പ്രിയം പ്രിയതരം – 13

നഴ്സിംഗ് ബേയ്ൽ ചെന്ന് ചോദിച്ചപ്പോഴാണ് അറിഞ്ഞത്… സുരേഷ്ന് പെട്ടെന്ന് സീരിയസ് ആയി icu ലേക്ക് മാറ്റി എന്ന്, നേഴ്‌സുമാർ തലങ്ങനെയും, വിലങ്ങനെയും, ഓടുന്നുണ്ട്..

Icu വിലേക്ക് ഓടിയ പ്രിയ ഡോക്ടർമാർ പെട്ടെന്ന് icu വിലേക്ക് ഇടിച്ചു കയറുന്ന കാഴ്ചയാണ് കാണുന്നത്.

പ്രിയ പെട്ടെന്ന് തന്നെ ബിജുവിനെ വിളിച്ചു. പ്രിയ : ഏട്ടാ… എവിടെയെത്തി ഒന്ന് തിരികെ വരാമോ…??

ബിജു : ഞാൻ വീടെത്താറായി എന്താ പ്രിയ…എന്തിനാ കരയുന്നെ…

പ്രിയ : സുരേട്ടന് പെട്ടെന്ന് സീരിയസ് ആയി… ഞാൻ ക്യാന്റീനിൽ പോയി തിരികെ വരുന്നതിനിടെ ചേട്ടനെ icu വിലേക്ക് മാറ്റി.

ബിജു : പേടിക്കേണ്ട… ഞാൻ വരുന്നുണ്ട്… ഓൺ ദി വേ ആണ്.

പത്തു മിനിറ്റിനുള്ളിൽ തന്നെ ബിജു തിരിച്ചു വന്നു. പ്രിയ icu വിന്റെ മുന്നിൽ അക്ഷമയായി നിൽക്കുന്നത് കണ്ടു..

ബിജു : എന്താ പ്രിയ… പെട്ടെന്ന് എന്താ ഉണ്ടായേ…. ഞാൻ ഇവിടെ നിന്നും പോകുന്നത് വരെ കുഴപ്പങ്ങൾ ഒന്നും കണ്ടില്ലല്ലോ…

പ്രിയ : അതേ ഏട്ടാ, ഏട്ടൻ പോയി കഴിഞ്ഞപ്പോൾ ഞാൻ ഒന്ന് കാന്റീൻ വരെ പോയി വരുമ്പോഴേക്കും സുരേട്ടനെ റൂമിൽ നിന്നും കൊണ്ടുപോയിയിരുന്നു.

ആകെ സങ്കർഷവും സമ്മർദ്ധവും നിറഞ്ഞ നിമിഷങ്ങൾക്കൊടുവിൽ സർജൻ dr പുന്നൂസ് icu വിൽ നിന്നും പുറത്തു വന്ന് ആ വാർത്ത ബിജുവിനോട് പറഞ്ഞു.

വീ ആർ എക്സ്ട്രീംലി സോറി…. വീ ട്രൈ അവർ ലെവൽ ബെസ്റ്റ്… വിതിൻ സെക്കൻഡ്‌സ് എ മാസ്സ് കാർഡിയക് അറസ്റ്റ്…. അതായിരുന്നു…. ഞങ്ങൾ പരമാവധി ശ്രമിച്ചു.

എല്ലാം കേട്ടു നിന്ന പ്രിയ പെട്ടെന്ന് പുറകോട്ട് മറിഞ്ഞു വീണു… ഒരു നിമിഷം ബോധം മറഞ്ഞു പോയത് പോലെയായി. ആരൊക്കെയോ അവളെ ആ കസാലരയിൽ പിടിച്ചിരുത്തി…

പെട്ടെന്ന് ബിജു അവളെ താങ്ങി പിടിച്ചു… തന്റെ മടിയിൽ അവളുടെ തലവച്ചു മുറുകെ പിടിച്ചു. Icu വിന്റെ മുന്നിൽ കാവലിരിക്കുന്ന വേറെ ആരോ കുപ്പിയിലെ തണുത്ത വെള്ളം പ്രിയയുടെ മുഖത്ത് കുടഞ്ഞു.

വലിയ ബഹളമൊന്നുമില്ലാതെ അവളെ താങ്ങിയെടുത്തു ബിജു റൂമിലേക്ക് കൊണ്ടുപോയി.

ബിജു തന്നെ സുരേഷിന്റെ വീട്ടിലും, അറിയാവുന്ന ബന്ധുക്കളെയും, പിന്നെ പ്രിയയോട് ചോദിച്ച് അറിഞ്ഞ് ഫോൺ ചെയ്ത് വിവരമറിയിച്ചു.

പ്രിയയുടെ നില അവശതയോടെ തുടർന്നു.

രാത്രി 11 മണിയോട് കൂടി സുരേഷിന്റെ ബോഡി വഹിച്ചുള്ള ആംബുലൻസ് അവരുടെ സ്വഗൃഹത്തിന്റെ മുറ്റത്ത് വന്നു നിന്നു. വിവരമറിഞ്ഞ് ഹോസ്പിറ്റലിൽ എത്തിയ ബന്ധുക്കളും, വീട്ടിൽ എത്തിയ ബന്ധുക്കളും, കാര്യങ്ങളുടെ കടിഞ്ഞാൺ ഏറ്റെടുത്തതോടെ ബിജു എല്ലാം കൊണ്ടും ന്യുട്രൽ ആയി.

ഒരു സുഹൃത്ത്, അഥവാ ബന്ധു എന്ന നിലയ്ക്ക് താൻ ചെയ്യേണ്ട കടമയും, ഉത്തരവാദിതവും താൻ നിറവേറ്റിയതിന്റെ ചാരിഥാർഥ്യം അവനിൽ കണ്ടു.

കാനഡയിലുള്ള ഒരു സഹോദരി വിവരമറിഞ്ഞപ്പോൾ തന്നെ തനിക്ക് പെട്ടെന്ന് വരാനുള്ള ബുദ്ധിമുട്ട് അറിയിച്ചു.

ചടങ്ങിൽ പങ്കു കൊള്ളാൻ, ബിജുവിന്റെ ഭാഗത്തു നിന്ന് സിനിയും, പ്രിയയുടെ ഭാഗത്ത് നിന്ന് അവളുടെ ജേഷ്ടൻ അഭിയും പങ്കെടുത്തു.

പിറ്റേന്ന് കാലത്ത് മരണനന്തര ചടങ്ങുകൾക്ക് തുടക്കമിട്ട് പറമ്പിൽ തെക്കു ഭാഗത്ത് ചിതയൊരുക്കി.

പ്രിയയുടെ ദുഃഖം തന്റെയും ദുഃഖമാണെന്ന് ബിജു മനസ്സാ വഹിച്ചു. എല്ലാം ചടങ്ങുകളും പൂർത്തിയായത്തോടെ ഓരോരുത്തരായി അവിടെനിന്നു വിടപറഞ്ഞിറങ്ങി.

ബിജുവും, സിനിയും ഉച്ചയോടെ വീട്ടിലേക്ക് തിരിച്ചുവെങ്കിലും മനസ്സിലാമനസ്സോടെ, മൂകമായി ബിജു പ്രിയയോട് വിട പറഞ്ഞു..

അഭിക്ക് അവിടെ നിന്നും ഒഴിഞ്ഞു മാറാൻ പറ്റാത്തത് കൊണ്ട് ഒരു ദിവസത്തേക്ക് അവിടെ താമസിച്ചു..

പ്രിയയുടെ അഭാവത്തിൽ അമ്മയുടെ കാര്യങ്ങൾ എല്ലാം ബിജുവിന്റെ മേൽനോട്ടത്തിലായിരുന്നു. വീട്ടിലെ വെപ്പും തീനും കുടിയുമൊക്കെ അവിടെയുള്ള രണ്ട് വയസ്സത്തിമാരുടെ ഇഷ്ടത്തിന് തന്നെ.

നാളുകൾ കടന്ന് പോയി, ഓരോ നാൾ കഴിയും തോറും പ്രിയക്ക് ആ വീട്ടിലെ അന്തരീക്ഷത്തോട് നേരിയ മടുപ്പ് തോന്നി തുടങ്ങി. കാര്യം ഭർത്താവാണ് മരിച്ചതെങ്കിലും താൻ ആ വീട്ടിൽ ഇപ്പോഴും ഒറ്റപ്പെട്ടവളും, അധികപ്പറ്റുമാണ് എന്ന അവസ്ഥയിൽ തന്നെയാണ്.

തന്നെ ചേർത്തു പിടിക്കാനോ, വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാനോ ആ വീട്ടിൽ ആരുമില്ല… സുരേട്ടന്റെ പെങ്ങൾ മഞ്ചു… എല്ലാവരും മറ്റുള്ളവരുടെ മുന്നിൽ തകർത്തഭിനയിക്കാൻ മിടുക്കരാണ്.

മഞ്ചുവിന്റെ ഭർത്താവിന് പ്രിയയെ കാണുമ്പോൾ ഒരു നേരിയ ഇളക്കം… ആ നോട്ടവും, ചിരിയും, കോഴിത്തരവും, ഘോഷ്ട്ടി കാണിക്കലുമൊക്കെ ഓരോ ദിവസം പോകും തോറും കൂടി വരുന്നത് പ്രിയ മനസ്സിലാക്കി.

അവിടെയും താൻ ഒറ്റപ്പെടുകയാണെന്നത് മനസ്സിലാക്കിയ പ്രിയ വീട്ടിൽ അമ്മയുടെ അവസ്ഥ കാണിച്ച്, കുഴി മൂടൽ ചടങ്ങിന്റന്ന് തന്നെ വൈകീട്ട് തന്റെ സ്വന്തം വീട്ടിലേക്ക് പുറപ്പെട്ടു.

തന്റെ സ്വന്തം വീട്ടിലേക്ക് കയറി പടിവാതിൽക്കൽ എത്തിയപ്പോൾ തന്റെ ബിജുവിനെ കണ്ട പ്രിയ ഓടി വന്ന് കെട്ടിപിടിച്ചു.

രണ്ടു കിഴവികളും അവിടെയെങ്ങും ഇല്ലായിരുന്നത് കൊണ്ട് ആ ഒരു സീൻ സിനിമാ സ്റ്റൈലിൽ തന്നെ തുടങ്ങി…

തന്നെ കുറെ ദിവസത്തിനു ശേഷം കാണുന്ന പ്രിയ ഓടി വന്ന് തന്റെ നെഞ്ചോട് ചേർന്ന് നിന്ന് ആലിംഗനം ചെയ്തപ്പോൾ, ഉള്ളൂ കൊണ്ട് സന്തോഷശ്രുക്കൾ പൊഴിച്ചത് ബിജുവാണ്. അതോടൊപ്പം ഒരു ലോങ്ങ്‌ ലിപ് ലോക്ക് കിസ്സിങ് കൊണ്ട് ആ സീൻ ഒടുങ്ങുകയും ചെയ്തു.

ഒന്ന് കാണാതെ, മിണ്ടാതെ ഫോണിൽ പോലും സംസാരിക്കാതെ കടന്നു പോയ ആ കുറച്ചു ദിനങ്ങൾ തനിക്ക് ഒരു വർഷം പോലെയാണ് കടന്നു പോയത്.

അടുത്തത് അമ്മയുടെ മുറിയിൽ കണ്ട കാഴ്ചയിൽ അവൾ ഒരൽപ്പം കൂടി സന്തോഷിച്ചു…

നാളുകൾക്ക് മുൻപ് താൻ ഇവിടെ നിന്നും പോകുമ്പോൾ കണ്ട അമ്മയല്ല ഇത്…. ഒരുപാട് സ്മാർട്ട് ആയിട്ടുണ്ട്…

തന്നെ എഴുന്നേറ്റിരുന്ന് നന്നായി സംസാരിക്കാൻ തുടങ്ങി എന്നത് വലിയ ഒരു മാറ്റമാണ്.

മുറിക്കുള്ളിൽ കടന്നു വന്ന ബിജു പുറകിൽ നിന്ന് അവളുടെ തോളിൽ അമർത്തി പിടിച്ചു കൊണ്ട് പറഞ്ഞു.

പ്രിയ… നിനക്ക് തരാൻ ഒരു ഗുഡ് ന്യൂസ്‌ ഉണ്ട് എന്താന്ന് പറയാമോ…??

പ്രിയ : എനിക്കെങ്ങനെ അറിയാനാ ഏട്ടാ… പത്തു പതിനഞ്ച് ദിവസം നേരെ ചൊവ്വേ ഇവിടെ ഇല്ലാത്ത എന്നോട് ഇങ്ങനെ ചോദിച്ചാൽ ഞാൻ എന്ത് പറയും….

Dr : സലീമിന്റെ കൈകൾക്ക് ദൈവത്തിന്റെ ശക്തിയുണ്ട് എന്ന് നമ്മുക്ക് വിശ്വസിക്കാം… മിനിഞ്ഞാന്ന് അമ്മയെയും കൊണ്ട് ഡയാലിസിസ് ചെയ്യാൻ വേണ്ടി പോയ നേരത്താണ് അദ്ദേഹം എന്നോട് ആ മിറക്കിൾ പറഞ്ഞത്.

അമ്മയുടെ രണ്ടു കിഡ്‌നികളിൽ ഒന്ന് പ്രവർത്തന ക്ഷമമാണെന്ന്… എന്ന് വച്ചാൽ പണിമുടക്കിയ കിഡ്‌നികളിൽ ഒന്ന് ഇപ്പോൾ വർക്ക്‌ ചെയ്യുന്നുണ്ടെന്ന്…

രണ്ടാമത്തേതിനും അതിന്റെ ഒരു ചെറിയ ലക്ഷണം കാണുന്നുണ്ട് എന്നാണ് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *