പ്രിയം പ്രിയതരം – 13

എന്റെ പ്രിയയോട് ഞാൻ ചെയ്ത മഹാപാപ്പത്തിന് പ്രായശ്ചിതം ചെയ്യാൻ ഇങ്ങനെ മാത്രമാണ് എനിക്ക് അവസരം കിട്ടിയത്. എന്ത് തന്നെയായാലും കുറച്ചു നാൾ എനിക്ക് ബോംബെയിൽ തങ്ങേണ്ടി വരും… അത് കഴിഞ്ഞാൽ ഞാൻ ഫ്രീയായി.

കുറച്ചുനേരം ബിജു അവിടെ നിന്ന് എങ്കിലും സുരേഷ് ബിജുവിനോട് പറഞ്ഞു. താങ്കൾ പൊയ്ക്കോളൂ ബിജുബ്രോ ഇനി ഇവിടെ നിന്നിട്ട് വലിയ കാര്യമൊന്നുമില്ല ഇവിടുത്തെ കാര്യങ്ങൾ ഒക്കെ നേഴ്സുമാരും അറ്റൻഡർമാരും ഒക്കെ നോക്കിക്കൊള്ളും….

മനസ്സിന്റെ അടിത്തട്ടിൽ താങ്ങാവുന്നതിലും അധികം ഭാരവുമായി ബിജു പതുക്കെ പുറത്തേക്ക് നീങ്ങി.

അന്ന് വീട്ടിലെത്തിയ ശേഷവും ബിജു പ്രിയയേ ഫോണിൽ വിളിച്ചില്ല… വിളിക്കാൻ ശ്രമിച്ചില്ല എന്ന് തന്നെ വേണം പറയാൻ.

കിട്ടിയ ബാഗ് തുറന്നു പോലും നോക്കാതെ ഭദ്രമായി അവന്റെ അലമാരയിലെ ലോക്കറിൽ സൂക്ഷിച്ചുവച്ചു.

സിനി ചേച്ചി അന്നും ബിജുവിന്റെ അടുത്ത് വന്ന് കാര്യങ്ങൾ തിരക്കി എങ്കിലും ബിജു ഒന്നും തുറന്നു പറഞ്ഞില്ല.

ഏകദേശം രാത്രി 12 മണിയോട് കൂടി പ്രിയയുടെ ഫോൺകോൾ ബിജുവിനെ തേടി വന്നു എങ്കിലും ബിജു അത് റിസീവ് ചെയ്യാൻ കൂട്ടാക്കിയില്ല.

കലുഷിതമായ മനസ്സിന്റെ ഭാരം താങ്ങാനാവാതെ ഒരു പോള കണ്ണടയ്ക്കാതെ ബിജു ആ രാത്രി കഴിച്ചു കൂട്ടി.

ഒരു വ്യക്തിയും, ഒരു കാമുകനും ഒരിക്കലും പ്രാർത്ഥിക്കാത്ത പ്രാർത്ഥനയാണ് ബിജു അന്ന് പ്രാർത്ഥിച്ചത് തന്റെ കാമുകിയുടെ ഭർത്താവിനെ എത്രയും പെട്ടെന്ന് സുഖപ്പെടുത്തി കൊടുക്കണേ ദൈവമേ… എന്ന അകമഴിഞ്ഞ പ്രാർത്ഥന ആയിരുന്നു അവന്റെ മനസ്സിൽ മുഴുവനും.

കാരണം പ്രിയയുടെ അന്നത്തെ അവസ്ഥയും, ഭർത്താവിനോടുള്ള ആ ഒരു മൃദുസമീപനവും പെരുമാറ്റവും, സ്നേഹവും വാത്സല്യവും ഒക്കെ നേരിൽ കണ്ട താൻ അവളുടെ മുന്നിൽ ഒന്നുമല്ല…

അവളുടെ ആ സ്നേഹത്തിന് താൻ ഒരു ശതമാനം പോലും അർഹനല്ല എന്ന് ഒരു തോന്നൽ അവന്റെ മനസ്സിൽ ഉണ്ടായി.

ഹോസ്പിറ്റലിൽ പോകേണ്ട ആവശ്യത്തിനായി കാലത്ത് ഏകദേശം ആറര -ഏഴ് മണിയായപ്പോൾ, ബിജു പ്രിയയേ ഫോണിൽ വിളിച്ചു.

ബിജു : ഹലോ, പ്രിയ… ഇന്ന് ഹോസ്പിറ്റലിൽ പോകേണ്ടതല്ലേ…??

പ്രിയ : അതേ ഏട്ടാ…. ഞാൻ റെഡിയായ്ക്കൊണ്ടിരിക്കയാണ്.

