ഞാൻ : ഞാൻ വരാം… ഏതു ഹോസ്പിറ്റലിലാണ്..??
പ്രിയ : അമൃത ഹോസ്പിറ്റൽ.
ഞാൻ : അത് ഇവിടുന്ന് ഒത്തിരി ദൂരം ഇല്ലേ…
പ്രിയ : അതേ എട്ടാ അതിനാണ് ഞാൻ നിങ്ങളെയും കൂടെ എന്റെ കൂടെ കൂട്ടിക്കൊണ്ടുപോകുന്നത് എനിക്ക് ഒറ്റക്ക് പോകാൻ വയ്യ പേടിയാണ്.
ബിജു ഉടനെ ഒരുങ്ങി പ്രിയയുടെ കൂടെ പുറപ്പെട്ടു സന്ധ്യ ആയതുകൊണ്ട് അവളെ ഒറ്റക്ക് വിടാൻ പറ്റിയ സമയമല്ല.
കാറിൽ വച്ച് പ്രിയ കുറച്ചു കാര്യങ്ങൾ എന്നോട് പറഞ്ഞു.
ഓസ്ട്രേലിയയിലായിരുന്ന സുരേഷ് നാട്ടിലേക്ക് വന്നിട്ട് രണ്ട് മൂന്നു ദിവസമായി… മിനിഞ്ഞാന്ന് രാത്രി മദ്യപിച്ച് കാറോടിച്ച് വരുത്തി വച്ച അപകടത്തിൽ ഇടത്തെ കാലിന് ചെറിയ ഫ്രക്ചർ.
അത് ഓപ്പറേഷനിലൂടെ നേരെയാക്കാനാണ് ഇപ്പോൾ ഹോസ്പിറ്റലിൽ കിടക്കുന്നത്. വിദഗ്ധ ചികിത്സയുടെ പേരിൽ ഇപ്പൊ അമൃതയിൽ കിടക്കുന്നു. പ്രിയ നിർവികാരയായി മൊഴിഞ്ഞു.
ഒരു ചെറു കഥ കേൾക്കുന്നത് പോലെ ഞാൻ ആ കഥ കേട്ടിരുന്ന് കാറോടിച്ചു.
പ്രിയയുടെ കൈയ്യിലെ ചെറിയ ബാഗിൽ അത്യാവശ്യമായുള്ള സാധനങ്ങൾ ഉണ്ടായിരുന്നു.
മൂന്നാമത്തെ നിലയിലേക്ക് പോകാൻ ലിഫ്റ്റിൽ കയറിയ പ്രിയ വിതുമ്പുന്ന ചുണ്ടുകളെ കർച്ചീഫ് കൊണ്ട് മറച്ചു പിടിച്ചു.
ഐസിയുവിൽ നിന്നും മാറ്റി കിടത്തിയ പേഷ്യൻസിന് ഇടുന്ന റൂമിൽ കിടപ്പുണ്ടായിരുന്നു സുരേഷ്…
കൂടെ ആരുമില്ല.. ഒറ്റപ്പെട്ട ഒരു അനാഥ പ്രേതം പോലെ കിടക്കുന്ന സുരേഷിനെ കണ്ട് ഞാൻ ഞെട്ടി.
ഇയാൾ നാട്ടിലേക്ക് തിരികെ വന്നതിൽ എന്തോ ഒരു ദുരുദ്ദേശമില്ലേ എന്ന് പോലും തോന്നിപ്പിക്കുമാറ് ആയിരുന്നു ആ വരവ്.
ബിജു സുരേഷിന്റെ തൊട്ടടുത്തു പോയി നിന്നു. ഓപ്പറേഷൻ കഴിഞ്ഞതിന്റെ ക്ഷീണവും സഡേഷൻ മയക്കത്തിലാണ് സുരേഷ്.
ബിജു സുരേഷിന്റെ കൈകൾ പിടിച്ചു, പതിഞ്ഞ സ്വരത്തിൽ വിളിച്ചു സുരേഷേട്ടാ… സുരേഷേട്ടാ……..
സുരേഷ് പതുക്കെ കണ്ണുകൾ തുറന്നു… തളർന്ന സ്വരത്തിൽ ചോദിച്ചു. മ്മം മ്മ്… ഹലോ… ആരാ..??
ഞാൻ : ഞാൻ ബിജുവാണ്… പ്രിയയുടെ… പ്രിയയുടെ.. മ്മ്മ്… കസിൻ, അല്ല ഏട്ടൻ… അല്ല… എന്താ പറയ്യാ… തൊട്ടടുത്ത വീട്ടിലെ…….
സുരേഷ് : ഓ,.. ഓ.. ഡോണ്ട് വറി ബിജോയ് … ഐ നോ ഹൂ യൂ ആർ…. സുഖമാണോ ബിജോയ് ….??
ഞാൻ : ഉവ്വ്… സുഖമാണ് സുരേഷേട്ടാ… ഐ ആം എക്സ്ട്രീംലി സോറി… ഞാൻ കുറച്ചു മുൻപാണ് താങ്കളുടെ ഈ അവസ്ഥയെ കുറിച്ചുള്ള വിവരം അറിയുന്നത്. അതും പ്രിയ പറഞ്ഞിട്ട്. ഞാൻ ഔട്ട് ഓഫ് സ്റ്റേഷൻ ആയിരുന്നു.
സുരേഷ് : ബിജോയ് എന്നല്ലേ പേര്… എനിക്ക് നേരിയ ഓർമ്മയേയുള്ളൂ ഇയാളെ പരിചയപ്പെട്ടത് ഒന്നും എനിക്ക് വ്യക്തമായ ഓർമ്മയില്ല. നാം തമ്മിൽ കല്യാണദിവസം കണ്ടതായിരിക്കാം. അല്ലേ…??
ഞാൻ : അല്ല… ബിജു ..!!
സുരേഷ് : പ്രിയ നീ വീണ്ടും എന്തിനാ ഇങ്ങോട്ട് വന്നേ… നീ ഇപ്പോ ഇവിടുന്ന് പോയതല്ലേ ഉള്ളൂ… വീണ്ടും, എന്തിനാ തിരികെ വരാൻ പോയേ… ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നില്ലേ…??
ഇന്ന് വീണ്ടും ഇങ്ങോട്ട് വരേണ്ടില്ലായിരുന്നു ഞാൻ ഇവിടുന്ന് ഒറ്റക്ക് എന്തെങ്കിലും കൊണ്ട് അഡ്ജസ്റ്റ് ചെയ്യുമായിരുന്നല്ലോ…
നഴ്സുമാരും അറ്റൻഡർമാരും ഇവിടെയുണ്ടല്ലോ നീ എന്തിനാ ഇത്രയും പെട്ടെന്ന് തിരിച്ചു വന്നേ…??
രണ്ടുമൂന്നു ദിവസം ഇവിടെ നിന്ന് ഉറക്കമില്ലാതെ കഷ്ടപ്പെട്ടതല്ലേ നീ… നിനക്കും ക്ഷീണം കാണത്തില്ലേ… എനിക്ക് മനസ്സിലാവാഞ്ഞിട്ടല്ല……..
പ്രിയ : അത് സാരമില്ല സുരേട്ടാ എനിക്ക് അതൊരു ബുദ്ധിമുട്ടല്ല… ഞാനൊന്ന് കുളിച്ചു മാറ്റാൻ വേണ്ടി വീട്ടിൽ പോയതാണ്.
ഞാൻ : ബ്രോ… ഇപ്പൊ എത്ര ദിവസമായി ഇത് സംഭവിച്ചിട്ട്…??
സുരേഷ് : ശരിക്ക് ഓർമ്മയില്ല… ഓൾ മോസ്റ്റ് ടു ത്രീ ഡേയ്‌സ് എന്ന് വിചാരിക്കുന്നു.
ഞാൻ : അവിടെന്ന് ഇവിടെക്ക് എപ്പൊ എത്തി.
സുരേഷ് : മംച്ച്… ഓർക്കുന്നില്ല… ഇപ്പോഴാണ് ഞാൻ ഇന്ത്യയിൽ ആണുള്ളതെന്ന് അറിയുന്നത് തന്നെ… ഏതായാലും, അപകടത്തിൽ മരിച്ചില്ലല്ലോ അത് തന്നെ വലിയ സന്തോഷം.
ഞാൻ : എയ്.. സുരേഷ് ഏട്ടാ എന്തൊക്കെയാ ഈ പറയുന്നേ… നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല, ഇവിടെ ഞങ്ങളൊക്കെ ഇല്ലേ, നല്ല ഡോക്ടർ മാരില്ലേ നല്ല ട്രീറ്റ്മെന്റ് കിട്ടില്ലേ…
