മുനി ടീച്ചർ – 1അടിപൊളി  

മുനി ടീച്ചർ 1

Muni Teacher Part 1 | Author : Decent


ഒരാഴ്‌ചത്തെ വക്കേഷൻ : ഭാഗം – 1


 എന്റെ പേര് സതീഷ്. വയസ് ഇരുപത്തിരണ്ട്. ബാംഗ്ളൂരിൽ ഒരു കോളേജിൽ ഡിഗ്രി കോമേഴ്‌സ് പഠിക്കുന്നു. ഇപ്പോൾ രണ്ടാം വർഷ ക്ലാസ്സുകൾ കഴിഞ്ഞു. വെക്കേഷൻ ആവുന്നു. സ്‌കൂൾ വിദ്യാഭ്യാസം നാട്ടിൽ കേരളത്തിൽ തന്നെയായിരുന്നു.

വീട്ടിൽ ഇളയമ്മയുണ്ട്. ലിസി എന്നാണ് ഇളയമ്മയുടെ പേരു. അച്ഛന്റെ രണ്ടാമത്തെ ഭാര്യയാണവർ. ലിസിമ്മ എന്നാണ് ഞാൻ വിളിക്കാറ്. ലിസിമ്മയാണ് മാത്രമാണ് വീട്ടിലുള്ളത്.

അച്ഛൻ ബിസിനസ് ആണ്. അമ്മയെ ഒരുപാടു സ്നേഹിച്ചിരുന്ന അച്ഛൻ അമ്മ പോയശേഷം വീട്ടിലേക്കു വരവ്‌ കുറവാണ്. ലിസിമ്മയെ അച്ഛൻ ഒരുപാടു സ്നേഹിക്കുന്നുണ്ടെങ്കിലും അച്ഛൻ ആഗ്രഹിച്ചപോലെയുള്ള ഒരാളല്ല അവർ. അതിനാൽ തന്നെ രണ്ടോ മൂന്നോ മാസം കൂടുമ്പോഴാണ് അച്ഛൻ വീട്ടിലേക്കു വരുന്നത്. ഇടക്ക് ബാംഗ്ലൂരിൽ വന്നു എന്നെ കാണാറുണ്ട് എന്റെ കൂടെ താമസിക്കാറുമുണ്ട്. അച്ഛനാണ് ജീവിതത്തിൽ എന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തി. അച്ഛന്റെ അധ്വാനശീലവും മറ്റുള്ളവരോടുള്ള പെരുമാറ്റവുമെല്ലാം ആർക്കും മാതൃകയാക്കാവുന്നതാണ്.

ബാംഗ്ലൂരിൽ വന്ന ശേഷം ഈ സിറ്റിയെ ശരിക്കും ഇഷ്ടപ്പെട്ടു. വീട്ടിൽ ലിസിമ്മ മാത്രമായതുകാരണം വീട്ടിൽ പോക്ക് വളരെ കുറവാണ്. വെക്കേഷൻ മിക്കവാറും ഇവിടെത്തന്നെ കഴിച്ചുകൂട്ടാനാണ് പതിവ്. ഒരാഴ്ച്ചയോ മറ്റോ വീട്ടിൽ പോയി നിൽക്കും. അത്ര തന്നെ.

ലിസിമ്മയുമായി എനിക്ക് അത്ര നല്ല ബന്ധമില്ലെങ്കിലും വീട്ടിലേക്കു ഞാൻ രണ്ടോ മൂന്നോ നാൾ കൂടുമ്പോൾ ഒരിക്കലെങ്കിലും വിളിക്കും. ലിസിമ്മയെ വിളിക്കണമെന്ന് അച്ഛനും പറയാറുണ്ട്. വീട്ടിലെ കാര്യങ്ങളെല്ലാം അങ്ങിനെയറിയും.

സാധാരണ വീട്ടിലെത്തിയാൽ ഒരാഴ്ച്ച എങ്ങിനെയൊക്കെയോ തള്ളിനീക്കാറാണ്‌ പതിവ്. പിന്നെ വീട്ടിലെ ഒരുപാട് ജോലികൾ ചെയ്തുതീർക്കാനുമുണ്ടാവും. എന്നാൽ ഇത്തവണത്തെ വെക്കേഷനിൽ ഞാൻ ഒരിക്കലുമൂഹിക്കാത്ത ചിലതൊക്കെ വീട്ടിൽ എന്നെക്കാതിരിപ്പുണ്ടായിരുന്നു.

 

ടീച്ചർ: ആദ്യത്തെ കൂടിക്കാഴ്ച്ച

 

മുനി ടീച്ചർ ഞങ്ങളുടെ അയൽ വീട്ടിൽ ആണ് താമസം. അവർ അവിടെ വന്നിട്ട് രണ്ടു വര്ഷമായിക്കാണും. ലിസിമ്മയുമായി അവർ നല്ല അടുപ്പത്തിലാണ്. അച്ചൻ നാട്ടിലില്ലാത്തതു കാരണം ലിസിമ്മക്കു ടീച്ചർ ഒരു നല്ല കൂട്ടാണ്. ഇടക്കിടക്ക് വീട്ടിൽ ലിസിമ്മയുമായി സംസാരിച്ചിരിക്കാൻ വരും. വീട്ടിൽ എല്ലാ ഫങ്ക്ഷനുകൾക്കും അവർ ഉണ്ടാകും. ഞാൻ ഹോസ്റ്റലിൽ ആയതു കൊണ്ട് ഇതുവരെ ടീച്ചറെ നേരിൽ കണ്ടിട്ടില്ല. ഞാൻ വീട്ടിൽ വരുമ്പോഴൊന്നും ടീച്ചറെ അവിടെ കണ്ടിട്ടില്ല. ബാംഗ്ലൂരിൽ ആയതു കൊണ്ട് നാട്ടിലെ ആളുകളെയും പരിപാടികളും എല്ലാം എനിക്ക് അന്യമായി തുടങ്ങിയിരുന്നു.

അയൽപക്കത്താണെങ്കിലും ഞങ്ങളുടെ വീടുകൾ തമ്മിൽ കുറച്ചകലമുണ്ട്. ചെറിയ റോഡിൻറെ മറുവശത്താണ് ടീച്ചറുടെ വീട്. ചെമ്പകം എന്നായിരുന്നു മുമ്പ് ആ വീടിന്റെ പേര്. മുനി ടീച്ചറും ഭർത്താവും താമസം തുടങ്ങിയ ശേഷവും പേര് മാറ്റിയിട്ടില്ല. വലിയ ഒരു ചെമ്പകമരമുണ്ട് ആ വീടിന്റെ മുമ്പിൽ. അച്ഛന്റെയൊക്കെ കുട്ടിക്കാലം മുതൽതന്നെ അതവിടെയുണ്ടെന്ന് അച്ഛൻ പറയാറുണ്ട്.

മുരളി എന്നാണു ടീച്ചറുടെ ഭർത്താവിന്റെ പേര്. പൊതുമരാമത്തു വകുപ്പിലാണ് മുരളി സാർനു ജോലി. അഞ്ചുവർഷമായി അവരുടെ വിവാഹം കഴിഞ്ഞിട്ട്. ഇവർ രണ്ടു പേരുമാണ് ചെമ്പകത്തിൽ താമസം.

ലിസിമ്മയിൽ നിന്നു ടീച്ചറെയും മുരളി ചേട്ടനെയും കുറിച്ച് പല തവണ ഫോണിൽ കേട്ടിട്ടുണ്ടെങ്കിലും ആദ്യമായി അവരെ ഞാൻ കാണുന്നത് ഇത്തവണ വെക്കേഷന് വന്നപ്പോഴാണ്.

ഞാൻ ഇന്നലെ വെള്ളിയാഴ്ച രാത്രി വീട്ടിലെത്തി. ഇന്ന് ആഗസ്റ്റ് പതിനഞ്ചായത്കാരണം ഇന്നലത്തെ ട്രാഫിക് വളരെ ഇഴഞ്ഞാണു നീങ്ങിയത്. അതിനാൽ തന്നെ കുറെ നേരം ബസ്സിലിരിക്കേണ്ടിവന്നു. ക്ഷീണിച്ചാണ്‌ വീട്ടിൽ വന്നുകയറിയതു. ഓണത്തിന് പിറ്റേദിവസം തന്നെ പരീക്ഷകൾ ഉള്ളതുകൊണ്ട് ഓണക്കാലത്തു വീട്ടിൽ വരാൻ പറ്റില്ല എന്നുറപ്പാണ്. അതുകൊണ്ടാണ് കിട്ടിയ അവസരത്തിൽ ഒരാഴ്ച്ച ലീവെടുത്തു ഇങ്ങോട്ടുവിട്ടത്.

കിടന്നുറങ്ങിയ ഞാൻ ഡോർ ബെൽ റിങ് ചെയ്യുന്നത് കേട്ടാണ് രാവിലെ എഴുന്നേറ്റത്. നേരം പത്തുമണി ആയിരിക്കുന്നു.. ജനലിലൂടെ താഴേക്കു നോക്കിയപ്പോൾ പരിചയമില്ലാത്ത ഒരു യുവതി നിൽക്കുന്നു. സാരിയാണ് വേഷം. ഷർട്ടീട്ടു താഴെയെത്തി നോക്കുമ്പോൾ അമ്മ വീട്ടിലില്ല. വാതിൽ തുറന്നു നോക്കുമ്പോൾ പൂ പോലൊരു സുന്ദരി നിൽക്കുന്നു. ഒരു മുപ്പതു വയസ്സ് തോന്നിക്കും. നല്ല സ്റ്റൈലിഷ് ആയി ഡ്രസ്സ് ചെയ്ത ഒരു സെമി-മോഡേൺ ലേഡി.

