മുനി ടീച്ചർ – 1അടിപൊളി  

“ബ്രേക്ക്ഫാസ്റ്റ് കഴിച്ചോ?”

ഞാൻ: “കഴിച്ചു… ഇല്ല.” എന്റെ വെപ്രാളം അവരുടെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിടർത്തി. അത് പുറത്തു കാണിക്കാത്ത മട്ടിൽ അവർ പത്രത്തിലേക്ക് തന്നെ നോക്കി.

എന്തിനാ എന്നെ നോക്കി നിൽക്കുന്നത് എന്നാണു അവരുടെ ചോദ്യത്തിന്റെ അർഥം എന്ന് മനസിലാക്കാൻ എനിക്ക് ഒരു അഞ്ചു സെക്കന്റ് കൂടി വേണ്ടി വന്നു.

“ഇരിക്കൂ, ലിസിമ്മ ഇപ്പോൾ വരുമായിരിക്കും”

“ലിസിമ്മ എന്നാണോ അമ്മയെ വിളിക്കുന്നത്??”

“അതെ”

ഇപ്പോൾ വരാം എന്ന് പറന്നു ഞാൻ അകത്തേക്ക് പോയി. രാവിലെ തന്നെ പറ്റിയ കൊചു അമളിയോർത്തു ഒരു കൊച്ചു ചമ്മൽ തോന്നി. സാരമില്ല. ഞാൻ ബ്രഷ് ചെയ്യാൻ പോയി. രണ്ടുമിനിറ്റ് കഴിഞ്ഞപ്പോൾ ലിസിമ്മയുടെ സംസാരം കേട്ടു. ഇപ്പോഴാണ് ഒരു ആശ്വാസം. ഇനി അവരോട് എന്ത് ചോദിക്കും എന്ന് മനസ്സിൽ കണക്കു കൂട്ടുകയായിരുന്ന എനിക്ക് ഒരു വലിയ ആശ്വാസം.  സിറ്റിയിലൊക്കെയാണെങ്കിലും സ്ത്രീകളുമായി ഇടപെടുമ്പോൾ എനിക്ക് ഇപ്പോഴും ഒരു വെപ്രാളമാണ്.

കുളി കഴിഞ്ഞു ഒരു വെള്ള മുണ്ടും ടിഷർട്ടും ധരിച്ചു അടുക്കളയിൽ വന്ന ഞാൻ കണ്ടത് അവിടെ ഡൈനിങ്ങ് ടേബിളിൽ ഇരുന്നു തേജസ്സോടെ കോഫി സിപ് ചെയ്യുന്ന ടീച്ചറെയാണ്. ലിസിമ്മ മുറ്റത്തു പോയിരിക്കുന്നു.

ടീച്ചർ ഒന്നും മിണ്ടിയില്ല. ഇതെനിക്കൊരു പരീക്ഷണമാണെന്ന് മനസിലായി. എന്തെങ്കിലും ഒന്ന് ചോദിക്കണ്ട? …

“ലിസിമ്മ എവിടെ?“

“മുറ്റത്തേക്കിറങ്ങി.“

“ഇന്ന് ജോലിയില്ലേ?” ഒരു ഫോര്മാലിറ്റിക്കു ഞാൻ ചോദിച്ചു.

“ജോലിയെല്ലാം തീർന്നു”.

“അപ്പൊ ഇന്ന് സ്കൂളില്ലേ?”

സ്കൂളിലൊന്നും ഇപ്പൊ പോകുന്നില്ല. ഒരു ജോലി ശ്രമിക്കുന്നുണ്ട്. അത് ശരി: ഞാൻ പറഞ്ഞു.

അപ്പൊ ടീച്ചർ ഇപ്പോൾ ജോലി ചെയ്യുന്നില്ല എന്ന് മനസിലായി. ഉടനെ ലിസിമ്മയെത്തി.

“കുട്ടന് കോഫി കൊടുക്കു ചേച്ചീ. നല്ല വിശപ്പുണ്ടാകും”. ചേച്ചീ എന്നാണ് ടീച്ചർ ലിസിമ്മയെ വിളിക്കുന്നത്.

ലിസിമ്മ: രാത്രി വന്നു ഒന്നും കഴിക്കാതെ ഉറങ്ങിയതാ…. നീ ടീച്ചറെ പരിചയപ്പെട്ടോ?

അതെ എന്ന് ഞാൻ ഉത്തരം പറഞ്ഞു.  ടീച്ചറുടെ മുഖത്തേക്ക് നോക്കാൻ എന്തോ എനിക്ക് ഒരു നാണം. അവർ എന്നെ തന്നെ നോക്കിക്കൊണ്ടിരിക്കുകയാണോ എന്നൊരു തോന്നൽ.

