മീനത്തിൽ താലിക്കെട്ടു – 2 1

ഇപ്പൊ എന്തൊരു ആശ്വാസം.!

എനിക്ക് ഉള്ളിൽ ഒടുക്കത്തെ ആത്മവിശ്വാസമൊക്കെ വന്നു തുടങ്ങി.!

പെട്ടെന്ന് അമ്മയും അച്ഛനും ഉള്ളിൽ നിന്ന് വന്നു,
കൂടെ എന്റെ അമ്മായിമാർ അമ്മാവൻമാർ അടക്കം എല്ലാ കുടുംബക്കാരും.!
ഈ പടയൊക്കെ എപ്പോ എത്തി.!?

അമ്മയുടെ കയ്യിൽ ഒരു കത്തിച്ച നിലവിളക്കുണ്ട്.!

‘അമ്മ വന്ന ഉടനെ സനുവിനെ കൊണ്ടു ഞങ്ങളെ രണ്ടുപേരെയും ആരതി എടുത്തു.,

‘അമ്മ പെട്ടെന്ന് വീണയെ കുനിച്ചു നിർത്തി അവളുടെ നിറുകയിൽ ഒരു ഉമ്മ കൊടുത്തു.!
അമ്മയുടെ കണ്ണുകൾ നിറഞ്ഞട്ടുണ്ട്,
‘അമ്മ പെട്ടെന്ന് കൊണ്ടുവന്ന വിളക്കു വീണയുടെ കയ്യിലേയ്ക്ക് കൊടുത്തു,

അവൾ നിറകണ്ണുകളോടെ അത് മേടിച്ചു,

ഞാൻ അവളുടെ മുഖത്തേയ്ക്കു നോക്കി.!

എന്റെ ‘അമ്മ കരയുന്നതിൽ കാര്യമുണ്ട്,
എനിയ്ക്കും ഒരു പെണ്ണ് കിട്ടിയല്ലോ എന്ന സന്തോഷം.,
പക്ഷെ ഈ വധൂരി കരയുന്നതു എന്തിനാണ്.? പെട്ടുപോയല്ലോ എന്ന വിഷമം.???

പെട്ടെന്ന് അച്ഛനും അമ്മയും ഞങ്ങളെ പിടിച്ചു ഉള്ളിലേയ്ക്ക് കയറ്റി

” വലതു കാൽ വെച്ച് കയറി വാ മക്കളെ.!” ‘അമ്മ പറയുന്നുണ്ടായിരുന്നു.!

പെട്ടെന്ന് കീപ്പോട്ടു നോക്കി, എന്ത് കാര്യമിരിക്കുന്നു.,! ഫീലിംഗ് പുച്ഛം.!

അകത്തേയ്ക്കു കയറിയ ഉടനെ വീണ വിളക്കുകൊണ്ടുപോയി പൂജാമുറിയിൽ വെച്ചു,

തിരിച്ചു വന്നു എന്റെ അടുത്ത് നിന്നു,
പെട്ടെന്ന് ചേട്ടൻ വന്നു അമ്മയുടെയും അച്ഛന്റെയും കാൽക്കൽ വീഴാൻ പറഞ്ഞു എന്നോട്,
നോക്കുമ്പോൾ വീണ കാലിൽ വീഴ്ച എന്നിലും മുന്നേ തുടങ്ങിയിരിക്കുന്നു.!

ഇവളിതെന്തു ഭാവിച്ചാ എന്റെ ഭഗവാനെ.!?

എനിയ്ക്കിട്ടുള്ള പണി തുടങ്ങിയോ.?

വേഗം രണ്ടുപേരുടെയും കാലിൽ വീണു.!

കാലിൽ കിടന്ന ടൈമിൽ വീണയെ ഒന്ന് നോക്കി,
ഇതെന്തിനാ ഇങ്ങനെയൊക്കെ എന്ന ഭാവത്തിൽ അവളെ നോക്കി.!

അവൾ പെട്ടെന്ന് എന്റെ അടുത്തേയ്ക്കു ചേർന്ന് വന്നു

“തുടങ്ങിയിട്ടേ ഉള്ളു.!”

എന്ന് ആരും കേൾക്കാതെ അവൾ ചെറുതായി പറഞ്ഞു,
കൂടെ ഒരു തരം വികൃതമായ ചിരിയും.!
സത്യത്തിൽ ചിരി അടിപൊളി ആയിരുന്നു, നല്ല നിരയൊത്ത പല്ലുകളൊക്കെ കാട്ടി,
പക്ഷെ അതിന്റെ ഫീലിംഗ് അത്ര സുഖമില്ലാത്ത ഒന്ന്.!

എനിയ്ക്കു നേരത്തെ വന്നു കയറിയ ആത്മവിശ്വാസമൊക്കെ മുണ്ടും പൊക്കി തിരിച്ചോടിയ അവസ്ഥ ആയി.!
ഞാൻ ഇനിയെന്ത് എന്ന ഭാവത്തിൽ അവളെ നോക്കി,
എനിയ്ക്കു അമ്മയുടെ കാലിൽ നിന്ന് എണീയ്ക്കാനേ തോന്നുന്നില്ല,
ആ കാലിൽ തന്നെ കെട്ടിപിടിച്ചു കിടന്നു,.!

അമ്മയും അച്ഛനും എന്നെ ബലമായി പിടിച്ചെഴുന്നെപ്പിച്ചു.

” പെട്ടെന്നുള്ള കല്യാണം ആയതുകൊണ്ട് അമ്മയോടും അച്ഛനോടും ഒരു മുൻകൂർ ജാമ്യം എടുത്തതാവും മനു.!”

എന്റെ അമ്മായിഅച്ചൻ ചിരിച്ചുകൊണ്ട് പറഞ്ഞു.,

ഒരു കൂട്ടച്ചിരിയായിരുന്നു പിന്നെ.!

എന്റെ ഉള്ളിൽ പക്ഷെ ഒരു ശിങ്കാരി മേളം തുടങ്ങിയിരുന്നു.!

ഇവിടെ മനുഷ്യന്റെ ഉള്ളിൽ ഇടിവെട്ടുമ്പോഴാ കള്ള കിളവന്റെ കമൻറ്റടി.! ഞാൻ നിസ്സഹായനായി നിന്നു.!

പക്ഷെ എല്ലാവരും ആ ചിരിയിൽ പങ്കുചേർന്നു.!

ചുറ്റും നോക്കി, ആകെ ചിരിക്കാത്ത ഒരു മുഖം മാത്രം.! വിപി.!
സ്നേഹംകൊണ്ടു മാത്രമല്ല ,

പിന്നീട് വെള്ളമടി കഴിയുമ്പോൾ ഓർത്തോർത്തു നല്ല ഇടി ഇടിക്കുമെന്നു അവനറിയാം.!
ഉറ്റ നൻപേണ്ട.!

പക്ഷെ അവന്റെ മുഖത്ത് വേറെ കുറെ വികാരങ്ങൾ മിന്നി മറയുന്നു.!
അവൻ എന്തോ പ്ലാൻ കണ്ടുവെച്ചട്ടുണ്ടാവണം.!

പെട്ടെന്ന് ഞങ്ങളെ പിടിച്ചു അവിടെ അലങ്കരിച്ചു വെച്ച ഒരു കസേരയിലേക്ക് അവരിരുത്തി,
പിന്നെ എല്ലാവരും മധുരം നൽകുന്ന പരുപാടി ആയിരുന്നു,

കൂടിയ ബന്ധുക്കൾ മുഴുവൻ വന്നു പാലും പഴവും, സ്പൂണ് വെച്ച് കുത്തുന്ന കലാപരുപാടി.!

അരമണിക്കൂർ കൊണ്ട് ആചാരങ്ങളെല്ലാം ഒട്ടൊന്നു അടങ്ങി,

അച്ഛൻ പെട്ടെന്ന് സുരേന്ദ്രനമ്മാവനോട് എന്തോ പറയുന്നത് കണ്ടു.

ഞങ്ങളുടെ ഏറ്റവും അടുത്ത കുടുംബക്കാരെയും വീണയുടെ ഏറ്ററ്വും അടുത്ത കുടുംബക്കാരെയും മാത്രം മാറ്റി നിർത്തി ബാക്കിയുള്ളവരെല്ലാം പുറത്തെ പന്തലിലേയ്ക്ക് പോയി,
പുറത്തേയ്ക്കു പോവാൻ ഭാവിച്ച വിപിയെ ഞാൻ പെട്ടെന്ന് പിടിച്ചു എന്റെ അടുക്കൽ നിർത്തി,

Leave a Reply

Your email address will not be published. Required fields are marked *