മലമുകളിലെ ജമന്തിപ്പൂക്കൾ

അവൾ ഫിറോസിനെ ദയനീയമായി നോക്കി.

“ഈ മമ്മിയെന്താ ഇങ്ങനെ?”

“മമ്മി ഇങ്ങനെയാണ്. നല്ല മമ്മിമാരൊക്കെ ഇങ്ങനെയാണ് മോളെ!”

അയാൾ മകളുടെ നീണ്ട തലമുടിയിൽ തഴുകി.

“എന്താ സൈക്കിളിന്റെ കാരിയറിൽ ?”

ഷാനി ചോദിച്ചു.

“ഓ!”

ഷാരോൺ പെട്ടെന്ന് ഉത്സാഹവതിയായി.

“മാളവികേടെ ബ്രദർ നവീൻ ചേട്ടൻ തന്നതാ,”

അവൾ പെട്ടെന്ന് കാരിയറിൽ നിന്ന് ഒരു പോളിത്തീൻ കവറെടുത്തു.

അത് തുറന്ന് അവൾ ചെടികളെടുത്ത് അവരെ കാണിച്ചു.

“എന്താ ഇത്?”
ഷാനി ചോദിച്ചു.

“നല്ലയിനം ജമന്തി ചെടികളാണ് മമ്മി…നവീൻ ചേട്ടൻ തന്നതാ..നമ്മുടെ ഗാർഡനിൽ വളർത്താൻ…”

ഫിറോസും ഷാനിയും മുഖാമുഖം നോക്കി.

“അയ്യോ…കെമിസ്ട്രീടെ പ്രോജക്റ്റ് ഇനിയും ബാക്കിയാ,”

സൈക്കിൾ അവിടെ വെച്ചിട്ട് അവൾ പെട്ടെന്ന് അകത്തേക്ക് ഓടിപ്പോയി.

“മമ്മീ ആ സൈക്കിൾ ഒന്നെടുത്ത് വെച്ചേക്കണേ!”

അകത്തേക്ക് പോകുന്നതിനിടയിൽ അവൾ വിളിച്ചു പറഞ്ഞു.

ഫിറോസ് ജമന്തി ചെടികളെടുത്ത് ഷാനിയുടെ നേരെ നോക്കി.

പിന്നെ മൂലയ്ക്ക് വെച്ചിരുന്ന ഡസ്റ്റ് ബിന്നിലിട്ടു.
[അവസാനിച്ചു]

Leave a Reply

Your email address will not be published. Required fields are marked *