മീനത്തിൽ താലിക്കെട്ടു – 2

ഇന്ന് കല്യാണമല്ലേ എന്ന ചേട്ടന്റെ ഒറ്റ ഓര്മപെടുത്തലിൽ ഞാൻ മസാലദോശയിൽ അടങ്ങി.!

അങ്ങേരടക്കമുള്ളവർ പറയുമ്പോഴാണ് ഞാൻ ഇന്ന് കെട്ടിയ കാര്യം ഓർക്കുന്നത് തന്നെ.!

ഇതിനെല്ലാം പോരാതെ, ഓരോ അഞ്ചു മിനിട്ടു കൂടുമ്പോഴും,
ഇനിയെന്തേലും വേണോ.? ഇനിയെന്തേലും വേണോ.? എന്ന് ചോദിച്ചുകൊണ്ട് എന്റെ അമ്മായപ്പൻ പുറകെ.!

അങ്ങേരു എന്നെ ഒരു അഞ്ചു മിനുട്ടു പോലും വെറുതെ വിടുന്നില്ല.!

എന്റെ മട്ടും ഭാവവുമൊക്കെ കണ്ടട്ടു, ഞാൻ ഇറങ്ങി ഓടുമോ എന്ന ഭയം അങ്ങേർക്കുണ്ടോ എന്നുപോലും എനിയ്ക്കു സംശയം തോന്നിത്തുടങ്ങിയിരുന്നു.!

ഭക്ഷണവും എല്ലാം കഴിഞ്ഞു ബില്ലും സെറ്റിലുചെയ്തു ഞങ്ങൾ പിന്നെയും എന്റെ വീട്ടിലെയ്ക്കുള്ള യാത്ര പുനരാരംഭിച്ചു.!
ഇതിനിടയിൽ വീണ എന്നെ പിന്നെയും ഒറ്റയ്ക്ക് വാഷ് റൂമിൽ കിട്ടിയപ്പോൾ എന്തോ പറയാനായി അടുത്തേയ്ക്കു വന്നിരുന്നു.!

ഒന്ന് പോയെടി എന്ന ഭാവത്തിൽ ഞാൻ അപ്പൊത്തന്നെ അവിടെന്നു മുങ്ങി.!

അല്ല ആ സെയിം പല്ലവി കേൾക്കുന്നതിനും ഒരു പരിധിയില്ലേ.!

പക്ഷെ ഇതിനിടയിൽ എനിയ്ക്കു ഒരു ശക്തമായ പിടിവള്ളി കിട്ടിയിരുന്നു.!

എന്റെ അമ്മായച്ചൻ.!

പുള്ളിയെ വീണയ്ക്കു ഭയമോ, ബഹുമാനമോ എന്തെല്ലാമോ ഒക്കെയാണ്,
പുള്ളി പറയുന്നതിന് എതിരായി അവൾ ഒന്നും ചെയ്യുന്നില്ല.!

അങ്ങേർക്കാണേൽ എന്നെയങ്ങു പെരുത്ത് ബോധിക്കുകയും ചെയ്തിരിക്കുന്നു.!

അവളുടെ അടുത്ത് എനിയ്ക്കു കിട്ടിയ ഏറ്റവും നല്ല ആയുധം.! എന്റെ ബ്രഹ്മാസ്ത്രം.!

ശെടാ എന്റെ കാരണവരും എനിക്കിട്ടു പണിയാൻ ഇവൾക്ക് പറ്റിയ ഒരു ആയുധം ആവുമല്ലോ.!?
എന്ന ചിന്ത എന്റെ മനസ്സിൽ അപ്പോഴാണ് ഓടിയത്.!
പക്ഷെ ഇപ്പൊ എനിയ്ക്കു ആദ്യമുള്ള ആ ആധിയില്ല.!
വരുന്നത് എന്തായാലും വഴിയേ കാണാം എന്ന മട്ടിൽ ഞാൻ പുറത്തേയ്ക്കു നോക്കി ഇരുന്നു,!
വണ്ടി ഞങ്ങളുടെ ഗ്രാമത്തിലേയ്ക്ക് കയറിയപ്പോഴേയ്ക്കും ആൾകാർ,
ഇതെന്താപ്പാ എന്ന ഭാവത്തിൽ ഈ വാഹന പടയെ നോക്കുന്നു.!
അവരെയും കുറ്റം പറഞ്ഞട്ടു കാര്യമില്ല. ഒന്നിന് പുറകെ ഒന്നായി പതിനേഴു വണ്ടിയല്ലേ.!
വണ്ടി എന്റെ വീടിന്റെ പറമ്പിലേക്ക് കയറിയപ്പോൾ തന്നെ എനിയ്ക്കു ആകെ ഒരു പന്തിക്കേട് മണത്തുതുടങ്ങി.!
എന്റെ വീടും പറമ്പും ആകെ അലങ്കരിച്ചിരിക്കുന്നു.!
പന്തലും, ആൾക്കൊഴുപ്പും എല്ലാം ഉണ്ട്
ഈ എട്ടു മണിക്കൂർ കൊണ്ട് ഇതൊക്കെ എങ്ങനെ സാധിച്ചു.?!
വണ്ടി എന്റെ വീടിന്റെ മുന്നിൽ ചവിട്ടി നിർത്തി,
പുറകെ വന്ന വണ്ടികൾ ഓരോന്നായി ഞങ്ങളുടെ പറമ്പിലേക്ക് വന്നു നിറഞ്ഞു.!
എല്ലാവരും വണ്ടിയിൽ നിന്ന് ഇറങ്ങി,! ഞാനും.!
ചുറ്റുപാടെല്ലാം ആകെമാറിയിരിക്കുന്നു.! പന്തലും, അലങ്കാരങ്ങളും എല്ലാം.!
ഇത് എന്റെ വീടുതന്നെയോ.?
എടാ ഭീമാ..! എന്ന ഒരു നീട്ടിവിളിയാണ് എനിയ്ക്കതിനുള്ള ഉത്തരം തന്നത്.!
എന്റെ ആത്മാർത്ഥ സുഹൃത്ത് വിപിനെന്ന വിപി.! എൻറെ ചങ്കു പങ്കാളി.!
അവൻ ഓടി എന്റ അടുക്കലേക്കു വന്നു
എന്നാലും എന്റെ നായിന്റെ മോനെ, എല്ലാ ഊളത്തരത്തിനും കൂടെയുണ്ടായിട്ടുള്ള, എന്നെനീ നിന്റെ കല്യാണത്തിന് ഒഴിവാക്കിയല്ലോ.!
അവൻ വന്നു എന്റെ വയറിനു ചെറുതായി ഇടിച്ചു ചെവിയിൽ പറഞ്ഞു.!
കുറെ നേരം കഴിഞ്ഞു ഒരുത്തനെ കിട്ടിയ സന്തോഷത്തിൽ,
കിട്ടിയ ഇടിയുടെ പത്തിരട്ടി കനത്തിൽ അവന്റെ പള്ളയ്ക്ക് ഞാൻ ഒന്ന് കുത്തി.!
എന്റെ ഇടിയുടെ വേദനയിൽ ഇതെന്താടാ തെണ്ടി എന്ന ഭാവത്തിൽ എന്റെ മുഖത്തേയ്ക്കു അവനൊന്നു നോക്കി.!
ഇതേ അവസ്ഥയാടാ മൈരാ എനിയ്ക്കും.!

അവന്റെ ചെവിയിൽ ഞാൻ പറഞ്ഞു.!
ഇടിയുടെ വേദനയും,
എന്റെ വാക്കുകളിലെ അപരിചിതത്വവും ഒന്നും മനസിലാവാതെ അവനെന്നെ നോക്കി

” പെട്ട് പോയതാ അളിയാ..! അല്ല പെടുത്തിയതാടാ എന്നെ, ആ മുന്നിൽ ചിരിച്ചോണ്ട് പോണ കിളവൻ.!”

ഞാൻ സുരേന്ദ്രനമ്മാവനെ കാണിച്ചു അവനോടു പറഞ്ഞു.!

അവൻ അപ്പോഴും ഒരു പന്തം കണ്ട പെരുച്ചാഴി പോലെ എന്നെ നോക്കികൊണ്ടിരുന്നു.!

“ഈ പന്തലും മേളക്കൊഴുപ്പുമൊക്കെ നിന്റെ ബുദ്ധിയാവുമല്ലേ.! എവിടെ മറ്റേ മാങ്ങാണ്ടി തലയൻ.?!”

അവന്റെ മേലേക്ക് ചാഞ്ഞുകൊണ്ടു ഞാൻ ചോദിച്ചു.!

എന്നെയും വീണയെയും മറ്റുള്ളവരെയും വീടിന്റെ മുന്നിൽ തന്നെ പോസ്റ്റടിപ്പിച്ചു നിർത്തിയെക്കാണു., എന്തെക്കെയോ ചടങ്ങുകൾ കഴിഞ്ഞേ ഉള്ളിലേയ്ക്ക് കയറ്റുകയുള്ളു.!
ഇടിയുടെ വേദനയും, എന്റെ വെപ്രാളവും എല്ലാം കണ്ടട്ടു എന്തോ പ്രശ്നമുണ്ട് എന്ന് മനസിലായ അവൻ എന്നോട് കുറച്ചുകൂടി അടുത്ത് നിന്നു.,

” ആൽബി രാത്രിയിലേക്കുള്ള വള്ളം കളിക്കുള്ള സാധനം മേടിക്കാൻ ബീവറേജിൽ പോയേക്കാണ്,
എടാ ശെരിക്കും എന്താ പ്രെശ്നം,.!”

വിപി എന്നെ ഒരു പന്തികേടിന്റെ ഭാവത്തിൽ നോക്കി

” കാര്യങ്ങൾ പറയാനാണേൽ ഒരുപാടുണ്ട്, ചുരുക്കി പറഞ്ഞാൽ,
ഇവളെ എനിക്ക് കെട്ടണ്ട വന്നു, അവളാണേൽ ആദ്യം പ്രേമിച്ചവനേ ശരണം,
അല്ലേൽ എന്നെ തട്ടും എന്ന മട്ടിൽ.! പുടികിട്ടിയ,.!”

ആരും കാണാതെ അവനോടു പറഞ്ഞൊപ്പിച്ചു.!

“എന്റെ ഭീമ, ഇതിത്തിരി കടന്ന കയ്യായിപ്പോയല്ലോ,
എന്തായാലും ആ ആൽബി വരട്ടെ അവനാണ് ഇങ്ങനെയുള്ള കാര്യങ്ങൾ ഡീൽ ചെയ്യാൻ പറ്റിയ ബെസ്റ് ആള്,
കുരുട്ടു ബുദ്ധിയിൽ പഹയൻ പി.എഛ്.ഡിയല്ലേ.!”

വിപി ഇത് പറഞ്ഞു ഒരു അളിഞ്ഞ ചിരി ചിരിച്ചുകൊണ്ട് എന്റെ മുഖത്തേയ്ക്കു നോക്കി.!

ഇവൻ പറയുന്നതിലും കാര്യമുണ്ട്, അവനാണേൽ എന്തേലും ഐഡിയ വരാതിരിക്കില്ല,
അറ്റകൈയ്ക്കു വീണയെ തല്ലിക്കൊല്ലാനെങ്കിലും ഇവന്മാര് രണ്ടും എന്റെ കൂടെ കാണും,.!

ഇപ്പൊ എന്തൊരു ആശ്വാസം.!

എനിക്ക് ഉള്ളിൽ ഒടുക്കത്തെ ആത്മവിശ്വാസമൊക്കെ വന്നു തുടങ്ങി.!

പെട്ടെന്ന് അമ്മയും അച്ഛനും ഉള്ളിൽ നിന്ന് വന്നു,
കൂടെ എന്റെ അമ്മായിമാർ അമ്മാവൻമാർ അടക്കം എല്ലാ കുടുംബക്കാരും.!
ഈ പടയൊക്കെ എപ്പോ എത്തി.!?

അമ്മയുടെ കയ്യിൽ ഒരു കത്തിച്ച നിലവിളക്കുണ്ട്.!

‘അമ്മ വന്ന ഉടനെ സനുവിനെ കൊണ്ടു ഞങ്ങളെ രണ്ടുപേരെയും ആരതി എടുത്തു.,

‘അമ്മ പെട്ടെന്ന് വീണയെ കുനിച്ചു നിർത്തി അവളുടെ നിറുകയിൽ ഒരു ഉമ്മ കൊടുത്തു.!
അമ്മയുടെ കണ്ണുകൾ നിറഞ്ഞട്ടുണ്ട്,
‘അമ്മ പെട്ടെന്ന് കൊണ്ടുവന്ന വിളക്കു വീണയുടെ കയ്യിലേയ്ക്ക് കൊടുത്തു,

അവൾ നിറകണ്ണുകളോടെ അത് മേടിച്ചു,

ഞാൻ അവളുടെ മുഖത്തേയ്ക്കു നോക്കി.!

എന്റെ ‘അമ്മ കരയുന്നതിൽ കാര്യമുണ്ട്,
എനിയ്ക്കും ഒരു പെണ്ണ് കിട്ടിയല്ലോ എന്ന സന്തോഷം.,
പക്ഷെ ഈ വധൂരി കരയുന്നതു എന്തിനാണ്.? പെട്ടുപോയല്ലോ എന്ന വിഷമം.???

പെട്ടെന്ന് അച്ഛനും അമ്മയും ഞങ്ങളെ പിടിച്ചു ഉള്ളിലേയ്ക്ക് കയറ്റി

” വലതു കാൽ വെച്ച് കയറി വാ മക്കളെ.!” ‘അമ്മ പറയുന്നുണ്ടായിരുന്നു.!

പെട്ടെന്ന് കീപ്പോട്ടു നോക്കി, എന്ത് കാര്യമിരിക്കുന്നു.,! ഫീലിംഗ് പുച്ഛം.!

Leave a Reply

Your email address will not be published. Required fields are marked *