മീനത്തിൽ താലിക്കെട്ടു – 2

അച്ഛൻ പറഞ്ഞു നിർത്തി,

അമ്മാമ അടക്കം ആരും ഒന്നും മിണ്ടുന്നില്ല

” എന്നാലും ചേട്ടാ മനുവിന്റെ കാര്യം..!” ‘അമ്മ പെട്ടെന്ന് ഇടയിൽ കയറി പറഞ്ഞു

” സരോജിനി ഇതിൽ ഒരു അഭിപ്രായം പറയണ്ട,

ഇത് എല്ലാവരുടെയും നല്ലതിന് വേണ്ടിയാണ് ഞാൻ പറയുന്നത്,

ഇവനും എന്തെങ്കിലുമൊക്കെ ഉത്തരവാദിത്തം വരണ്ടേ.?!”

“അതിന് അച്ഛാ ഉത്തരവാദിത്തം ഇങ്ങനെയാണോ ഉണ്ടാക്കുന്നെ.?” സനോജേട്ടൻ ഇടയിൽ കയറി ചോദിച്ചു

” സനോജേ, നീ പിന്നെ എന്താ പറയുന്നേ ഒരു ഉത്തരവാദിത്തവുമില്ലാത്ത ഇവന്റെ കയ്യിലേക്ക് ആ പെണ്ണിന്റെ ജീവിതം ഇട്ടു കൊടുക്കാനോ.? ഒരു ഡിഗ്രി പോലുമില്ലാത്ത ഇവന് എവിടെ പണി കിട്ടാനാണ്.?!”

അച്ഛൻ ചൊടിച്ചു

” നമ്മുടെ ഏതേലും കടയിൽ..!” അമ്മയാണത് പറഞ്ഞത്

” നീയൊക്കെ ഇവനെ വളം വെച്ച് വളം വെച്ചാണ് ഇങ്ങനെ ആക്കിയത്, ഇനിയത് വേണ്ട, ഞാൻ ഇത് വീണയോടടക്കം ആലോചിച്ചാണ് എടുത്തത്,.
ഇവൻ ഡിഗ്രി പാസ്സായിട്ട് മതി പെണ്ണും പിടക്കോഴിയുമൊക്കെ,
അത്ര നാൾ വീണ ഇവിടെ സനുവിന്റെ റൂമിൽ എന്റെ മറ്റൊരു മകളായി ഇവിടെ കാണും..!
ഇതിൽ കൂടുതലൊന്നും എനിയ്ക്കു പറയാനില്ല.!”

എനിയ്ക്കു ഇത്ര നേരം അച്ഛൻ പറഞ്ഞത് ഒന്നും ഇഷ്ടപ്പെട്ടിരുന്നില്ല, പ്രേത്യേകിച്ചു പഠിക്കണം എന്നുള്ളത്.! പക്ഷെ അവസാനം പറഞ്ഞത് പെരുത്തങ്ങു പുടിച്ചു,

അവളെ സനുവിന്റെ റൂമിലേയ്ക്ക് തട്ടും എന്നുള്ളത്,
ഇന്നലെ ആ കത്തി കാരണം ഒരുപോള കണ്ണടച്ചിട്ടില്ല.

പിന്നെ ഉരുളയ്ക്ക് ഉപ്പേരിപോലുള്ള ആ സ്വപ്നവും

അറ്റ്ലീസ്റ്റ് മനസ്സമാധാനത്തോടെ ഉറങ്ങാനെങ്കിലും പറ്റുമല്ലോ

“എന്നാലും അച്ഛാ…!” സനോജേട്ടന്റെ വാക്കുകൾ പൂർത്തിയാക്കാൻ ഞാൻ സമ്മതിച്ചില്ല

“എനിയ്ക്കു സമ്മതമാണ്, അച്ഛൻ പറഞ്ഞ എല്ലാ കാര്യങ്ങൾക്കും,
ഞാൻ സ്വന്തം കാലിൽ നിൽക്കുന്ന ഒരവസരം വന്നട്ടു മതി എനിയ്ക്കു ഒരു കുടുംബ ജീവിതം.,
എനിയ്ക്കു ഒരു പ്രേത്യേക സാഹചര്യത്തിൽ കല്യാണം കഴിക്കേണ്ടി വന്നു,
പക്ഷെ ഞാൻ കാരണം ആരുടേയും ജീവിതം തകരണ്ട.,
ഞാൻ ഇനി ഡിഗ്രി പാസ്സായി പണിയും കിട്ടിയിട്ട് മതി എല്ലാം..!”

ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി

എല്ലാവരുടെയും മുഖത്ത് ഒരു ആശ്ചര്യ ഭാവം,
സത്യത്തിൽ വീണയിൽ നിന്നും അച്ഛൻ എന്നെ രെക്ഷിച്ചെടുത്തതാണെന്നു എനിയ്ക്കല്ലേ അറിയൂ.!

ആ പ്രെശ്നം അതോടെ അവിടെ തീർന്നു,
അച്ഛൻ സുരേന്ദ്രനച്ചന്റെ അടുത്തേയ്ക്കു എന്റെ പരീക്ഷയുടെ കാര്യം പറഞ്ഞു ചടങ്ങുകളെല്ലാം ഒരു മാസത്തേയ്ക്ക് നീട്ടിപ്പിച്ചു,
ആദ്യം പുള്ളി സമ്മതിച്ചില്ലെങ്കിലും വീണയും പറഞ്ഞപ്പോൾ പുള്ളി വഴങ്ങി,.!

വീണ പെട്ടിയും കിടക്കയുമെടുത്തു സനുവിന്റെ റൂമിലേയ്ക്ക് മാറി,
എനിയ്ക്കു പതിയെ പതിയെ എന്റെ ജീവിതം തിരിച്ചു കിട്ടി തുടങ്ങി.!
ആകെയുള്ള ഒരു പ്രശനം വീണ വീട്ടിലുള്ളതാണ്.!

അവൾ നിമിഷനേരം കൊണ്ട് എന്റെ വീട്ടിൽ ഞാനൊഴികെ എല്ലാവരെയും കയ്യിലെടുത്തു,

അകെ എന്റെ കൂടെ കട്ടയ്ക്കു നിന്നതു സനുവായിരുന്നു,

വീണ ഫോറിനിൽ നിന്ന് അവളുടെ അമ്മാവൻ വഴി എന്തെക്കെയോ മേക്-അപ്പ് കിറ്റ് മേടിച്ചുകൊടുത്തു അവളെയും പാട്ടിലാക്കി.!
സത്യത്തിൽ വീട്ടിൽ ഞാൻ ഒറ്റയാൾ പട്ടാളം ആയി.!

എന്നിലും കാര്യം അവളെയായി വീട്ടിൽ എല്ലാര്ക്കും.!

ഒരാഴ്ച പറന്നു നീങ്ങി.!

ഇതിനിടയിൽ ഒരു സിഗരറ്റ് പുകയ്ക്കാനുള്ള ഗ്യാപ് പോലും അവളെനിക്ക് തരുന്നില്ല,
ടെറസ്സിലെങ്ങാനും നിന്ന് വലിക്കാമെന്നു വെച്ചാൽ ഒന്ന് പുകയെടുത്തു വരുമ്പോഴേക്കും അമ്മയെ എവിടെനിന്നെകിലും പൊക്കി പിടിച്ചോണ്ട് അവൾ എത്തും.!

പക്ഷെ വീട്ടിലെ മറ്റുള്ളവരുടെ എല്ലാ കാര്യത്തിലും അവൾ ഓടിനടന്നു പണിയെടുക്കുന്നു,

സംഗീത ചേച്ചിയെ അനങ്ങാൻ പോലും സമ്മതിക്കാതെ സഹായിക്കുന്നു,

അമ്മയെ അടുക്കളയിൽ വൻ സഹായങ്ങൾ,

അമ്മാമ്മയ്ക്കുള്ള എല്ലാം അവൾ നോക്കിയും കണ്ടും ചെയ്യുന്നു,

അച്ഛനോട് വളരെ ബഹുമാനത്തോടെയും സ്നേഹത്തോടെയുമുള്ള പെരുമാറ്റം.!

എന്തിനും പോരാതെ അങ്ങേരുടെ പട്ടാള തള്ളുകഥയ്ക്കു ഒരു വളരെ തല്പരയായ ഒരു ശ്രോതാവ്,

സനുവിനെ എല്ലാ ഹോംവർക്കിലും സഹായിക്കുന്നു.!

മൊത്തത്തിൽ വീട്ടിൽ ഒരു വീണ മയം.!

മിക്കവാറും അവളുടെ അച്ഛന്റെ കണ്ണിൽ പൊടിയിടാനുള്ള പരുപാടി ആവണം,

ഞാൻ ഹാളിലിരുന്നെങ്ങാനും ആണ് പഠിക്കുന്നതെങ്കിൽ എനിയ്ക്കു ചായയെല്ലാം കൊണ്ട് വന്നു തരും, ആരും നോക്കുന്നില്ലെങ്കിൽ അവളുത്തന്നെ ആ ചായ വിഴുങ്ങും.!

എല്ലാരേയും അവൾ കീഴ്പെടുത്തിക്കൊണ്ടിരുന്നു.!

ആദ്യമൊക്കെ ഞാനും എലയ്ക്കും മുള്ളിനും അടുത്തിരുന്നില്ല.!

പക്ഷെ പതിയെ പതിയെ എന്റെ ഉള്ളിലേയ്ക്കും വീണ പടർന്നു കയറാൻ തുടങ്ങിയിരുന്നു,

അവളുടെ ആ ചിരി, ആ സംസാരം,

എന്തിനും പോരാതെ അവളുടെ ആ സൗന്ദര്യം എല്ലാം എന്നെ തളർത്തി കൊണ്ടിരുന്നു

അവളറിയാതെ അവളെ ശ്രെദ്ധിക്കാൻ തുടങ്ങിയിരുന്നു.!

അവൾ മെല്ലെ മെല്ലെ എന്റെ സ്വപ്നങ്ങളിലേക്ക് പടർന്നു കയറാൻ തുടങ്ങി.!

എന്നെയാണേൽ പഠനമെന്ന പേരിൽ വീട്ടിൽ തളച്ചിട്ടിരിക്കാണ്.!

മൊബൈലിൽ കളിയാണെന്നു പറഞ്ഞു അവളുത്തന്നെ അമ്മയെക്കൊണ്ട് മൊബൈൽ എടുത്തു വെപ്പിച്ചു

ഉറ്റ നന്പന്മാരായ തെണ്ടികൾ പോലും വിളിക്കുന്നില്ല.!

മിക്കവാറും വിളിച്ചുകാണും, ‘അമ്മയോ അച്ഛനോ എടുത്തു വിരട്ടി കാണണം.!

എല്ലാം ഒറ്റയടിക്ക് വെല്ല വെള്ളപ്പൊക്കത്തിലും ഒലിച്ചുപോയോ.?

അന്ന് ഒരു ഞാറാഴ്ച ആയിരുന്നു സുഖമായി എന്റെ റൂമിൽ ഇരിക്കുന്ന സമയം,

സനു വന്നു എന്നെ അച്ഛൻ വിളിക്കുന്നെന്നു പറഞ്ഞു വിളിച്ചു

“എടാ മനു, നീ വീണയുടെ കൂടെ നമ്മുടെ സംസ്കൃതി ഭവൻ വരെ ഒന്ന് പോണം,
അവളുടെ ഒരു കൂട്ടുകാരി വന്നട്ടുണ്ട്,
അവളു അവിടെ എന്തോ ആവശ്യത്തിന് വന്നതാണെന്ന്. ഇങ്ങോട്ടേക്കു വരാനുള്ള ടൈം കിട്ടില്ല എന്നോ മറ്റോ, നീയെന്തായാലും അവളുടെ കൂടെ പോയി വാ..!”

“അതിനു അവൾക്കു സനുവിനെ കൊണ്ടുപോയാൽ പോരെ ഞാൻ പോകുന്നത് എന്തിനാ.?”
അവള് കെട്ടിയതു നിന്നെയല്ലേ, സനുവിനെ അല്ലാലോ, അതുകൊണ്ടു.!
പിന്നെ ഒന്നും പറയാൻ നിന്നില്ല,
പോയി ഡ്രെസ്സെല്ലാം മാറി കാർ എടുത്തു,
വീണ വേഗം വന്നു വണ്ടിയുടെ ഫ്രണ്ട് സീറ്റിൽ വന്നിരുന്നു,
അവൾ ഇന്ന് വളരെ ഉത്സാഹവതിയായി എനിയ്ക്കു തോന്നി,
ഇതാരാണാവോ ഈ കൂട്ടുകാരി ഇവൾക്കിത്ര സന്തോഷം തോന്നാൻ.!
ഒരു പത്തു മിനിറ്റിന്റെ ദൂരമേ ഉണ്ടായിരുന്നുള്ളു,
ഞാൻ വണ്ടി നിർത്തി അവളുടെ ഒപ്പം ഇറങ്ങി,
അവളെ ആദ്യമായാണ് ചുരിദാറിൽ കാണുന്നത്,
ഒരു പച്ച ചുരിദാറിൽ അവൾ നല്ല സുന്ദരിയായി എനിയ്ക്കു തോന്നി,
അവൾ സംസ്കൃത ഭവനിൽ പൂന്തോട്ടത്തിന്റെ ഭാഗത്തു നിരത്തിയിട്ടിരിക്കുന്ന സീറ്റുകളുടെ ഭാഗത്തേയ്ക്ക് വളരെ തിടുക്കം നടന്നു
അവിടെ ഒരു ബെഞ്ചിൽ ഒരു വെളുത്ത സുന്ദരനായ ചെറുപ്പക്കാരന്റെ മുന്നിൽ അവൾ വന്നു നിന്നു.!
അയാൾ പെട്ടെന്ന് അവളെ കണ്ടു ചാടി എണീറ്റു.,
എനിയ്ക്കു ആളെ മനസിലായില്ല.,
കാണാൻ കൊള്ളാം, നല്ല ഉയരമുള്ള വെളുത്ത ഒരു പയ്യൻ.!
അയാൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു, എന്റെ നേരെ കൈ നീട്ടി
ഞാനും ചിരിച്ചുകൊണ്ട് കൈനീട്ടി
വീണയുടെ ഹസ്ബൻഡ് ആണല്ലേ.!
ഞാൻ വിനു, വിനുപ്രതാപ്.!
അയാൾ സ്വയം പരിചയപ്പെടുത്തി.!
ഞാൻ അയാളുടെ മുഖത്ത് നോക്കി
വിനു, വീണ പറഞ്ഞ അവളുടെ വിനു.!
വീണയുടെ മുഖത്തേയ്ക്കു നോക്കി അവൾ വളരെ സന്തോഷവതിയായി എനിയ്ക്കു തോന്നി
പക്ഷെ ലോകം മൊത്തം എന്റെ മുന്നിൽ കറങ്ങുന്നതായി എനിയ്ക്കു തോന്നി.!
( തുടരും )

Leave a Reply

Your email address will not be published. Required fields are marked *