മുനി ടീച്ചർ – 1അടിപൊളി  

സദ്യ കഴിച്ച ശേഷം എല്ലാവരും ചെക്കന്റെ വീട്ടിൽ പോകും. അതാണിവിടാതെ പതിവ്.ലിസിമ്മ എന്നെ വിളിപ്പിച്ചു.

“നീ കാറെടുക്കുന്നില്ലേ? നമുക്ക് എവിടെവരെ പോണ്ടേ?”

“പോകാലോ.”

“എന്നാ ഇറങ്ങുമ്പോൾ കാർ ഇങ്ങോട്ടെടുത്തോ. ഞാൻ ഇനി വീട്ടിൽ വരുന്നില്ല. ഇവിടന്ന് തന്നെ പോകാ.”

“ശരി ലിസിമ്മേ”

അടുത്തുതന്നെയുണ്ട് ടീച്ചർ.

“ടീച്ചർ വരുന്നില്ലേ? ചേട്ടനെയും വിളിച്ചോ. നമുക്ക് വീക്കൊക്കെയൊന്നു കണ്ടിട്ടുവരാം. പിന്നെ ആ വഴിക്കുള്ള യാത്രയും രസാ. കുന്നും മലയുമൊക്കെയല്ലേ.”

“ഞാനില്ല കുട്ടാ. ചേട്ടനും വരുമെന്നു തോന്നുന്നില്ല.”

“മുരളി അതിനൊന്നും പോകില്ല.” ലിസിമ്മയാണ് പറഞ്ഞത്.

“എന്നാലും ടീച്ചർക്ക് നമ്മളെ കൂടെ പോരാലോ.”

“പോരുന്നോ ടീച്ചറേ?” ലിസിമ്മയും ചോദിച്ചു.

” ഇല്ല ചേച്ചീ.. ചേട്ടനില്ലാതെ ഞാനില്ല”

ലിസിമ്മയെ ആരോ വിളിച്ചു. ഞാൻ ടീച്ചറെ നിർബന്ധിച്ചുനോക്കി. സംസാരിക്കാം, സ്ഥലങ്ങൾ കാണാം, എല്ലാം പറഞ്ഞുനോക്കി. ടീച്ചർ പാറപോലെ ഉറച്ചുതന്നെ. പോരുന്നില്ല.

“ചേട്ടൻ സമ്മതിക്കില്ല?”

ആരും കാണാതെ അപേക്ഷിക്കുന്നപോലെ ഞാൻ കൈകൂപ്പി കാണിച്ചു.

“അതല്ല കുട്ടാ.”

“എന്നാ വരണ്ട.” ഞാൻ അല്പം ദേഷ്യത്തിൽ പറഞ്ഞു.

“കുട്ടാ, വേറെ കാര്യമുണ്ട്. ഞാൻ പിന്നെ പറയാം.”

“ഓക്കേ ടീച്ചറെ. എന്നാ പിന്നെ കാണാ.”

നിരാശനായി ഞാൻ മടങ്ങി. ഇനി അവിടെ പോകാനൊന്നും ഒരു മൂഡുമില്ല. എന്നാലും പോയെ പറ്റൂ. വെറുതെ ആശിച്ചു. ചോദിച്ചില്ലെങ്കിൽ പ്രശ്നമില്ലായിരുന്നു. ലിസിമ്മ ചോദിച്ചപ്പോൾ ഞാൻ കുറെ പ്രതീക്ഷിച്ചു. സാരമില്ല. ഞാൻ കരുതി. ടീച്ചർക്ക് എന്തെങ്കിലും കാരണമുണ്ടാകും.

ലിസിമ്മയും ഞാനും ബന്ധുക്കളുടെ കൂടെ അവിടെപോയിവന്നു. മനസ്സിൽ മുഴുവൻ ടീച്ചർ തന്നെ. വിരസമായ യാത്രയും കല്യാണവീടും ഭക്ഷണവും. ഒന്നും ആസ്വദിക്കാൻ പറ്റിയില്ല.

ചടങ്ങെല്ലാം കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയപ്പോൾ രാത്രിയായിട്ടുണ്ട്. രഘുവേട്ടനോടും ഭാര്യയോടും യാത്രപറഞ്ഞു ലിസിമ്മയേയുംകൂട്ടി വീട്ടിലെത്തി. കുളിച്ചുമാറ്റി കുറച്ചു വെള്ളവുംകുടിച്ചു ബെഡിലേക്കു വീണതേ ഓര്മയുള്ളു.

തുടരും.

Leave a Reply

Your email address will not be published. Required fields are marked *