ബിജു : ഞാൻ റെഡിയായി കഴിഞ്ഞു… നീ റെഡിയായെങ്കിൽ എന്നെ അറിയിക്കണം. ഞാൻ നിന്നെ അവിടെ വിട്ടിട്ട് ജോലിക്ക് പൊയ്ക്കൊള്ളാം.

ഞാൻ കാറുമായിട്ട് ഉടനെ വരാം ഒരുങ്ങി നിന്നോളൂ.

കാർ ഓടിക്കുമ്പോഴും വഴിയിലുടനീളം ബിജു ഒന്നും മിണ്ടിയില്ല… പ്രിയ പറയുന്ന കാര്യങ്ങൾക്ക് മൂളുക മാത്രം ചെയ്തു.

ഉച്ചയോടു കൂടി സുരേഷിനെ രണ്ടാമത്തെ സർജറിക്ക് വേണ്ടി ഓപ്പറേഷൻ തിയേട്ടറിലേക്ക് കൊണ്ടുപോയി. നിറക്കണ്ണുകളോടെ പ്രിയ സുരേഷിനെ തിയേറ്ററിലേക്ക് യാത്ര യാക്കി.

മണിക്കൂറുകൾക്ക് ശേഷം സുരേഷിനെ ഉള്ളിൽ നിന്നും പുറത്തിറക്കി. രണ്ട് ഡോക്ടർമാരുടെയും മുഖത്ത് സന്തോഷം.

ഡോക്ടർ : താങ്ക് ഗോഡ്… ഓപ്പറേഷൻ സക്സ്സസ്… 24 hrs ഒബ്സെറെവേഷനിൽ കഴിഞ്ഞിട്ട് റൂമിലേക്ക് മാറ്റാം. ലെറ്റ്‌ അസ് സീ ദി ഇമ്പ്രൂമെന്റ്.

പ്രിയയും, ബിജുവും ഒരുപോലെ സന്തോഷിച്ചു. ബിജു ആർക്കൊക്കെയോ ഫോൺ ചെയ്ത് ആ സന്തോഷ വാർത്ത അറിയിച്ചു.

അധികം വൈകാതെ ബിജു, പ്രിയയെ ഒരു ഓട്ടോ കയറ്റി വീട്ടിലേക്ക് അയച്ചു. അന്ന് രാത്രി മുഴുവനും icu വിന്റെ പുറത്ത് ബിജു ഉറങ്ങാതെയിരുന്നു.

പിറ്റേ ദിവസം കാലത്ത് തന്നെ പ്രിയ ഹോസ്പിറ്റലിൽ എത്തിച്ചേർന്നു.

പ്രിയ : ഇന്നലെ രാത്രി സുരേട്ടന് എന്തെങ്കിലും ബുദ്ധിമുട്ടുള്ളതായി അവിടെന്ന് പറഞ്ഞിരുന്നോ ഏട്ടാ…??

ബിജു : ഇല്ല പ്രിയ… ഇത് വരെ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. ദൈവം നിന്റെ കൂടെയുണ്ട്… നിന്റെ സുരേട്ടൻ പൂർണ്ണ സുഖം പ്രാപിച്ച് തിരിച്ചു വരും. നീ ധൈര്യമായി ഇരി… എല്ലാം നല്ലതിനാണെന്ന് കരുതുക.

അന്നത്തെ പകൽ അല്പം ടെൻഷനിലാണെങ്കിലും 24 hrs ഒബ്സെർവീഷൻ കഴിഞ്ഞ് വൈകീട്ടോടുകൂടി സുരേഷിനെ റൂമിലോട്ട് ഷിഫ്റ്റ്‌ ചെയ്തു. കണ്ണ് തുറന്ന് എല്ലാവരെയും നോക്കിയെങ്കിലും സിസ്റ്റർമാർ സംസാരിക്കാൻ അനുവദിച്ചില്ല…

പ്രിയയുടെ മുഖത്ത് നിർവികാരത മാത്രം…

പ്രിയ : ഏട്ടാ… എന്താ വല്ലാത്ത മൂഡ് ഔട്ട്‌ ആണല്ലോ…

ബിജു : എയ്…. ഒന്നുമില്ല… എല്ലാം നല്ലപടി കഴിഞ്ഞു കിട്ടിയതിൽ ദൈവത്തോട് നന്ദി പറയുകയായിരുന്നു. നിന്റെ സങ്കടം കണ്ടിട്ടുള്ള മൂഡൗട് മാത്രമേയുള്ളു എനിക്ക്.

ബിജു : എല്ലാം ശരിയാവും, അയാൾ ജീവിതത്തിലേക്ക് തിരിച്ചു വരും… നീ ഒന്നും കൊണ്ട് പേടിക്കണ്ട.

വൈകീട്ടോടു കൂടി ബിജു വീട്ടിലേക്ക് തിരിച്ചു പോയി.