ലിസിമ്മ കോഫീ എടുത്തു എന്റെ മുന്നിൽ വച്ചു.

“ടീച്ചർക്ക് കൊടുത്തോ?”

“ഇതാ.” കയ്യിലെ കോഫി ഒന്ന് ഉയർത്തിക്കൊണ്ട് അവർ പറഞ്ഞു… എനിക്ക് ഇനിയും സ്റ്റേഷൻ കിട്ടിയിട്ടില്ല എന്ന് ടീച്ചർക്ക് മനസ്സിലായി. ലിസിമ്മയും ചേച്ചിയും ഒന്ന് ചിരിച്ചു. ഞാൻ വീണ്ടും ചമ്മി.

“ബ്രേക്ക് ഫാസ്റ്റ് കഴിച്ചോ?” ഞാൻ ചോദിച്ചു.

“നേരം പതിനൊന്നു മണിയായി” ലിസിമ്മയാണ് മറുപടി പറഞ്ഞത്.

ഞാൻ ഒന്ന് ചിരിച്ചു… “ഭയങ്കര ക്ഷീണം…”

ഇനിയും കിടന്നുറങ്ങാൻ നോക്കണ്ട. നാളെയാണ് രഘുവിന്റെ മോളെ കല്യാണം. അവിടെ ഒന്ന് പോയിട്ട് വാ. ഇതും പറഞ്ഞു ലിസിമ്മ ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞു മുകളിലേക്ക് പോയി. ടെറസിൽ എന്തോ വെയിലത്തിടാൻ വേണ്ടിയാണ് പോയത്.

ഞാനും വരുന്നു എന്ന് പറഞ്ഞു ടീച്ചർ എണീറ്റു. വേണ്ട വേണ്ട, നിങ്ങൾ സംസാരിച്ചിരി, എന്ന് പറഞ്ഞു ലിസിമ്മ. ടീച്ചർ അവിടെ തന്നെ ഇരുന്നു.

“എത്ര നാൾ ലീവുണ്ട്?”

“ഒരു വീക്ക്.”

“അപ്പൊ ഒരു വീക്ക് ഇവിടെ തന്നെ കാണുമോ?”

“മിക്കവാറും”

“അപ്പൊ എക്സാം എല്ലാം കഴിഞ്ഞോ? എങ്ങനെയുണ്ടായിരുന്നു. ”

“ആവറേജ്.”

“ഇനി ഫൈനൽ ഇയർ അല്ലെ?”…

“അതെ.”

സംസാരം അങ്ങിനെ ഫോർമൽ ആയി പോയി.  ടീച്ചറോട് ഒന്നും ചോദിക്കാൻ എനിക്ക് കിട്ടിയില്ല. അതിന്റെ മുമ്പ് തന്നെ അവർ എന്നോട് ചോദ്യങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു.

കോഫി കുടിക്കൽ കഴിഞ്ഞു കൈ മുട്ട് രണ്ടും ടേബിളിൽ വച്ച് കൈകൾ രണ്ടും തോളത്തേക്കിട്ടാണ് ടീച്ചറിരിക്കുന്നത്. ടേബിളിലേക്ക് ആഞ്ഞാണ് അവർ ഇരിക്കുന്നത്. അവരുടെ മാറിടം ടേബിളിൽ റസ്റ്റ് ചെയ്യുകയാണ് എന്ന് എനിക്ക് മനസിലായി. പക്ഷെ അങ്ങോട്ട് നോക്കാനോ അവരുടെ മുഖത്തേക്ക് തുടർച്ചയായി നോക്കാനോ പോലും എനിക്ക് ധൈര്യമില്ല.

അഞ്ചു മിനിറ്റോളം ഞങ്ങൾ സംസാരിച്ചിരുന്നു. കോളേജിനെയും പരീക്ഷകളെയും യാത്രയെയും കുറിച്ചെല്ലാം ടീച്ചർ ചോദിച്ചറിഞ്ഞു. എനിക്കാണെങ്കിൽ ഒന്നും ചോദിക്കാൻ വരുന്നില്ല. ഞാൻ എന്റെ പ്ലേറ്റിലും ഞാൻ കഴിക്കുന്നതും തന്നെ ആണ് മിക്കവാറും നോക്കിയിരുന്നത്. ടീച്ചറെ നോക്കുമ്പോഴെല്ലാം അവർ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ കഴിക്കുന്നത് അവർ നോക്കൊക്കൊണ്ടേയിരുന്നു.എനിക്ക് എന്തോ ഒരു വല്ലായ്മ. പ്രാതൽ എന്ജോയ് ചെയ്യാൻ പറ്റിയില്ല. സ്ത്രീകൾ മുഖത്തു നോക്കി കൂടുതൽ നേരം എനിക്ക് സംസാരിക്കാൻ പറ്റില്ല. ഒരു ചമ്മലും വല്ലായ്‌മയും വരും. അതിപ്പോ ടീച്ചർക്കും മനസിലായി.