“അമ്മയെവിടെ?” ഞാൻ എന്തെങ്കിലും ചോദിക്കും മുമ്പ് അവർ ചോദിച്ചു.

ഇവിടെ ഉണ്ടല്ലോ എന്ന് ഞാൻ പറഞ്ഞു.

“കാണുന്നില്ലല്ലോ.”

“ഇപ്പൊ വിളിക്കാം”. ഞാൻ വീട് മുഴുവൻ തിരഞ്ഞു. ലിസിമ്മ. എവിടെ പോയി എന്നറിയില്ല.

“അമ്മയെ കാണുന്നില്ലല്ലോ… പുറത്തെവിടെയെങ്കിലും പോയിക്കാണും”.

“കുട്ടനല്ലേ? എപ്പോ എത്തി? ”

നല്ല പരിചയമുള്ള ആ ചോദ്യം കേട്ടപ്പോൾ നിങ്ങൾ ആരാ എന്ന് ചോദിക്കാൻ എനിക്ക് തോന്നിയില്ല. എനിക്ക് മനസ്സിലായില്ല എന്ന് അറിഞ്ഞ അവരുടെ അടുത്ത ചോദ്യം: “മനസ്സിലായില്ലല്ലേ?

മുരളി ചേട്ടന്റെ വൈഫ് ആണ്. കുട്ടൻ വരുമെന്ന് കുട്ടന്റെ അമ്മ പറഞ്ഞിരുന്നു. എപ്പോ എത്തി?”

“രാത്രി.”

“ഞാൻ കാരണം ഉറക്കം പോയോ? സോറി. “

ഹേ ഇല്ല. ഉണർന്നിരുന്നു എന്ന ഒരു കള്ളം പറഞ്ഞു.

“എന്നാൽ ഞാൻ പോയിട്ട് പിന്നെ വരാം.“

“ലിസിമ്മ ഇവിടെ തന്നെ ഉണ്ടാകും. ഇപ്പൊ തന്നെ വരുമായിരിക്കും. ഇവിടെ ഇരുന്നോളു: ഞാൻ പറഞ്ഞു.

സിറ്റ് ഔട്ടിൽ ഇരുന്നു അവർ മനോരമ പത്രം എടുത്തു വായിക്കാൻ തുടങ്ങി. ഇനി എന്ത് പറയണം എന്നറിയാതെ പത്രത്തിലൂടെ കണ്ണോടിക്കുന്ന അവരെ നോക്കി ഞാൻ കുറച്ചു നേരം അവിടെ തന്നെ നിന്നു.

കുറച്ചു സെക്കന്റിനുള്ളിൽ തന്നെ അവരെ ഞാൻ ഒന്ന് മുഴുവനായി വീക്ഷിച്ചു. വെളുവെളുത്ത കൈകൾ. കൈ മുട്ട് വരെ ഉള്ള ബ്ലൗസ് ധരിച്ചിരിക്കുന്നു. അതികം തടിയില്ലാത്ത എന്നാൽ മെലിഞ്ഞിട്ടല്ലാത്ത ശരീരം. ഒതുക്കി കെട്ടി വച്ച എണ്ണ തേച്ചു മിനുക്കിയ തലമുടി. നെറ്റിയിൽ സിന്ദൂരം. പോളിഷ് ചെയ്ത മൃദുവായ വിരലുകളും നഖങ്ങളും. നല്ല അടക്കമുള്ള സാരി. റെഡ് പോളിഷ് ചെയ്ത കാൽ നഖങ്ങൾ. ഒരു മോഡേൺ സ്കൂൾ ടീച്ചർ ആണ് എന്ന് ആദ്യത്തെ നോട്ടത്തിൽ തന്നെ ആർക്കും തോന്നും. മുനി ടീച്ചർ എന്നാണു അമ്മ പറയാറുണ്ടായിരുന്നു എന്ന് പെട്ടെന്ന് എന്റെ മനസിലേക്ക് വന്നു. ഒരു അര മിനുട്ടോളം അവരെ വീക്ഷിച്ച ഞാൻ അവരുടെ പെട്ടെന്നുള്ള ചോദ്യം കേട്ടു ഞെട്ടി. പെട്ടെന്ന് എന്റെ മുഖത്തേക്ക് നോക്കി ചോദിച്ച ചോദ്യം ഞാൻ തീരെ പ്രതീക്ഷിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *