മണ്ണിലാണ് സ്വർഗ്ഗം … ഈ നിമിഷം ആണ് നിൻ പറുദീസാ – 1അടിപൊളി  

“ഞാൻ ആണ്” ഫൈസൽ മറുപടി പറഞ്ഞു.

“എന്റെ പേര് സുരേഷ് ആണ് സർ. ഞാൻ ആണ് ഹൗസ്ബോട്ട് ഡ്രൈവർ. സർ ബുക്ക് ചെയ്തിരുന്നില്ല ഇന്ന്. ഞങ്ങൾ നോക്കി ഇരിക്കുവായിരുന്നു.” അയാൾ സ്വയം പരിചയപെടുത്തികൊണ്ടു രണ്ടുപേരോടായി പറഞ്ഞു.

“ഞാൻ ഫൈസൽ, ഇത് അഫ്സൽ….. സാധരണ ബോട്ട് ഓടിക്കുന്ന ആളെ സ്രാങ്ക് എന്ന് അല്ലെ വിളിക്കുക? ഞാൻ പരിചയപ്പെടുത്തും കൊണ്ട് ചോദിച്ചേ.

“അതെ സർ. പിന്നെ ഡ്രൈവർ എന്ന് പറയുമ്പോൾ ആളുകൾക്ക് പെട്ടന്ന് മനസ്സിലാകും.”

“ഇതിനാണോ നമ്മൾ പോകുന്ന ഹോബ്സ് ബോട്ട്.”

ജെട്ടിയിൽ കിടക്കുന്ന ഒരു മനോഹരമായ ആഡംബര ബോട്ട് കാണിച്ചുകൊണ്ട് അഫ്സൽ ചോദിച്ചു.
“അതെ സർ. നമുക്ക് പോയി നോക്കാം.” സുരേഷ് പറഞ്ഞു.

“അവർ കാറിൽ ഇരിക്കട്ടെ അല്ലെ ഇക്ക”. അഫ്സൽ കാറിൽ നോക്കികൊണ്ട് എന്നോട് ചോദിച്ചു.

“അവർ ഇരിക്കട്ടെ അഫ്സൽ. നമുക്ക് പോയി നോക്കി വരം.”

“വരൂ സർ..” എന്ന് പറഞ്ഞു കൊണ്ട് സുരേഷ് മുന്നേ നടന്നു. അവർ മുന്ന് പേരും ഹൗസ്ബോട്ട് ലക്ഷ്യമാക്കി നടന്നു.

“ഇനിയും രണ്ടു പേരുകൂടി ഉണ്ട് ബോട്ടിലെ സ്റ്റാഫ് ആയിട്ടു.” പോകുന്നതിനിടക്കായി സുരേഷ് പറഞ്ഞു.

സുരേഷ് ജെട്ടിയിൽ കിടന്നിരുന്നു ഹൗസ്ബോറ്റിന്റെ ഇടനാഴിയിൽ ഇടതുകാൽ എടുത്തു വെച്ച് ഒരു കൽ ബോട്ടിലും മറ്റേ കൽ ജെട്ടിയിലുമായി വെച്ചുകൊണ്ട് പറഞ്ഞു.

“സൂക്ഷിച്ചു കയറു സർ…. ബോട്ടിന്റെ മുകളിൽ തല മുട്ടാതെ .”

ഫൈസിയും അഫ്സലും ബോട്ടിനുള്ളിൽ സൂക്ഷിച്ചു തന്നെ കയറി.

ഒരു നീണ്ട ഇടനാഴി ഹൗസ്ബോറ്റിന്റെ മുൻവശം തൊട്ടു പുറകുവശം വരെ സജീകരിച്ചിരിക്കുന്നു.അതിലൂടെ അവർ ആദ്യം ബോട്ടിന്റെ മുൻവശത്തേക്കു പോയി. വിശാലമായ ഇരിപ്പിടം ഒരുക്കിയിരുന്നു അവിടെ. സോഫയായും ടി ടേബിളും എല്ലാം കൂടിയ ഒരു ലിവിങ് റൂം പോലെ ഉള്ള സജീകരണം. അതിന്റെ മുൻവശത്തായിട്ടു ബോട്ടിന്റെ വേഗത്തെയും ദിശ തിരിക്കാനുള്ള വളയവും പിന്നെ മറ്റു പെടലുകളും. ഒരു ചെറിയ ഇരിപ്പിടം ഡ്രൈവർക്കായി അവിടെ ഉണ്ട്.

അവിടെ നിന്നും പിന്നെ അവർ ബോട്ടിന്റെ പിറകുവശത്തേക്കു പോയി. പോകുന്ന വഴിയിലായി രണ്ടു വിശാലമായ മുറികൾ. ശീദീകരണ സൗകര്യത്തോടെ കൂടിയ വിശാലമായ മുറികൾ. രണ്ടും ബാത്ത് അറ്റാച്ചിട്. വിശാലമായ കിടക്കകൾ സജീകരിച്ചിരിക്കുന്നു. മുറിയുടെ ഒരു വശത്തായി ജനാലകൾ ഉണ്ട്. അതിലൂടെ കായൽ കാഴ്ചകൾ കണ്ടു രസിക്കാം.

മുറികളിൽ നിന്നും അവർ നേരെ ബോട്ടിന്റെ പുറകു വശത്തേക്ക് പോയി. പുറകുവശത്തായി പാചകം ചെയ്യാനും മറ്റും ഉള്ള സൗകര്യം. ചുരുക്കി പറഞ്ഞാൽ നല്ല ഫൈവ്സ്റ്റാർ ലെവൽ ഉള്ള സൗകര്യം. അഫ്സലിനും ഫൈസിക്കും നല്ല പോലെ ബോധിച്ചു.

ബോട്ടിൽ നിന്നും ഇറങ്ങി അവർ സംസാരിച്ചു നിൽകുമ്പോൾ രണ്ടു പേര് അവിടേക്കു വന്നു.

“നമസ്ക്കാരം സാറമ്മാരെ.” അവർ വന്നപാടെ അഫ്സലെയും ഫൈസിയെയും നോക്കി പറഞ്ഞു.
“ഇത് എൽദോ കെയർ ടേക്കർ ആണ്. ഇത് ജഫാർ ഇക്ക. കുക്ക് അന്ന്. മലബാർ വിഭവങ്ങൾ ആണ് സ്പെഷ്യൽ … ” സുരേഷ് രണ്ടു പേരെയും അവർക്കു പരിചയപ്പെടുത്തി.

അവർ എല്ലാവരും പരസ്പരം ഊഷ്മളമായ ചിരികൾ കൈമാറി നിൽകുമ്പോൾ, തഹിയ കാറിൽ നിന്നും പുറത്തേക്കിറങ്ങി. അവളുടെ കൈയ്യിൽ ഫൈസിയുടെ മകൾ റുബിയ ഉണ്ടായിരുന്നു. അവൾ ഫൈസിയോട് പറഞ്ഞു.

“ഇക്ക മോൾ വാപ്പച്ചീടെ അടുത്ത് വരണം എന്ന് പറഞ്ഞു കരയുന്നു.”

അത് കേട്ടതും ഫൈസി നടന്നു പോയി തഹിയയുടെ കയ്യിൽ നിന്നും മോളെ എടുത്തു.

“എങ്ങെനെ ഉണ്ട് ഇക്ക ഹൗസ്ബോട്ട് ?” തഹിയ ഫൈസിയോട് ചോദിച്ചു.

“കൊള്ളാം നല്ല സൗകര്യം എക്കെ ഉണ്ട്. നിങ്ങൾ വന്നു നോക്ക്.” ഫൈസി തഹിയയോട് പറയുമ്പോൾ തസ്ന അഫ്‌സലിന്റെ മോൾ ആലിയ കൊണ്ട് വരുന്നുണ്ടായിരുന്നു.

തസ്നയും വന്നപാടെ ചോദിച്ചു “എങ്ങെനെ ഉണ്ട് ഇക്ക ബോട്ട് എന്ന്”

“നിങ്ങൾ പോയി നോക്ക്. ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു.”

“നിങ്ങള്കിഷ്ടപെട്ടാൽ ഞങ്ങൾക്കും ഓക്കേ..” തഹിയ ആണ് ആ പറഞ്ഞത്.

“എന്നാലും പോയി നോക്കാം” തസ്ന പറഞ്ഞു.

ഞങ്ങൾ മൂന്നുപേരും അഫ്സൽ അരികിലേക്ക് പോയി. അഫ്സൽ ഉടനെ തന്നെ തസ്നയുടെ കയ്യിൽ നിന്നും അവന്റെ മോളെ മേടിച്ചു.

“ഇതാണ് ഞങ്ങളുടെ ഭാര്യമാർ.” എന്ന് പറഞ്ഞു ബോട്ട് ജീവനക്കാരെ തസ്നക്കും തഹിയ്ക്കും പരിചയപ്പെടുത്തി.

“വരൂ മാഡം” എന്ന് പറഞ്ഞു എൽദോ അവരെ ബോട്ടിലേക്ക് കൊണ്ട് പോയി.

“അയ്യോ ഇക്ക ഒരു കാര്യം മറന്നു നമ്മൾ”. അഫ്സൽ പറഞ്ഞു.

“അവോമിൻ മേടിക്കാൻ മറന്നു നമ്മൾ. ചിലപ്പോൾ പണികിട്ടാൻ സാധ്യത ഉണ്ട്. അഫ്സൽ പറഞ്ഞു.

“നമുക്ക് അവരോടു ചോദിച്ചു നോക്കാം” ഫൈസി പറഞ്ഞു.

“അയ്യോ സർ, ആ മരുന്ന് മാത്രം ഇല്ല. ബാക്കി എക്കെ ഉണ്ട്. തൊട്ടടുത്ത് ഒരു മെഡിക്കൽ ഷോപ് ഉണ്ട് സർ.
ഞാൻ പോയി മേടിക്കാം.”

“വേണ്ട, ഞങ്ങൾ പോകാം. വേറെ ഒന്ന് രണ്ടു സാധനം കൂടി മേടിക്കാൻ ഉണ്ട്” എന്ന് പറഞ്ഞു ഫൈസി അഫ്സലിനെ ഒന്ന് നോക്കി.

“അതെ ഇക്ക. നമുക്ക് പോയി വരം.” എന്നിട്ടു ബോട്ടലിലേക്കു നോക്കി.

“അവർ ഇവിടെ നിൽക്കട്ടെ അല്ലെ”. തസ്നയെയും താഹിയായും അന്ന് അഫ്സൽ ഉദേശിച്ചത്‌

“അതെ സർ. അതിനെന്താ. അവർ ഇവിടെ ഇരുന്നോട്ടെ.” സുരേഷ് പറഞ്ഞു

അവർ ബോട്ട് മുഴുവനും ചുറ്റികാണുകയായിരുന്നു അപ്പോൾ എൽദോയോടൊപ്പം.

ഫൈസിയും, അഫ്സലും കൂടെ കാറിലുണ്ടായിരുന്ന പെട്ടിയും സാധനങ്ങളും എടുത്തു പുറത്തു വെച്ച് കാറെടുത്തു മരുന്നും മറ്റു സാധനവും മേടിക്കാൻ പോയി.

സുരേഷും എൽദോയും കൂടെ വെട്ടിയും സാധനങ്ങളും വേറെ വേറെ മുറികളിലായി എടുത്തു വെച്ച്. ജഫാർ ഇക്ക തസ്നയോടും തഹിയയോടും കുശലം ചോദിച്ചു നിൽക്കുവായിരുന്നു അപ്പോൾ.

പെട്ടികൾ എല്ലാം അതാതു മുറികളിലാക്കി സുരേഷ് അവരോടു വന്നു പറഞ്ഞു.

“എല്ലാം സാധനങ്ങളും മുറികളിലാക്കിയിട്ടുണ്ട്. അവർ വന്നാൽ ഉടനെ നമുക്ക് പോകാം.”

“ആയിക്കോട്ടെ”

“അപ്പോൾ നിങ്ങൾ ഇനിയും രണ്ടു ദിവസം ഞങ്ങളുടെ അതിഥികൾ അന്ന്. എന്ത് ആവശ്യം ഉണ്ടേലും മടിക്കാതെ പറയാം.” ജഫാർ ഇക്ക പറഞ്ഞു

“ആയിക്കോട്ടെ” അവർ മറുപടി പറഞ്ഞു

“എന്നാൽ നിങ്ങൾ പോയി വിശ്രമിക്കു. ഞങ്ങൾക്ക് കുറച്ചു ഒരുക്കം കൂടി ബാക്കി ഉണ്ട്. അവർ വന്ന ഉടനെ തിരിക്കാം.” എന്ന് പറഞ്ഞു ജഫാർ ഇക്കയും സുരേഷും അവരവരുടെ കാര്യങ്ങൾക്കായി പോയി. സുരേഷ് നേരെ ചെന്ന് ബോട്ടിന്റെ എൻജിൻ ഓൺ ആക്കി.

“ടീ ഞാൻ ഒന്നും ബാത്റൂമിലേക്കു പോയി ഫ്രഷ് ആയി വരം” തസ്ന തഹിയയോട് പറഞ്ഞു.

“ഞാനും പോണ്”. തഹിയ പറഞ്ഞു.
“അപ്പോ പിളേളരെ ആര് നോക്കും.” തസ്ന ചോദിച്ചു.

“അവരെ ഞാൻ മുറിയിൽ കൊണ്ട് പോയിക്കൊള്ളാം”. തഹിയ പറഞ്ഞു.

അവർ രണ്ടു പേരും ഓരോ മുറികളിലായി കയറി. തഹിയ കുട്ടികളെയും കൂടെ കൊണ്ട് പോയി.

അൽപ്പ സമയത്തിനുള്ളിൽ തന്നെ ഫൈസിയും അഫ്സലും സാധനങ്ങളും മരുന്നും മേടിച്ചു തിരികെ എത്തി.

ബോട്ടിലേക്ക് കയറിയ അവരെനോക്കി സുരേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *