കഴിക്കാൻ ഉണ്ടാവില്ല എന്ന് പറഞ്ഞിട്ട് പോകുന്നതാണ് മരിയാത. ഞാൻ ചെന്ന് മെറിൻ ചേച്ചിയുടെ ഫ്ലാറ്റ് ഇൽ ബെൽ അടിച്ചു.
“മോനെ കേറി വാ. ഒരു 5 മിനിറ്റ്. എല്ലാം റെഡി ആണ്.”
ഗീതേച്ചി അതും പറഞ്ഞു വേഗം കിച്ചണിലേക്ക് പോയി.
“ചേച്ചി.. ഞാൻ കഴിക്കുന്നില്ല ചേച്ചി . എന്റെ ഫ്രണ്ട്‌സ് വന്നിട്ടുണ്ട്. ഞങ്ങൾ പുറത്തുപോയി ഒരുമിച്ചു കഴിക്കാൻ ഉള്ള പ്ലാൻ ആണ്”
ഞാൻ പറഞ്ഞത് കേട്ട് ഗീതേച്ചി പോയ വഴി അവിടെ നിന്നു
“മോനെ നി കഴിക്കാതെ പോകുവാണോ, മെറിൻ ഇപ്പോൾ കൂടി വിളിച്ചു വച്ചതെ ഉള്ളു. നി വന്നില്ലേ എന്ന് ചോദിച്ചു.”
“സോറി ചേച്ചി, ഞാൻ ഇപ്പോഴാണ് അറിഞ്ഞത് ഇത്. ഞങ്ങൾ രാവിലെ തന്നെ പ്ലാൻ ഇട്ടതായിരുന്നു. അവരൊക്കെ ഇവിടെ എറണാകുളം തന്നെ ഉള്ളവർ ആണ്. പിന്നെ വർക്ക് ചെയ്യുന്ന രണ്ടു പേർ ബ്രേക്കിൽ ഇറങ്ങുന്നതാണ്. എല്ലാവരും ഇപ്പോൾ എനിക്ക് വേണ്ടി വെയ്റ്റിംഗ് ആണ്. വൈകിട്ട് കാണാം “
ഗീതേച്ചിയുടെ മറുപടി കേൾക്കാൻ നിൽക്കാതെ ഞാൻ പുറത്തേക്കു ഇറങ്ങി.
“ചെയ്തത് മോശം ആയോ” എന്റെ മനസ്സിൽ ആ ചോദ്യം പല തവണ വന്നു.
“ഏയ് പരിചയം ഇല്ലാത്ത ഒരാളുടെ അടുത്ത് നിന്ന് എങ്ങനെയാ”
“അതിനു അവർക്ക് എന്നെ നല്ലപോലെ അറിയാവുന്ന പോലെ ആണ് സംസാരം”
“എന്നാലും വേണ്ട. നേരിട്ട് പരിചയപ്പെട്ടിട്ടു ആകാം.”
ബൈക്ക് എടുത്ത് പുറത്തേക്കു ഇറങ്ങി, അപ്പോൾ അവിടെ സെക്യൂരിറ്റിയുടെ ക്യാബിനിൽ പുതിയ ആൾ ആണ്. അയാൾ എന്നെ കണ്ടു ചിരിച്ചു.തിരികെ ഞാനും.
ഇത് മനോജ് ചേട്ടൻ ആയിരിക്കും. തിരികെ വന്നിട്ടു പരിചയപ്പെടാം.
ഉച്ചക്ക് നല്ല ഫിഷ് ഫ്രൈ, സീ ഫുഡ് എല്ലാം കിട്ടുന്ന ഒരു കടയിലേക്ക് ആണ് പോയത്. ഇതും നല്ല ഫേമസ് ആണ്. അവിടെ ഞാൻ ഒരു തവണ പോയിട്ടുണ്ട് ഫ്രിണ്ട്സിന്റെ കൂടെ.
അത്യാവശ്യം ദൂരം ഉണ്ടായിരുന്നെങ്കിലും അവിടെ നിന്ന് തന്നെ ഇന്നത്തെ ഊണ് എന്നൊരു മൈൻഡിൽ ഞാൻ അങ്ങോട്ടേക്ക് വിട്ടു. 20 മിനിറ്റ് എടുത്തു അവിടെ എത്താൻ.
കഴിക്കാൻ നല്ല തിരക്ക് ആണ്. ബൈക്ക് ആയതുകൊണ്ട് പാർക്കിംഗ് ബുദ്ധിമുട്ട് ആയില്ല.
സീറ്റ് എല്ലാം ഫിൽ ആണ്.പിന്നെ ഒരാൾ മാറിയാൽ ഉടനെ കെറുവാൻ ആളുകൾ വെയിറ്റിങ്ങും.
എന്ത് ചെയ്യാൻ. ഞാനും വെയിറ്റ് ചെയ്യുക തന്നെ. ഒറ്റക്കായത് കൊണ്ട് സീറ്റ് പെട്ടെന്ന് കിട്ടുമായിരിക്കും. ഫോണും നോക്കി പുറത്തെ മരത്തിനു ചുവട്ടിലെ ബെഞ്ചിൽ ഇരുന്നു.
⚪⚪⚪⚪⚪
“അഭി ചേട്ടാ…”
എവിടെ നിന്നോ ഒരു പെൺകുട്ടിയുടെ വിളി.
ഞാൻ ചുറ്റും നോക്കി.
“ഇവിടെ. ലെഫ്റ്റ് സൈഡിൽ.”വീണ്ടും അവളുടെ ശബ്ദം.
നോക്കിയപ്പോൾ അകത്തെ ടേബിളിൽ നിന്ന് എഴുന്നേറ്റു നിന്ന് കൈ വീശി വിളിക്കുന്ന ഒരു പെൺകുട്ടി.
അവളെ കണ്ടതും എനിക്ക് പെട്ടെന്ന് ആളെ മനസിലായില്ല. അത് എന്റെ മുഖത്തും വ്യക്തമായിരുന്നു.
“ഞാൻ ഇപ്പൊ വരാം”അവൾ കൈ കൊണ്ട് ആക്ഷൻ കാണിച്ചിട്ട് എന്റെ അടുത്തേക്ക് ഓടി വന്നു.
ഫ്രിണ്ടിലെ റീസെപ്ഷനിലൂടെ കറങ്ങിയാണ് അവൾ ഓടി എന്റെ അടുത്തേക്ക് വന്നത്.അടുത്ത് എത്താറായപ്പോൾ എനിക്ക് ആളെ ഏകദേശം മനസ്സിലായി.
പെട്ടെന്ന് എനിക്കുണ്ടായ അത്ഭുതം പിന്നെ ഒരു ചിരി ആയി മാറി.
“സുഹാന ബഷീർ”
എന്റെ ജൂനിയർ ആയിരുന്നു സ്കൂളിൽ.
“എന്നെ മനസ്സിലായില്ലേ?”
അവൾ അടുത്തേക്ക് വന്നു ചോദിച്ചു.
“ഞാനാ സു..” അവൾ പറയുവാൻ തുടങ്ങിയപ്പോൾ ഞാൻ ഇടക് കേറി പറഞ്ഞു.
“സുഹാന ബഷീർ” ഞാൻ അവൾക്കു നേരെ കൈ നീട്ടി.
അവളും തിരികെ ചിരിച്ചുകൊണ്ട് കൈ തന്നു..
“ഞാൻ വിചാരിച്ചു എന്നെ മനസ്സിലായില്ല എന്ന്”
“നിന്നെ ആദ്യം കണ്ടപ്പോൾ മനസ്സിലായില്ല. എന്തൊരു ചേഞ്ച് ആണ് നിനക്ക്.” ഞാൻ അവളെ അടിമുടി നോക്കി കൊണ്ട് പറഞ്ഞത് അല്പം ഓവർ ആയോ എന്ന് പിന്നെയാണ് ഞാൻ ഓർത്തത്.
പെട്ടെന്ന് അവളെ നോക്കിയപ്പോൾ അവൾ എന്റെ നോട്ടം കണ്ടു ചിരിച്ചോണ്ട് നാണം വന്ന പോലെ നിൽക്കുകയാണ്.
ഞങ്ങൾ കൈ വിട്ടു.
“അത് നമ്മൾ കണ്ടിട്ട് ഇപ്പോൾ 5 വർഷം ആയില്ലേ.അതുകൊണ്ടാ.ആദ്യം ഒക്കെ മെസ്സേജ് അയക്കുമായിരുന്നു.പിന്നെ ഞാനും കോളേജിൽ എത്തിയപ്പോൾ എല്ലാം പതുക്കെ ഗ്യാപ് ആയി, ലാസ്റ്റ് കണ്ടത് സ്കൂളിലെ റീ യൂണിയൻ 5 വർഷം മുൻപ് നടന്നപ്പോൾ ആണ്. “
“നി ഇപ്പൊ ഇവിടെ ആണോ പഠിക്കുന്നത്.”ഞാൻ അവളോട് ചോദിച്ചു.
“പടുത്തം ഒക്കെ കഴിഞ്ഞു, ഇപ്പൊ ഇവിടെ 6 മാസം മുൻപ് ജോബ് കിട്ടി ഇങ്ങോട്ടേക്കു മാറി. ഇൻഫോ പാർക്കിൽ ആണ്.”
“ചേട്ടന്റെ ഇൻസ്റ്റാ പോസ്റ്റും സ്റ്റാറ്റസ് ഉം എല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു.നമ്മളെ തിരിച്ചു ഇങ്ങോട്ടേക്കു ഫോളോ ചെയ്യുന്നില്ലല്ലോ” അവൾ ഒരു പരിഭവത്തോടെ പറഞ്ഞു.
“ഡി മിസ്സ് ആയി പോയതാണ്.നീ ഫ്രണ്ട്‌സ് ആയിട്ട് വന്നതാണോ”
“അതെ ഒരുമിച്ചു വർക്ക് ചെയ്യുന്നവർ ആണ്.ഇന്നലെ എന്റെ ബര്ത്ഡേ ആയിരുന്നു. ഇന്നലെ സൺഡേ ആയതിനാൽ എല്ലാരും വീട്ടിൽ ആയിരുന്നു. അപ്പോൾ ഇന്നത്തേക്ക് ആയി ട്രീറ്റ്.”
“മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ മൈ ഡിയർ”
ഞാൻ അവൾക്കു ഒന്ന് കൂടി കൈ കൊടുത്തുകൊണ്ട് പറഞ്ഞു.
“താങ്ക്യൂ…..പണ്ട് എനിക്ക് ചേട്ടൻ ബർത്ത്ഡക്കു തന്ന ഗിഫ്റ്റ് ഓർമ ഉണ്ടോ.”
അവൾ ഒരു കള്ള ചിരിയോടെ ചോദിച്ചു
“മറക്കാൻ പറ്റുമോ..”ഞാനും പറഞ്ഞു
അവളും ഞാനും ഒരുമിച്ചു സ്കൂളിൽ ആർട്സിന് ഒരു ഗ്രൂപ്പ് ആയിരുന്നു. അങ്ങനെ ഞങ്ങളുടെ ഒരുമിച്ചു മത്സരിച്ച പാട്ടിനു ഫസ്റ്റ് കിട്ടിയത്തിന്റെ സന്തോഷത്തിനു ഞാൻ അവൾക്കു രണ്ടു ദിവസം കഴിഞ്ഞുള്ള അവളുടെ ബർത്ത്ഡേക്കു ഒരു ഗിഫ്റ്റ് കൊടുത്തു. അവളുടെ തട്ടമിട്ടു ചിരിച്ചു നിൽക്കുന്ന നല്ലൊരു പടം ഞാൻ വരച്ചത്.
ഒരുമിച്ചു മത്സരിച്ചു കൂടെ നിന്ന് സമ്മാനം വാങ്ങിയ ഒരു പാവം ജൂനിയർ കൊച്ചിനു വെറുതെ അന്നത്തെ സന്തോഷത്തിനു കൊടുത്ത സമ്മാനം.
