അർത്ഥം അഭിരാമം – 2 10അടിപൊളി  

അർത്ഥം അഭിരാമം 2

Ardham Abhiraamam Part 2 | Author : Kabaneenath

[ Previous Parts ] [ www.thundukadhakal.com ]


 

മൂന്നാറിൽ നിന്നും വട്ടവടയിലേക്ക് ഒരു കാർ വിളിച്ചാണ് അജയ് യും അഭിരാമിയും യാത്ര തിരിച്ചത്.

മരം കോച്ചുന്ന തണുപ്പായിരുന്നു …

വെളുപ്പിന് നാല് മണിയോടെയാണ് അവർ കാറിൽ കയറിയത് .

വിനയചന്ദ്രൻ കൊടുത്ത ഫോണിൽ നിന്നും അജയ് ക്ലീറ്റസിനെ വിളിച്ച് തങ്ങൾ വെളുപ്പിന് എത്തുമെന്ന് അറിയിച്ചിരുന്നു ..

ക്ലീറ്റസാണ് ഫോണിലൂടെ ഡ്രൈവറോട് സ്ഥലം പറഞ്ഞു കൊടുത്തത്.

ചുരിദാറിനു പുറമേ സ്വറ്ററും ധരിച്ചായിരുന്നു അഭിരാമി ഇരുന്നത് … ഒരു മയക്കത്തിലെന്ന പോലെ അവൾ അജയ് നെ ചുറ്റിപ്പിടിച്ച് അവന്റെ ചുമലിൽ ചാരി കിടന്നിരുന്നു …

ആനയും വന്യമൃഗങ്ങളും വഴിയിലുണ്ടാകുമെന്ന് പറഞ്ഞ് ഡ്രൈവർ ആദ്യം വരാൻ കൂട്ടാക്കിയിരുന്നില്ല ..

പണം കൂട്ടിക്കൊടുക്കാമെന്ന് പറഞ്ഞ് അജയ് അയാളെ പ്രലോഭിപ്പിക്കുകയായിരുന്നു …

ഈശ്വരാധീനം കൊണ്ട് അവർ ഒരു മൃഗങ്ങളേയും കണ്ടില്ല …

“നല്ല തണുപ്പല്ലേടാ ….”

അവനിലേക്ക് ഒന്നുകൂടി പറ്റിച്ചേർന്ന് അവൾ പറഞ്ഞു …

“ഉം … ”

” ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല … ”

” ഞാനും … പതിനെട്ട് ഡിഗ്രി വരെയാകും എന്ന് ക്ലീറ്റസ് പണ്ട് പറഞ്ഞിട്ടുണ്ടായിരുന്നു ..”

വട്ടവടയിൽ നിന്നും കുറച്ചു മാറിയായിരുന്നു ക്ലീറ്റസിന്റെ സ്ഥലം …

കൃത്യ സ്ഥലത്തു തന്നെ ഡ്രൈവർ കാർ നിർത്തി.

അത്യാവശ്യം വലിപ്പമുള്ള ഒരു വീടായിരുന്നു അത്.

കോടമഞ്ഞിൽ ജലഛായാ ചിത്രം പോലെ വീടവർ കണ്ടു …

” ഇതാ സ്ഥലം … ”

തമിഴും മലയാളവും കലർന്ന ഭാഷയിൽ ഡ്രൈവർ പറഞ്ഞു …

അഭിരാമി പുറത്തെ തണുപ്പോർത്ത് പുറത്തേക്കിറങ്ങാൻ മടി പിടിച്ചിരുന്നു …

” ഇറങ്ങമ്മാ ….” അജയ് അവളെ പതിയെ തള്ളി …

ഡോർ തുറന്നതും തണുപ്പ് അകത്തേക്ക് ഇരച്ചു കയറി …

” അമ്മേ ….” അവൾ നിലവിളിച്ചു പോയി …

അജയ് ബാഗുകൾ പുറത്തേക്കെടുത്തു വെച്ചു ..

ഒരു ചെറിയ കാറ്റ് വീശി ….

