പ്രണയം പൂക്കുന്ന നഗരം – 1 3

ഞാൻ കുറച്ചു ദൂരേക്ക് മാറി ഒരു ബൈക്കിന് മുകളിൽ ഇരുന്നു.
ഇവിടെ നിന്നാൽ എനിക്ക് സുഹാനയെ കാണാം, അവൾ ഇടക്കൊക്കെ എന്നെ നോക്കുന്നുണ്ട്. അവർക്കുള്ള ഫുഡ്‌ വന്നു. ഇതിനിടക്ക്‌ അവൾ രണ്ടു തവണ എന്നെ കൈ കാണിച്ചു വിളിച്ചു.

 

ഇനിയും വെയിറ്റ് ചെയ്താൽ വിശന്നു ചാവും എന്ന് തോന്നിയ ഞാൻ അവളോട്‌ പോകുവാ ഫ്രണ്ട് വരും എന്നൊക്കെ ആക്ഷൻ കാണിച്ചു ബൈക്ക് എടുത്ത് പുറത്തേക്കു ഇറങ്ങി.
അവളുടെ മുഖം പെട്ടെന്ന് ഞാൻ പോയത് കണ്ടപ്പോൾ മാറിയതും ഞാൻ കണ്ടിരുന്നു.
കുറച്ചു മാറിയപ്പോൾ തന്നെ അധികം തിരക്ക് ഇല്ലാത്ത ഒരു കട കണ്ടു. അവിടെയും സീ ഫുഡ്‌ ഐറ്റംസ് തന്നെ. വളരെ കുറച്ചു പേരെ അവളുടെ ഉള്ളു. പക്ഷെ സമയം 2. 30ആയിരുന്നു. അപ്പോൾ തിരക്ക് കുറഞ്ഞ കാരണം അതും ആകാം. അകത്തു കെയറി കൈ കഴുകി ഞാൻ ഇരുന്നു.

മീൻ വിഭവങ്ങൾ എല്ലാം തന്നെ തീർന്നിട്ടുണ്ടായിരുന്നു.
പക്ഷെ എന്റെ ഫേവറേറ്റ് സാധനങ്ങൾ കണ്ട സന്തോഷത്തിൽ ഞാൻ അതെല്ലാം പറഞ്ഞ് കഴിക്കുവാൻ തുടങ്ങി.

ചെമ്മീൻ റോസ്സ്റ്റും , കൊഴുവ ഫ്രൈയും, പിന്നെ ബീഫും.കോട്ടയം കുമാരകത്തു നിന്ന് വരുന്ന എനിക്ക് കരിമീനും ഞണ്ടും ഒന്നും ഇവിടെ നിന്ന് വാങ്ങാൻ തോന്നിയില്ല. പിന്നെ ബീഫ് എവിടെ കണ്ടാലും അപ്പോൾ കഴിക്കാൻ തോന്നും. പക്ഷെ ബീഫ് ചതിച്ചു . അത് അത്ര ശെരിയായില്ല. ചെമ്മീൻ അടിപൊളി ആയിരുന്നു. കൊഴുവ പിന്നെ ഓക്കേ. പക്ഷെ ഊണ് ടോട്ടലി നോക്കുമ്പോൾ ഒക്കെ ആണ്.

കഴിച്ചു ബില്ലും കൊടുത്തു ഞാൻ ഇറങ്ങി.
സുഹാനയെ രാത്രി ഇൻസ്റ്റ ഇൽ മെസ്സേജ് അയക്കാം .. ഫ്രണ്ട് അടുത്തുള്ള സ്പോട് ആണ് പറഞ്ഞിരുന്നത് ഞാൻ വന്നത് മാറി പോയി എന്നൊക്കെ പറയാം എന്ന് വിചാരിച്ചു.
പക്ഷെ ഉച്ചക്ക് ഇവിടെ വന്നത് നന്നായി. അവളെ വീണ്ടും കാണാൻ പറ്റി. ഞാൻ പ്ലസ്സ് ടു പഠിക്കുമ്പോൾ ആണ് അവൾ അവിടെ പ്ലസ് വണ്ണിന് ചേരുന്നത്. ഞങ്ങളുടെ ഒരേ ഗ്രൂപ്പ്‌. ഇടക്കൊക്കെ കണ്ടിട്ടുണ്ടെങ്കിലും പൊതുവെ പെൺകുട്ടികളോട് ഗ്യാപ് ഇടുന്ന ഞാനും പഞ്ചപാവം ആയിരുന്ന അവളും മിണ്ടിയിരുന്നില്ല.

അങ്ങനെ ആണ് ഞങ്ങളുടെ ആർട്സ് വരുന്നത്. അവിടെ ഏറ്റവും നന്നായി പാട്ട് പാടുന്നത് അവൾ ആണെന്ന് അവളുടെ സുഹൃത്ത് പറഞ്ഞറിഞ്ഞപ്പോൾ എല്ലാവരും നിർബന്ധിച്ചു. പക്ഷെ അവൾക്കു പേടി. അങ്ങനെ ഞാൻ അവളെ കണ്ടു സംസാരിക്കാൻ തീരുമാനിച്ചു. ഗ്രൂപ്പ്‌ നമുക്ക് ഫസ്റ്റ് അടിക്കണം എന്നാ തീരുമാനത്തിൽ ഞാൻ അവളെ ഒരുവിധം സമ്മതിപ്പിച്ചു.

അങ്ങനെ ഞാൻ കൊടുത്ത ധൈര്യത്തിൽ അവൾ പാടാൻ കേറി. ഞങ്ങൾക്ക് ഒന്നാം സമ്മാനവും. ആ സന്തോഷത്തിൽ ആണ് ഞാൻ അന്ന് അവൾക്കു സമ്മാനമായി ബെർത്ഡേക്കു പടം വരച്ചു നൽകിയത്. പിന്നെ അവൾ എന്നോട് മാത്രം നല്ല കമ്പനി ആയിരുന്നു. പോകുന്നത് വരെ. പിന്നെ ഇടക്കൊക്കെ അന്ന് മെസ്സേജ് അയക്കുമായിരുന്നു. പിന്നെ അക്കൗണ്ട് മാറിയപ്പോൾ അതും നിന്ന്.

പിന്നെയും ഒന്ന് രണ്ടു ഇടങ്ങളിൽ കറങ്ങി ഒരു 5 മണിയോടെ ആണ് ഞാൻ ഫ്ലാറ്റിൽ എത്തിയത്. എത്തിയപ്പോൾ താഴെ പാർക്കിങ്ങിൽ നമ്മുടെ പാർക്കിങ്ങിന്റെ തൊട്ടടുത്ത് ഒരു ബ്ലൂ മിനി കൂപ്പർ വന്നു കിടക്കുന്നുണ്ട്. പക്ഷെ അപ്പോഴും എന്റെ കണ്ണ് പോയത് മൂടി ഇട്ടിരിക്കുന്ന ആ താറിലേക്ക് ആണ്.

മനോജ്‌ ചേട്ടനെ നോക്കിയെങ്കിലും അപ്പോൾ അവിടെ കണ്ടില്ല.
ഞാൻ ലിഫ്റ്റ് കേറി മുകളിലേക്കു പോയി.
മെറിൻ ചേച്ചിയുടെ ഫ്ലാറ്റ് ഡോർ പകുതി തുറന്നു ആണ് കിടക്കുന്നത്. പക്ഷെ ഞാൻ നേരെ നമ്മുടെ ഫ്ലാറ്റിൽ കേറി ഒന്ന് ഫ്രഷ് ആയി വന്നു.

“ഈ ബൈക്കിന് പോയാൽ ഉള്ള പ്രശ്നം ഇതാണ്. പൊടിയും വെയിലും അടിച്ചു ആകെ നാശം ആകും.”
കുളിച്ചു പുറത്തു ഇറങ്ങിയപ്പോൾ എന്റെ ചേച്ചി അവിടെ നിൽക്കുന്നു.
ഞാൻ ഓടി ചെന്ന് അവളെ എടുത്തു പൊക്കി.
“താഴെ ഇറക്കടാ… നീ അടി വാങ്ങും”
ഞാൻ അവളെ എടുത്തുകൊണ്ടു ഹാളിലേക്ക് പോയി.

“ ചേച്ചിയെ കണ്ട സന്തോഷത്തിൽ എടുത്തുകൊണ്ടു നടക്കുവാണോ അനിയൻ “
പെട്ടെന്ന് ഒരു പെൺ സ്വരം കേട്ടപ്പോൾ ഞാൻ അവളെ താഴേക്കു ഇട്ടു.
നോക്കിയപ്പോൾ മെറിൻ ചേച്ചി അവിടെ ഇരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *