മീനത്തിൽ താലിക്കെട്ടു – 2 1

അച്ഛൻ ഇത് പറഞ്ഞു നിർത്തി,!

എനിയ്ക്കു കുറെ നാളുകൾക്കു ശേഷം ആദ്യമായി പുള്ളിയോട് ബഹുമാനം തോന്നിയ നിമിഷം.!

സുരേന്ദ്രമ്മാവന്റെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു

” എല്ലാം എന്റെ മകളുടെ ഭാഗ്യം.!”

പുള്ളി പെട്ടെന്ന് എന്റെ അച്ഛനെ കെട്ടിപിടിച്ചു

എന്റെ ‘അമ്മ വന്നു വീണയെ കെട്ടിപിടിച്ചു നെറ്റിയിൽ മുത്തി.!

” സുരേന്ദ്ര, പിന്നെ ഒരു അഭ്യർത്ഥന ഉണ്ട്,
നിങ്ങൾ എല്ലാവരും രണ്ടു ദിവസം കഴിഞ്ഞുള്ള ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിലെ പരുപാടിയും കഴിഞ്ഞു, ഇവിടെ നിന്നിട്ടേ പോവാൻ പാടുള്ളു.!”

അച്ഛൻ പറഞ്ഞു നിർത്തി

” അത് പിന്നെ പറയാൻ ഉണ്ടോ ചേട്ടാ, ഞങ്ങൾ എല്ലാം കഴിഞ്ഞിട്ടേ ഇനി മടക്കമുള്ളൂ, ചിലവെല്ലാം എന്റെ വക.!”

സുരേന്ദ്രനച്ചൻ വളരെ ഉത്സാഹവാൻ ആയി എണീറ്റു.!

അവിടെ മൊത്തത്തിൽ ഒരു സന്തോഷമയം.!

എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം തമാശയെല്ലാം പറഞ്ഞു മാറി,

എനിയ്ക്കു മാത്രം എന്ത് പറയണം എന്ത് ചെയ്യണം എന്നൊരു എത്തും പിടിയുമില്ല .!

‘ഇനിടയിൽ രുക്മിണി അമ്മായി എന്റെ അടുക്കൽ വന്നു,
അമ്മയുടെ ഏറ്റവും ഇളയ അനിയത്തി ആണ്, ഞാനുമായി നല്ല കമ്പനി ആണ് അമ്മായി

” എടാ ശാന്തി മുഹൂർത്തം അടക്കം എല്ലാം ഇനി ഇവിടുത്തെ ചടങ്ങുകൂടി കഴിഞ്ഞിട്ടേ കാണുള്ളൂട്ടോ, ആക്രാന്തം അരുത്.!”

അമ്മായി എന്നെനോക്കി കണ്ണിറുക്കി, വീണയെ ഒന്ന് തട്ടി,
വീണ നാണം വന്നപോലെ തലകുമ്പിട്ടു ചിരിച്ചു.
ഇവളിതെന്തു ഭാവിച്ചാ.?

അമ്മായിയോട് എന്ത് പറയണം എന്നറിയാതെ വളിച്ച ഒരു ചിരി മാത്രം ചിരിച്ചു

വിപി മാത്രം പെട്ടെന്ന് പൊട്ടിവന്ന ചിരി അടക്കിപിടിച്ചു.!
അവനെനോക്കി കണ്ണുരുട്ടി.!
എനിയ്ക്കു ഇവരുടെ എല്ലാം ഈ വെപ്രാളം കണ്ടാൽ മനസ്സിലാവുന്നുണ്ട് പക്ഷെ ഈ വീണയുടെ പെരുമാറ്റം, അവൾ എന്ത് ഉദ്ദേശിച്ചിട്ടാണ്.?

അവൾ എന്നോട് പറയുന്നത് ഒരു കാര്യം പക്ഷെ ചെയ്യുന്നത് മറ്റൊരു കാര്യം,!
അവളുടെ ഈ ഗൂഢഉദ്ദേശത്തോടെയുള്ള പെരുമാറ്റം എന്നെ ആകെ ആശയക്കുഴപ്പത്തിൽ ആക്കിയിരുന്നു.!,

മറ്റുള്ളവരോടുള്ള പെരുമാറ്റം കാണുമ്പോൾ അവൾ ഈ കല്യാണത്തിനോട് അനുഭാവം കാണിക്കുന്ന പോലെ എനിയ്ക്കു തോന്നും,!
പക്ഷെ ആരും ചുറ്റുമില്ലാത്തപ്പോൾ അവൾ പറയുന്ന കാര്യങ്ങൾ മറ്റെന്തോ എല്ലാം എന്നോട് പറയുന്നു,!

ആശയകുഴപ്പത്തിനേക്കാളും ഇനി മുന്നോട്ടുള്ള എന്റെ ജീവിതത്തിലും ഈ അപകടകരമായ സ്ഥിരതയില്ലായ്മ ഉണ്ടകുമോ.!
എനിക്ക് വീണയെ ഒരു രീതിയിലും വായിച്ചെടുക്കാൻ സാധിക്കുന്നില്ല.!

പെണ്ണുങ്ങൾ ഇത്ര സങ്കീർണമായ ജീവികളാണോ.!?

എന്റെ ചിന്തകൾ പലവിധത്തിൽ കാടുകയറി,
വീണയെ ഒന്ന് നോക്കി,
എന്റെ അമ്മയടക്കം എല്ലാവരും അവളുടെ ചുറ്റും കൂടി എന്തെല്ലാമോ പറയുന്നു,
വീണയും സന്തോഷത്തോടെ എന്തെല്ലാമോ മറുപടി പറയുന്നു.!

വിപിയെ അടുത്തേയ്ക്കു വിളിച്ചു

” എടാ ആൽബി സാധനം കൊണ്ടുവന്നോ,.?”

എനിയ്ക്കു തല അകെ പെരുത്ത് തുടങ്ങിയിരുന്നു

” അവൻ വന്നു എല്ലാര്ക്കും പുറകിൽ സാധനം കൊടുത്തോണ്ടിരിക്കാണ്..!”

” എന്ന വാ നമുക്ക് അങ്ങോട്ട് പോകാം.!”

ഞാൻ അവനെ തള്ളി

” എങ്ങോട്ടു പോകാമെന്നു.?”

എന്റെ അച്ഛൻ ഞങ്ങളെ തടഞ്ഞു,

വിപിയോടു പോയിവരാൻ പറഞ്ഞു പുള്ളി എന്നെ മാറ്റിനിർത്തി

എന്റെ അച്ഛന്റെ സ്വഭാവം നന്നായി അറിയാവുന്ന അവൻ പെട്ടെന്ന് മാറി

” എടാ മനു, എനിക്ക് നിന്നെ നന്നായിട്ടറിയാം,
എന്തുകൊണ്ടോ ഇപ്പൊ ഇങ്ങനെയെല്ലാം സംഭവിച്ചുപോയി,
നീ ഇനി എന്നെയും നിന്റെ അമ്മയെയും വിഷമിപ്പിച്ചതുപോലെ വല്ലതും ആണ് നിന്റെ മാനസിലെങ്കിൽ,
നിനക്ക് സുരേന്ദ്രനെ നന്നായിട്ടറിയില്ലാത്തതു കൊണ്ടാണ്,
അവനു ഈ കാണുന്നപോലെത്തെ മാത്രമല്ലാത്ത ഒരു സ്വഭാവം കൂടിയുണ്ട്,
നിന്നെ വെട്ടിനുറുക്കി കഷ്ണങ്ങൾ ആകും അവൻ,
പക്ഷെ നീ ഒരു കാര്യത്തിൽ പേടിയ്ക്കേണ്ട അങ്ങനെ ഒരിക്കലും ഉണ്ടാവാൻ ഞാൻ സമ്മതിക്കില്ല,!

അതിനു മുന്നേ എനിയ്ക്കു സർവീസ് വിരമിച്ചപ്പോൾ കിട്ടിയ പിസ്റ്റൾ ഇപ്പോഴും നിറ തിരയുമായി എന്റെ കയ്യിൽ ഉണ്ട്,
ആർക്കും വേണ്ടാത്ത ഒരുത്തനായി നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല.!”

Leave a Reply

Your email address will not be published. Required fields are marked *