മുനി ടീച്ചർ – 1അടിപൊളി  

“അതെ. റിട്ടേൺ ബുക്ക് ചെയ്തിട്ടാ വന്നത്. അല്ലെങ്കിൽ ടിക്കറ്റ് കിട്ടൂല.”

“ഞാൻ കോളേജിൽ പഠിക്കുമ്പോൾ ഒരു തവണ പോയിട്ടുണ്ട് ബാംഗ്ലൂരിൽ. നല്ല അടിപൊളി സിറ്റിയാണല്ലോ അല്ലേ.”

“പണ്ടൊക്കെ അങ്ങനെയായിരുന്നു. ഇന്ന് എല്ലാ ബിഗ് സിറ്റിയുടെ പ്രശ്നങ്ങൾ അവിടെയും വന്നുതുടങ്ങി…. എന്നാലും മറ്റു പല സിറ്റികളെക്കാളും നല്ലതാ… ഇതിപ്പോ ഇത്ര ദൂരമൊന്നും ഇല്ലല്ലോ, എപ്പോൾ വേണമെങ്കിലും വന്നു വിസിറ്റു ചെയ്യലോ.”

“എന്നാലും ഒന്ന് ക്ഷണിക്കുന്നില്ലല്ലോ”

“എപ്പോ വേണമങ്കിലും വരാം. നൂറുവട്ടം സ്വാഗതം!!”

“അങ്ങനെ സ്വാഗതം പറഞ്ഞിട്ടെന്തു കാര്യം!!”

“എന്നാൽ ഒരു ദിവസം എന്റെ കൂടെ പോരൂ. സിറ്റിയൊക്കെ കാണിച്ചു തരാം. ” ധൈര്യം സംഭരിച്ചു കൊണ്ട്, മുരളി ചേട്ടൻ ബാത്ത് റൂമിൽ തന്നെയാണെന്ന് ഉറപ്പിച്ച ശേഷം  ഞാൻ പറഞ്ഞു.

“ആഗ്രഹമുണ്ട്. ഓഫറിന് വളരെ നന്ദി. പക്ഷെ…” ആ പക്ഷെയുടെ അർഥം എനിക്ക് മനസ്സിലായി.

“മുരളിച്ചേട്ടനെയും കൂട്ടിവാ, ഒരുനാൾ. അവിടെയെല്ലാം കറങ്ങിയിട്ടു വരാം.”

“അതൊന്നും നടക്കില്ല കുട്ടാ!!”

അവരുടെ വാക്കിൽ ഒരു സങ്കടം ഒളിഞ്ഞു കിടക്കുന്ന പോലെ എനിക്ക് തോന്നി. ഇങ്ങനെ ഓരോന്ന് സംസാരിച്ചിരുന്നു. ചേച്ചിയുമായുള്ള സംസാരം ഞാൻ നല്ലോണം ആസ്വദിച്ചു. ചേച്ചിയും സംസാരിക്കാൻ താല്പര്യമുള്ള കൂട്ടത്തിലാണെന്നു എനിക്ക് വീണ്ടും ഉറപ്പായി. അല്ലെങ്കിൽ എന്നെ തനിച്ചാക്കി അകത്തു പോയി കോഫി ഉണ്ടാക്കുമായിരുന്നു.

“കുളി കഴിഞ്ഞില്ലേ?”

“ഇനിയും സമയം എടുക്കും.”

“കുളിക്കാൻ എന്തിനാ ഇത്ര സമയം?” ഞാൻ വെറുതെ ഒരു ചോദ്യം എറിഞ്ഞു. അതിനു കുലുങ്ങിയുള്ള ഒരു ചിരിയായിരുന്നു മറുപടി.

“ചെറുപ്പം മുതലുള്ള ശീലമാണ് പോലും!!”

“ടീച്ചറുടെ വീടെവിടെയാ?”

“എറണാകുളത്താണ് ഞാൻ വളർന്നതും പഠിച്ചതും.”

“പിന്നെ കല്യാണ ശേഷം മൂന്നു വര്ഷം കോഴിക്കോട് ആയിരുന്നു.ഇപ്പോൾ രണ്ടു വർഷമായി ഈ നാട്ടിലാ.”

“സിറ്റിയിൽ ജീവിച്ച ഒരാൾക്ക് ഇവിടത്തെ ജീവിതം ബോറിങ് ആവില്ലേ?”

“നല്ല സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ബോറിങ് ആവില്ല, പക്ഷെ കൂട്ടിനൊത്ത ആരും ഇവിടെ ഇല്ല. ഉള്ളവരാണെങ്കിൽ അന്യ നാട്ടിൽ പോയി പടിക്കുകയല്ലേ…”

ടീച്ചറുടെ ആ മറുപടിയും ഒപ്പം ഒരു ചിരിയും എന്നെ വല്ലാതെ ഉലച്ചു. ശരീരം മുഴുവൻ ഒരു രസം കോരിയിട്ട പോലെ.

“ഇനി ഇടക്കിടക്കു നാട്ടിൽ വരാൻ ശ്രമിക്കാം.” ഞാൻ വെറുതെ തട്ടിവിട്ടു.

” അങ്ങിനെയൊക്കെ പറയും. ഇവിടുന്ന് പോയാൽ ഇതൊക്കെ മറക്കും. ഇല്ലേ? ”

“ഏയ്, എങ്ങിനെ മറക്കാൻ!! ടീച്ചർ നേരത്തെ പറഞ്ഞത് പോലെ, നാട്ടിൽ നല്ല സുഹൃത്തുക്കൾ ഉണ്ടാകുമ്പോഴല്ലേ നാട്ടിൽ വരാൻ ഒരു താല്പര്യം ഉണ്ടാകൂ. ഇവിടെ വന്നാൽമുഷിപ്പാണ്. വീട്ടിൽ ഇരിന്നു നേരം കളയണം. അതാ അധികം വരാത്തത്.”

ടീച്ചർക്ക് കൂട്ടുകൂടാൻ ആഗ്രഹമുണ്ടെന്ന് അവരുടെ സംസാരത്തിൽ നിന്ന് മനസിലായി. ഏറെ സന്തോഷം തോന്നി. ഇടയ്ക്കു നാട്ടിൽ വരാത്തതിനെ വീണ്ടും വീണ്ടും ഞാൻ ശപിച്ചു. ബാംഗ്ലൂർ സിറ്റിയിൽ മഷിയിട്ടു നോക്കിയാൽ കാണുമോ ടീച്ചറെ പോലെ തേജസുള്ള ഒരു മലയാളി പെണ്ണിനെ. ഇനി കണ്ടാൽ തന്നെ ഇങ്ങനെ സംസാരിക്കാൻ പറ്റുമോ !! എന്തായാലും ഇനി ഇടയ്ക്കിടയ്ക്ക് നാട്ടിൽ വരാൻ തന്നെ തീരുമാനിച്ചു. ഒന്നുമില്ലെങ്കിലും ടീച്ചറോടു കുറച്ചു നേരം കത്തി അടിച്ചിരിക്കാല്ലോ. അത് തന്നെ വല്ലാത്ത ഒരു സുഖമാണ്.

ചേട്ടനിപ്പോ വരും എന്ന് പറഞ്ഞു ചേച്ചി അകത്തേക്ക് പോയി. രണ്ടു മിനിറ്റായിക്കാണും.

“ആഹ്, ഹലോ, ഞാൻ മുരളി. കുട്ടനല്ലേ?”

“വൈകുന്നേരം വരും എന്ന് മുനി പറഞ്ഞിരുന്നു.”

“കല്യാണ വീട്ടിൽ ഉണ്ടായിരുന്നല്ലേ?”

“അതെ അതെ, ഞാനും കണ്ടിരുന്നു. ആളെ മനസ്സിലായില്ല.”

“കോഫി കുടിച്ചോ?”

“കോഫിയൊന്നും വേണ്ട. ഞാൻ കുടിച്ചാ വന്നേ.”

സംസാരിച്ചിരിക്കുന്നതിനിടയിൽ ഞാൻ മുരളി ചേട്ടനെ ആകെ വീക്ഷിച്ചു. ടീച്ചറുമായി നല്ല ചേർച്ച. വെളുത്ത നിറം. ടീച്ചറേക്കാൾ അല്പംകൂടി ഉയരമുണ്ട്. ഇടത്തരം ശരീരം. വെട്ടി ഒതുക്കിയ മീശ, ക്‌ളീൻ ഷേവ്. അമർത്തി വാർന്നു വച്ച മുടി. ഒരു ചിട്ടവട്ടം ഉള്ള ആൾ എന്ന് ഒറ്റനോട്ടത്തിൽ മനസിലാകും.

ചേച്ചിയെ പോലെ സംസാരപ്രിയനല്ല ആൾ എന്നെനിക്ക് തോന്നി. സ്വന്തം അഭിപ്രായമുണ്ട് ചേട്ടന് എല്ലാത്തിലും. സ്വന്തം രീതിയിൽ ജീവിക്കുന്ന ഒരു വ്യക്തിയെ പോലെ എനിക്ക് തോന്നീ. ഇദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ടീച്ചറെന്നും തോന്നി. ടീച്ചറുടെ സാമിപ്യമാവാം ഇദ്ദേഹത്തെ ഇങ്ങനെ ആരോഗ്യവാനും സന്തോഷവാനായി നിറുത്തുന്നതെന്ന് ഞാനൂഹിച്ചു.

