മീനത്തിൽ താലിക്കെട്ടു – 2

മിഴിച്ചു അവളെ നോക്കിയപ്പോൾ അവൾ ഷർട്ടിൽ ബലമായി പിടിച്ചു,
ഞാൻ തന്നെ അത് അഴിച്ചു മാറ്റി, അവൾ അതൂരി നിലത്തിട്ടു,
അവൾ വേഗം അവളുടെ മുടിയും വാരി വിതറി,.!
ഒന്നും മനസിലാവാതെ ഞാനിരുന്നു ,.!
നട്ടുച്ച വട്ടു എന്ന് കേട്ടട്ടുണ്ട്.! ഇതെന്താ പുലർകാല വട്ടോ.?
അവൾ പിന്നെ പോയി വാതിൽ തുറന്നു.!
വാതിലിനു വെളിയിൽ എന്റെ അമ്മയും അമ്മായിമാരും,
അമ്മായിമാർ പെട്ടെന്ന് അവളെ നോക്കി,
അവൾ നാണം വന്നെന്നെ മട്ടിൽ തലതാഴ്ത്തി.!
അവർ പെട്ടെന്ന് എന്നെ നോക്കി.!
താഴെ വീണു കിടക്കുന്ന എന്റെ ഷർട്ടിലും,
അവരുടെ മുഖത്തെല്ലാം ചിരിയും, ഒരു മുറുമുറുപ്പും.!
എല്ലാവരുടെയും മുഖത്തു എടാ ഭീകര എന്ന ഭാവം.!
പക്ഷെ അമ്മയുടെ മുഖത്തു മാത്രം ഒരു മാറ്റമില്ല.!
എനിയ്ക്കു അപ്പോഴാണ് കാര്യം കത്തിയത്.!
എടി ഭയങ്കരി.! ഇതായിരുന്നല്ലേ രാവിലെതന്നെ കാട്ടിക്കൂട്ടിയത്.!
ഇവൾ ഞാൻ വിചാരിച്ചതിലും ഭയങ്കരി ആണല്ലോ.!
കക്കാതെ കള്ളൻ പട്ടം കിട്ടിയവന്റെ അവസ്ഥ ആയെനിക്ക്.!
എന്ത് പറയാൻ.!
കിട്ടിയ പുതപ്പു ഒന്നുകൂടി പുതച്ചു പിന്നെയും കിടക്കാൻ ഭാവിച്ചു, അമ്മ പെട്ടെന്ന് റൂമിലേയ്ക്ക് കയറി,
അമ്മായി വീണയെ റൂമിനു വെളിയിലേക്കു ചിരിച്ചുകൊണ്ട് കൊണ്ടുപോയി.!,
എനിയ്ക്കു കാര്യം മനസിലായില്ല,
മനു രാവിലെ അമ്പലത്തിൽ പോവാൻ ഉള്ളതാ നീ എണീറ്റെ,!
അമ്മയും രുക്മിണി അമ്മായിയും അകത്തേയ്ക്കു കയറി,
എന്നെ പിടിച്ചു മാറ്റി പെട്ടെന്ന് അമ്മ ബെഡ്ഷീറ്റ് നോക്കി,
അമ്മ ബെഡ്ഷീറ്റ് മൊത്തം പരതി, കൂടെ രുക്മിണി അമ്മായിയും.!
എനിയ്ക്കു കാര്യം മനസിലായില്ല.!
ചേച്ചി സനു പറഞ്ഞത് ശെരിയാണെന്ന എനിയ്ക്കും തോന്നുന്നത്, ഷീറ്റിൽ ഒരു കറപോലും കാണുന്നില്ല.!
രുക്മിണി അമ്മായി അമ്മയോട് പറഞ്ഞു,.
ഏഹ്ഹ്മ്..! അമ്മ ഒന്ന് മൂളുക മാത്രം ചെയ്തു,
രുക്മിണി അമ്മായി എൻറെ അടുക്കൽ വന്നു
സത്യം പറയടാ ഇന്നലെ ഒന്നും നടന്നില്ലേ.?

അമ്മായി എന്നെ രൂക്ഷമായി ഒന്ന് നോക്കി

ഞാൻ എന്ത് പറയാൻ ആണ്, ഒന്നും മിണ്ടാതെ തലകുനിച്ചു.

“എന്റെ ദൈവമേ, ഈ കുട്ടികൾ തെന്തു ഭാവിച്ചാ.!”

‘അമ്മ കരയുന്ന പോലെ കട്ടിലിലേയ്ക്ക് ഇരുന്നൂ.!

” എന്റെ ചേച്ചി ഒന്ന് മിണ്ടാതിരി, ബാക്കിയുള്ളവരെ കൂടി അറിയിക്കേണ്ട..!”

രുക്മിണി അമ്മായി അമ്മയെ പിടിച്ചുകൊണ്ടു പുറത്തേയ്ക്കു പോയി,

‘അമ്മ പോകുന്ന വഴി എന്നെ ദഹിപ്പിക്കാൻ എന്നവണ്ണം ഒന്ന് നോക്കി.!

ഞാൻ എന്ത് ചെയ്യാനാ.!
എനിയ്ക്കു ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ അമ്മേ.!
എന്ന് പറയണമെന്നുണ്ടായി പക്ഷെ ഒന്നും പുറത്തേയ്ക്കു വന്നില്ല.!

എന്തായാലും ഒരു കാര്യത്തിൽ സന്തോഷം ഉണ്ട്, എന്റെ ‘അമ്മ വീണയെക്കാളും വലിയ ടീമാണ്.,!
ഈ പെണ്ണുങ്ങൾ ചിന്തിക്കുന്ന ഓരോ രീതികളെ.!

കുറച്ചു കഴിഞ്ഞു വീണ റൂമിലേയ്ക്ക് വന്നു,
എന്നോട് മിണ്ടാതെ കുളിമുറിയിൽ കയറി കുളിച്ചിറങ്ങി, വസ്ത്രം മാറി പുറത്തേയ്ക്കു പോകുന്നത് കണ്ടു,

കുറച്ചു കഴിഞ്ഞു ഞാനും കുളിച്ചു ഒരുങ്ങിയിറങ്ങി,.

വീണയുടെ അച്ഛനും അമ്മയുമടക്കം എല്ലാ ബന്ധുക്കളും ഇന്നലെത്തന്നെ പോയിരുന്നു,
ഒരാഴ്ച കഴിഞ്ഞു എന്നോട് അങ്ങോട്ട് ചടങ്ങു സംബന്ധമായി ചെല്ലാൻ പറഞ്ഞു.!

വസ്ത്രമെല്ലാം മാറി ഞങ്ങൾ അമ്പലത്തിലേക്ക് പോയി, തിരിച്ചു വന്നപ്പോഴേക്കും ബാക്കിയുള്ള ഞങ്ങളുടെ ബന്ധുക്കളും പോയിരുന്നു.!

വീട്ടിൽ വന് കയറിയപ്പോൾ തന്നെ ‘അമ്മ അച്ഛനോട് എന്തോ ഗൗരവമുള്ള കാര്യങ്ങൾ പറയുന്നത് കണ്ടു.!

അച്ഛന്റെ മുഖം ആകെ ദേഷ്യംകൊണ്ട് ചുവക്കുന്നതു കണ്ടു,

അച്ഛൻ കുറച്ചു കഴിഞ്ഞപ്പോൾ, വീണയോടു എന്തോ സംസാരിക്കുന്നതു കണ്ടു,

വീണ തലകുമ്പിട്ടു എല്ലാം കേൾക്കുന്നുണ്ട്, അവള് പെട്ടു.!

എനിയ്ക്കു സന്തോഷം തോന്നി.!

ആദ്യം അച്ഛന്റെ കണ്ണുകളിൽ ആ ദേഷ്യം കണ്ടെങ്കിലും പിന്നീട് അത് അലിഞ്ഞു ഇല്ലാതാവുന്നതായി എനിയ്ക്കു കാണാൻ സാധിച്ചു,
വീണയുടെ മുതലക്കണ്ണീർ അപ്പോഴും ഒഴുകുന്നുണ്ട്.!
അവള് അച്ഛനെയും മണിയടിച്ചു വീഴ്ത്തിയോ ദൈവമേ.?

കുറച്ചുകഴിഞ്ഞു അമ്മയും സംഗീത ചേച്ചിയും സനുവും അവളെ അശ്വസിപ്പിക്കുന്നു,

എനിയ്ക്കു കാര്യങ്ങളുടെ ഒരു കിടപ്പുവശം പുടികിട്ടുന്നില്ല.!

കുറച്ചു കഴിഞ്ഞു സനു എന്റെ അടുത്തേയ്ക്കു വന്നു.

“മോനെ നീ പെട്ടട.!” അവൾ എവിടെയും തൊടാതെ പറഞ്ഞു.!

ഇതിലും കൂടുതൽ എന്ത് പെടാൻ.!
എനിയ്ക്കു ചുമ്മാ ചുമ്മാ ഞെട്ടി ബോറടിച്ചു തുടങ്ങിയിരുന്നു.!
ഇപ്പൊ എന്തും വരട്ടെ എന്ന ഒരു നിർവികാരത.!

അച്ഛൻ പെട്ടെന്ന് എല്ലാവരെയും വിളിച്ചുകൂട്ടി.

എന്റെ കുടുംബത്തിലെ എല്ലാവരും വന്നു നിന്നു.!
കൂടെ അമ്മയുടെ അനിയത്തി രുക്മണി അമ്മായിയും.!

ഞാനും വീണയും ഒരു ജയിൽ പുള്ളിയെ പോലെ എല്ലാവരുടെയും മുന്നിൽ നിന്നു,
വീണ ഇടയ്ക്കിടയ്ക്ക് വിതുമ്പുന്നുണ്ട്.!
അവള് കരയുന്നുണ്ടെങ്കിൽ അത് എനിയ്ക്കിട്ടുള്ള പണി അവുമെന്നു എനിയ്ക്കു ഉറപ്പായി.!

അച്ഛൻ കുറച്ചു നേരം ഒന്നും മിണ്ടിയില്ല.!

” മനുവും, വീണമോളും കേൾക്കാൻ വേണ്ടിയാണ് ഞാൻ ഇത് പറയുന്നത്,

ഇന്നലെ വരെ നിങ്ങൾ എങ്ങനെ ആയിരുന്നു എന്ന് എനിയ്ക്കു അറിയണ്ട കാര്യമില്ല,
ഇപ്പോൾ നിങ്ങൾ ഭാര്യയും ഭർത്താവുമാണ്,
അത് ബാക്കിയുള്ളവരെ കാണിക്കാനായി ആരും ഒന്നും കാണിച്ചുകൂട്ടുകയും വേണ്ട.!”

രാവിലത്തെ വീണയുടെ പെർഫോമൻസ് ‘അമ്മ പൊക്കിയതിനെ കുറിച്ചാണ് അച്ഛൻ പറയുന്നതെന്ന് എനിയ്ക്കു മനസിലായി

” അതുകൊണ്ടു ഞങ്ങൾ എല്ലാവരും കൂടി ഒരു തീരുമാനം എടുക്കുകയാണ്,
ഈ കല്യാണം പെട്ടെന്നായതുകൊണ്ടു വീണയ്ക്കു ഇതിനോട് യോജിക്കാൻ ഒരു ബുദ്ധിമുട്ടു ഉണ്ടാവുമെന്നു എനിയ്ക്കറിയാം,
പക്ഷെ ആ കുട്ടിയുടെ മാനസികാവസ്ഥ കൂടി ഞാൻ കണക്കിൽ എടുക്കണമല്ലോ,
ഐ.ഐ .എമ്മിൽ നിന്ന് എം.ബി.എ എടുത്ത ഈ കുട്ടിയ്ക്ക് തന്റെ കെട്ടിയവൻ എന്ത് പഠിച്ചെന്നു ആരേലും ചോദിച്ചാൽ പറയാൻ ഇവന് ഒരു ഡിഗ്രി എങ്കിലും ഉണ്ടോ.?
കല്യാണവും ഡിഗ്രിയും തമ്മിൽ എന്ത് ബന്ധം എന്ന് എല്ലാവര്ക്കും തോന്നാം,
പക്ഷെ ബന്ധമുണ്ട്, പത്തുപൈസയുടെ ഉത്തരവാദിത്തം ഇവന് ഉണ്ടോ.? !”

ഈ തന്തപ്പടി ഈ പറഞ്ഞു പറഞ്ഞു എങ്ങോട്ടാ പോകുന്നത്?
എനിയ്ക്കു ആകെ ആധിയായി

” അതുകൊണ്ടു ഞാൻ ഒരു തീരുമാനം എടുത്തു ഒരു മാസത്തിനുള്ളിൽ ഇവന്റെ സപ്ലിയടക്കം എല്ലാ പേപ്പറും എഴുതി എടുക്കാനുള്ള പരീക്ഷകൾ വരുകയല്ലേ.!

അതുകൊണ്ടു അവൻ ആ പരീക്ഷയെല്ലാം കഴിഞ്ഞിട്ടു ദാമ്പത്യ ജീവിതത്തിലേയ്ക്ക് കടന്നാൽ മതി.,
ഇപ്പൊത്തന്നെ ഇതിലെല്ലാം തലപുണ്ണാക്കിയാൽ അതുമില്ല കുടുംബവുമില്ല എന്ന അവസ്ഥ ആവും,
അവനു സ്വന്തമായി ഒരു ഉത്തരവാധിത്തവും ആവും,
വീണയ്ക്കു നമ്മളുടെ ചുറ്റുപാടുമായി ഇഴുകി ചേരാനുള്ള അവസരവുമാവും..!”

Leave a Reply

Your email address will not be published. Required fields are marked *