മെമ്മറീസ് – 2

നിള ബാഗിൽനിന്നെടുത്ത സാധനങ്ങൾ തിരിച്ചുവയ്ക്കുന്ന തിരക്കിലായിരുന്നു. വെറുതെ അവളെ ചൊറിഞ്ഞു പണിവേടിക്കേണ്ട എന്നുവിചാരിച്ചു ഞാൻ വേറെ ഒന്നിനും പോയില്ല. റൂമിലെ എല്ലാം കാര്യവും സെറ്റുചെയ്തു ഒരു 15 മിനിട്സിൽ ഞങ്ങളിറങ്ങി.

” അതെ എനിക്ക് നല്ല വിശപ്പുണ്ട്. ഇന്നലെയും ഒന്നും കഴിച്ചില്ല. നമുക്ക് വല്ലോം കഴിച്ചിട്ട് പോയാൽപ്പോരേ ” അവളുടെ ആ ചോദ്യത്തിൽ കാര്യമുണ്ടെന്നെനിക്കും തോന്നി. കഴിഞ്ഞ ദിവസംയാത്രഷീണം കാരണം നേരെ വന്നു കിടന്നതേ ഓർമ്മയുള്ളൂ. അതുകൊണ്ടുതന്നെ ഒന്നും കഴിച്ചിരുന്നില്ല ഇപ്പോഴാണേ അത്യാവിശ്യത്തിന് വിശപ്പുമുണ്ട്.

ഞങ്ങൾ നേരെ ഹോട്ടൽ റെസ്റ്റോറന്റിലേക്കു തന്നെ പോയി. പണ്ട് ഒരുപ്പാട്‌ തവണ കയറിയിറങ്ങിയ സ്ഥലമായതുകൊണ്ട്. സ്ഥലം തിരഞ്ഞുനടക്കേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു. പണ്ട് ഞാനും നിക്കിയും, ആദിയും, ഫൈസിയും, അപ്പുവും എല്ലാവരും ഒരുപാട്‌ എൻജോയ് ചെയ്ത സ്ഥലങ്ങളിൽ ഒന്ന് ഇതായിരുന്നു. ( റഹീം അങ്കിളിന്റെ മകനാണ് ഫൈസൽ അഥവാ ഫൈസി. കുട്ടികാലം മുതൽ അവനെ ഫൈസൽ എന്നുതന്നെയായിരുന്നു വിളിച്ചിരുന്നത്, എന്നാൽ ഏതാണ്ട് ആ ടൈമിലാണ് നമ്മടെ DQ വിന്റെ ‘ഉസ്താദ് ഹോട്ടൽ ‘ റിലീസ് ആകുന്നതും. അത് മാത്രമല്ല റഹീം അങ്കിനു ഹോട്ടൽ ബിസിനസ്‌ അതുകൊണ്ടുതന്നെ അന്നുമുതൽ, ഫൈസൽ ഫൈസി എന്നറിയപ്പെട്ടു. ബാക്കിയുള്ളവരെ വളരെ വൈകാതെ ഇൻട്രോടുസ് ചെയ്യുന്നതായിരിക്കും ).

പക്ഷെ ഞാൻ നാട്ടിൽനിന്നും പോയതിനു ശേഷം പിന്നെ ആരുമായും ഒരുത്തരത്തിലുള്ള കോൺടാക്റ്റും ഇല്ല.അതിനു കാരണവും ഞാൻ തന്നെ ആയിരുന്നു. ഒരുത്തരത്തിൽപറഞ്ഞാൽ എന്റെ സെൽഫിഷ്നെസ്സ് ആയിരുന്നു അതിനു കാരണം. എന്റെ പാസ്റ്റും അതിലെ പ്രോബ്ലംസും മറക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചു അതിനു വേണ്ടി ഞാൻ കണ്ടെത്തിയ മാർഗം എല്ലാവരെയും എന്നിൽനിന്നും അകറ്റുക എന്നതായിരുന്നു.അതിൽ എന്റെ ഫാമിലിയും ഫ്രെണ്ട്സും എല്ലാവരും ഉണ്ടായിരുന്നു, നിള ഒഴിച്ച് മറ്റെല്ലാത്തിനെയും ഞാൻ എന്നിൽനിന്നും എന്റെ ഓർമകളിൽ നിന്നും മായിച്ചു കളയാൻ ശ്രെമിച്ചു. ബട്ട്‌ ഇൻ ദി ഏൻഡ് ഐ ആം ഹിയർ , വെയർ എവെരിതിങ് സ്റ്റാർട്ടേഡ് .

ഫുഡ്‌ മുന്നിൽ കൊണ്ടു വച്ചെങ്കിലും എനിക്കൊന്നും കഴിക്കാൻ തോന്നിയില്ല. ഓർമകൾ എന്റെ വിശപ്പിനെപോലും കാർന്നുതിന്നിരുന്നു.

” കിച്ചു നീ എന്താ ഒന്നും കഴിക്കാത്തത്, യു ഡിഡന്റ് ലൈക്‌ ദി ഫുഡ്‌ ഓർ സംതിങ്?. ”

“ഇല്ല എനിക്ക് എന്തോ വിശപ്പ്‌ തോന്നുന്നില്ല അതാ.”

” എന്ത് പറ്റി നിനക്ക് വയ്യേ ഹോസ്പിറ്റലിലെങ്ങാനും പോണോ? ”

അവളുടെ സംസാരത്തിൽ ഒരു ചെറിയ പേടി കടന്നുകൂടിയിരുന്നു. പിന്നെ അവളെ കൂടുതലിട്ട് വിഷമിപ്പിക്കാതെ ഞാൻ കുറച്ചു കഴിച്ചുവെന്നുവരുത്തി അവൾ കഴിച്ചുതീരാൻ വെയിറ്റ്ചെയ്തു. അവൾ കഴിച്ചുകഴിഞ്ഞു ഞങ്ങൾ റെസ്റ്റോററ്റിൽ നിന്നും ഇറങ്ങി. നേരെ പോയത് റിസപ്ഷനിലാണ്. ഇന്നലെ ഞങ്ങൾ വന്നപ്പോൾ ഉണ്ടായിരുന്ന അതെ ആളുകൾതന്നെയായിരുന്നു അപ്പോഴും അവിടെയുണ്ടായിരുന്നത്.

” ഹായ് സർ ഗുഡ് മോർണിംഗ്. സോറി സർ ഇന്നലെ ഇന്നലെ നിങ്ങൾ ആരാന്നറിയില്ലായിരുന്നു അതാ റൂം ഇല്ല എന്ന് പറഞ്ഞത്, വീ ആർ റിയലി സോറി ഫോർ ദാറ്റ്‌.”

“നോ പ്ലീസ്‌,യു ഡോണ്ട് ഹാവ് ടു സെ സോറി, നിങ്ങൾ ഒരു തെറ്റും ചെയ്‌തില്ലല്ലോ. സൊ ഇപ്പൊ ഞങ്ങൾ ചെക്ക്ഔട്ട്‌ ചെയ്യാൻ റെഡിയാണ്. അപ്പൊ അതിന്റെ പേയ്‌മെന്റ് സെറ്റിൽ ചെയ്യാൻ?”

“ഓ.. നോ അതെല്ലാം റെഹിം സർ ഇന്നലെ പറഞ്ഞു ക്ലിയർ ചെയ്തു. സൊ യു ഗയ്‌സ് ഡോണ്ട് ഹാവ് ടു പേ. അ പിന്നെ സർ ഈ കീ മോർണിംഗ് അർജുൻ എന്നാ ഒരാൾ കൊണ്ടുവന്നതാ, ഇത് നിങ്ങള്ക്ക് തരാൻ പറഞ്ഞു “

അത്രയും പറഞ്ഞു അവർ കീ എനിക്ക് നേരെ നീട്ടി അതും വാങ്ങിച്ചു പിന്നെ മറുത്തൊന്നും പറയാതെ ഞങ്ങൾ പാർക്കിങ്ങിലേക്ക് നടന്നു.

” അതെ കിച്ചു ഈ വണ്ടിയൊക്കെ ഈ എപ്പോഴാ സെറ്റ് ആക്കിയേ ഞാൻ അറിഞ്ഞില്ലാലോ. അല്ല ഏതാ വണ്ടി? ”

“അതെ ഇന്നലെ കുറച്ചെങ്കിലും വെളിവ് വേണമായിരുന്നു അതൊക്കെ അറിയണമെങ്കിൽ. അല്ല നീ ഇന്നലെ റഹിം അങ്കിൾനെയെങ്കിലും കണ്ടത് ഓർമ്മയുണ്ടോ. ”

“ഏ.. അങ്കിൾ വന്നായിരുന്നോ എപ്പോ ഞാൻ അറിഞ്ഞില്ലാലോ ”

“ആ നീ അറിഞ്ഞില്ല എനിക്കറിയാം. അമ്മാതിരി ഉറക്കമല്ലായിരുന്നോ. ആരെങ്കിലും നിന്ന പിടിച്ചോണ്ട് പോയാൽ പോലും നീ അറിയില്ലായിരുന്നു “.