ജോലി, എൻറെ പഠനം, പൊളിറ്റിക്സ്, എല്ലാം സംസാരിച്ചിരുന്നു നേരം പോയതറിഞ്ഞില്ല.  പൊതുമരാമത്തു വകുപ്പിലാണ് ചേട്ടന് ജോലി. ആൾക്ക് ആ ജോലിയോട് വലിയ കമ്പമൊന്നും ഉള്ള പോലെ തോന്നിയില്ല. ഇടക്കിടക്കു ജോലിയാവശ്യത്തിനായി രണ്ടോ മൂന്നോ അതിലധികമോ ദിവസങ്ങൾ ജില്ലക്ക് പുറത്തു പോകേണ്ടി വരാറുണ്ട് എന്നത് മുരളി ചേട്ടന്റെ ഏറ്റവും വലിയ പരാതി ആയിരുന്നു. ഇടയ്ക്കിടെ സ്റ്റേറ്റിന് പുറത്തേക്കും യാത്ര ചെയ്യേണ്ടി വരാറുണ്ട്. വൃത്തിയും വെടിപ്പും വീട്ടിൽ ഉള്ള പോലെ എവിടെയും കിട്ടില്ല എന്നും എന്നോട് പരാതി പറഞ്ഞു.

അമ്മ പറഞ്ഞത് ഇപ്പോൾ ഓർക്കുന്നു. ടീച്ചർ ഇന്ന് നമ്മുടെ വീട്ടിലാണ് താമസം എന്ന് പല തവണ അമ്മ ഫോണിൽ പറഞ്ഞിട്ടുണ്ട്. അപ്പോഴൊന്നും അതത്ര കാര്യമായി ഞാൻ എടുത്തിരുന്നില്ല. അപ്പൊ ഇതാണ് കാര്യം എന്ന് ഇപ്പോഴാണ് പിടി കിട്ടിയത്. ചേട്ടൻ ജോലിക്കു ദൂരെ പോകുമ്പോൾ ടീച്ചർ വന്നു അമ്മയുടെ കൂടെ നിൽക്കും. ലിസിമ്മക്കും ഒരു കൂട്ട്.

“എന്നാൽ ഞാൻ ഇറങ്ങട്ടെ. കല്യാണ വീട്ടിൽ വച്ച് കാണാം. രാത്രി ഒന്ന് കൂടി അവിടെ പോകണം.”

“തീർച്ചയായും.”

“പിന്നെ, ഓണത്തിനുണ്ടാവില്ലേ? ഇത്തവണ ഞങ്ങൾ ഇവിടെയുണ്ടാകും. ഒരു പ്രോജക്ടിന്റെ കുടുക്കിൽ പെട്ടിരിക്കുകയാ.”

“പരീക്ഷയാണ് ഓണസമയത്തു. നോക്കാം.”

“പരീക്ഷയാണ് പ്രധാനം. ഓണം അടുത്തവർഷവുമുണ്ടാവുമല്ലോ. എന്നാലും പറ്റുമെങ്കിൽ വാ. ”

ഞാൻ മുറ്റത്തേക്കിറങ്ങി.

“ടീച്ചർ എവിടെ പോയി?” ഞാൻ ചോദിചു.

“അവൾ ഈ ജാതി ചർച്ചകൾക്കൊന്നും ചേരില്ല. ഒരു പ്രത്യേക ടൈപ്പ് ആണ്.”

മുനീ…. ചേട്ടൻ നീട്ടി വിളിച്ചു. ഒരു നിരാശാഭാവത്തിൽ എന്നോട് ബൈ പറയാൻ അവർ വന്നു. ഒരു ചിന്താഭാരമുള്ളപോലെ വാതിൽക്കൽ ചാരിനിന്നു എന്നെനോക്കി കൈവീശി. ടീച്ചറും ചേട്ടനും തമ്മിൽ കാണാനുള്ള പോലെ ശരിക്കും ചേർച്ചയില്ലേ എന്നെനിക്കൊരു സംശയം തോന്നി. ടീച്ചറോട് ഒരു വല്ലാത്ത ആരാധന തോന്നിയത് കൊണ്ട് എന്റെ തോന്നലാകാം. ഇനി അവർ വല്ല സൗന്ദര്യപ്പിണക്കത്തിലോ മറ്റോ ആണോ!! എന്തൊക്കെയോ മനസിലൂടെ മിന്നിമറയുന്നു. അല്ലെങ്കിലും ഭാര്യാഭർത്താക്കന്മാർക്കു മാർക്കിടാൻ ഞാനാര്?

Leave a Reply

Your email address will not be published. Required fields are marked *