കമ്പികഥ – മൃഗം – 10
സ്റ്റാന്‍ലി ഏതാനും ചുവടുകള്‍ മാത്രം അകലെ കൈയെത്തും ദൂരത്തെത്തിയ ദിവ്യയെ പിടിക്കാനായി കുതിച്ചു ചാടി.
ഇതിനു മുന്‍പിലത്തെ പാര്‍ട്ട് കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
താന്‍ പിടിക്കപ്പെട്ടു എന്ന് ദിവ്യക്ക് ഏറെക്കുറെ ബോധ്യമായിക്കഴിഞ്ഞിരുന്നു.
“എന്റെ ദൈവമേ..എന്നെ രക്ഷിക്കൂ…എന്നെ രക്ഷിക്കൂ..”
അവള്‍ നിലവിളിച്ചുകൊണ്ട് സകല ശക്തിയുമെടുത്ത് ഓടി.
തൊട്ടടുത്ത് ആര്‍ത്തലച്ച് ഒഴുകുന്ന പുഴയുടെ ആരവം ദിവ്യ കേട്ടു. താന്‍ പുഴയുടെ കരയിലെത്തിയത് അവളറിഞ്ഞു. ഏതാണ്ട് പത്തു പന്ത്രണ്ടടി താഴെയാണ് പുഴ. മഴയത്ത് കലങ്ങി മറിഞ്ഞു സംഹാരരുദ്രയെപ്പോലെ ഒഴുകുന്ന പുഴ ഇരുളില്‍ അവള്‍ അവ്യക്തമായി കണ്ടു. പോകാന്‍ ഇനി മുന്‍പില്‍ വേറെ സ്ഥലമില്ല. തന്റെ സമീപത്തേക്ക് നീണ്ടു വന്ന കൈ അവള്‍ കണ്ടു. സ്റ്റാന്‍ലി അവളെ തൊട്ടു തൊട്ടില്ല എന്നായപ്പോള്‍ ദിവ്യ ഒന്നുമാലോചിച്ചില്ല; ഇരുട്ടില്‍ അവള്‍ താഴേക്ക് ചാടി.
സ്റ്റാന്‍ലി ബ്രെക്കിട്ടതുപോലെ നിന്നു. ഒപ്പം ചാടാനായി ടോര്‍ച്ച് പോക്കറ്റിലേക്ക് തിരുകി മുന്‍പോട്ടാഞ്ഞ അവന്റെ മൊബൈല്‍ പെട്ടെന്ന് ശബ്ദിച്ചു. അവന്‍ വേഗം അതെടുത്ത് നോക്കി.
“ഹലോ..എന്താടാ” അവന്‍ ചോദിച്ചു.
“അളിയാ..കുറെ ആളുകള്‍ സംഘടിച്ച് ഇറങ്ങിയിട്ടുണ്ട്..സംഗതി പ്രശ്നമാകും..നീ വേഗം തിരികെവാ..അവളെ കിട്ടിയില്ലെങ്കില്‍ വിട്ടുകള..നമുക്ക് പിന്നെ നോക്കാം…നാട്ടുകാര്‍ എങ്ങനെയോ പ്രശ്നം അറിഞ്ഞെന്നാണ് തോന്നുന്നത്..ഈ കൊടും മഴയത്തും നായിന്റെ മോന്മാര്‍ ഇറങ്ങിയിരിക്കുന്നു..” അപ്പുറത്ത് നിന്നും അര്‍ജ്ജുന്റെ ഭീതി കലര്‍ന്ന ശബ്ദം അവന്റെ കാതിലെത്തി.
“ഛെ..അവളെ കൈയില്‍ കിട്ടിയതാണ്…” അവന്‍ പുഴയിലേക്ക് ടോര്‍ച്ച് അടിച്ചുകൊണ്ട് പറഞ്ഞു. വെള്ളത്തിലൂടെ ഒഴുകിപ്പോകുന്ന ദിവ്യയെ അവന്‍ കണ്ടു.
“നീ വേഗം വാ..സമയം കളയാനില്ല”
അര്‍ജ്ജുന്‍ തിരക്കുകൂട്ടി. സ്റ്റാന്‍ലി പല്ലുകള്‍ ഞെരിച്ചുകൊണ്ട് ഒരിക്കല്‍ക്കൂടി ടോര്‍ച്ച് അടിച്ചു നോക്കി. അവളെ പക്ഷെ കാണാനില്ലായിരുന്നു. അവള്‍ വെളളത്തില്‍ മുങ്ങി മരിക്കും എന്നവന്‍ മനസ്സില്‍ പറഞ്ഞു. നായിന്റെ മോള്‍..ഇത്രയും നല്ലൊരു മുഖവും ശരീരവും വച്ച് ചാകാന്‍ പോയിരിക്കുന്നു..ശവം! നിരാശയോടെ അവന്‍ തിരികെ ഓടാന്‍ തുടങ്ങി. ദിവ്യയെ നഷ്ടമായതിന്റെ കോപം അവന്റെ ഓട്ടത്തിന്റെ ശക്തി കൂട്ടി.
വെള്ളത്തിലേക്ക് ചാടിയ ദിവ്യ താഴ്ന്നു പോയിരുന്നു. മൊബൈലും ടോര്‍ച്ചും വീടിന്റെ വരാന്തയില്‍ വച്ചിട്ടായിരുന്നു അവള്‍ ഇറങ്ങി ഓടിയത്. ചെറുപ്പത്തില്‍ അമ്മയുടെ ഒപ്പം വന്നു സ്ഥിരം കുളിച്ചിരുന്ന പുഴയില്‍ വീണപ്പോള്‍ അവള്‍ക്ക് രക്ഷപെടുക എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. അന്ന് അവള്‍ നീന്താന്‍ പഠിച്ചത് ഇന്ന് തുണയായി. പക്ഷെ ഓടി തളര്‍ന്ന അവള്‍ക്ക് ഒഴുക്കിനെ മുറിച്ചു നീന്താന്‍ ശക്തി ഉണ്ടായിരുന്നില്ല. നീന്തി മറുകരയ്ക്ക് എത്തുക എന്നതായിരുന്നു അവളുടെ ലക്‌ഷ്യം. അവന്‍ കൂടെച്ചാടി നീന്തിയാല്‍ താന്‍ അവന്റെ കൈയില്‍പ്പെടും എന്ന് മനസിലാക്കിയ അവള്‍ നീന്താന്‍ ശ്രമിക്കാതെ വെള്ളത്തില്‍ പൊങ്ങിക്കിടന്ന് കിതപ്പ് മാറ്റാന്‍ വേണ്ടി ഒഴുക്കിനൊപ്പം കുറെ ദൂരം പോയി. വളരെ വേഗമാണ് വെള്ളം അവളെ ഒഴുക്കി കൊണ്ടുപോയത്. കുറെ ദൂരം ചെന്നപ്പോള്‍ തന്റെ പിന്നാലെ ആരുമില്ല എന്ന് ആശ്വാസത്തോടെ അവള്‍ തിരിച്ചറിഞ്ഞു. മെല്ലെ അവള്‍ കരയിലേക്ക് നീന്തി.
രുക്മിണി നെഞ്ചത്തടിച്ചു നിലവിളിക്കുകയയിരുന്നു. ശങ്കരന്‍ ചെന്നു നാട്ടുകാരില്‍ കുറേപ്പേരെ വിളിച്ച് ദിവ്യയെയും അവള്‍ക്ക് പിന്നാലെ പോയവരെയും തിരയാന്‍ പോയിരിക്കുകയായിരുന്നു. കനത്ത മഴയത്തും അവരെ സഹായിക്കാന്‍ ചിലര്‍ മനസു കാണിച്ചു. ആ വീട്ടിലെ പെണ്ണുങ്ങള്‍ രുക്മിണിയെ ആശ്വസിപ്പിക്കാന്‍ അവിടെ ഒത്തുകൂടി നില്‍പ്പുണ്ടായിരുന്നു. പലയിടത്തും ദിവ്യയെ തിരഞ്ഞ ശങ്കരനും കൂട്ടരും അവളില്ലാതെ തിരികെ വരുന്നത് കണ്ട രുക്മിണിയുടെ ആധി പതിന്മടങ്ങ് കൂടി.
