മൃഗം – 10 Like

“ശരി..നിങ്ങളുടെ ഇഷ്ടം…പോയിട്ട് വേഗം എത്തണം”

“എത്താം സര്‍” വാസു പറഞ്ഞു.

——

ദിവ്യ നാളുകള്‍ക്ക് ശേഷം വലിയ ഉത്സാഹത്തിലായത് അന്നാണ്. തലേ രാത്രിയിലെ സംഭവം മൂലം അച്ഛന്‍ തന്നോട് പഴയതുപോലെ ഇടപെടാന്‍ തുടങ്ങിയിരിക്കുന്നു. വീട്ടില്‍ തളംകെട്ടി നിന്നിരുന്ന അസുഖകരമായ അന്തരീക്ഷത്തിന് ഒരു അറുതി വന്നതില്‍ അവള്‍ വളരെ സന്തോഷിച്ചു. പക്ഷെ അവളെ സന്തോഷിപ്പിച്ചത് അതൊന്നുമായിരുന്നില്ല. വാസു! ഇന്ന് തന്റെ വാസുവേട്ടന്‍ ഇന്ന് വരുകയാണ്. എത്ര നാളായി കണ്ണില്‍ എണ്ണ ഒഴിച്ച് താന്‍ ആശിക്കുന്നതാണ് അദ്ദേഹത്തെ ഒന്ന്‍ കാണാന്‍.

അച്ഛന് വാസുവേട്ടനോട് ഉണ്ടായിരുന്ന വിരോധവും ഇല്ലാതായിരിക്കുന്നു. ഒരു കണക്കിന് തലേ രാത്രിയിലെ സംഭവങ്ങള്‍ തന്റെ ജീവിതത്തിന് ഗുണകരമായി മാറി എന്നവള്‍ക്ക് തോന്നി. ഈ നന്മ ഒക്കെ മുന്നില്‍ കണ്ടാകും ഈശ്വരന്‍ അങ്ങനെ ഒക്കെ സംഭവിക്കാന്‍ ഇടയാക്കിയത്.

രുക്മിണിയും മകനെ സ്വീകരിക്കാനുള്ള വലിയ ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യ തന്നെ ഉണ്ടാക്കാന്‍ അവള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. സുമയും അവളെ സഹായിക്കാനായി ഒപ്പമുണ്ടായിരുന്നു. ദിവ്യയ്ക്ക് ദേഹം മൊത്തം വേദനയും ചൂടും ഉണ്ടായിരുന്നെങ്കിലും അവളും അമ്മയെ സഹായിക്കാനായി അടുക്കളയില്‍ ഒപ്പം കൂടി. ശങ്കരന്‍ അന്ന് കടയില്‍ പോകാതെ ഉച്ചയ്ക്കലേക്ക് ആഹാരം ഉണ്ടാക്കാന്‍ വേണ്ട സാധനങ്ങള്‍ വാങ്ങാന്‍ പോയിരുന്നു. രുക്മിണി വീടൊക്കെ അടിച്ചുവാരി നിലം തുടച്ചു വൃത്തിയാക്കി. ഉച്ചയായതോടെ ആഹാരമൊക്കെ റെഡിയാക്കി അവര്‍ ഉമ്മറത്തെത്തി. ദിവ്യ മേല് നനഞ്ഞ തുണി കൊണ്ട് തുടച്ചു വേഷം മാറി ചെറുതായി ഒരുങ്ങി വാസുവിനെ കാത്ത് അമ്മയ്ക്കും അച്ഛനും ഒപ്പം പുറത്ത് തന്നെ ആയിരുന്നു.

ഏതാണ്ട് ഒന്നരയായപ്പോള്‍ ഒരു ബുള്ളറ്റിന്റെ ശബ്ദം അവര്‍ കേട്ടു. വാസു എങ്ങനെയാകും വരുന്നത് എന്നവര്‍ക്ക് അറിയില്ലായിരുന്നു. ദിവ്യ ആകാംക്ഷയോടെ റോഡിലേക്ക് കണ്ണും നട്ട് തുടിക്കുന്ന മനസോടെ ഇരുന്നു. അപ്പോള്‍ ഒരു ബുള്ളറ്റ് പടികടന്നു വരുന്നത് അവര്‍ കണ്ടു. വാസുവിനെ കണ്ട രുക്മിണിയുടെ മുഖം വിടര്‍ന്നു വികസിച്ചു.

പക്ഷെ ദിവ്യ തകര്‍ന്നു പോയിരുന്നു. തന്റെ മനസു തകര്‍ന്നുടഞ്ഞു തരിപ്പണമാകുന്നത് അവളറിഞ്ഞു. ആകാംക്ഷയോടെ, ഓരോ നിമിഷവും എണ്ണിക്കൊണ്ട് വാസുവിനെ കാത്തിരുന്ന അവള്‍ അവന്റെ പിന്നിലിരിക്കുന്ന അതിസുന്ദരിയായ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ തളര്‍ന്നു പോയി. തന്റെ ജീവിതത്തില്‍ മൊത്തം ഇരുള്‍ പടരുന്നതുപോലെ അവള്‍ക്ക് തോന്നി. വാസു ബുള്ളറ്റ് സ്റ്റാന്റില്‍ വച്ചിട്ട് ഇറങ്ങിയപ്പോള്‍ ഡോണയും അവന്റെ ഒപ്പം പുഞ്ചിരിച്ചുകൊണ്ട് ഉമ്മറത്തേക്ക് കയറി. ദിവ്യയ്ക്ക് തന്റെ കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നി. അവളുടെ കണ്ണുകള്‍ മേലേക്ക് മറിഞ്ഞു.

“മോളെ….” പെട്ടെന്ന് ശങ്കരന്‍ അവളെ താങ്ങി. അവളുടെ ബോധം പൊയ്പ്പോയിരുന്നു. വാസുവും ഡോണയും ഞെട്ടലോടെ അവളെ നോക്കി

Leave a Reply

Your email address will not be published. Required fields are marked *