ഞാൻ സംശയത്തോടെ എൻ്റെ നനഞ്ഞ കയികൾ കൊണ്ട് ഗ്ലോ ബോക്സ് തുറന്നു നോക്കി, ഒരു ബ്ലാക്ക് ഡോഗ് ലിക്വർ ബോട്ടിൽ.
“ഈപ്പച്ചൻ പുറത്തുന്ന് കൊണ്ട് വന്നതാ.. നമുക്ക് വൈകിട്ട് മീനും വറുത്ത് രണ്ടെണ്ണം അടിച്ച് മഴയും ആസ്വദിച്ച് അങ്ങനെ കഥയും പറഞ്ഞിരിക്കാം എന്തെ!!??”
മോഹനേട്ടൻ ആവേശത്തോടെ പറഞ്ഞു.
“അപ്പോ രാധികേച്ചിയില്ലേ അവിടെ??”
“അവൾ അവിടെ തന്നെ ഉണ്ട്, അല്ലാതെ എവിടെ പോവാൻ!!”
“അത് ശരിയാവില്ല മോഹനേട്ടാ..”
“അതെന്താ…?” മോഹനേട്ടൻ ഗിയർ മാറ്റി എന്നെ ഒന്ന് നോക്കിക്കൊണ്ട് ചോതിച്ചു.
“ചേച്ചിക്ക് അതൊന്നും ഇഷ്ടമാവില്ല, വെറുതെ എന്തിനാ ഞാനും കൂടി വന്നിട്ട്.”
മോഹനേട്ടൻ ഒന്നൂടി നിർബന്ധിക്കണേ എന്നായിരുന്നു എൻ്റെ മനസ്സിൽ!!
“ഹും.. പിന്നെ… എല്ലാം അവളുടെ ഇഷ്ടം നോക്കിയല്ലേ!!” മോഹനേട്ടൻ ഒരു പുച്ഛത്തോടെ പറഞ്ഞു.
“എന്നാലും??”
“ഒരെന്നാലും ഇല്ല, നീ വേഗം വീട്ടിൽ പോയി ഒന്ന് ഫ്രഷ് ആയി ഡ്രസ്സോക്കെ ഒന്ന് മാറി വാ.. അപ്പോഴേക്കും ഞാൻ പോയി കാര്യങ്ങളൊക്കെ ഒന്ന് സെറ്റാക്കാം.”
“എന്നാ പിന്നെ അങ്ങനെ ആവട്ടെ..”
അങ്ങനെ എന്നെ വീട്ടിലിറക്കി, പകുതി മീനും കൊണ്ട് മോഹനേട്ടൻ പോയി.
ഞാൻ പുറകിലൂടെ വീട്ടിൽ കയറി മീൻ അമ്മയ്ക്ക് കൊടുത്ത് നേരെ പോയി കുളിച്ച് കുട്ടപ്പനായി.
രാധികേച്ചിയെ കാണാനുള്ള കൊതിയിൽ ഞാൻ വേഗം റെഡിയായി അമ്മ നേരത്തേ കൊണ്ടുവന്ന മൈസൂർ പാക്ക് എടുത്ത് മുണ്ടിനുള്ളിൽ വെച്ചു, രാധികേച്ചിക്ക് മൈസൂർ പാക്ക് വല്ല്യ ഇഷ്ടമാണ്, ചേച്ചിക്കത് വലിയ സന്തോഷമാകും.
എന്നിട്ട് ഒരു കുടയുമെടുത്ത് മുണ്ടും മടക്കി കുത്തി റൈഡിലൂടെ മോഹനേട്ടൻ്റെ വീട്ടിലേക്ക് നടന്നു.
മദ്യം കഴിക്കാനല്ല, അതിനേക്കാൾ വീര്യമേറിയ ലഹരി അവിടെ ഉണ്ടല്ലോ, അതിനു വേണ്ടിയാണ് ഇത്ര ആവേശത്തോടെ പോണത്. അതലോചിക്കുമ്പോൾ ഒരു മഴയിക്കും തരാൻ പട്ടത്തൊരു കുളിര്!
കഴിഞ്ഞ കാലഘട്ടങ്ങളിലേക്ക് നോക്കുമ്പോൾ, ഒരു നാട്ടിൻപുറത്തെ സാധാരണ കൗമാരക്കാരൻ്റെ ജീവിതമായിരുന്നു എനിക്, ഒറ്റ മോനായതുകൊണ്ട് കുട്ടിത്തം മാറാത്ത പയ്യനായിരുന്നു ഞാൻ.
പക്ഷേ എൻ്റെ ജീവിതത്തിലേക്ക് രാധികേച്ചിയുടെയും ഓമനേച്ചിയുടെയും വരവോടെ എല്ലാം മാറിമറയുകയായിരുന്നു. ഒരു കൗമാരക്കാരനായിരുന്ന വിച്ചുവിൽ നിന്ന് പക്വതയാർന്ന വിനീതിലേക്കുള്ള മാറ്റാം പെട്ടന്നായിരുന്നു.
ഞാൻ പോലുമറിയാതെ എന്നിൽ അവരോടുള്ള ഉത്തരവാദിത്വവും പ്രണയത്താൽ പിണഞ്ഞ പരിചരണവും ശ്രദ്ധയും വളർന്നു.
അതുകൊണ്ട് തന്നെ എൻ്റെ ജീവിതത്തിൽ മറ്റാര് വന്നുപോയലും ഇവർ രണ്ടുപേരും കഴിഞ്ഞേ എനിക്ക് മറ്റെന്തും ഉള്ളൂ.
ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളുമുണ്ടായിരുന്ന പാവം രണ്ട് സ്ത്രീകളുടെ ജീവിതമാണ് കുമാരേട്ടനും മോഹനേട്ടനും ഒരു പരിഗണനയും കൊടുക്കാതെ നഷിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതാലോചിക്കുമ്പോൾ എനിക്കൊരു കുറ്റബോധവും തോന്നാറില്ല, മറിച്ച് അവർ സ്വപ്നം കണ്ട ജീവിതം സാത്ഷാൽക്കരിക്കാൻ നിയോഗിക്കപ്പെട്ടവനയാണ് എനിക്ക് എന്നെ തോന്നാറ്.
എൻ്റെ ജീവിതത്തിൽ ഇങ്ങനൊരു സൗഭാഗ്യം വന്നുചേരുമെന്നു ഞാൻ സ്വപ്നത്തിൽ കൂടി വിചാരിച്ചിരുന്നില്ല. പക്ഷേ, കൈവന്ന സൗഭാഗ്യം കൈവിടാതെ നിലനിർത്തുന്നത്തിലാണ് കാര്യം.
അങ്ങനെ ഓരോന്ന് ആലോചിച്ച് ഞാൻ നടന്ന് നടന്ന് ഒടുവിൽ മോഹനേട്ടൻറെ വീടിൻ്റെ അടുത്തെത്തി.
മഴ തകൃതിയായി പെയ്യുന്നു, തോടു നിറഞ്ഞ് കവിഞ്ഞ് വഴിയിലൂടെ ഒഴുകുകയാണ്, ഞാൻ പതിയെ നടന്ന് മോഹനേട്ടൻ്റെ വീടിൻ്റെ മുന്നിലെത്തി.
മോഹനേട്ടൻ മുന്നിൽ തന്നെ ഇരിപ്പുണ്ട്, ഞാൻ പതിയെ നടന്ന് മുറ്റത്തെത്തിയതും, എൻ്റെ മാലാഖ അകത്ത് നിന്നും കോലയിലേക്ക് വന്ന് മോഹനേട്ടനോട് എന്തോ തിരക്കി, പിന്നെ അവിടെ നടന്നത് ഞാനോട്ടും പ്രതീക്ഷിക്കാത്തതാരുന്നു, മോഹനേട്ടൻ മുന്നിലിരുന്ന കസേര ചവിട്ടി തെറിപ്പിച്ച് രാധികേച്ചിയെ വല്ലാതെ ചീത്ത പറഞ്ഞു, അതും എൻ്റെ മുന്നിൽ വെച്ച്.
ഞാനാകെ വല്ലാതാപ്പോയി, രാധികേച്ചി ആണേൽ എന്നെ കണ്ടതും ചങ്ക് പൊട്ടി കണ്ണ് കലങ്ങി ദയനീയമായി എന്നെയൊന്ന് നോക്കി സാരീ തുമ്പ് കൊണ്ട് മുഖം പൊത്തി കരഞ്ഞു കൊണ്ട് അകത്തേക്ക് കയറിപ്പോയി.
