ഗീത ടീച്ചർ :മം, ഹേമേ നിന്റെ ഈ നാക്ക് ഒന്നടക്കി നിർത്തിയാൽ മതി പിന്നെ കുഴപ്പമൊന്നും ഉണ്ടാകില്ല നിന്നെ സംരക്ഷിക്കാൻ വേണ്ടി നിന്റെ വാക്കുകൾക്ക് എനിക്ക് മറുപടി നൽകേണ്ടതായിട്ട് നീ ചോദിക്കുമ്പോൾ പലപ്പോഴും വന്നിട്ടുണ്ട് അല്ലാതെ ഞാൻ അറിഞ്ഞു ഇഷ്ടപ്പെട്ട് പറയുന്നതൊന്നുമല്ല ഒന്നു
( അപ്പോഴേക്കും അംബിക ടീച്ചർ സ്റ്റാഫ് റൂമിൽ എത്തി )
അംബിക ടീച്ചർ : രാവിലെ തന്നെ രണ്ടാളും എന്തോ കാര്യമായ സംസാരത്തിൽ ആണെന്ന് തോന്നുന്നു
ഹേമ ടീച്ചർ : സംസാരത്തിൽ ഒക്കെ തന്നെയാ പക്ഷേ കാര്യമൊക്കെ ഇവിടെ ഉള്ളവർ ഒളിച്ചു നടത്തി കൊണ്ടിരിക്കുകയല്ലേ അവരുടെയെല്ലാം കാര്യങ്ങളലെ ജീവിതത്തിൽ നടക്കുന്നത്
‘ അംബിക ടീച്ചർ ചെറു ചിരിയോടെ ഗീത ടീച്ചറെ ഒന്ന് നോക്കി ‘
ഗീത ടീച്ചർ : ജീവിതകാര്യങ്ങളെ കുറിച്ച് അവൾ പറയുന്നത് വീട്ടിലെ കാര്യങ്ങളും മറ്റും ഞങ്ങൾ ഇങ്ങനെ സംസാരിക്കുകയായിരുന്നു
അംബിക ടീച്ചർ : ഹോ, അതാണോ വീട്ടിലെയും, ജീവിതത്തിലെയും കാര്യങ്ങളൊക്കെ ചിലപ്പോൾ നമ്മൾ വിചാരിച്ചപോലെ നടന്നെന്ന് വരില്ല
ഹേമ ടീച്ചർ : ജീവിതത്തിൽ അങ്ങനെയൊക്കെ വരുമ്പോൾ അംബിക ടീച്ചർ എന്താ ചെയ്യുക അതായത് ജീവിതത്തിൽ നടക്കാത്ത കാര്യങ്ങൾ വരുമ്പോൾ
അംബിക ടീച്ചർ: നടക്കുമോ എന്ന് നോക്കും ഇനി കാത്തിരുന്നാലേ നടക്കുവെങ്കിൽ കാത്തിരിക്കും
ഹേമ ടീച്ചർ : അതെ, നമ്മൾ ജീവിതത്തിൽ ആഗ്രഹിച്ചതും ചെയ്യാൻ ഏറെ ഇഷ്ടപ്പെട്ടതുമായ കാര്യങ്ങൾ നല്ല അവസരങ്ങൾ വരുന്നത് വരെ കാത്തിരിക്കുന്നത് എന്തെങ്കിലും തെറ്റുണ്ടോ അംബിക ടീച്ചറെ
അംബിക ടീച്ചർ : ഒരു തെറ്റുമില്ല നമ്മൾ ജീവിതത്തിൽ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിലെ അതിനൊരു അവസരത്തിന് നമ്മൾ കാത്തിരുന്നല്ലേ പറ്റൂ
ഹേമ ടീച്ചർ : കേട്ടല്ലോ ഗീതേ, ഇവിടെ ഓരോരുത്തര് അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കണമെന്ന് അംബിക ടീച്ചർ പറഞ്ഞത്
( ഗീത ടീച്ചർ തലയാട്ടിക്കൊണ്ട് )
ഗീത ടീച്ചർ:മം, കേട്ടു കേട്ടു
ഹേമ ടീച്ചർ : കേട്ടോ അംബിക ടീച്ചറെ ചില സമയത്ത് ഗീത ടീച്ചറോട് സംസാരിക്കാൻ കൊള്ളില്ല അംബിക ടീച്ചർ പറ അവസരങ്ങൾ കിട്ടുമ്പോൾ നമ്മൾ അത് ശരിക്കു മുതലെടുത്ത് മറ്റാരും അറിയാതെ എല്ലാം ഉള്ളിലൊളിപ്പിച്ചുവെച്ച് ചെയ്തു നടക്കുന്നതല്ലേ ബുദ്ധി അംബിക ടീച്ചറും അങ്ങനെയല്ലേ ചെയ്യുകയുള്ളൂ….
അംബിക ടീച്ചർ: ആ അതെ അതുതന്നെയാ നല്ലത് എല്ലാം നമുക്ക് മറ്റുള്ളവരെ അറിയിച്ചു ചെയ്യാൻ പറ്റുമോ? ഇല്ലല്ലോ അപ്പോൾ ഉള്ളിൽ ഒളിപ്പിച്ചു ചെയ്യുന്നതാണ് ബുദ്ധി
ഹേമ ടീച്ചർ: കേട്ടല്ലോ ഗീതേ അംബിക ടീച്ചർ വരയ്ക്കും ഉള്ളിൽ ഒളിപ്പിച്ച് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാറുണ്ടെന്ന് ഇപ്പോൾ മനസ്സിലായോ കാര്യങ്ങളൊക്കെ അംബിക ടീച്ചറും രഹസ്യമായി ഉള്ളിലൊളിപ്പിച്ചുവെച്ച നല്ലവണ്ണം ചെയ്യുന്നുണ്ടെന്ന്. ഇനി എല്ലാവരെയും ഒന്ന് മനസ്സിലാക്ക്
‘ അംബിക ടീച്ചറുടെ രഹസ്യ കളിയെ കുറിച്ച് അറിഞ്ഞിട്ട് ഇവളിട്ട് അംബിക ടീച്ചറെ കോറുകയാണെന്ന് പാവം അംബിക ടീച്ചർക്ക് അറിയുന്നില്ലല്ലോ ഈശ്വരാ’………! എന്ന് ഗീത ടീച്ചർ ഓർത്തുകൊണ്ട്.
( ഹേമയെ ഇനിയും ഇങ്ങനെ സംസാരിക്കാൻ വിട്ടാൽ നാക്കിന് ഒരു ബെല്ലും, ബ്രേക്കും ഇല്ലാത്ത ഇവൾ ചിലപ്പോൾ അംബിക ടീച്ചറോട് തുറന്നു ചോദിച്ചെന്നും വരാം. എങ്ങനെയാ ഇപ്പോ ഒന്ന് വിഷയം മാറ്റുക എന്നാലോചിക്കുമ്പോൾ ആയിരുന്നോ ഗീത ടീച്ചർ അത് കണ്ടത് )
ഗീത ടീച്ചർ: ഇനി ഞാൻ എല്ലാവരെയും മനസ്സിലാക്കാം. ദേ,അങ്ങോട്ട് നോക്കിക്കേ ആരാ വരുന്നതെന്ന്
‘ മൂവരും ഒരുമിച്ച് പുറത്തോട്ട് മുഖം തിരിച്ചു നോക്കി. സ്കൂൾ ഗേറ്റ് കടന്ന് നടന്നുവരുന്ന ബീന ടീച്ചറെ കാണിച്ചുകൊടുത്തോണ്ട് ‘
ഗീത ടീച്ചർ : നോക്കിക്കേ ഇന്ന് ബീന ടീച്ചറെ കാണാൻ ഒരു പ്രത്യേകതയുള്ള പോലെ അല്ലേ!
ഹേമ ടീച്ചർ :മം, ബീന ടീച്ചർ ഉടുത്ത സാരി കൊള്ളാം പിന്നെ അണിഞ്ഞൊരുങ്ങി ഇങ്ങനെ നല്ല ഭംഗിയുള്ള അരിയിലൊക്കെ വരുന്ന കൊണ്ട് തോന്നുന്നതാ ആ പ്രത്യേകത
അംബിക ടീച്ചർ : അതൊന്നുമല്ല ബീനയുടെ മുഖത്ത് ഇന്ന് നല്ല പ്രസാദവും,സന്തോഷവും ഒക്കെ ഉണ്ട് ഇങ്ങനെ സന്തോഷമുള്ള ഒരു മുഖത്തോടെയാണ് മുമ്പൊക്കെ ഞാൻ ബീനയെ കണ്ടിട്ടുള്ളത് അവളെ കാണുന്ന കാലം മുതലേ അവൾ ഇങ്ങനെയായിരുന്നു നല്ല സന്തോഷമുള്ള ഒരു ചിരിയും നല്ല ഉണർവോടെയും. അതിന്ന് ആ മുഖത്ത് നല്ലതുപോലെ ഉണ്ട് പിന്നെ ഹേമ പറഞ്ഞതുപോലെ ആ സാരിയിലും കൂടി ആയപ്പോൾ മുഖത്തെ തിളക്കം എല്ലാവരെയും ഒന്ന് എടുത്ത് കാണിക്കുന്നുണ്ട്
