മെമ്മറീസ് – 2

“ഇപ്പൊ കുറച്ചു ദിവസംകൊണ്ട് ഞാൻ ഇത്തിരി ബിസിയാടാ, പുതിയ ഹോട്ടലിന്റെ പണി നടക്കുവാ. അപ്പോ അതിന്റെ കുറെ കാര്യങ്ങളായിട്ട്. അല്ല മോളെ മോളുടെ ഉറക്കം എല്ലാം ശെരിയായോ.”

എന്റെയടുത്തു നിൽക്കുന്ന നിളയോടായി അങ്കിളിന്റെ ചോദ്യം. അതിന് ഒരു ചമ്മിയ ചിരി മാത്രമായിരുന്നു അവളുടെ മറുപടി. അതുകണ്ടു അങ്കിൾ ഒന്ന് ചിരിച്ച ശേഷം

“അപ്പൊ ശെരി ഇനി നിങ്ങൾ നേരെ തറവാട്ടിലേക്കല്ലേ? ഞാനും ഇടയ്ക്കങ്ങോട്ടിറങ്ങാം.”

“അല്ല അങ്കിൾ തറവാട്ടിലെന്താ? ഞങ്ങൾ വീട്ടിലേക്കു പോകാനായിരുന്നേ. ”

“അപ്പൊ നിങ്ങളൊന്നും അറിഞ്ഞില്ലേ. ഞാൻ കഴിഞ്ഞ ദിവസം ജയനെ കണ്ടപ്പൊഴവന പറഞ്ഞേ എല്ലാവരും അങ്ങ് തറവാട്ടിലാന്ന്. നിന്റെ മുത്തച്ഛന് വിഷ്ണുന്റെ കല്യാണം അവിടെ വച്ചു നടത്തണമെന്നും. അങ്ങനെ ഒരു എട്ടു പത്തു ദിവസം കൊണ്ടവരവിടെയാണ്. നിങ്ങളിതൊന്നുമറിഞ്ഞില്ലേ?”

തറവാടിനെ കുറിച്ച് കേട്ടതും എന്റെ മുഖഭാവം മുഴുവനായും മാറുന്നത് നിളയറിഞ്ഞു.അതുവരെ ചിരിച്ചുകൊണ്ടിരുന്ന കിച്ചുവിന്റെ മുഖം ഇരുണ്ടു.

“അതെ അങ്കിളെ ഞങ്ങൾ അവർക്കൊരു കുഞ്ഞു സർപ്രൈസ് കൊടുക്കാന്നു വിചാരിച്ചു അതുകൊണ്ട് ആരോടും വരുന്ന കാര്യം പറഞ്ഞിട്ടില്ല ”

അങ്കിളിന്റെ ചോദ്യത്തിന് ഞാൻ എന്തേലും പറയുന്നതിനുമുന്നേ നിള ചാടിക്കേറി ഉത്തരം പറഞ്ഞു. അത് എനിക്കൊരു ആശ്വാസമായിരുന്നു. കാരണം ആ ചോദ്യത്തിന് കൊടുക്കാൻ എനിക്കൊരു ഉത്തരമില്ലായിരുന്നു. ഒരുപക്ഷെ ഞാൻ എന്തെങ്കിലും പൊട്ടത്തരം വിളിച്ചുപറയും എന്നവൾ വിചാരിച്ചു കാണണം.അതുകൊണ്ടായിരിക്കും അവളങ്ങനെ പറഞ്ഞത്.

പെട്ടന്ന് അങ്കിളിന്റെ ഫോണിലേക്ക് ഒരു കാൾ വന്നു. ” ആ ശെരി, ഞാൻ പാർക്കിങ്ങിലുണ്ട് ഇപ്പോവരാം, ഓക്കേ…. ” അത്രയും പറഞ്ഞഅങ്കിൾ ഫോൺ കട്ട്‌ ചെയ്തു ഞങ്ങളുടെ നേരെ തിരിഞ്ഞു. “മക്കളെ ഞാൻ പോട്ടെ, ഒരു ഇമ്പോര്ടന്റ്റ്‌ മീറ്റിംഗുണ്ട് അതിന്റെ ആളുകളെല്ലാം മുകളിൽ വെയ്റ്റിങ്ങാണ്.അതാ ഞാൻ രാവിലെതന്നെ ഇങ്ങോട്ട് വന്നത്. തറവാട്ടിലേക്കു ഞാൻ എന്തായാലുമിറങ്ങുന്നുണ്ട്. ”

നിള : ” എന്നാ ശെരിയങ്കിളെ ഞങ്ങളുമിറങ്ങുവാ. ”

അത്രയും പറഞ്ഞു റഹീം ഹോട്ടലിലേക്ക് നടന്നു. നടക്കുന്നതിനിടയിൽ റഹീം അവരെ തിരിഞ്ഞു നോക്കി. എന്നാൽ അതുവരെ തന്നോട് ചിരിച്ചുകൊണ്ട് സംസാരിച്ച കിച്ചുവിന്റെ മുഖം ദേഷ്യം കൊണ്ടു മുറുകുന്നതയാളറിഞ്ഞു. അതുകണ്ടയുടനെ റഹീം തന്റെ ഫോണെടുത്തു ആർക്കോ കാൾ ചെയ്‌തു നടന്നകന്നു.

റഹീം പോയിട്ടും വണ്ടിയിൽകയറാതെ നിൽക്കുന്ന അവനെ കണ്ടതും. ” ഡാ… എന്തു പറ്റി, നീ എന്താ വെളിയിൽ നിൽക്കുന്നെ. ” കോ ഡ്രൈവർ സീറ്റിലിരുന്ന നിള കിച്ചുവിനോട് ചോദിച്ചു. എന്നാൽ അവൾക്ക് ഓപ്പോസിറ്റായി അവൻ നിന്നതിന്നാൽ കിച്ചുവിന്റെ മുഖം അവൾക്ക് കാണാൻ കഴിഞ്ഞിരുന്നില്ല. “നത്തിങ്, നമുക്ക് പോയാലോ? ” അത്രയുംപറഞ്ഞു കിച്ചു പതിയെ വണ്ടയിൽ കയറി, വണ്ടി മുന്നിലേക്കെടുത്തു.

ഹോട്ടലിൽ നിന്നും ഒരു പതിനഞ്ചു കിലോമീറ്റർ അപ്പുറമായിരുന്നു കിച്ചുവിന്റെ വീട്, എന്നാൽ തറവാട്ടിലേക്ക് ഏകദേശം ഒരു 2 ഹൗർ ഡ്രൈവെങ്കിലുമുണ്ടായിരുന്നു.

സിറ്റിയിൽനിന്നുമകന്ന് ഒരു ഗ്രാമപ്രേദേശ ത്തിലായിരുന്നു തറവാട് സ്ഥിതിചെയ്തിരുന്നത്. കിച്ചുവുമായുള്ള വിവാഹത്തിന് ശേഷം നിള കൂടിപ്പോയാലൊരു അഞ്ചോ ആറോ ദിവസം മാത്രമാണ് നാട്ടിലുണ്ടായിരുന്നത്. അതിനാൽത്തന്നെ, തറവാടിനെ കുറിച്ചോ അവിടുത്തെ ആളുകളെ കുറിച്ചോ കൂടുതൽ ഒന്നും തന്നെ അവൾക്കറിയില്ലായിരുന്നു. അവനൊരിക്കൽപോലും അവളോടതിനെക്കുറിച്ച് പറഞ്ഞിട്ടുമില്ല. ആകപ്പാടെ അറിയാവുന്നത് ദേവകിയമ്മ(കിച്ചുവിന്റെ അമ്മ ) തറവാടിനെ കുറിച്ച് പറഞ്ഞ കുറച്ചു കാര്യങ്ങൾ മാത്രം. പിന്നെയവിടുത്തെ മുത്തശ്ശനേയും മുത്തശ്ശിയെയും,തങ്ങളുടെ കല്യാണത്തിന്റെ ടൈമിൽ കണ്ടിട്ടുണ്ട് എന്നല്ലാതെ, അവരുമായി ഒരു നല്ല റിലേഷൻ സ്ഥാപിച്ചെടുക്കാനൊന്നും അവൾക്കു കഴിഞ്ഞില്ല, പിന്നെ കല്യാണ ടൈമിലെ സിറ്റുവേഷനും വളരെ മോശമായിരുന്നു.കിച്ചുവിന്റെ അമ്മയും അച്ഛനും ചേട്ടനേയുമൊഴിച്ച് അവൾക്ക് ആ തറവാടും അവിടുത്തെ ആളുകളുമായി ഒരുത്തരത്തിലുള്ള പരിചയവുമില്ലായിരുന്നു.

പക്ഷെ ഇന്ന് തറവാടിന്റെ കാര്യം പറഞ്ഞപ്പോൾ കിച്ചുവിൽ വന്ന ഭവമാറ്റം അവൾ നന്നേ കണ്ടിരുന്നു. അതവളുടെ മനസ്സിൽ ഒരുപാട്‌ സംശയവും ഭയവും ജെനിപ്പിച്ചു. മുൻപ് ഒരുതവണ മാത്രമാണ് അതുപോലെ അവൾ അവനെ കണ്ടത് അന്ന് അവനുണ്ടാക്കിയ പ്രേശ്നങ്ങൾ ചെറുതല്ലായിരുന്നു. നാട്ടിലേക്കു വരാൻ അവനെ നിർബന്ധിച്ചത് ഒരു നല്ല ഐഡിയ അല്ലായിരുന്നു എന്നുപോലുമവൾക്ക് തോന്നി.

വണ്ടിയോടിക്കുവാണെങ്കിലും അവന്റെ ശ്രെദ്ധ ഡ്രൈവിങ്ങിലല്ല എന്നവൾക്ക് മനസിലായി, വണ്ടിയുടെ വേഗത വർധിക്കുന്നത് അവന്റെയുള്ളിലെ സംഘർഷത്തിന്റെ അളവ് വ്യെക്തമാക്കുന്നുണ്ടായിരുന്നു.വണ്ടിയുടെ വേഗത വർധിക്കുന്നതിൽ നിളക്ക് നല്ല പേടിയുണ്ടായിരുന്നു.വണ്ടിയുടെ വേഗത വളരെയേറെ കൂടുന്നുണ്ടായിരുന്നു. കിച്ചുവിന്റെ കയ്യുകൾ സ്റ്റിറിങ് വീലിൽ മുറുകുന്നുണ്ടായിരുന്നു.

“കിച്ചു……. പ്ലീസ്, പതിയെ പോ. എനിക്ക് പേടിയാകുന്നു. കിച്ചു പ്ലീസ് സ്റ്റോപ്പ്‌….കിച്ചൂ….കൃഷ്ണ സ്റ്റോപ്പ്‌ ദി ഫക്കിങ് കാർ…”

നിള അലറുകയായിരുന്നു. അവൻ വേഗം സഡൻ ബ്രേക്ക് ചെയ്യ്തു. മെയിൻ റോഡിൽനിന്നും ആളൊഴിഞ്ഞ ഒരിടവഴിയിലേക്ക് വണ്ടി അപ്പൊ കയറിയിരുന്നത്. അതിനാൽ തന്നെ അവിടെ അവരുടെവണ്ടിയൊഴിച്ചു മറ്റൊരുവണ്ടിയുമവിടെയില്ലായിരുന്നു.

വണ്ടിനിന്നതിനു ശേഷമാണ് എന്താണ് നടന്നതെന്നു അവനു ബോധമുണ്ടായതു . അവൻ നിളയെനോക്കി . വിറക്കുന്ന കരങ്ങൾ തന്റെ നെഞ്ചിൽ ചേർത്തു തന്റെ മനസ്സിനെ ശാന്തമാക്കാൻ ശ്രേമിക്കുകയായിരുന്നവൾ. അവളുടെ ശ്വാസഗതി അപ്പോഴും നേരെയായിരുന്നില്ല. അവളുടെ മുഖം കണ്ടാലേയറിയാം അവൾ നന്നേ പേടിചിരുന്നു. അവൾക്കൊന്നും സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല നിള വിൻഡോ താഴ്ത്തി വെളിയിലേക്ക് നോക്കിയിരുന്നു.

“Sorry” കിച്ചു അവളിരുന്ന വശത്തേക്ക് നോക്കി പറഞ്ഞു. എന്നാലവളിൽനിന്നുമൊരു മറുപടിയുണ്ടായിരുന്നില്ല. കിച്ചു പിന്നെയൊന്നും പറയാതെ വണ്ടിയെടുത്തു. ഇത്തവണ സ്പീഡ് കുറച്ചാണവൻ വണ്ടിയൊടിച്ചത്.

ഒരു ഇരുപതു മിറ്റിട്ടുകൊണ്ട് അവർ ഒരു വലിയ ഗേറ്റിന്റെ മുന്നിലെത്തി. കാറവിടെ നിർത്തി കിച്ചു നിളയിരുന്ന സൈഡിലേക്ക് നോക്കി അവളപ്പോഴും പുറത്തേക്കു നോക്കി നിൽക്കുവായിരുന്നു. അവനൊന്നും മിണ്ടാതെ വണ്ടിയിനിന്നുമിങ്ങാൻ ഒരുങ്ങിയതും ആ വലിയ ഗേറ്റ് അവർക്കുമുന്നിൽ തുറക്കപ്പെട്ടു. ഒരു പത്തു നാല്പതു വയസു തോന്നിക്കുന്ന ഒരാൾ വണ്ടിക്കുമുന്നിലേക്ക് വന്നു.

“പ്രെകാശേട്ടൻ ” അയാളെകണ്ടതും കിച്ചു പറഞ്ഞു. അവൾ പറഞ്ഞത് കെട്ട് അവളും അവിടേക്കു നോക്കി.