കോടമഞ്ഞ് ഒന്ന് വഴിമാറി കാഴ്ച തെളിഞ്ഞു …

ബാഗ് നിലത്തു വെച്ച് നിവർന്നപ്പോൾ വീടിന്റെ മുൻവശത്ത് ഒരു കരിമ്പടക്കെട്ടിരുന്ന് വിറയ്ക്കുന്നത് അജയ് കണ്ടു.

അവരെ കണ്ടതും ആ രൂപം എഴുന്നേറ്റു …

” ഇങ്കെയല്ലെ ….” അയാൾ വിളിച്ചു പറഞ്ഞു കൊണ്ട് അവരുടെയടുത്തേക്ക് വന്നു …

“പിന്നെ …?” അജയ് ചോദ്യഭാവത്തിൽ അയാളെ നോക്കി..

” ഒരു കിലോമീറ്റർ അപ്പുറം താ ഫാം ഹൗസ് … ”

അയാളെയും കൂട്ടി വീണ്ടും യാത്ര തുടർന്നു ….

അയാൾ പറഞ്ഞതു പോലെ ഒരു കിലോമീറ്റർ ഒന്നും അല്ലായിരുന്നു .. മൂന്ന് കിലോമീറ്ററെങ്കിലും കാർ ഓടിക്കാണും …

ഇരുവശത്തും പന്തലിട്ട പോലെ വൃക്ഷങ്ങൾ നിരന്ന മൺറോഡിലൂടെയാണ് കാർ പോയിരുന്നത് …

” ഇതു താൻ … ”

മുന്നിലിരുന്ന അയാൾ ഡ്രൈവറോട് കൈ ചൂണ്ടി പറഞ്ഞു ….

ഫാം ഹൗസിന്റെ മുറ്റത്ത് കാർ നിന്നു …

ക്ലീറ്റസ് കോടീശ്വരനാണെന്ന് അജയ് മനസ്സിലോർത്തു …

ബാഗുകൾ അജയ് വീണ്ടും ഫാം ഹൗസിന്റെ തിണ്ണയിലേക്ക് എടുത്തു വെച്ചു …

ഫാം ഹൗസിന്റെ ഡോർ തുറന്ന് അയാൾ അകത്തേക്ക് കയറി …

പറഞ്ഞ പണം കൊടുത്ത് അജയ് വണ്ടിക്കാരനെ പറഞ്ഞു വിട്ടു …

അവന്റെ പിന്നാലെ അഭിരാമിയും അകത്തേക്ക് കയറി …

” ക്ലീറ്റസ് എല്ലാം ശൊല്ലിയാച്ച്… ”

” പേരെന്താ …?” അജയ് ചോദിച്ചു…

“മുനിച്ചാമി … ” അയാൾ പറഞ്ഞപ്പോൾ വായിൽ നിന്നും പുക പറന്നു …

അയാളത് വൃത്തിയായി സൂക്ഷിച്ചിടാറുണ്ടെന്ന് അജയ്ക്ക് മനസ്സിലായി … അല്ലെങ്കിൽ ഒരു രാത്രി കൊണ്ട് ഈ തണുപ്പത്ത് ധൃതിയിൽ ആര് വൃത്തിയാക്കാനാണ് …?

രണ്ടു മുറി, ചെറിയ അടുക്കള, ഇടത്തരം ഹാൾ, അകത്ത് ഒരു ബാത്റൂം … അത്രയുമായിരുന്നു ഉണ്ടായിരുന്നത് …

ടി.വിയും ഫ്രിഡ്ജും ഒരു സോഫയും നാല് കസേര കളും ഡൈനിംഗ് ടേബിളും …

ഹാളിന്റെ ഒരു മൂലക്ക് കുറേ വിറക് കൂട്ടിയിട്ടിരിക്കുന്നു ..

തീ കായാനുള്ള സജ്ജീകരണം അവിടെയാണെന്ന് അജയ് കണക്കു കൂട്ടി …

” ഫുഡ് ….?” മുനിച്ചാമി തല ചൊറിഞ്ഞു..

” ഞങ്ങൾ ഉണ്ടാക്കിക്കോളാം… സാധനം മേടിച്ചു തന്നാൽ മതി … ”

Leave a Reply

Your email address will not be published. Required fields are marked *