്ല, ഇവളെ കണ്ടാൽ അറിയാം. She is the one. ഞാൻ ഇത്രെയും കാലം തേടിക്കൊണ്ടിരുന്ന ആ പെൺകുട്ടി ” സമീർ ഹൃതികിന്ടെ തോളിൽ തല വെച്ച് കൊണ്ട് പറഞ്ഞു.
“ആ ഇതാര് സാനിയ’യോ” ബിൽഡിങ്ങിന്റെ എൻട്രയിലേക്ക് നോക്കി കൊണ്ട് ഹൃതിക് പറഞ്ഞു. വേഗം തന്നെ മുടി എല്ലാം ശെരി ആക്കി സാം വല്യ ആകാംഷയോട് കൂടി അങ്ങോട്ടേക്ക് നോക്കി, മെല്ലെ അങ്ങോട്ടേക്ക് നടന്നു. പെട്ടന് തന്നെ അവന്ടെ തോളിൽ ഹൃതിക് തട്ടി.
“നോക്കണ്ട ആരും ഇല്ല, ഞാൻ വെറുതെ പറഞ്ഞതാ… അവൻ കണ്ടുപിടിച്ചു പോലും, ഇതിനെ ഒക്കെ മറന്നിട്ട് പോരെ കാലാകാലങ്ങൾ ആയി തേടി കൊണ്ടിരിക്കുന്ന ആളെ കണ്ട് പിടിക്കുന്നത്” പുച്ഛിച്ച് കൊണ്ട് ഹൃതിക് പറഞ്ഞു.
തൊട്ട് അപ്പുറത് ലോഹിത് അവിടെ ഉണ്ടായിരുന്ന ആൾക്കാരോട് അവൻ വരച്ച പെയിന്റിംഗ്’നെ പറ്റി പറഞ്ഞ് കൊടുക്കുക ആയിരുന്നു. ആരോ അവനെ വിളിക്കുനത്ത് കണ്ട് അവൻ തിരിഞ്ഞു.
“ഹായ് ത്രിവേണി. ഞാൻ വരും എന്ന് തീരെ പ്രേതീക്ഷിച്ചില്ല…” ലോഹിത് അവളോട് പറഞ്ഞു.
“അപ്പൊ വരില്ല എന്ന് കരുതി വിളിച്ചതായിരുന്നു അല്ലെ. ഇത് മനസ്സിലായിരുനെകിൽ ഞാൻ വരില്ലായിരുന്നു”
“അങ്ങനെ അല്ല. ഹാപ്പി ടു സീ യു, പ്ളീസ് കം” എന്നും പറഞ്ഞ് ലോഹിത് അവളെ പെയിന്റിംഗ് കാണിച്ച് കൊടുത്തു. രണ്ടുപേരും അതിന് പറ്റി കുറച്ച് നേരം സംസാരിച്ച് അവിടെ ഇരുന്നു. ഇതെല്ലാം കണ്ടുകൊണ്ട് ലോഹിതും ഹൃതിക്കും അവിടെ നിൽക്കുന്നുണ്ടായിരുന്നു.
