മെമ്മറീസ് – 2

തറവാടിന് ഏകദേശം ഒരു അഞ്ഞൂറ് വർഷത്തെയെങ്കിലും പഴക്കം കാണും. ഞങ്ങളുടേത് ഒരു ജെന്മി കുടുംബമായിരുന്നെന്ന് മുത്തശ്ശൻ പണ്ട് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ നാട്ടുകാർക്കെല്ലാം തറവാട്ടിലുള്ള എല്ലാവരോടും വല്ലാത്തൊരു ബഹുമാനമായിരുന്നു. പിന്നെ കോടിക്കണക്കിനു രൂപയുടെ ആസ്തിയും. നമ്മുടെ ഇപ്പോഴത്തെ ഈ ബിസിനസ്‌ പോലും മുത്തശ്ശന്റെ മുത്തശ്ശന്റെ കാലത്ത് തുടങ്ങിയതാണ്. അത് ഓരോ ജനറേഷൻ നോക്കി നടത്തിയാണ് ഇപ്പോഴത്തെപോലത്തെ ഒരു വലിയ ബിസിനസ്‌ ഗ്രൂപ്പായിട്ട് പാലക്കൽ ഗ്രൂപ്പ്‌ മാറിയത്. അതുകൊണ്ടുതന്നെ തറവാട്ടിലുള്ള എല്ലാവർക്കും വലിയ ഇൻഫ്ലുവെൻസ് ഉണ്ടായിരുന്നു പൊളിറ്റിക്കലായിട്ടുപോലും. പോലീസുകാരും, മന്ത്രിമാരും, മീഡിയ,അങ്ങനെ, അങ്ങനെ ദി ലിസ്റ്റ് ഗോസ് ഓൺ…

മുത്തശ്ശന്റെ പേര് രാമഭദ്രൻ മുത്തശ്ശി രാഗിണി. അവരെ നീ കണ്ടിട്ടുണ്ടല്ലോ?. അവൻ പറഞ്ഞതെല്ലാം ശ്രെദ്ധയാടെ കേട്ടുകൊണ്ടിരുന്ന നിളയോടായവൻ ചോതിച്ചു. അവൾ അതേയെന്ന ഭാവത്തിൽ തലയാട്ടി.

വയസായെന്നാൽപ്പോലും മുത്തശ്ശനും മുത്തശ്ശിയും പറയുന്നതിൽനിന്നും ആരും അങ്ങോട്ടോ ഇങ്ങോട്ടോ പോവില്ലായിരുന്നു. അങ്ങാനായിരുന്നു അവരുടെ ഒരു പ്രേസൻസ്. മുത്തശ്ശനും മുത്തശ്ശിക്കും മൊത്തം മൂന്ന് മക്കളായിരുന്നു. മൂത്തത് രാമദേവൻ, രaണ്ടാമത്തേത് അച്ഛൻ(ജയദേവൻ ), മൂന്നാമത്തേത് ശ്രീ ദേവി.

വലിയച്ഛന് ബിസിനെസ്സിൽ വലിയ ഇന്ട്രെസ്റ്റ് ഒന്നുമില്ലായിരുന്നു. പുള്ളിക്കാരൻ ഒരു നല്ല എഴുത്തുകാരനായിരുന്നു, കവിതകൾ, കഥകൾ. അതുകൂടാതെ നമ്മുടെ കോളേജിൽ മലയാളം ലെക്ചറർ കൂടിയിരുന്നു വല്യച്ഛൻ .പുള്ളിക്കാരൻ കല്യാണം കഴിച്ചത് സുധ വല്യമ്മയെ. അവർക്കു രണ്ട് മക്കൾ അരുൺ ചേട്ടനും അരുണിമ ചേച്ചിയും. നമ്മൾ തമ്മിലുള്ള കല്യാണം നടക്കുന്നതിനും ഒരു മൂന്ന് വർഷം മുൻപായിരുന്നു അവരുടെ രണ്ടു പേരുടെയും കല്യാണം കഴിഞ്ഞത് . അരുണിമ ചേച്ചി ദുബായിലോ മറ്റോയാണ്, അരുൺ ചേട്ടനും ചേട്ടത്തിയും നാട്ടിലുണ്ട് പുള്ളിക്കാരി ഒരു പാവമാ.

പിന്നെ ശ്രീ ചെറിയമ്മ, പുള്ളിക്കാരി ഒരു ഡോക്ടറാണ്, ചെറിയമ്മക്കും ബസ്നെസ്സ്സിനോട് വലിയ താല്പര്യം ഒന്നുമില്ലായിരുന്നു പക്ഷെ മുത്തശ്ശന്റെ നിർബന്ധ പ്രേകാരം നമ്മുടെ നാട്ടിലുള്ള ഹോസ്പിറ്റൽ നോക്കി നടത്തുവാ. പുള്ളിക്കാരി കല്യാണം കഴിച്ചിരുന്നു പക്ഷെ ഒരു ആക്സിഡന്റിൽ ഭർത്താവ് മരിച്ചുപോയി പിന്നെ വിവാഹം ഒന്നും നോക്കിയില്ല. ഞങ്ങളോടെല്ലാം വലിയ കാര്യമായിരുന്നു.ഒരുപക്ഷെ ഞങ്ങളുടെ അമ്മയെക്കാളും ഞങ്ങളെ നോക്കി വളർത്തിയത് പുള്ളിക്കാരിയായിരുന്നു.

ഇതെല്ലാം പറയുമ്പോൾ അവന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയുണ്ടായിരുന്നു. അവളുമത് ശ്രേദ്ധിച്ചിരുന്നു. “അപ്പൊ ആരാ ഈ നിക്കി, അവനെക്കുറിച്ചൊന്നും എന്താ നീ പറയാതെ?” അത്രനേരവും അവളിൽ നിറഞ്ഞു നിന്നിരുന്ന ആകാംഷ മുഴുവനും ആ ചോദ്യത്തിലുണ്ടായിരുന്നു. പക്ഷെ ആ ചോദ്യം കേട്ടതും അവന്റെ പുഞ്ചിരി പതിയെ മാഞ്ഞു അവിടെ വിഷാദം നിഴലിച്ചു പിന്നെയത് വീണ്ടുമൊരു ചിരിയിലേക്ക് വഴിമാറി. അവൻ എന്താണ് പറയാൻ പോകുന്നതെന്ന് അവൾ ആകാംഷയോടു ശ്രദ്ധിച്ചു.

നിഖിൽ എന്നായിരുന്നു അവന്റെ ഒറിജിനൽ നെയിം. നാനാണ് അവനെ നിക്കി എന്ന് വിളിച്ചത് അതിന് ശേഷം അവൻ എല്ലാവർക്കും നിക്കിയായി. എന്റെ അതെ പ്രായമായിരുന്നെങ്കിൽകൂടി പ്രായത്തിൽ കവിഞ്ഞ മെച്യുരിറ്റി അവനുണ്ടായിരുന്നു. തറവാട്ടിൽ പോലും ഞാനും അവനും തമ്മിൽ ആർക്കും ഒരു വ്യത്യാസവും ഇല്ലാരുന്നു. തറവാട്ടിലെ എല്ലാവരും അവനെ എന്നെ സ്നേഹിക്കുമ്പോലെ തന്നെയാണ് നോക്കിയിരുന്നത് തിരിച്ചും അങ്ങനെതന്നെ. അവന്റെ ചേച്ചി എനിക്ക് എന്റെ സ്വന്തം ചേച്ചിയായിരുന്നു. എന്റെ എല്ലാം സുഖത്തിലും സങ്കടത്തിലും അവനെന്റെയൊപ്പമുണ്ടായിരുന്നു.

ണനും അവനും ചെന്നൈയിലെ കോളേജിലായിരുന്നു അപ്പൊ പഠിച്ചിരുന്നത്. ഒരുദിവസം അവനെ വീട്ടിൽ നിന്നും വിളിച്ചു എന്തോ അത്യാവിശം ഉണ്ട് നാട്ടിലേക്കു ചെല്ലണം എന്നുപറഞ്ഞു. പക്ഷെ കോളേജിൽ അസ്സയിമെന്റ് പ്രൊജക്റ്റും അങ്ങനെ ഒരുപാട് പരിപാടികൾ ഉള്ളതുകൊണ്ട് ഒരാൾ അവിടെ നിൽക്കണമായിരുന്നു അതുകൊണ്ട് ഞാൻ അവിടെനിന്നു നിക്കി നാട്ടിലേക്കു പോയി. നാട്ടിലേക്കു പോയ ശേഷം ഒരുതവണ. മാത്രമേ അവനെന്നെ വിളിച്ചൊള്ളു പിന്നെ ഞാനെത്ര വിളിച്ചിട്ടും ഒരു മറുപടിയുമില്ല.രണ്ടു ദിവസത്തിനു ശേഷം അപ്പ വിളിച്ചു പെട്ടന് നാട്ടിൽ വരാൻ പറഞ്ഞു നിക്കികും ഫാമിലിക്കും ഒരു ആക്‌സിഡന്റ് ആയെന്നു പറഞ്ഞു. പക്ഷെ ഞാൻ തിരിച്ചുവന്നപ്പോഴേക്കും അവരെല്ലാവരും………

അതുവരെ ഒരു പുഞ്ചിരിയോടെ പറഞ്ഞുകൊണ്ടിരുന്ന കിച്ചുവിന്റെ ഭാവം പെട്ടനുമാറി. അവന്റെ ശ്വാസഗതി വളരെ വേഗത്തിലായി, ശരീരം വിയർത്തു, കണ്ണുകളിൽ ചുവപ്പ് പടർന്നു, ശരീരം വലിഞ്ഞുമുറുകി, അവന്റെ മുഖത്തു ഭയവും, സങ്കടവും, ദേഷ്യവും തുടങ്ങിയ വികാരം നിറഞ്ഞു തുടങ്ങി…….

തല ഇടത്തേക്കും വലത്തേക്കും വെട്ടിച്ചുകൊണ്ട് അവന്റെ അപ്പോഴും പറഞ്ഞുകൊണ്ടിരുന്നു. ” ഞാനാ,,,,,,, ഞാൻ കാരണമാ. ഞാനാ അവരോടവിടെ വരാൻ പറഞ്ഞത്,,, ”

കിച്ചുവിന്റെ പെട്ടന്നുള്ള ഭാവ മാറ്റം നിളയെ വല്ലാതെ ഭയപ്പെടുത്തി. അവന്റെ കണ്ണുകളെ ഭയമെന്ന വികാരം പതിയെ കീഴ്പ്പെടുത്തുന്നതവൾ കണ്ടു. ഇനിയുമിതു തുടർന്നാൽ അവന്റെ മനോനില തെറ്റുമെന്ന് പോലുമവൾ ഭയപ്പെട്ടു.

കിച്ചു,,,,, കിച്ചു,,,,,, അവന്റെ മുന്നിലിരുന്നു അവനെ അവൾ വിളിച്ചു എന്നാലതൊന്നും കേൾക്കാതെ അവൻ അവ്യെക്താമയെന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. അവന്റെ ഇരു കവിളിലും പിടിച്ചു അവന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചുകൊണ്ടവൾ നിന്നു കുറച്ചു മിനിട്ടുകൾ ഇരുവരും ഒന്നുതന്നെ മിണ്ടിയിരുന്നില്ല.അവളവനെ മുറുകെ കെട്ടിപ്പിടിച്ചുകൊണ്ടിരുന്നു.

അവന്റെ ബ്രീത്തിങ് വീണ്ടും പഴയപോലായി. കിച്ചു പതിയെ മുഖമുയർത്തി അവളെ നോക്കി. പക്ഷെ അവന്റെ മുഖത്ത് വിഷമമെന്ന വികാരമൊഴിച്ചു മറ്റൊന്നും കാണുവാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല.പക്ഷെ അത്രയും സങ്കടമുണ്ടായിരുന്നിട്ടും ഒരിക്കൽ പോലും അവൻ കരഞ്ഞിരുന്നില്ല.

തന്റെ കണ്ണുനീരിലൂടെ മനസിലുള്ള വിഷമത്തിന്റെ കാഠിന്ന്യം കുറക്കുവാനവൻ ശ്രേമിച്ചിരുന്നില്ല. അല്ല അതിനവൻ അവനെത്തന്നെ അനുവദിച്ചിരുന്നില്ല എന്നതാണ് സത്യം.

“നിള,,, ഐ നീഡ്,,,,,,,,,,,,, ഐ നീഡ് സം വാട്ടർ “

അവന്റെ ശബ്ദം അപ്പോഴും ഇടറുന്നുണ്ടായിരുന്നു. കൂടുതലൊന്നും ചോതിക്കാനവളും നിന്നില്ല. നിള അവനിൽനിന്നും വിട്ടകന്നു കിച്ചനിലേക്ക് പോകാനൊരുങ്ങി. പക്ഷെ പിന്നെ ഒരു തോനലിൽ തിരിക്കവന്നു അവനെയും വലിച്ചുകൊണ്ടാണവൾ പോയത്. അവനെയവിടെ ഒറ്റക്ക് വിട്ട് ഒരു മിനിറ്റ് പോലും മാറുവാൻ അവളുടെ മനസ്സവളെ അനുവദിച്ചിരുന്നില്ല.