പ്രണയം പൂക്കുന്ന നഗരം – 1 3

ഡോർ തുറന്നു ഇറങ്ങിയപ്പോൾ എങ്കിലും അവൾ നോക്കുമെന്നു തോന്നി ഞാൻ ഒന്നു തിരിഞ്ഞു . പക്ഷെ കുറച്ചു പേപ്പേഴ്സ് അടുക്കി ബുക്കിൽ വയ്ക്കുന്നതിൽ ആണ് അവളുടെ ശ്രദ്ധ.

അങ്ങനെ വന്നു കേറിയപ്പോൾ ആദ്യം കണ്ട ഫ്ലാറ്റിലെ കുട്ടി കൊള്ളാം .. വഴിയേ പരിചയപ്പെടാം. പക്ഷെ ചേച്ചി ഉള്ളത് കൊണ്ട് ഒരു പരിപാടിയും നടക്കില്ല. അവൾ എല്ലാം പോക്കും.

ലിഫ്റ്റ് തുറന്നാൽ നേരെ കാണുന്നത് രണ്ടു സൈഡിൽ ഉള്ള ഫ്ലാറ്റികൾ ആണ്. 7എ എന്റെ . അതിനു എതിരെ 7 ബി.. ബി ഇൽ മെറിൻ എന്നൊരു ചേച്ചി ആണ് എന്നാ ചേച്ചി പറഞ്ഞത് . അവർ ഇല്ലെങ്കിൽ അവിടെ ഗീത എന്ന ചേച്ചിയുടെ കൈയ്യിൽ കീ ഉണ്ടാകും. ഞാൻ നേരെ അവിടെ ചെന്നു . കാളിങ് ബെൽ അടിച്ചു. വാതിൽ തുറന്ന ആളെ കണ്ടപ്പോൾ തന്നെ ഗീത ചേച്ചി ആയിരിക്കും എന്ന് എനിക്ക് തോന്നിയിരുന്നു.

“മോൻ അഞ്ജലിയുടെ അനിയൻ അല്ലേ?”
അവർ സ്നേഹത്തോടെ ചോദിച്ചു..
“അതെ അഭിനവ്. ഇവിടെ കീ തന്നിട്ടില്ലേ?”

“ഉണ്ട്.മെറിൻ ഇവിടെ നിന്ന് 10 മിനിറ്റ് മുൻപ് ആണ് പോയത്. മോളെ സ്കൂളിൽ വിട്ടിട്ടു വേണം ഇന്ന് ഓഫീസിൽ പോകാൻ.മോൻ കേറി വാ. ഞാൻ ചായ എടുക്കാം.” അവർ ഡോർ മുഴുവനായി തുറന്നു അകത്തേക്ക് ക്ഷണിച്ചു.

“ചായ പിന്നെ ആകാം ചേച്ചി. ഞാൻ ആദ്യം ഒന്ന് ഫ്രഷ് ആകട്ടെ” വഴിയിൽ റോഡ് പണി ഉണ്ടായിരുന്നു. മുഴുവനും പൊടി അടിച്ചു കേറി ഇരിക്കുവാണ് “ ആ വീട്ടിലെ മെറിൻ എന്ന ചേച്ചി കൂടി ഉള്ളപ്പോൾ എല്ലാവരെയും പരിചയപ്പെടാം എന്ന് ഞാൻ വിചാരിച്ചു.
പിന്നെ പൊടി അടിച്ചു അത്യാവശ്യം ഡ്രെസ്സും കയ്യും എല്ലാം മുഷിഞ്ഞിട്ടും ഉണ്ട്.

“ദാ.. മോനെ കീ.” ഡോറിന് പുറകിലെ കീ ഹോൾഡർ ഇൽ നിന്ന് ഒരു കീ എടുത്ത് അവർ അവനു നൽകി.

“പിന്നെ മോൻ ഫ്രഷ് ആയിട്ട് വരണം. ചായ കുടിക്കാൻ. മെറിൻ മോളു പ്രേത്യേകം പറഞ്ഞത് ആണ്. അഭി വരും ചായ ഇട്ടു കൊടുക്കണം എന്ന്.”

എനിക്ക് ആകെ ഒരു അത്ഭുതം ആയി. ചേച്ചി പറഞ്ഞു ഏൽപ്പിച്ചിട്ടു പോയതാകും. പക്ഷെ ചായ ഇട്ടു തരാൻ ഒന്നും ചേച്ചി പറയില്ല. കാരണം,എനിക്ക് അങ്ങനെ ഫോർമാലിറ്റി ഒന്നും ഇല്ലെന്നു അവൾക്കു അറിയാം. എനിക്ക് കുടിക്കാൻ തോന്നിയാൽ ഞാൻ പോയി കുടിക്കും അല്ലേൽ തനിയെ ഇട്ട് കുടിക്കും അത് വീട്ടിൽ ആണെങ്കിലും അങ്ങനെ തന്നെ. അപ്പോൾ ഇത് മെറിൻ ചേച്ചി തനിയെ പറഞ്ഞ് ഏൽപ്പിച്ചത് ആണ്. ഏതായാലും എനിക്ക് അതിനു തടസം പറയാൻ തോന്നിയില്ല.

“ചേച്ചി, ചായ ഇട്ടോ. ഒരു 10 മിനിറ്റ്.” അതും പറഞ്ഞ് ഞാൻ ഫ്ലാറ്റിലേക്കു പോയി.
തുറന്നു അകത്തു കേറിയതും ഞാൻ ഒന്ന് ഞെട്ടി. ഞാൻ ലാസ്റ്റ് വന്നപ്പോൾ കണ്ടതിലും കൂടുതൽ സൗകര്യങ്ങൾ കൂടിയിട്ടുണ്ട്. അവൾക്കു ആവശ്യം ഉള്ളതൊന്നും ഇവിടെ ഇല്ലാത്തതായി ഇല്ലാ .

അച്ഛനും അമ്മയും ഇടയ്ക്കു ഇവിടെ വന്നു നിൽക്കാറുണ്ട്. അച്ഛൻ അല്ലെങ്കിലും അങ്ങനെ ആണ്. എന്റെയും ചേച്ചിയുടെയും ഇഷ്ടങ്ങൾ പറയാതെ തന്നെ അറിഞ്ഞു ചെയ്തു തരും. അതും ആവശ്യം ഉള്ളതിനേക്കാൾ കൂടുതൽ.

ചേച്ചിക്ക് എം ബി ബി എസ് പഠിക്കുമ്പോൾ ഒരു സീനിയർ ചേട്ടനും ആയി ഇഷ്ടം ആയിരുന്നു. പക്ഷെ കാര്യം സീരിയസ് ആണെന്ന് തോന്നിയപ്പോൾ അവൾ വീട്ടിൽ പറഞ്ഞു. അച്ഛനും ആ ചേട്ടന്റെ വീട്ടുകാരും സംസാരിച്ചു. കുട്ടികൾക്ക് ഇഷ്ടം ഉള്ളപ്പോൾ നടത്താം എന്ന തീരുമാനത്തിൽ അത് ഉറപ്പിക്കുകയും ചെയ്തു. ചേട്ടന്റെ പേര് ജീവൻ, ഇപ്പോൾ ഡൽഹിയിൽ ഐയിംസ് ഇൽ ആണ്.
ചേച്ചിയും അങ്ങോട്ടേക്ക് ശ്രെമിക്കുന്നുണ്ട്. കിട്ടിയാൽ ഉടനെ പോകും.അപ്പൊ പിന്നെ ഞാൻ ഒറ്റക്ക്..
മൂന്നു ബെഡ്‌റൂമുകൾ ഉണ്ട് ഫ്ലാറ്റിൽ. അതിൽ എനിക്ക് ഏതായിരിക്കും എന്ന് എനിക്ക് അറിയാമായിരുന്നു. ഞാൻ വേഗം ഫ്രഷ് ആയി വന്നു .
പിന്നെ മെറിൻ ചേച്ചിയുടെ ഫ്ലാറ്റിലേക്കു പോയി. ഗീത ചേച്ചി ഡോർ തുറന്നു. കയ്യിൽ ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ട് ആണ് തുറന്നത്.
എന്നിട്ട് എനിക്ക് നേരെ ഫോൺ നീട്ടി .
“മോനെ മെറിൻ ആണ്”
പെട്ടെന്ന് എന്ത് സംസാരിക്കാൻ ആണ് എന്ന് അറിയാതെ ഞാൻ ഹലോ പറഞ്ഞു
“അഭി. ഞാൻ മെറിൻ. ഇന്ന് മോളെ സ്കൂളിൽ നേരത്തെ കൊണ്ട്പോകേണ്ടി വന്നു. ഒരു മീറ്റിംഗ് ഉണ്ടായിരുന്നു.അതാണ് അതികം വെയിറ്റ് ചെയ്യാതെ ഇറങ്ങിയത്. ഗീതേച്ചി ചായ ഒക്കെ ഇട്ടു തരും എന്നിട്ട് ബ്രേക്ക്‌ഫാസ്റ്റും കഴിച്ചിട്ട് പോയാൽ മതി.”
“ചേച്ചി ഞാൻ രാവിലെ കഴിച്ചിരുന്നു” എന്നോട് വളരെ പരിചയം ഉള്ള ഒരാൾ സംസാരിക്കുന്നത് പോലെ ആണ് മെറിൻ ചേച്ചി സംസാരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *