മെമ്മറീസ് – 2 2

ഞങ്ങളുടെ ഇടയിൽ ആരോചകമായ ഒരു നിശബ്ദത പടർന്നു പിടിച്ചു. ” എല്ലാവരും തറവാട്ടിൽ പോയെന്നു നിനക്കറിയാമായിരുന്നോ കിച്ചു ” പ്രേകശാന്റെ ശബ്ദത്തിൽ ഒരു സീരിയസ്നെസ്സ് കലർന്നിരുന്നു. എന്നാൽ കിച്ചുവിൽ നിന്നും ഒരുതരത്തിലുള്ള മറുപടിയും ഉണ്ടായില്ല.അവൻ ദൂരേക്ക് നോക്കികൊണ്ട്‌ നിന്നതല്ലാതെ മറ്റൊന്നും പറഞ്ഞില്ല. ” ശെരി,, നീ അകത്തേക്ക് പൊക്കോ. നമുക്ക് പിന്നെ സംസാരിക്കാം ” അത്രെയും പറഞ്ഞു പ്രകാശ് ഔട്ട്‌ഹൗസിലേക്ക് പോയി. കിച്ചു വീട്ടിനകത്തേക്കും.

വീട്ടിനക്കത്തേക്ക് കയറിയ കിച്ചു ഒരുനിമിഷം അവിടെ നിന്നു പിന്നെ ഒരു ഡീപ്പ് ബ്രെത്ത് എടുത്തു. എവിടെനിന്നോ അവന്റെ മനസ്സിൽ പതിയെ സമാധാനം നിറയുന്നുണ്ടായിരുന്നു. അവിടെയെങ്ങും നോക്കിയിട്ട് നിളയെ കാണുന്നുണ്ടായിരുന്നില്ല. അവൻ പതിയെ സ്റ്റേയർ കയറി അവന്റെ റൂമിലേക്ക്‌ നടന്നു. ചാരികിടന്ന ഡോർ പതിയെ തുറന്നവൻ അകത്തേക്ക് നോക്കി. നിള കട്ടിലിൽ കമിഴ്ന്നു കിടക്കുവായിരുന്നു. അവൾ കൊണ്ടുവന്ന ബാഗ് നിലത്തു കിടക്കുന്നുണ്ട്. അവൻ പതിയെ ശബ്ദമൊന്നും ഉണ്ടാക്കാതെ അവളുടെ അടുത്തേക്ക് ചെന്നു.കിച്ചുവിന്റെ സാമീപ്യം അവൾ അറിഞ്ഞിരുന്നു എന്നാലവളിൽ നിന്നും യാതൊരുവിധ പ്രതികരണവും ഉണ്ടായില്ല. കിച്ചു പതിയെ കട്ടിലിൽ അവൾക്കെതിരായി കിടന്നു. പക്ഷെ അവനെ കണ്ടതും അവൾ മുഖം തിരിച്ച് തിരിഞ്ഞ് കിടന്നു. കിച്ചു അവന്റെ കയ്യ് അവളുടെ അരയിലൂടെ ചുറ്റിപ്പിടിച്ചു. അവന്റെ ചുണ്ട് അവളുടെ കഴുത്തിലേക്ക് ചേർത്തു.

“ഞാൻ പറഞ്ഞാ കേക്കാത്തോരൊന്നും എന്നെ തൊടണ്ട. എണീച്ചു പോടാ പട്ടി.” എന്നുംപറഞ്ഞു അവൾ കിച്ചുവിന്റെ കയ്യ് എടുത്തുമാറ്റി എഴുന്നേറ്റിരുന്നു. എന്നാൽ അവൻ വീണ്ടും എഴുന്നേറ്റു അവളോട് ചേർന്നിരുന്നു.അവൾ വീണ്ടും അവനെ തന്റെ ശരീരത്തിൽ നിന്നും മാറ്റാൻ ശ്രെമിച്ചു കൊണ്ടിരുന്നു. കിച്ചു അവളെ പിടിച്ചു കട്ടിലിൽ നേരെ ഇരുത്തി എന്നിട്ടവളുടെ മടിയിൽ തലവ ച്ചുകിടന്നു.

അവളുടെ മടിയിൽ കണ്ണുകളടച്ചു കിടന്നപ്പോ എന്റെ മനസ്സ് വല്ലാതെ ശാന്തമായിരുന്നു. ഒരുതരത്തിലുള്ള ചിന്തകളും അപ്പോളെന്നെ അലട്ടിയിരുന്നില്ല. കവിളിൽ അനുഭവപ്പെട്ട ചെറിയ നനവാണ് എന്നെ കണ്ണുകൾ തുറക്കാൻ പ്രേരിപ്പിച്ചത്. ഞാൻ കണ്ണ് തുറന്നപ്പോൾ കാണുന്നത് എന്നെ നോക്കിയിരിക്കുന്ന നിളയെയും അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളുമാണ്. ഞാൻ നോക്കുന്നത് കണ്ടപ്പോൾ അവൾ എന്നിൽനിന്നുള്ള നോട്ടം മാറ്റി ജനാലയിലൂടെ പുറത്തേക്കു നോക്കിയിരുന്നു. കണ്ണുനീർ തുള്ളികൾ അപ്പോഴും അവളുടെ കവിളിൽകൂടി ഒഴുകുന്നുണ്ടായിരുന്നു.

ഞാൻ കയ്യെത്തിച്ചു അവളുടെ മുഖം എന്റെ നേരെ തിരിച്ചു. ആ മുഖം എന്നിൽ ചെറിയ നോവ് പടർത്താതിരുന്നില്ല.

“അതെ നീ എന്തിനാ ഇപ്പോ കരയുന്നെ. എന്നെ എന്നും ഗാർഹിക പീഡനത്തിന് ഇരയാകുന്നത് നീയല്ലേ അപ്പൊ ഞാനല്ലേ കരയേണ്ടത്??”

അവളുടെ കവിളിൽ പിടിച്ചു വലിച്ചുകൊണ്ട് ഞാൻ ചോദിച്ചു. അതിന് മറുപടിയായി കിട്ടിയത് എന്റെ വയറിൽ ഒരു ഇടിയായിരുന്നു.

” Jokes apart. നീ എന്തിനാ കരയുന്നെ ” ഞാനവളോട് ചോതിച്ചു. അതിനവൾ ആ ഉണ്ടക്കണ്ണുരുട്ടി എന്നെ നോക്കി.

“കിച്ചു,,,,,, ഞാൻ നിന്നോട് ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്, മൈൻഡ് ശെരിയല്ലെങ്കിൽ വണ്ടിയോടിക്കരുതെന്നു. പ….. പക്ഷെ,ഞാൻ പറഞ്ഞത് നീ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ. എനിക്ക് അന്നത്തെ,,,,,,,,,, ഇൻസിഡന്റിന് ശേഷം നീ വണ്ടിയോടിക്കുന്നത്തെ പേടിയാ. ഇന്ന് വല്ലതും സംഭവിച്ചിരുന്നെങ്കിലോ ”

പറഞ്ഞു തീരുമ്പോൾ അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അവളെ പറഞ്ഞിട്ടും കാര്യമില്ല. മുൻപ് ലണ്ടനിൽ വച്ചൊരുദിവസം വഴക്കിട്ടു ഞാൻ വണ്ടിയുമെടുത്തു പോയി. അന്നത്തെ എന്റെ വിഷമവും ദേഷ്യവുമെല്ലാം ഞാനാവണ്ടിയിൽ തീർത്തു. പിറ്റേ ദിവസം ഞാൻ കണ്ണുതുറക്കുന്നത് ഹോസ്പിറ്റലിലാണ്. വണ്ടി ആക്‌സിഡന്റ് ആയി പിന്നെ ഏകദേശം ഒരു മാസം ഒരു കൊച്ചു കുഞ്ഞിനെ കെയർ ചെയ്യുമ്പോലെയാണ് നിളയെന്നെ നോക്കിയത്. അതിന് ശേഷമുള്ള എല്ലാം തവണയും ഞാൻ ഡ്രൈവ് ചെയ്യുമ്പോൾ അവളുടെ കണ്ണിലെ പേടിയെനിക്ക് കാണാമായിരുന്നു.