മെമ്മറീസ് – 2

“എന്താ മേടം ഒരു ഉമ്മക്ക് വേണ്ടിയായിരുന്നോ ഇത്രയും സെന്റിയടി. ഇത് പറഞ്ഞിരുന്നെങ്കിൽ ഞാൻ എപ്പോഴേ തരത്തില്ലായിരുന്നോ…. ദേ നോക്കിയേ മുഖമൊക്കെ ചുവന്നു വരുന്നല്ലോ. എന്താ മോളെ കണ്ട്രോൾ പോയോ?.”

“നീ പോടാ കമപ്രാന്താ. കണ്ട്രോൾ ഇല്ലാത്തത് നിനക്കാ അല്ലാതെനിക്കല്ല. എന്നെ ഇപ്പൊ ഫ്രഞ്ചടിക്കാൻ ഞാനൊന്നും പറഞ്ഞില്ലല്ലോ.” നിള വീണ്ടും പഴയ ഫോമിലേക്കെത്തി.

“അതുകൊള്ളാം, കഴിഞ്ഞ ഒരു മാസമായിട്ട് ഞാൻ പട്ടിണികിടക്കുവാ, നിന്നെ പിടിച്ചൊന്ന് പീഡിപ്പിക്കാൻ അറിയാൻ പാടില്ലാത്തോണ്ടല്ല. പിന്നെ ഞാനൊരു മാന്യനായിപ്പോയി 😏.”

“ഓ പിന്നെ ഒരു മാന്യൻ വന്നിരിക്കുന്നു. നിന്റെ എല്ലാ കഴപ്പും എനിക്ക് നന്നായിട്ടറിയാടാ പട്ടി.”

അത്രയും പറഞ്ഞു എന്നെ ഒന്ന് പുച്ഛിച്ച ശേഷം അവൾ തിരിഞ്ഞു കിടന്നു. പക്ഷെ അങ്ങനെ വെറുതെ വിട്ടാൽ പറ്റില്ലല്ലോ എന്ന് മനസ്സിൽവിചാരിച്ചു ഞാനും അവളോട് ചേർന്ന് കിടന്നു. എന്റെ കയ്യ് അവളുടെ ശരീരത്തിൽ ഓരോ കുറുമ്പുകൾ കാണിക്കാൻ തുടങ്ങി പക്ഷെ എന്തൊക്കെ ചെയ്തിട്ടും അവളിൽ യാതൊരു ഭവമാറ്റവുമില്ലായിരുന്നു.

ഏഹ്.. ഇവൾ ഇത്ര പെട്ടന്ന് ഉറങ്ങിയോ എന്ന് ചിന്തിച്ചു ഞാനെഴുന്നേറ്റു അവളുടെ മുഖത്തേക്ക് നോക്കി.അല്ല ഉറക്കമല്ല പക്ഷെ പുള്ളിക്കാരി എന്തോ സീരിയസ്സായി ചിന്തിച്ചുകൊണ്ട് കിടപ്പായിരുന്നു.

“കിച്ചു, ഞാനൊരു കാര്യം ചോയിച്ച നീ സത്യം പറയുവോ?”

“എന്നോട് എന്തെങ്കിലും ചോദിക്കാൻ നിനക്കെന്തിനാ ഈ മുഖവര. എന്താ നിനക്കറിയേണ്ടത്?” അവളുടെ കൈവിരലുകളിൽ പിടിച്ചു കളിച്ചുകൊണ്ട് ഞാൻ അവളോടായി പറഞ്ഞു.

“അത്…….. നീയും തറവാടുമായി എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?.

അവളുടെ ആ ചോദ്യം ഞാനൊട്ടും പ്രേതീക്ഷിച്ചതായിരുന്നില്ല. കാരണം നിളയൊരിക്കൽ പോലും അങ്ങനുള്ള ഒരു കാര്യവും എന്നോട് ചോദിച്ചിരുന്നില്ല എന്നത് തന്നെയായിരുന്നു.

ചോതിച്ച ചോദ്യത്തിന് കിച്ചുവിൽനിന്നും ഒരു മറുപടി കിട്ടുമെന്ന് അവൾക്ക് യാതൊരുറപ്പുമില്ലായിരുന്നു. പക്ഷെ വർഷങ്ങളായി എന്തോ ഒന്ന് അവന്റെ മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടെന്നും അവൾക്ക് അറിയാമായിരുന്നു. പക്ഷെ അതവൻ തന്നോട് പറഞ്ഞപോലെ കൂട്ടുകാരന്റെ മരണം മാത്രമല്ലന്നും അതിൽ മറ്റെന്തോ ഉണ്ടെന്നും അവൾക്കുറപ്പായിരുന്നു.

മുൻപ് ഇതൊന്നും അവനോട് ചോതിക്കാത്തത് വെറുതെ കിച്ചുവിനെ പഴയ കാര്യങ്ങൾ ഓർമിപ്പിച്ച് വിഷമിപ്പിക്കേണ്ട എന്ന് കരുതിയാണ്. പക്ഷെ താൻ അന്ന് ചെയ്തത് ഏറ്റവും വലിയ മണ്ടത്തരമാണെന്ന് അവൾക്കിപ്പോൾ മനസ്സിലായി.ഒരുപക്ഷെ അവന്റെ മനസ്സിനെ അലട്ടുന്ന പ്രേശ്നത്തിനെ കുറിച്ച് മുൻപേ അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ അവന്റെ മനസ്സിനു ആശ്വാസം നൽകാൻ എന്തെങ്കിലും ചെയ്യാൻ തനിക്കു കഴിഞ്ഞേനെയെന്നു അവൾക്ക് തോന്നി. അങ്ങനെ ചെയ്യാത്തത്തിൽ അവൾക്ക് അവളോടുതന്നെ ദേഷ്യം തോന്നി.

എന്നാൽ അവളുടെ ചോദ്യം കേട്ടിട്ടും മറുപടി ഒന്നും പറയാതെ അലക്ഷ്യമായി ഒഴുകി നടക്കുകയായിരുന്നു അവന്റെ കണ്ണുകൾ. അവനിൽ നിന്നും ഒരു മറുപടി കിട്ടില്ലെന്ന്‌ അവൾ വിചാരിച്ചു.

“കിച്ചു, ഞാൻ നിന്നെ ഒരിക്കലുമതിനു ഫോഴ്സ് ചെയ്യത്തില്ല. നിനക്ക് പറയാൻ തോന്നുമ്പോൾ പറഞ്ഞാൽ മതി ”

അത് പറയുമ്പോൾ നിളയുടെ സ്വരത്തിൽ ഒരു ചെറിയ നിരാശ നിഴലിച്ചിരുന്നു. അവൾ ബെഡിൽ നിന്നുമെഴുന്നേറ്റു.

“ഞാൻ താഴേക്കു പോകുവാ “.

എന്നുപറഞ്ഞവൾ അവിടെനിന്നു പോകാൻ തുനിഞ്ഞു. പക്ഷെ കിച്ചു അവളുടെ കയ്യിൽ പിടിച്ചു. അവളെ പോകാൻ അവൻ അനുവദിച്ചിരുന്നില്ല. അവനപ്പോഴും അവളുടെ മുഖത്തേക്ക് നോക്കിയിരുന്നില്ല.അവളുടെ മുഖത്തു നോക്കാതെ മറ്റെങ്ങോ നോക്കി അവൻ പറഞ്ഞുതുടങ്ങി.

“നിള,,, ഇത്രയും നാൾ ഞാൻ എന്റെ പാസ്റ്റിനെ കുറിച്ച് ഒന്നും നിനോട് പറഞ്ഞിട്ടില്ല. അതിന് കാരണം എന്റെ സെൽഫിഷ്നെസ്സ് തന്നെ ആണ്. ഞാൻ വീണ്ടും ആ ഓർമകളിലേക്ക് പോയാൽ,,,,,,,,,,, ഒരുപക്ഷെ അതിൽനിന്നും തിരിച്ചുവരാൻ കഴിയില്ല എന്ന് കരുതി.എനിക്ക് പേടിയായിരുന്നു ശെരിക്കും. ആ ഓർമ്മകൾ എനിക്കി നഷ്ട്ടം മാത്രമേ നൽകിയിട്ടുള്ളു. ഐ ഡിഡിന്റ് വാണ്ട്‌ ടു ലൂസ് യു ടൂ. പക്ഷെ എനിക്ക് നിനോട് ഒരുപാട് നന്ദി പറയാനുണ്ട്. എന്റെ എല്ലാം മോശം ടൈമിലും നീ എന്റെയൊയൊപ്പം ഉണ്ടായിരുന്നു. എന്നിൽ നിന്നും ഒന്നും നീ പ്രതീക്ഷിച്ചില്ല. എനിക്കറിയാം നമ്മുടെ മാര്യേജ് കഴിഞ്ഞിട്ട് രണ്ട് വർഷമായി, ഇത്രയും കാലമായി നിന്നോടത് പറയാത്തത് എന്റെ തെറ്റാണ്. ബട്ട്‌ നൗ ഐ വാണ്ട്‌ ടു കറക്റ്റ് മൈ മിസ്റ്റേക്ക്. ലെറ്റ്‌ മി ടെൽ യു എബൌട്ട്‌ മൈ പാസ്ററ്. അത് എപ്പോഴെങ്കിലും ഞാൻ ചെയ്തില്ലെങ്കിൽ എനിക്ക് എന്നോടുതന്നെ ചിലപ്പോൾ വെറുപ്പ്‌ തോന്നും. “

അത്രെയും പറഞ്ഞുകൊണ്ടവൻ അവളുടെ മുഖത്തേക്ക് നോക്കി. നിള അവന്റെ കയ്യിൽ മുറുകെ പിടിക്കുക മാത്രമാണ് ചെയ്തത്.