രണ്ടാം ദിവസവും മൂന്നാം ദിവസവും സുരേഷ് വിജയകരമായി കടന്നു പോയി.

വൈകീട്ട് അഞ്ച് മണിയായപ്പോഴേക്കും ബിജു ഹോസ്പിറ്റലിൽ സന്ദർഷിച്ചു… പ്രിയയെ കണ്ട് സംസാരിച്ചു.

ബിജു : ഇന്ന് ആൾ ഒക്കെയാണല്ലോ ല്ലേ… ഇനി പേടിക്കാനൊന്നുമില്ല. ഹി ൽ ബി അൽറൈറ്റ്… ഏതായാലും ഡിസ്ചാർജ് കിട്ടാൻ ഒരാഴ്ച എടുക്കും. പിന്നെ… കൈയ്യിൽ പൈസ ഇരിപ്പില്ലേ..?? എന്തെങ്കിലും വേണെങ്കിൽ പറയാൻ മടിക്കേണ്ട…

പ്രിയ : ഇല്ല ഏട്ടാ… സുരേട്ടൻ എന്റെ കൈയ്യിൽ കുറച്ചധികം പണം തന്നിട്ടുണ്ട്…

ബിജു : ഭക്ഷണമൊക്കെ ശരിക്കും കഴിക്കുന്നുണ്ടോ മോളേ നീ…

പ്രിയ : ഉണ്ട് ഏട്ടാ… ഒരു കുഴപ്പവുമില്ല… ഞാൻ ഇവിടെ വെറുതെ ഇരിക്കണമെന്നേയുള്ളൂ വേറെ ഹാർഡ് വർക്ക്‌ ഒന്നുമില്ലല്ലോ…!?

ബിജു : എന്നാ ഇനി ഞാൻ നിക്കണ്ടല്ലോ… പോയിക്കോട്ടെ ഞാൻ..?? നാളെ കാലത്ത് വരാം… ഇവിടെ വന്നിട്ടേ പോകത്തുള്ളു.

പ്രിയ : എന്നാ ശരിയേട്ടാ…!! അവളുടെ കണ്ണിലെ നിർവികാരത കണ്ടിട്ട് കാണാത്ത പോലെ ബിജു പടിയിറങ്ങി.

സ്റ്റേർ കേസിനടിത്തേക്ക് വരെ പ്രിയ ബിജുവിനെ അനുഗമിച്ചു. അല്പം ഇരുട്ട് വീണ കോണിലെത്തിയപ്പോൾ പ്രിയ ബിജുവിന്റെ വലതു കൈയ്യിലെ വിരലുകളിൽ മുറുകെ പിടിച്ചു.

പ്രിയ : ഏട്ടാ… എന്നോട് പൊറുക്കണം… ഈ പ്രിയയെ ഒരിക്കലും വെറുക്കരുത്… എന്റെ സിറ്റുവേഷൻ ഇതാണ് എന്ന് മനസ്സിലാക്കണം… വിതുമ്പുന്ന സ്വരത്തിൽ അവൾ പറഞ്ഞു തീർത്തു.

ബിജു പെട്ടെന്ന് അവളുടെ കൈ തന്റെ കയ്യിൽ നിന്നും പിടിച്ച് വേർപെടുത്തികൊണ്ട് പറഞ്ഞു. എയ്… എന്താ മോളേ ഇത്… അത് നിന്റെ ഭർത്താവാണ്‌… നിന്റെ മേലുള്ള പൂർണ്ണ അവകാശിയാണ് ആ മുറിയിൽ കിടക്കുന്നത്… അദ്ദേഹത്തിൽ കവിഞ്ഞ ഒരു പരിഗണനയും ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല… അത് നീ എനിക്ക് തരാനും പാടില്ല…

സങ്കടപ്പെടരുത് ഇപ്പോ നീ പോയി നിന്റെ രോഗിയായ ഭർത്താവിന് കൂട്ടിരിക്കുക… മറ്റൊന്നും ശ്രദ്ധിക്കേണ്ട… ഓക്കേ പൊയ്ക്കോള്ളു…

സ്റ്റെയേറുകൾ ഇറങ്ങി ബിജു പോകുന്നത് തന്റെ കണ്ണിൽ നിന്നും കരയുന്നത് വരെ പ്രിയ നോക്കി നിന്നു.

തിരികെ റൂമിൽ വന്ന് ഫ്ലാസ്‌ക്കെടുത്ത ചായ വാങ്ങാൻ കാന്റീനിലേക്ക് പോയ പ്രിയ പത്തു മിനിറ്റിനുള്ളിൽ തിരികെ വന്ന് റൂമിൽ പ്രവേശിക്കുമ്പോഴേക്കും, സുരേഷിന്റെ ബെഡ്ഡ് കാലിയായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *