മീനത്തിൽ താലിക്കെട്ടു – 2 1

പുള്ളി ഇത്രയും പറഞ്ഞു ആ കൊമ്പൻ മീശ ഒന്നുകൂടി ഒന്ന് മുറുക്കി.!

പിന്നെയും മറ്റുള്ളവരെ കാണിക്കാനെന്ന പോലെ ചിരിച്ചുകൊണ്ട് തുടർന്നു

” മോന് ഞാൻ പറഞ്ഞത് മനസിലായി കാണുമല്ലോ,
വീണ നമ്മുടെ വീട്ടിലേയ്ക്കു കയറിവന്ന പെണ്ണാണ്, അതും അന്തസ്സായി,
അവളെ പൊന്നുപോലെ നോക്കേണ്ടത് എന്റെ കടമ കൂടിയാണ്,
അവൾക്കു എന്തേലും ബുദ്ധിമുട്ടുണ്ടായാൽ ആ തോക്കു ഉപയോഗിക്കാൻ എനിയ്ക്കു ഒരു മടിയുമില്ല.!”

എന്നെ മറ്റുള്ളവരെ കാണിക്കാനെന്നപോലെ പിന്നെയും കെട്ടിപിടിച്ചു ചിരിച്ചുകൊണ്ട് അച്ഛൻ പിന്മാറി

എന്റെ ദൈവമേ ഇവരെല്ലാം കൂടി എന്ത് ഉദ്ദേശിച്ചിട്ടാണ്,
ഞാൻ അവളെ എന്ത് കോപ്പു ചെയ്യാനാണ്.?
ഇനിയിപ്പോ അവളുടെ ഈ ഹുങ്കിന് ബലമായി ഒരു തീരുമാനം ഉണ്ടാക്കിയാൽ,.??
അവളെങ്ങാനും കരഞ്ഞു ഒച്ചപ്പാട് ഉണ്ടാക്കിയാൽ,.??
ഇങ്ങേരു എന്റെ നെഞ്ചത്ത് വെടിയുണ്ട കേറ്റുമോ.?

ഏഹ് ചുമ്മാ തമാശ പറഞ്ഞതാവുമല്ലേ.?

അച്ഛനെ പിന്നെയും നോക്കി,
പുള്ളിയുടെ കണ്ണിലെ നിശ്ചയധാർട്യം എന്നെ കാര്യങ്ങളുടെ കിടപ്പുവശം ഏകദേശം ബോധിപ്പിച്ചു,!
കുടുംബ പാര്യമ്പര്യത്തിനേക്കാളും സുരേന്ദ്രനമ്മാവന്റെ മുന്നിൽ മകൻ കാരണം തല കുനിച്ചു നില്ക്കാൻ എന്റെ അച്ഛൻ ഒരിക്കലും തയ്യാറാവില്ല.!

അത് കട്ടായം.! പുള്ളി പറഞ്ഞത് ചെയ്തിരിക്കും.!!!

പെട്ടിരിക്കുന്നു.! ചെകുത്താനും കടലിനും ഇടയിൽ.!

സമയം അപ്പോഴേക്കും പത്തു മണിയോട് അടുത്തിരുന്നു,

സുരേന്ദ്രനച്ചൻ വന്നവർക്കെല്ലാം താമസിക്കാൻ വേണ്ടിയുള്ള സൗകര്യങ്ങൾ ഇതിനകം തന്റെ മാനേജറെ കൊണ്ട് ശെരിയാക്കിയിരുന്നു,

ആൾകാർ ഓരോരുത്തരായി ഞങ്ങളോട് പറഞ്ഞു ഒഴിഞ്ഞു പോയി തുടങ്ങി.,

വീട്ടിൽ ആവസാനം കുടുംബത്തിലെ ഏറ്റവും അടുത്ത ബന്ധുക്കളും എന്റെ കൂട്ടുകാരും മാത്രമായി,

എനിയ്ക്കു ഒരു ചെറുതെങ്കിലും അടിക്കണം എന്നുണ്ട് പക്ഷെ എല്ലാത്തിന്റെയും സെൻട്രൽ അട്ട്രാക്ഷൻ ഞാൻ ആയതുകൊണ്ട് ഒന്നും നടക്കുന്നില്ല.,

ഉറ്റ കൂട്ടുകാരായ ആൽബിയും വിപിയും അടക്കമുള്ളവർ വെള്ളം കളി ജോറായി നടത്തുന്നു,

നിസ്സഹാനായി അവിടെത്തന്നെ നിന്നു.!

കുറച്ചു കഴിഞ്ഞു സനു അടുത്തേയ്ക്കു വന്നു.

” മോനെ നീ ഇന്ന് മിക്കവാറും ടെറസിൽ ആവും കിടക്കുന്നതു,
നിന്റെ മുറിയാ അച്ഛൻ സുരേന്ദ്രനമ്മാവനും കുടുംബത്തിനും വിട്ടു കൊടുത്ത്,
വീണച്ചേച്ചി എന്റെ കൂടെയ ഇന്ന് കൂടുന്നത്.!”

എനിയ്ക്കു സന്തോഷമായി.!
ആകെ എനിയ്ക്കെന്നു പറയാൻ ഉണ്ടായിരുന്ന ഒരു സ്ഥലം ആയിരുന്നു ആ മുറി,
അങ്ങനെ അതിന്റെ കാര്യത്തിലും ഒരു തീരുമാനമായി.!

അവളോട് ഒന്നും മിണ്ടാതെ എന്റെ റൂമിലേയ്ക്ക് പോയി,
ഒരു വിരിയും തലയിണയും എങ്കിലും എടുക്കാമല്ലോ.!

എന്റെ റൂമിലെ കട്ടിലിൽ അച്ഛൻ സ്ഥാനം പിടിച്ചിരിക്കുന്നു, ഡബിൾ കോട്ട് കട്ടിലാണ്.!
ഒരു വശത്തു അഭിയും അംബിക അമ്മായിയും, എന്നെ കണ്ട പാടെ പുള്ളി ചാടി അടുത്തേയ്ക്കു വന്നു

” മോനെ നിന്റെ റൂമാണല്ലേ ഇത്, ഞങ്ങൾ ഹോട്ടലിലേക്കു മാറിക്കോളാം എന്ന് പറഞ്ഞതാ,
നിന്റെ അച്ഛൻ സമ്മതിക്കണ്ടേ.!”

” അയ്യോ അതിനെന്താ അച്ഛാ, എന്റെ റൂമെന്നു പറഞ്ഞാൽ അച്ഛന്റെയും കൂടിയല്ലേ.!”

ഒരു ചിരി വാരിവിതറി തള്ളി, ഒന്നുല്ലെലും എന്റെ തന്തയുടെ അല്ലേ ഞാൻ വിത്ത്.!

ഞാൻ ഒരു വിരിയുമെടുത്തു ടെറസ്സിലേയ്ക്ക് വിട്ടു, അവിടെയെങ്കിലും സമാധാനം കിട്ടുമല്ലോ.!

ടെറസിലെത്തിയ എന്റെ കണ്ണ് പിന്നെയും തള്ളി,!

എന്റെ അമ്മാവൻമാരുടെ കാക്കിരിപീക്കിരി അടക്കം എല്ലാ മക്കളും ഉണ്ട്,

ആകെ ഒച്ചപ്പാടും ബഹളവും.,!

ഇതിനിടയിൽ ഒരു കൂട്ടർ അന്താക്ഷരി കളി തുടങ്ങി,

അന്താക്ഷരിയെന്നു പറഞ്ഞാൽ ഇതാണ് മക്കളെ അന്താക്ഷരി,
കാക്ക കൂട്ടിൽ കല്ലിടുമ്പോഴുള്ള അവസ്ഥയെക്കാൾ ഭീകരം,

ഓരോ പാട്ടുകേൾക്കുമ്പോഴും ആ പാടുന്നതിനു എടുത്തു ടെറസിന്റെ മുകളിൽ നിന്ന് പെറുക്കി നിലത്തിട്ടാലോ എന്നുപോലും ചിന്തിച്ചുപോയി.!

ഇതിങ്ങൾക്കൊന്നും ഉറക്കവുമില്ലേ എന്റെ ദൈവമേ.?!

അന്നത്തെ ആ രാത്രി ഞാൻ പകുതി ഉറക്കവും പകുതി ഇരുപ്പുമായി എങ്ങനെയോ വെളുപ്പിച്ചു.!

Leave a Reply

Your email address will not be published. Required fields are marked *