മെമ്മറീസ് – 2

(പ്രെകാശ് കിച്ചുവിന്റെ വീട്ടിലെ ഒരു-ഓൾ-ഇൻ ഓൾ ആയിരുന്നു. കിച്ചുവിന്റെ അച്ഛന്റെ വിശ്വസ്ഥൻ. ഒരു പത്തു ഇരുപത്തഞ്ചു വർഷമായി അദ്ദേഹം ഇവരുടെ കൂടെത്തന്നെയുണ്ട്. കല്യാണമൊന്നും കഴിച്ചില്ല. വീട്ടിനോട് ചേർന്ന ഔട്ട്‌ഹൌസിൽ തന്നെയാണ് പുള്ളിക്കാരന്റെ താമസവും )

പ്രെകാശ് : അല്ല ഇതാരൊക്കെയാ നിങ്ങളെന്താ ഇവിടെ!. (തെല്ലൊരാശ്ചര്യവും സന്തോഷവും നിറഞ്ഞ സ്വരത്തിൽ )

കിച്ചു : അതെന്താ പ്രെകാശേട്ട ഞങ്ങൾക്ക് ഞങ്ങളുടെ വീട്ടിൽ വരാൻ പാടില്ലേ.

പ്രെകാശ് : അയ്യോ! അങ്ങനല്ല കുഞ്ഞേ നിങ്ങൾ ലെണ്ടണിലോ മറ്റോ അല്ലായിരുന്നോ. പിന്നെ ഒരു മുന്നറിയിപ്പുമില്ലാതെ വന്നതുകൊണ്ട് ചോയിച്ചതാ.മക്കൾ വണ്ടി അകത്തോട്ട് എടുത്തോ.ഞാൻ വീടിന്റെ താക്കോലുമെടുത്തിപ്പോ വരാം.

കിച്ചു വണ്ടിയോടിച്ചു പോർച്ചിലേക്കു കേറ്റി. അവരിരുവരും വണ്ടിയിൽനിന്നുമിറങ്ങി. എന്നാലപ്പോഴും നിള അവനോടൊന്നും സംസാരിച്ചില്ല എന്ന് മാത്രമല്ല ഒന്ന് നോക്കിയപോലുമില്ല. അവൾ എന്തൊക്കെയോ പിറുപിറുത്‌കൊണ്ടുനിന്നു. അപ്പോഴാണ് പ്രെകാശൻ അങ്ങോട്ട്‌ വന്നത്, ഒരുകയ്യിൽ വീടിന്റെ കിയുമുണ്ട്.

പ്രെകാശ് നേരെ പോയി വീടുതുറന്നു, ശേഷം നിളയുടെ അടുക്കലേക്കു വന്നു. ” ഇതാ മോളെ വീടിന്റെ താക്കോൽ. മോൾക്ക് എന്നെ ഓർമ്മയുണ്ടോ. ഒന്നോ രണ്ടോ തവണയല്ലേ എന്നെ കണ്ടിട്ടുള്ളു. ” “എനിക്കോർമ്മയുണ്ട് ചേട്ടാ. അതുമല്ല ഇവൻ ആകെ കൂടെ എന്നോട് നാട്ടിലെ കാര്യമായി പറയാറുള്ളത് ചേട്ടന്റെ കാര്യം മാത്രമാ. ”

കിച്ചുവിന്റെ നേരെ നോക്കി നിള പറഞ്ഞു. ശേഷം ബാഗുമെടുത്തു വീട്ടിനുള്ളിലേക്ക് പോയി. പോകുന്നതിനു മുന്നേ അവനെ നോക്കി പേടിപ്പിക്കാനുമവൾ മറന്നില്ല. “അല്ല കുഞ്ഞേ നിളകുഞ്ഞിനു എന്തുപറ്റി. ഞാൻ കണ്ടപ്പോൾ മുതൽ കാണുന്നതാ എന്തോ ഒരു വശപിശക്പോലെ ” “അതൊന്നുമില്ല പ്രെകാശേട്ട വരുന്നവഴിക്കു ഞാൻ അവളെയൊന്നു പേടിപ്പിച്ചതാ. മിക്കവാറും ഇന്നെന്റെ ശവമെടുക്കും ”

ഞങ്ങളുടെ ഇടയിൽ ആരോചകമായ ഒരു നിശബ്ദത പടർന്നു പിടിച്ചു. ” എല്ലാവരും തറവാട്ടിൽ പോയെന്നു നിനക്കറിയാമായിരുന്നോ കിച്ചു ” പ്രേകശാന്റെ ശബ്ദത്തിൽ ഒരു സീരിയസ്നെസ്സ് കലർന്നിരുന്നു. എന്നാൽ കിച്ചുവിൽ നിന്നും ഒരുതരത്തിലുള്ള മറുപടിയും ഉണ്ടായില്ല.അവൻ ദൂരേക്ക് നോക്കികൊണ്ട്‌ നിന്നതല്ലാതെ മറ്റൊന്നും പറഞ്ഞില്ല. ” ശെരി,, നീ അകത്തേക്ക് പൊക്കോ. നമുക്ക് പിന്നെ സംസാരിക്കാം ” അത്രെയും പറഞ്ഞു പ്രകാശ് ഔട്ട്‌ഹൗസിലേക്ക് പോയി. കിച്ചു വീട്ടിനകത്തേക്കും.

വീട്ടിനക്കത്തേക്ക് കയറിയ കിച്ചു ഒരുനിമിഷം അവിടെ നിന്നു പിന്നെ ഒരു ഡീപ്പ് ബ്രെത്ത് എടുത്തു. എവിടെനിന്നോ അവന്റെ മനസ്സിൽ പതിയെ സമാധാനം നിറയുന്നുണ്ടായിരുന്നു. അവിടെയെങ്ങും നോക്കിയിട്ട് നിളയെ കാണുന്നുണ്ടായിരുന്നില്ല. അവൻ പതിയെ സ്റ്റേയർ കയറി അവന്റെ റൂമിലേക്ക്‌ നടന്നു. ചാരികിടന്ന ഡോർ പതിയെ തുറന്നവൻ അകത്തേക്ക് നോക്കി. നിള കട്ടിലിൽ കമിഴ്ന്നു കിടക്കുവായിരുന്നു. അവൾ കൊണ്ടുവന്ന ബാഗ് നിലത്തു കിടക്കുന്നുണ്ട്. അവൻ പതിയെ ശബ്ദമൊന്നും ഉണ്ടാക്കാതെ അവളുടെ അടുത്തേക്ക് ചെന്നു.കിച്ചുവിന്റെ സാമീപ്യം അവൾ അറിഞ്ഞിരുന്നു എന്നാലവളിൽ നിന്നും യാതൊരുവിധ പ്രതികരണവും ഉണ്ടായില്ല. കിച്ചു പതിയെ കട്ടിലിൽ അവൾക്കെതിരായി കിടന്നു. പക്ഷെ അവനെ കണ്ടതും അവൾ മുഖം തിരിച്ച് തിരിഞ്ഞ് കിടന്നു. കിച്ചു അവന്റെ കയ്യ് അവളുടെ അരയിലൂടെ ചുറ്റിപ്പിടിച്ചു. അവന്റെ ചുണ്ട് അവളുടെ കഴുത്തിലേക്ക് ചേർത്തു.

“ഞാൻ പറഞ്ഞാ കേക്കാത്തോരൊന്നും എന്നെ തൊടണ്ട. എണീച്ചു പോടാ പട്ടി.” എന്നുംപറഞ്ഞു അവൾ കിച്ചുവിന്റെ കയ്യ് എടുത്തുമാറ്റി എഴുന്നേറ്റിരുന്നു. എന്നാൽ അവൻ വീണ്ടും എഴുന്നേറ്റു അവളോട് ചേർന്നിരുന്നു.അവൾ വീണ്ടും അവനെ തന്റെ ശരീരത്തിൽ നിന്നും മാറ്റാൻ ശ്രെമിച്ചു കൊണ്ടിരുന്നു. കിച്ചു അവളെ പിടിച്ചു കട്ടിലിൽ നേരെ ഇരുത്തി എന്നിട്ടവളുടെ മടിയിൽ തലവ ച്ചുകിടന്നു.

അവളുടെ മടിയിൽ കണ്ണുകളടച്ചു കിടന്നപ്പോ എന്റെ മനസ്സ് വല്ലാതെ ശാന്തമായിരുന്നു. ഒരുതരത്തിലുള്ള ചിന്തകളും അപ്പോളെന്നെ അലട്ടിയിരുന്നില്ല. കവിളിൽ അനുഭവപ്പെട്ട ചെറിയ നനവാണ് എന്നെ കണ്ണുകൾ തുറക്കാൻ പ്രേരിപ്പിച്ചത്. ഞാൻ കണ്ണ് തുറന്നപ്പോൾ കാണുന്നത് എന്നെ നോക്കിയിരിക്കുന്ന നിളയെയും അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളുമാണ്. ഞാൻ നോക്കുന്നത് കണ്ടപ്പോൾ അവൾ എന്നിൽനിന്നുള്ള നോട്ടം മാറ്റി ജനാലയിലൂടെ പുറത്തേക്കു നോക്കിയിരുന്നു. കണ്ണുനീർ തുള്ളികൾ അപ്പോഴും അവളുടെ കവിളിൽകൂടി ഒഴുകുന്നുണ്ടായിരുന്നു.