“കുട്ടന് നാട്ടിൽ ഫ്രണ്ട്‌സ് ഒന്നും ഇല്ലേ? നാട്ടിലൊന്നും വരാറേയില്ലല്ലോ. “

കുട്ടൻ എന്ന വിളി എനിക്ക് അത്ര ഇഷ്ടമല്ല എന്ന് അവർക്ക് അറിയില്ലായിരിക്കും. ഞാൻ ഇപ്പോഴും കൊച്ചു കുട്ടിയല്ല എന്ന് പറയണം എന്ന് തോന്നി.

“ഉണ്ടല്ലോ, പക്ഷെ കുറവാ…”

“അതെ എനിക്ക് മനസിലായി.”

“എങ്ങനെ?”

“കൂട്ടുകാരുള്ളവർ ഇടക്കികക്ക് നാട്ടിൽ വരും.”

“ശരിയാ.”

“അല്ലെങ്കിൽ പിന്നെ അമ്മാവന്റെ മക്കളോ മറ്റോ വേണം.”

ഇതും പറഞ്ഞുകൊണ്ട് അവർ കുലുങ്ങി ചിരിച്ചു. ധൈര്യം സംഭരിച്ചു അൽപനേരം ഞാൻ ടീച്ചറുടെ മുഖത്തേക്കുനോക്കി. സൗന്ദര്യത്തിന്റെ ഏഴു വർണ്ണങ്ങളും ചേർന്ന ചിരി. നിരനിരയായ് വെളുവെളുത്ത പല്ലുകൾ കാട്ടി ചുവന്ന ചുണ്ടുകൾ കൊണ്ടൊരു സുന്ദരമായ ചിരി. തിളങ്ങുന്ന കണ്ണുകൾ കൂടി ചേർന്നപ്പോൾ ചിരിയുടെ സൗന്ദര്യം ആറിരട്ടിയായി.  ഞാനും കൂടെ ചിരിച്ചു… അല്പം ഒന്ന് റിലാക്‌സ് ആയി.

“നമുക്ക് അങ്ങിനെ ആരും ഇല്ലേയ്”

“കല്യാണം കഴിച്ചാലും മതി.”  ടീച്ചർ വിടുന്ന മട്ടില്ല.

“അയ്യോ… ഞാൻ വളരെ ചെറുപ്പമാണേ…”

“ചെറുപ്പമാകുമ്പോൾ തന്നെ അല്ലെ കല്യാണം കഴിക്കേണ്ടത്… പിന്നെ വയസ്സായിട്ടാണോ??” അവർ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഞാൻ ഈ ജീവിതം ഒന്ന് എന്ജോയ് ചെയ്തോട്ടെ ചേച്ചീ…”

അറിയാതെ ആണ് ഞാൻ ചേച്ചി എന്ന് വിളിച്ചത്.

“എന്താ വിളിച്ചത്? ചേച്ചി എന്നോ? ഇവിടെ എല്ലാരും എന്നെ ടീച്ചർ എന്നാണു വിളിക്കുന്നത്.”

“ഇപ്പോൾ ടീച്ചർ അല്ല എന്നല്ലേ പറഞ്ഞത്? ചേച്ചി എന്ന് വിളിക്കുന്നതിന്‌ വല്ല കുഴപ്പവുമുണ്ടോ??”

അതിനു അവർ മറുപടി ഒന്നും പറഞ്ഞില്ല. ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി. എന്തായാലും വിട്ട വാക് തിരിച്ചെടുക്കാൻ പറ്റില്ലല്ലോ, ഇനി അതിനെ കുറിച്ച് ചിന്തിക്കേണ്ട.

അൽപ നേരം രണ്ടു പേരും ഒരു സൈലെൻസിലേക്ക് പോയി. ടീച്ചർ തന്നെ സൈലെൻസ് ബ്രേക്ക് ചെയ്തു. “ഇഡലി ഇനി വേണോ?” എന്ന് ചോദിച്ചു അവർ എണീറ്റു. എന്നിട്ട്  സ്റ്റോവിന്റെ മേലെ വച്ച പാത്രത്തിൽ നിന്നും രണ്ട് ഇഡലി എടുത്തു എന്റെ പ്ലേറ്റിൽ വച്ചു.

Leave a Reply

Your email address will not be published. Required fields are marked *