“നീ ആളോട് ഒന്നും കൂടി സീരിയസ് ആയിട്ട് സംസാരിക്കണം, ഐ മീൻ നിന്ടെ എക്സ്’നോട്. പിന്നെ എനിക്ക് നമ്മളുടെ കാര്യം ആലോചിക്കാൻ എനിക്ക് കുറച്ച് ടൈം വേണം, അത് വരെ ജസ്റ്റ് ഫ്രണ്ട് ആയിട്ട് ഇരിക്കാം (T)” ഹൃതിക് ശ്രുതികയോട് പറഞ്ഞു. സന്തോഷം കൊണ്ട് അവളുടെ മുഖം കൂടുതൽ ചുവന്നു, രണ്ട് പേരും പര്സപരം നോക്കി ചിരിച്ചു.
“സമയം എടുത്ത് പറഞ്ഞ മതി, ഒരു കൃത്യമായ ഉത്തരം മാത്രം കിട്ടിയ മതി. അത് ഇപ്പൊ എന്ത് ആയാലും (T)” ശ്രുതിക പറഞ്ഞു. എന്നും പറഞ്ഞ് അവൾ ബുക്ക് മടക്കി ലൈബ്രറിയിൽ നിന്നും പോയി. താടിയിൽ കൈയും വെച്ച് അവൾ പോവുന്നതും നോക്കി അവൻ അവിടെ തന്നെ ഇരുന്നു.
“എന്താടാ കണ്ടിട്ട് ഉടനെ തന്നെ അടുത്ത ട്രിപ്പ് പോവേണ്ടി വരും എന്ന് തോന്നുന്നലോ” അവന്റെ തോളിൽ തട്ടി കൊണ്ട് സമീർ ചോദിച്ചു. രണ്ട് പേരും ചെറുതായി ഒന്ന് ചിരിച്ചു.
“പറഞ്ഞിട്ട് മനസ്സിലാവണ്ടേ ഡാ”
“നീ അല്ലേടാ അന്ന് പറഞ്ഞത്, ഇനി എങ്കിലും ഒരാളിലേക്ക് ഒതുങ്ങണം എന്നൊക്കെ. ഇതാവുമ്പോ ആ പ്രെശ്നം തീർന്നിലെ. എന്താടാ നിനക്ക് പറ്റിയത്, ഞങ്ങൾ ഒന്നും ഉണ്ടാവില്ല എന്നാ വിചാരിച്ചത് പക്ഷെ അങ്ങനെ അല്ലാലോ”
“ഇത് വർക്ക് ആവുമോ എന്ന് അറിയില്ലെടാ, എനിക്ക് ഒരു കോൺഫിഡൻസ് ഇല്ലടാ. വിട്ടേക്കേടാ എനിക്ക് ഇതൊന്നും ഇപ്പൊ ചിന്തിക്കാൻ വയ്യ, നടക്കുന്നത് പോലെ നടക്കട്ടെ, ഞാൻ ആയിട്ട് ഒന്നും ചെയ്യുന്നില്ല” ഹൃതിക് മറുപടി കൊടുത്തു.
“താൽപര്യം ഇല്ലെങ്കിൽ വേണ്ടാ. പിന്നെ ഇന്നലെ കണ്ടാ ആ കുട്ടി ഇല്ലേ, മറ്റേ ഗുജറാത്തി. അവൾക്ക് നാട്ടിൽ വേറെ ആൾ ഉണ്ട്… ആയതിനാൽ…”
“വേണ്ട വേണ്ട… എല്ലാം എനിക്ക് മനസ്സിലായി. അടുത്ത ആളെ കണ്ടുപിടിക്കണം ഞാനും കൂടെ വരണം എന്ന് അല്ലെ, എനിക്ക് ഇപ്പൊ വേറെ എന്താ പണി അല്ലെ” ഹൃതിക് ചിരിച്ച് കൊണ്ട് അവന്ടെ കൂടെ പോവാം എന്ന് മറുപടി കൊടുത്തു.