ഞാൻ കയ്യെത്തിച്ചു അവളുടെ മുഖം എന്റെ നേരെ തിരിച്ചു. ആ മുഖം എന്നിൽ ചെറിയ നോവ് പടർത്താതിരുന്നില്ല.

“അതെ നീ എന്തിനാ ഇപ്പോ കരയുന്നെ. എന്നെ എന്നും ഗാർഹിക പീഡനത്തിന് ഇരയാകുന്നത് നീയല്ലേ അപ്പൊ ഞാനല്ലേ കരയേണ്ടത്??”

അവളുടെ കവിളിൽ പിടിച്ചു വലിച്ചുകൊണ്ട് ഞാൻ ചോദിച്ചു. അതിന് മറുപടിയായി കിട്ടിയത് എന്റെ വയറിൽ ഒരു ഇടിയായിരുന്നു.

” Jokes apart. നീ എന്തിനാ കരയുന്നെ ” ഞാനവളോട് ചോതിച്ചു. അതിനവൾ ആ ഉണ്ടക്കണ്ണുരുട്ടി എന്നെ നോക്കി.

“കിച്ചു,,,,,, ഞാൻ നിന്നോട് ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്, മൈൻഡ് ശെരിയല്ലെങ്കിൽ വണ്ടിയോടിക്കരുതെന്നു. പ….. പക്ഷെ,ഞാൻ പറഞ്ഞത് നീ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ. എനിക്ക് അന്നത്തെ,,,,,,,,,, ഇൻസിഡന്റിന് ശേഷം നീ വണ്ടിയോടിക്കുന്നത്തെ പേടിയാ. ഇന്ന് വല്ലതും സംഭവിച്ചിരുന്നെങ്കിലോ ”

പറഞ്ഞു തീരുമ്പോൾ അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അവളെ പറഞ്ഞിട്ടും കാര്യമില്ല. മുൻപ് ലണ്ടനിൽ വച്ചൊരുദിവസം വഴക്കിട്ടു ഞാൻ വണ്ടിയുമെടുത്തു പോയി. അന്നത്തെ എന്റെ വിഷമവും ദേഷ്യവുമെല്ലാം ഞാനാവണ്ടിയിൽ തീർത്തു. പിറ്റേ ദിവസം ഞാൻ കണ്ണുതുറക്കുന്നത് ഹോസ്പിറ്റലിലാണ്. വണ്ടി ആക്‌സിഡന്റ് ആയി പിന്നെ ഏകദേശം ഒരു മാസം ഒരു കൊച്ചു കുഞ്ഞിനെ കെയർ ചെയ്യുമ്പോലെയാണ് നിളയെന്നെ നോക്കിയത്. അതിന് ശേഷമുള്ള എല്ലാം തവണയും ഞാൻ ഡ്രൈവ് ചെയ്യുമ്പോൾ അവളുടെ കണ്ണിലെ പേടിയെനിക്ക് കാണാമായിരുന്നു.

“I am really sorry ” അവളുടെ കണ്ണിൽ നോക്കി അത്രമാത്രമാണ് ഞാൻ പറഞ്ഞത്. മറ്റൊന്നും പറയാനെനിക്ക് കഴിഞ്ഞില്ല എന്നതായിരുന്നു സത്യം. ഞാൻ അവളുടെ മടിയിൽ നിന്നുമെഴുന്നേറ്റു, അവൾക്കഭിമുഖമായി ഇരുന്നു. അവളുടെ മുഖം എന്റെ ഇരു കയ്യിലുമായി കോരിയെടുത്തു.

ആ മൃദുലമായ ചുണ്ടുകളിൽ എന്റെ ചുണ്ടുകൾ ചേർത്തു. എന്തോ അപ്പോഴങ്ങനെ ചെയ്യാനാണ് എനിക്ക് തോന്നിയത്. അവളുടെ കണ്ണുനീരിന്റെ ഉപ്പുരസം ഞങ്ങളുടെ ചുംബനത്തിലും കടന്നുവന്നിരുന്നു. കുറച്ചു നിമിഷത്തിന് ശേഷം ഞാനവളിൽനിന്നും അടർന്നുമാറി അവളെ നോക്കി. അവളുടെ കണ്ണുകളിൽ നിന്നുമപ്പോൾ കണ്ണുനീർ പോയിരുന്നില്ല മറിച്ചു ആ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി മറഞ്ഞുകിടക്കുന്നുണ്ടായിരുന്നു.