രാവ് – 3അടിപൊളി 

രാവ് 3

Raavu Part 3 | Author : Achillies

[ Previous Part ] [ www.kambi.pw ]

 

ഒരുപാട് ലേറ്റ് ആയി എന്നറിയാം…എഴുത്തും ജോലിയും ലൈഫും എല്ലാം കൂട്ടിച്ചേർത്തു കൊണ്ടുപോവാൻ ഭയങ്കര പാടാ…

എങ്കിലും കിട്ടുന്ന സമയം കൊണ്ട് എഴുതിയെടുത്തതാണ് ഇത്…

എന്റെ സാധാരണ സ്റ്റോറികൾ പോലെ ഈ സ്റ്റോറിക്ക് ആകർഷണം കുറവാണ് എന്നെനിക്കറിയാം, പക്ഷെ തുടങ്ങിയതെന്തും തീർക്കണം എന്നുള്ളത് എനിക്ക് പ്രധാനമാണ്, പിന്നെ ഈ സ്റ്റോറി അത്രയും പ്രിയപ്പെട്ട ഒരാൾക്ക് വേണ്ടിയുള്ളതാണ്, സോ എനിക്കിത് സ്‌പെഷ്യൽ ആണ്…

കൂടെ ഉള്ള എല്ലാവർക്കും ഒത്തിരി സ്നേഹം…

നല്ലൊരു പുതു വർഷം ആശംസിക്കുന്നു…

ആഗ്രഹങ്ങൾ നേടാൻ കഴിയട്ടെ, കൊതിച്ച ജീവിതം ജീവിക്കാൻ കഴിയട്ടെ, മോർ താൻ എനിതിങ് സന്തോഷമായി ജീവിക്കാൻ കഴിയട്ടെ…

സ്നേഹപൂർവ്വം…❤️❤️❤️

 

**************************************

“തുടക്കം തൊട്ടു തുടങ്ങിയ മുഞ്ചലാണല്ലോടാ…”

താക്കോൽ വാങ്ങാൻ പോയി ചീറ്റിപ്പോയ സീനിന് ശേഷം അടുത്ത വഴി ആലോചിക്കാൻ കൂടിയതാണ് ജോപ്പൻ കാന്റീനിൽ, കൂടെ ഞാനും ആരതിയും ഋതിനും മാത്രമേ ബാക്കിയുണ്ടായുള്ളൂ…”

“അതിന് ആന്റപ്പേട്ടൻ പറഞ്ഞതു പോലെ സ്റ്റാഫ് അഡ്വൈസറിനെ പോയി കണ്ടു റിക്വസ്റ്റ്‌ കൊടുത്താൽ താക്കോൽ കിട്ടില്ലേ പിന്നെന്താ…”

“അതാണ് പ്രശ്നവും ഇത്തിരിപ്പോന്ന ഒരു താക്കോൽ കിട്ടാൻ ഇതുപോലെ ഓടേണ്ട ഗതികേടാണെങ്കിൽ ഇനിയുള്ള പരിപാടി ഒക്കെ നടത്താൻ ഇവന്മാരെല്ലാം കൂടെ നമ്മളെ മാരത്തോൺ ഓടിക്കും എന്ന തോന്നുന്നെ….എനിക്കാണേൽ ഫസ്റ്റ് തന്നെ ശോകം അടിക്കാനും തുടങ്ങി.”

“എന്ത് കാര്യത്തിന്…”

ആരതി താടിക്ക് കയ്യും കൊടുത്തു ചോദിച്ചു.

“ആദ്യം ജയിച്ച അന്ന് നേരാം വണ്ണം ഒന്നു ആഘോഷിക്കാൻ പോലും പറ്റിയില്ല…അതും പോട്ടെ അന്ന് തല്ലാൻ വന്ന തെണ്ടികള് ഇന്ന് എന്തേലും ഉടക്ക് ഇട്ടാൽ കേറി തല്ലി പുരപ്പുറത്തു കേറ്റാം എന്നു വെച്ചപ്പോൾ ഇന്ന് ദേ ഒന്നു ചൊറിയാൻ പോയിട്ട് നോക്ക പോലും ചെയ്യാതെ കേറി ക്ലാസ്സിൽ ഇരുന്ന് മുടിഞ്ഞ പഠിത്തം…എല്ലാം പോട്ടെ യൂണിയൻ ഓഫിസ് തുറന്നു കിടിലൻ ഒരു വീഡിയോ എടുത്തു ഒന്നു റീച് ഉണ്ടാക്കാം എന്നു വെച്ചപ്പോൾ ഇങ്ങനെയും ആയി.”

