“അല്ല ഇങ്ങനെ ഒരു അസുഖം ഉണ്ടായിരുന്നെങ്കിൽ ത്രിവേണി എന്തിനാണ് കല്യാണം ഒക്കെ കഴിച്ചത്” ലോഹിത് അവന്റെ സംശയം ചോദിച്ചു.
“അവൾക്ക് ഈ അസുഖം ഇല്ല. ആ രോഗത്തിന്റെ വെറുമൊരു വാഹിക മാത്രം ആയിരുന്നു, പാരമ്പര്യമായി കുടുംബത്തിൽ ഉണ്ടാവും, പക്ഷെ അസുഖം ബാധിച്ചത് അവളുടെ മകന് ആയിരുന്നു എന്ന് മാത്രം. പിന്നെ ഈ കാര്യം ഞാൻ നിന്നോട് പറഞ്ഞു എന്ന് അവളോട് പറയരുത് കേട്ടോ” ആ കുട്ടി ലോഹിതിനോട് പറഞ്ഞു. അവൻ സമ്മതിക്കുകയും ചെയ്തു.
ഈ കഥ കേട്ടതോട് കൂടി അവളുടെ മുന്നിൽ പോവാൻ ഉള്ള ധൈര്യം അവന് ഇല്ലാതെ ആയി, ഈ കാര്യം ഇവൻ അറിഞ്ഞത് അവൾ അറിയാതെ ഇരിക്കാൻ കഴിയുന്നതും അവളുടെ മുന്നിൽ പോവാതെ ഇരിക്കുക ആണ് നല്ലത് എന്ന് അവന് തോന്നി. മൂന്നാം സെമെസ്റ്റെർ പരീക്ഷകൾ ഏതാനും ദിവസങ്ങൾക്കുളിൽ തുടങ്ങുന്നത്കൊണ്ട് തന്നെ അത് ഒരു ബുദ്ധിമുട്ട് ഉള്ള കാര്യം അല്ലായിരുന്നു, ഏല്ലാവരും അവർ അവരുടെ കാര്യത്തിൽ തിരക്കിൽ ആയിരിക്കും.
രാത്രി ഹോസ്റ്റലിൽ
“ഭാഗ്യം.. ഇന്നെകിലും നിങ്ങൾ രണ്ടാളും കൃത്യ സമയത് ഇങ്ങോട്ടേക്ക് ഒക്കെ വന്നലോ. അല്ലെങ്കിൽ ഞാൻ ഇവിടെ വന്ന് ഒറ്റക്ക് ഇരിക്കും, നിങ്ങൾ ഇങ്ങനെ കറങ്ങി നടക്കും” സമീർ പറഞ്ഞു.
“അപ്പൊ കഴിഞ്ഞാ കൊല്ലം ഒക്കെയോ, ഞങ്ങൾ രണ്ടാളും ഇവിടെ ഉണ്ടാവുമ്പോ നീ മറ്റവളുടെ കൂടെ ഉണ്ടാകാൻ പോവുമായിരുന്നാലോ” ഹൃതിക് മറുപടി കൊടുത്തു.
“അതൊക്കെ പണ്ട് അല്ലേടാ, അതൊന്നും ഇപ്പൊ പറയണ്ട കാര്യം ഇല്ല. എന്നാലും കാലചക്രം കറങ്ങി തിരിഞ്ഞ് എന്നോട് ഇങ്ങനെ ചെയ്യും എന്ന് ഞാൻ വിചാരിച്ചില്ല. പക്ഷെ നിങ്ങളുടെ കാര്യത്തിൽ എനിക്ക് സന്തോഷമേ ഉള്ളു” സമീർ പറഞ്ഞു. അങ്ങനെ ഹോസ്റ്റലിൽ വരാത്തതിനെ പറ്റി രണ്ട് പേരും കുറച്ച് നേരം തർക്കിച്ചു. ഇതൊക്കെ സംഭവിച്ചിട്ടും ലോഹിതിന്ടെ ഭാഗത്ത് നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല.
“അവൾ ഡിവോഴ്‌സ്ഡ് ആണ് എന്ന് അറിഞ്ഞപ്പോ തൊട്ട് തുടങ്ങിയ ഇരുപ്പ് ആണ്” എന്നും പറഞ്ഞ് ഹൃതിക് അവന്ടെ അടുത്തേക്ക് പോയി, അവനോട് കാര്യം തിരക്കി. ലോഹിത് അവൾ ഡിവോഴ്സ് ആവാൻ ഉള്ള കാരണം ഇവരോട് പറഞ്ഞു.