” അങ്ങനെ നീ ഉള്ളപ്പോൾ എന്നെ ആരാ പിടിച്ചോണ്ട് പോവാ. നീ എന്നെ രക്ഷിക്കുലെ. ”

“എന്തിനു, കൊണ്ടുപോണെങ്കിൽ പോട്ടെന്നു അങ്ങ് കരുതും. എന്നിട്ട് വേണം നല്ലൊരു പെണ്ണിനെ കെട്ടാൻ ”

ഒന്നും മിണ്ടാതെ പല്ലും കടിച്ചുപൊട്ടിച്ചുകൊണ്ട് പോണ അവളെക്കണ്ട എനിക്ക് ചിരിയാണ് വന്നത്.അങ്ങനെ കളിച്ചും ചിരിച്ചും ഞങ്ങൾ വണ്ടിയുടെഅടുത്തെത്തി.

“കിച്ചു ഈസ്‌ ദിസ്‌ ഔർ റൈഡ് ”

ഞങ്ങളുടെ നേരെ കിടന്ന ലാൻഡ് റോവർ ഡിഫെൻഡർ, നോക്കി അവൾ ചോതിച്ചു. അതിനു ചിരിച്ചുകൊണ്ട് ഒരു തലയാട്ടൽ മാത്രമായിരുന്നു എന്റെ മറുപടി. ഫുൾ ബ്ലാക്ക് കളർ, പിന്നെ ടയർ ചേഞ്ച്‌ ചെയ്ത് വണ്ടി അൽപ്പം ലിഫ്റ്റ് ചെയ്തിറ്റുണ്ട് എന്നല്ലാതെ വേറെ ഒരു മാറ്റവും വരുത്തിയിട്ടില്ലയിരുന്നു.

എന്റെയും നിക്കിയുടെയും ഡ്രീം ആയിരുന്നു ഈ വണ്ടി. ഇതിനു വേണ്ടി വീട്ടിൽ ഒരുപാടു വഴക്കിട്ടു പട്ടിണി കിടന്നാണ് അവസാനം പപ്പയും അങ്കിളും ചേർന്ന് ഇത് വാങ്ങിതന്നത്. അതെല്ലാം ആലോചിക്കുമ്പോൾ മനസ്സിൽ ഒരു ചെറിയ വേദനയും പിന്നെ കുഞ്ഞു സന്തോഷവും ഉണ്ട്.

നിള അപ്പോഴും വണ്ടിയെ ചുറ്റി നടന്നു നോക്കുവായിരുന്നു. “എന്താടി ഇങ്ങനെ നോക്കുന്നെ ” “അതെ ഞാൻ ഈ വണ്ടി ആദ്യമായി കാണുന്നതെപ്പോഴാണെന്നോ, കോളേജിൽ വച്ചായിരുന്നു. അന്നേ എനിക്കീ വണ്ടി ഒരുപാട് ഇഷ്ട്ടപെട്ടതാ. പക്ഷെ എനിക്കൊരിക്കലും ഇതിൽ കേറാൻ പറ്റിയില്ല. നമ്മുടെ കല്യാണം കഴിഞ്ഞിട്ടും ഇതിൽകേറാൻ എനിക്ക് പറ്റില്ല.”

“അതെ മതി മതി കഥ പറഞ്ഞത് . ബാക്കി പിന്നെ പറയാം. അല്ല എനിക്കൊരു ചെറിയ ഡൌട്ട് നീ ഈ വണ്ടിൽ കേറാൻവേണ്ടിയാണോ എന്നെ കെട്ടിയെ? ”

” പിന്നല്ലാതെ ബോധമോള്ള ആരേലും നിന്നെ കേറി കെട്ടുവോ.” അതുപറഞ്ഞു അവളവിടെകിടന്നു യെക്ഷി ചിരിക്കുമ്പോലെ ചിരിക്കുവായിരുന്നു.വെറുതെ പോയ ബോംബിനെ വിളിച്ചു വരുത്തി പൊട്ടിച്ചതുകൊണ്ട് പിന്നെ ഞാൻ അധികമൊന്നും പറയാതെ ബാഗെല്ലാം വണ്ടിയിൽ വച്ചു, വണ്ടിയിൽ കയറാൻ തുടങ്ങിയപ്പോഴാണ്, റഹിം അങ്കിൾ അങ്ങോട്ട്‌ വന്നത്.

“ആ മക്കളെ നിങ്ങക് ഇറങ്ങുവാണോ?”

അതെ അങ്കിളെ ഞങ്ങളിറങ്ങുവാ.ഞാൻ അകത്തു ചോദിച്ചപ്പോൾ അവര് പറഞ്ഞു അങ്കിൾ ഇപ്പൊ വരില്ലെന്നു, വരാൻ ചിലപ്പോൾ ലേറ്റ് ആവും എന്നും അതാ പിന്നെ ഞങ്ങൾ ഇറങ്ങാന്നു വിചാരിച്ചതു. ”