ലോഹിത് കോളേജിലുടെ ത്രിവേണിയുടെ കൂടെ ഹോസ്റ്റലിൽ താമസിച്ചാ ആരെയെങ്കിലും കാണാൻ പറ്റുമോ എന്ന് അന്വേഷിച്ച് നടക്കുക ആയിരുന്നു. അവിടെ ഉള്ളവരോട് എല്ലാം ചോദിച്ച് മനസ്സിലാക്കിയ ശേഷം അവൻ ഒരാളെ പരിചയപെട്ടു. കുറച്ച് നേരം സംസാരിച്ച ശേഷം അവൻ അവരോട് ത്രിവേണി ഡിവോഴ്സ് അവൻ ഉള്ള കാരണം അവൻ തിരക്കി.
17 വർഷം മുന്നേ ആയിരുന്നു ത്രിവേണിയുടെ വിവാഹം കഴിഞ്ഞത്. റിയൽ എസ്റ്റേറ്റ് ബിസിനസ്സ് ആയിരുന്നു അവളുടെ ഭർത്താവിന്റെ പണി. കല്യാണം കഴിഞ്ഞ് ഒരു കൊല്ലം കഴിഞ്ഞപ്പോ തന്നെ അവർക്ക് ഒരു കുട്ടി ഉണ്ടായി. അവൻ ഉണ്ടായി ഏകദേശം 10 വർഷം കഴിയുമ്പോ ആണ് പ്രേശ്നങ്ങൾ തുടങ്ങുന്നത്, അവളുടെ മോന് ഭയങ്കര ശ്വാസമുട്ടലും ചുമയും വന്നു, ന്യൂമോണിയ ആയിരുന്നു. എന്തോ സംശയം തോന്നിയ ഡോക്ടർ ചില ടെസ്റ്റുകൾ നടത്തി, റിസൾട്ട് വന്നപ്പോഴാണ് അറിഞ്ഞത് അവന് സിസ്റ്റിക് ഫിബ്രോസിസ് എന്ന അസുഖം ആണ് എന്ന്. സാദാരണ ഒരു അസുഖം അല്ലായിരുന്നോ അത്, ഇത് ഒരു ജനതിക രോഗം ആയിരുന്നു, ഒന്നെങ്കിൽ അമ്മയുടെ അടുത്ത് നിന്നും അല്ലെങ്കിൽ അച്ഛന്റെ അടുത്ത് നിന്നും കിട്ടിയത്. അങ്ങനെ അവരെ രണ്ട് പേരെയും ടെസ്റ്റ് ചെയ്തു, അവന് ആ അസുഖം കിട്ടിയത് അവന്റെ അമ്മയുടെ അടുത്ത് നിന്നായിരുന്നു. താൻ കാരണം തന്റെ മോന് ഈ അവസ്ഥ വന്നത് എന്ന കാര്യം അവളെ തളർത്തി. തുണയായി കൂടെ നിൽക്കേണ്ട ഭർത്താവ് അവളെ കൂറ്റപ്പെടുത്തി, ഇതിന്റെ ഇടയിൽ എപ്പഴോ അവൾക്ക് അശ്വമായി മാറിയത് ഈ സിഗറേറ്റ് വലി ആയിരുന്നു. മകന് ഇങ്ങനെ ഒരു അസുഖം കൊടുത്തതിന്റെ ദേഷ്യം തീർക്കാൻ അയാൾ ഇവളുടെ ഈ ദൂശീലം ഒരു മുതൽക്കൂട്ട് ആയി എടുത്തു. പണത്തിന്റെ സ്വാധീനം പോലും ഇല്ലാതെ അയാൾക്ക് ആ ഡിവോഴ്സ് ശെരിയാകാൻ സാധിച്ചു. മകനെ നോക്കാൻ പറ്റാതെ ഒരു അമ്മയെ തനിക്ക് ഭാര്യയായി വേണ്ടാ എന്ന ആളുടെ ആവിശ്യം അയാൾ സാധിച്ചു. ഇപ്പൊ സ്വന്തം മകനെ ഒന്ന് കാണണോ ഫോണിലൂടെ സംസാരിക്കാനോ പോലും അയാൾ സമ്മതിക്കില്ല.
എല്ലാം കേട്ട് ഞെട്ടളോട് ലോഹിത് അവിടെ നിന്നു.
