പ്രണയം പൂക്കുന്ന നഗരം – 1 3

“നി അതൊക്കെ ഓർക്കുന്നുണ്ടല്ലേ.” ഞാൻ കൗതുകത്തോടെ ചോദിച്ചു.
“അതെങ്ങനെയാ ഞാൻ മറക്കണേ” എനിക്ക് ബർത്ത് ഡേയ്ക്ക് ആ സ്കൂളിൽ നിന്ന് ഒരു സമ്മാനമേ കിട്ടിയിട്ടുള്ളു, അത് ചേട്ടൻ തന്നതാ.
“ചേട്ടൻ ഒറ്റക്കാണോ. വാ. നമുക്ക് ഒരുമിച്ചു ഫുഡ്‌ കഴിക്കാം, ഇന്നെന്റെ ചെലവ്”.അവൾ സ്നേഹത്തോടെ ക്ഷെണിച്ചു.

“ഞാനില്ലടാ, നിങ്ങൾ ഫ്രിണ്ട്സ് ഒക്കെ ആയിട്ട് വന്നതല്ലേ. പിന്നെ എന്റെ ഫ്രണ്ട് ഒരാൾ ഇപ്പൊ വരും,, അവനും കൂടി വന്നിട്ട് വേണം കേറാൻ.” വെറുതെ അവരുടെ ഇടയിൽ കെറുവാൻ എനിക്ക് തോന്നിയില്ല.

“എന്നാ ചേട്ടൻ വാ ഞാൻ എല്ലാവരെയും പരിചയപെടുത്താം “
അവൾ എന്റെ മറുപടിക്ക് വെയിറ്റ് ചെയ്യാതെ എന്റെ കയ്യും വിലിച്ചുകൊണ്ടു പോയി.
“എന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന അധികാര ഭാവത്തോടെ ആണ് അവളുടെ പോക്ക്… ഇവൾക്ക് ഇത് എന്തൊരു മാറ്റം ആണ്.ആ പാവം പെൺകുട്ടി തന്നെ ആണോ ഇവൾ ഇപ്പോൾ. രൂപത്തിലും ഭാവത്തിലും എല്ലാം മാറ്റം. തട്ടം ഇല്ല, പഴയപോലെ മൂടി പൊതിഞ്ഞ ഡ്രസ്സ്‌ ഇല്ല. ആളുകളോട് മിണ്ടാൻ പേടി ഇല്ല. പിന്നെ 5 വർഷം കൊണ്ട് ഒരാൾ ഇത്രയും ഗ്ലാമർ ആകുമോ.”

ഇങ്ങനെ ഓരോന്നും എന്റെ മനസ്സിൽ വന്നുകൊണ്ടേ ഇരുന്നു.
“ഗയ്‌സ്, ഇത് അഭിനവ് ചേട്ടൻ. സ്കൂളിലെ എന്റെ ഫേവറേറ്റ് സീനിയർ.” അവൾ എല്ലാവർക്കും എന്നെ പരിചയപ്പെടുത്തി.
3 പെൺകുട്ടികളും 2 ആണുങ്ങളും ആണ് അവളെ കൂടാതെ ഉണ്ടായിരുന്നത്.
അവരെല്ലാം എനിക്കും കൈ തന്നു പരിചയപ്പെട്ടു.

നിമ്മി,സാന്ദ്ര, അജിത്, അഞ്ചു ആൻഡ് ഫർഹാൻ
എല്ലാവരും വളരെ സന്തോഷത്തോടെ ആണ് എനിക്കു കൈ തന്നത്.
“ബ്രോ എറണാകുളത്തു ആണോ വർക്ക്‌ ചെയ്യുന്നത്”
ഫർഹാൻ ആണ് ചോദിച്ചത്.

“ശെരിക്കും ഞാൻ ഇന്ന് ആണ് ഇവിടേയ്ക്ക് വന്നത്. ഇവിടെ നമ്മുടെ ഒരു വർക്ക്‌ നടക്കുന്നുണ്ട്, GRM ഹോസ്പിറ്റലിൽ. “
“ആഹാ. അപ്പൊ വലിയ പുള്ളി ആണ് “
അഞ്ചു പറഞ്ഞു.
“പിന്നെ കുറെ ഹൌസ് ബോട്ട് ഒക്കെ ഉണ്ട്, നമുക്ക് പോകാം ഒരു ദിവസം” സുഹാന അവൾക്കു മറുപടി കൊടുത്തു.
ഞാൻ അവളെ നോക്കി ചിരിച്ചു. അവൾ പറഞ്ഞതും ശരിയാണ്. നമുക്ക് റിസോർട്ടും ഹൌസ് ബോട്ട് എല്ലാം ഉണ്ട്. കുമരകത്തു തന്നെ.

അജിത്ത് എനിക്ക് ഇരിക്കുവാനുള്ള ചെയർ എടുക്കുവാൻ തുടങ്ങുന്നത് കണ്ടപ്പോൾ ഞാൻ അവനെ തടഞ്ഞു.

“വേണ്ട ബ്രോ ഞാൻ ഇരിക്കുന്നില്ല, ഫ്രണ്ട് ഓൺ ദി വേ ആണ്.അവൻ വന്നിട്ട് വേണം കഴിക്കാൻ, ഇല്ലെങ്കിൽ അത് മതി ഉടക്കാൻ. നമുക്ക് പിന്നീട് ഒരിക്കൽ കാണാം. ഇവള് പറഞ്ഞപോലെ നിങ്ങൾ കോട്ടയത്തേക്ക് വാ ഒരു ദിവസം അവിടെ നമുക്ക് ഹൌസ് ബോട്ട് ഒക്കെ സ്റ്റേ അടിച്ചു അടിപൊളി ആക്കാം.”

ഞാൻ പറഞ്ഞത് കെട്ട് അവർക്കും സന്തോഷം. എല്ലാവരും ഏകദേശം എന്റെ പ്രായം തന്നെ. അഞ്ചു മാത്രം കുറച്ചുകൂടി പ്രായം കുറവ് ആണെന്ന് തോന്നുന്നു .
“ഞാൻ അവരോടു ബൈ പറഞ്ഞു പതുക്കെ ഇറങ്ങി. സുഹാനയുടെ മുഖത്തു ചെറിയ വിഷമം ഉണ്ട്. ഞാൻ അവൾ പറഞ്ഞിട്ടും കഴിക്കാതെ ഇരിക്കുന്നതിൽ” അവൾ എന്റെ പുറകെ വരാൻ തുടങ്ങിയപ്പോൾ ഞാൻ അവളെയും പിടിച്ചു അവർക്കരുകിൽ ഇരുത്തി.
“നീ ഇവിടെ ഇരിക്ക്. ഇവർക്ക് ട്രീറ്റ്‌ ചെയ്യാൻ വന്നിട്ട് എന്റെ കൂടെ ഇപ്പോൾ വരണ്ടാ, അവരെ കെയർ ചെയ്യ്”

അതും പറഞ്ഞു അവൾക്ക് തലയിൽ ഒരു കോട്ടും കൊടുത്തു ഞാൻ പുറത്തേക്കു നടന്നു.
“ഡി.. ചേട്ടൻ അടിപൊളി ആണല്ലോ, ഇനി നിങ്ങൾ തമ്മിൽ പണ്ട് ഇഷ്ടത്തിൽ ആയിരുന്നോ”.
“ഒന്ന് പതുക്കെ പറയടി. ഞങ്ങൾ തമ്മിൽ ഒന്നും ഇല്ലായിരുന്നു”
ഞാൻ നടന്നപ്പോൾ അവളെ അവർ ഓരോന്ന് പറഞ്ഞ് കളിയാക്കുന്നത് കേട്ടിരുന്നെങ്കിലും ഞാൻ തീറിഞ്ഞു നോക്കാതെ നടന്നു. ഒരു ചെറിയ ചിരിയും എനിക്ക് വരാതെ ഇരുന്നില്ല .

പുറത്ത് വന്നു വീണ്ടും ഞാൻ പഴയ സ്ഥലത്തേക്ക് പോയി. അവിടെ ഇപ്പോൾ വേറെ ആൾ വന്നു ഇരിക്കുന്നുണ്ട്. പിന്നെ ഉള്ളതിൽ എല്ലാം ഫാമിലി ആണ്. എനിക്ക് ആണേൽ നല്ലപോലെ വിശക്കുന്നുണ്ട്. “പൊറോട്ട എല്ലാം ഇത്ര പെട്ടെന്ന് ദഹിച്ചോ അങ്ങനെ വരാൻ വഴി ഇല്ലല്ലോ”

Leave a Reply

Your email address will not be published. Required fields are marked *