“പെട്ടന്ന് കേട്ടതിന്റെ ഒരു ഇത്… അല്ലാതെ വേറെ ഒന്നും ഇല്ല, ഐ ആം ഫൈൻ” ലോഹിത് പറഞ്ഞു. ലോഹിതിനോട് എന്തോ പറയാൻ പോയ ഹൃതികിനെ സാം തടഞ്ഞു, അവനോട് ഇനി കൂടുതൽ ഒന്നും പറയണ്ട എന്ന് സാം ഹൃതിക്കിന് നിർദേശം കൊടുത്തു.
ദിവസങ്ങൾ കടന്ന് പോകാൻ അത്ര കഷ്ടപ്പെട്ടില്ല. മൂന്നാം സെമസ്റ്റർ പരീക്ഷകൾ കഴിഞ്ഞു. അവസാനത്തെയും നാലാമത്തെയും സെമസ്റ്റർ ക്ലാസുകൾ ആരംഭിച്ചു. മൂന്ന് പേരുടേതും ഒരു ടൈംടേബിള് ജീവിതമായി മാറി. വരണ്ട ദിവസങ്ങൾ, ക്ലാസ്സുകളിൽ പോവുന്നതിന് കാലും കൂടുതൽ സമയം കോളേജിൽ വരുന്ന കമ്പനികളുടെ ഇന്റർവ്യൂ അറ്റൻഡ് ചെയാൻ വേണ്ടി വന്നു. എല്ലാവരും എങ്ങനെഗിലും നല്ല ഒരു കമ്പനിയിൽ കേറി പറ്റാൻ ഉള്ള തന്ത്രപ്പാടിൽ ആയിരുന്നു.
ശ്രുതികയുടെ കാര്യത്തിൽ എന്ത് തീരുമാനം എടുക്കണം എന്ന് അറിയാതെ ഇപ്പോഴും ഹൃതിക് നടക്കുന്നു. തന്ടെ കഴിവിന്റെ പരമാവധി ശ്രെമിച്ചിട്ടും സമീറിന് ആരെയും കിട്ടുന്നുണ്ടായിരുന്നില്ല. ലോഹിതും ത്രിവേണിയും തിരക്കിൽ ആയത് കൊണ്ട് തന്നെ പഴയ കാര്യങ്ങൾ ഒന്നുംസംസാരിക്കാൻ ഉള്ള സമയം ഇല്ലാതെ ആയി. മൂന്നുപേർക്കും എങ്ങനെയെകിലും ഒരേ കോമപ്പണിയിൽ ജോലി കിട്ടണം എന്നായിരുന്നു.
മാസങ്ങളുടെ പരിശ്രമത്തിന് ശേഷം ലോഹിതിനും ഹൃതിക്കിനും ഒരേ കമ്പനിയിൽ ജോലി കിട്ടി, സമീറിന് വേറെ ഒരു കമ്പനിയിലും ആയിരുന്നു കിട്ടിയത്.
“എന്താടാ ഇത്… എല്ലാ കാര്യത്തിലും എപ്പോഴും നിങ്ങൾ ഒരുമിച്ച്, ഞാൻ മാത്രം…” സമീർ രണ്ടാളോടും ആയിട്ട് ക്യാന്റീനിൽ ഇരുന്ന് കൊണ്ട് പറഞ്ഞു.
“ആ കമ്പനി ഒന്നും കൂടി വരുമെലോ, അപ്പൊ പിടിക്കാടാ. വേറെ റോൾ ആണെകിലും ഒരേ കമ്പനി ആണലോ. നീ ഇരിക്ക് ഞാൻ നിനക്കു ഒരു ലൈയിം വാങ്ങി തരാം” ഹൃതിക് അവന് മറുപടി കൊടുത്തു.
“എടാ ഇത് കണ്ടാ…” എന്നും പറഞ്ഞ് ലോഹിത് അവന്ടെ ഫോൺ അവർക്ക് നേരെ നീട്ടി. ഇന്നലെ ആയിരുന്നു അവരുടെ മൂന്നാം സേം റിസൾട്ട് വന്നത്, അതിൽ കോളേജ് ടോപ്പേർ ആയത് ത്രിവേണി ആയിരുന്നു, അതിന്ടെ പോസ്റ്റർ ഉണ്ടാകാൻ വേണ്ടി ഉള്ള ഡീറ്റെയിൽസ് ഉള്ള മെസ്സേജ് ആയിരുന്നു അവൻ അവർക്ക് കാണിച്ച് കൊടുത്തത്.