“അതിന് ഒന്നും തുടങ്ങിയില്ലല്ലോ പിന്നെ നീ ഡാർക്ക് അടിക്കുന്നതെന്തിനാടാ ജോപ്പ…ഇപ്പൊ ഫസ്റ്റ് പരിപാടിയിൽ നിന്ന് തന്നെ തുടങ്ങാം, താക്കോൽ വാങ്ങാം”

ഞാൻ ജോപ്പനോട് കാര്യമായി പറഞ്ഞു.

“മേഘമിസ്സ് അല്ലെ സ്റ്റാഫ് അഡ്വൈസർ പോയി ചെന്നു വാങ്ങി വരാന്നെ…”

ഋതിൻ പറഞ്ഞു.

“നിക്കട…ചുമ്മ അങ്ങനെയൊന്നും പോയി തല വെക്കണ്ട, മിസ്സായിട്ട് ഒരാൾ സംസാരിച്ചാൽ മതി…അതിനെ അറിയാലോ, ഒരു തൊട്ടാവാടിയാ, ആരുടേലും കൈ വിട്ടു എന്തേലും പറഞ്ഞുപോയാലോ ആള് കൂടിയാലോ പിന്നെ അത് മതി, അവര് ഒരു പണി ആയിക്കോട്ടെ എന്നു വെച്ചിട്ടാണെന്നു തോന്നുന്നു അതിനെ പിടിച്ചു സ്റ്റാഫ് അഡ്വൈസർ ആക്കിയത് അപ്പൊ അതിനെ മയത്തിൽ കാര്യം പറഞ്ഞു സെറ്റ് ആക്കി പ്രിന്സിപ്പലിനോട് അപ്പോയിന്മെന്റ് വാങ്ങിത്തരുന്ന വരെ സെറ്റ് ചെയ്യാൻ ഒരാള് വേണം…കൊരങ്ങൻ ജോർജിനെ ഞാൻ ഡീൽ ചെയ്തോളാം…”

ജോപ്പൻ വളരെ കാര്യമായി യുദ്ധം പ്ലാൻ ചെയ്യും പോലെ പറഞ്ഞു.

“എങ്കി ഋതിനെ വിടാം ഇവൻ ജനറൽ സെക്രെട്ടറി അല്ലെ…”

“എന്റെ പൊന്നുമോനെ ഞാൻ ഇല്ല…ടീച്ചർമാരോട് സംസാരിച്ചു നിൽക്കാനുള്ള പിടി ഒന്നും എനിക്കില്ല…ഒന്നു സംസാരിക്കാൻ പോയതാ എന്റെ ഇന്റേർണൽ ഇപ്പൊ പാതാളത്തിൽ കിടക്കുന്നത്…”

ഋതിൻ ആദ്യമേ കയ്യൊഴിഞ്ഞു.

“അതേ…അണ്ടീം കുണ്ടീം അറിയാത്ത ഇവനെ ഒന്നും ഇമ്മാതിരി സംഭവത്തിനൊന്നും വിടാൻ പറ്റില്ല…”

ഋതിന്റെ ഇളിഞ്ഞ ചിരി കണ്ടു ഞാൻ ആരതിയെ നോക്കാൻ ഒരുങ്ങിയതും.

“നീ ഇനി വേറെ ആരേം നോക്കണ്ട നീ തന്നെ മതി…നീയാ നല്ലത്, അത്യാവശ്യം മിസ്സുമാരോടും സാറുമ്മാരോടും ഒരു ബേധപ്പെട്ട ബന്ധം നിനക്കെ ഉള്ളൂ…”

“ഡാ എനിക്ക് ഇതുപോലുള്ള സംഭവം ഒന്നും അങ്ങനെ കമ്പൽ ചെയ്തു സമ്മതിപ്പിക്കാൻ അറിയില്ല…”

“നീ അതിന് അവരെ പിടിച്ചു പ്രേമിക്കുവോന്നും വേണ്ട, നമ്മുടെ പരിപാടിയുടെ കാര്യങ്ങൾ നയ്സ് ആയിട്ട് അവരോടു പറയുക പ്രിൻസിപ്പലിന്റെ അടുത്ത് എത്തിക്കുക, അത്രേ ഉള്ളൂ…

നീ ഇനി ഒന്നും പറയണ്ട…ഇത് നീ തന്നെ സെറ്റ് സെറ്റ് സെറ്റ്….”

എന്റെ വായും പൊത്തിപ്പിടിച്ചു ജോപ്പൻ അതങ് ഉറപ്പിച്ചു.

“ഇനി അപ്പോൾ റിക്വസ്റ്റ്‌ എഴുതണം അല്ലെ….

മോളെ ആരതി വെറുതെ പരിപ്പുവടേം കേറ്റി ഇരിക്കാതെ ഒരു അപേക്ഷ അങ്ങട് പെടച്ചേ…”

“എഴുതിതരാം പക്ഷെ ഒരു ഫ്രഷ് ലൈം വാങ്ങി തരണം…”

“ഫാ…തെണ്ടി…ഇത് നിന്റെ ക്ലാസ്സിലെ പൊട്ടന്മാർക്ക് സെമിനാർ എഴുതി കൊടുക്കാൻ അല്ല…പിള്ളേര്ടെ ഇടി കൊള്ളേണ്ടെങ്കിൽ മോള് ഇനി ഒരുപാട് റിക്വസ്റ്റ്‌ എഴുതേണ്ടി വരും….”

അതോടെ ആരതി നേരെ ആയി.

 

**************************************

“മിസ്സെ മേഘമിസ്സ്…”

ഫസ്റ്റും സെക്കണ്ടും തേർഡും ക്ലാസ് മുഴുവൻ കയറി ഇറങ്ങി അവസാനം ഇംഗ്ലീഷ് ഡിപാർട്മെന്റ് സ്റ്റാഫ് റൂമിൽ സ്റ്റാഫ് അഡ്വൈസറെ കാണാൻ ശരണം വിളിച്ചു ഒരു വിധത്തിൽ എത്തി, ജോപ്പനും ബാക്കി പരിവാരങ്ങളും മിസ്സ് പറഞ്ഞാൽ ഓടി പ്രിൻസിപ്പലിനെ കണ്ടു താക്കോൽ വാങ്ങാൻ താഴെ തന്നെ നിപ്പുണ്ട്, യുദ്ധഭൂമിയിൽ ഒറ്റയാൾ പട്ടാളം പോലെ ഞാൻ ഇവിടെയും.

സ്റ്റാഫ് റൂമിൽ ആദ്യ ഡെസ്ക്കിൽ ഇരുന്ന് ആൻസർ പേപ്പർ നോക്കിക്കൊണ്ടിരുന്ന റീത്ത മിസ്സിനോട് ഞാൻ മേഘ മിസ്സിനെ ചോദിച്ചു.

“മേഘ മിസ്സെ…ദേ മിസ്സിനെയ ചോദിക്കുന്നെ…”

തല പൊക്കി അകത്തേക്ക് നീട്ടി വിളിച്ചതും എന്റെ കണ്ണും നോട്ടം പിന്തുടർന്നു,

അകത്തെ ഷെൽഫിലെ ഏറ്റവും മുകളിലെ ഏതോ ബുക്ക് കയ്യെത്തിച്ചെടുക്കാൻ നോക്കുവായിരുന്നു മിസ്സ്. റീത്ത മിസ്സിന്റെ വിളി കേട്ടതും തിരിഞ്ഞു നോക്കി. എന്നെ കണ്ടപാടെ നോക്കി ചിരിച്ചു. അതോടെ ചിരിച്ചുകൊണ്ട് ഞാനും അകത്തേക്ക് കയറി.

മിസ്സിനെ അത്ര പരിചയം ഒന്നുമില്ല, ….ഞങ്ങൾക്ക് ക്ലാസ് എടുത്തിട്ടില്ല, ഇവിടെ വന്നിട്ട് കുറച്ചു വർഷങ്ങളെ ആവുന്നുള്ളൂ, അധികം ആരോടും സംസാരിക്കാത്ത ഒരു പാവം.

“എന്താ കാൽവിൻ….”

ഇമ്പമുള്ള സ്വരത്തിൽ മിസ് ചോദിച്ചു.

“മിസ്സെ…..യൂണിയൻ ഓഫിസിന്റെ കീ ചോദിക്കാൻ ആയിരുന്നു, ഓഫീസിൽ പറഞ്ഞപ്പോൾ മിസ്സിന്റെ പെർമിഷൻ ഉണ്ടെങ്കിലേ പ്രിൻസിപ്പലിനെ കണ്ടു കീ വാങ്ങാൻ പറ്റൂ എന്നു ആന്റപ്പേട്ടൻ പറഞ്ഞു….”

ഞാൻ വന്ന കാര്യം അങ്ങു പറഞ്ഞു.

“മേഘേ….അപ്പൊ പണി തുടങ്ങാൻ പോവാ…”

റീത്ത മിസ് ചിരിച്ചുകൊണ്ട് എന്നെ കൂടി നോക്കി കളിയാക്കി പറഞ്ഞു.

അതിനും അവിടുന്നൊരു പുഞ്ചിരി മാത്രം തന്നു.

“അതേയ്, റിക്വസ്റ്റ്‌ ഉണ്ടോ കാൽവീ…റിക്വസ്റ്റ്‌ ഉണ്ടെങ്കിലേ എനിക്ക് അത് ഫോർവേഡ് ചെയ്യാൻ പറ്റുള്ളൂ…”