” നമുക്ക് ബാൽക്കണിയിലേക്ക് പോയാലോ ” നിളയുടെ ആചോദ്യത്തിന് മറുപടിയൊന്നും പറയാതെ അവൻ റൂമിൽനിന്നും ബാൽക്കണിയിലേക്കിറങ്ങി.ഒരുപക്ഷെ ആ മുറിയിൽ അവനും ശ്വാസം മുട്ടുന്നുണ്ടായിരുന്നിരിക്കാം. അവനപ്പോഴും നിളയുടെ കയ്യ് മുറുകെ പിടിച്ചിരുന്നു.

ബാൽക്കണിയിൽ നിന്നും നോക്കിയാൽ മനോഹരമായ പൂന്തോട്ടവും,റോടും അതിനപ്പുറം ദൂരെ മലനിരകളും കാണാമായിരുന്നു. ഏതോരാളിന്റെയും മനസ്സിൽ സമാധാനം നിറക്കുന്ന ആ കാഴ്ച്കൾക്ക് പോലും അവന്റെ വീർപ്പുമുട്ടുന്ന മനസ്സിനെ ശാന്തമാക്കാൻ കഴിഞ്ഞിരുന്നില്ല.

നിളയുടെ മനസ്സിൽ സന്തോഷവും, ആശങ്കയും നിറഞ്ഞു. കിച്ചു ഒരിക്കലും തന്നോട് പറയാതിരുന്ന അവന്റെ ഭൂതകാലത്തെ കുറിച്ച് പറയുന്നതിൽ അവൾക്ക് സന്തോഷമുണ്ടെങ്കിലും അവ എന്തെല്ലാമാണെന്നോർത്തു അവൾക്ക് ആശങ്കയുമുണ്ടായിരുന്നു.കാരണം വിവാഹത്തിന് ശേഷം ആറ് മാസം. അവന്റെ നില വളരെ പരിതാപകരമായിരുന്നു. സൂയിസൈഡ്ൽ ടെൻഡൻസി പിന്നെ ഡിപ്പ്രെഷൻ. അവനിൽ നിന്നും ഒരുനിമിഷം പോലും ശ്രെദ്ധ മാറ്റാൻ പറ്റാത്ത അവസ്ഥ. ആ ഒരവസ്ഥയിൽനിന്നും ഇപ്പോഴത്തെ പോലെ അവനെ മാറ്റിയെടുക്കാൻ നിള ഒരുപാട് കഷ്ട്ടപെട്ടിരുന്നു. ”

അവിടെയുണ്ടായിരുന്ന സോഫയിൽ അവരിരുന്നു. കിച്ചുവിനഭിമുഖമയായിരുന്നു നിളയിരുന്നിരുന്നത്. ഒരു ദീർഖ നിശ്വാസത്തോടെ അവനവന്റെ ഭൂതകാലത്തെപറ്റി പറഞ്ഞുതുടങ്ങി. സന്തോഷവും,സങ്കടവുമടങ്ങുന്ന ഓർമകളുടെ താളുകൾ അവൻ അവൾക്കുമുന്നിൽ തുറന്നു.

” തറവാട്ടിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കം.ഇവിടുന്നു ഏകദേശം ഒരു ടു ഹൗർ ഡ്രൈവുണ്ട് തറവാട്ടിൽ പോവാൻ. കാന്തല്ലൂർ എന്നാ ആ നാടിന്റെ പേര്. തറവാടിന്റേത് പാലക്കൽ……… ഒരു പത്തൻപതു ഏക്കറിന്റെ സെന്ററിൽ നിനക്കുന്ന ഒരു വലിയ എട്ടുകെട്ട്.അതായിരുന്നു ഞങ്ങളുടെ തറവാട്. പിന്നെ അവിടെതന്നെ വലിയൊരുകുളം, പിന്നെയൊരു കാവ്. തെങ്ങ്, മാവ്, നെല്ലി അങ്ങനെ ഒരുപാട്. അവിടം കണ്ടുത്തീർക്കാൻ ഒരുദിവസമൊന്നും പോരാ.ഞങ്ങളുടെ കുട്ടിക്കാലത്തിന്റെ മേജോറിറ്റിയും അവിടെയാണ് ഞങ്ങൾ ചിലവഴിച്ചത്.