ഞെട്ടി നോക്കി അപ്പോൾ അമ്മയും എന്റെ അതേ അവസ്ഥയിൽ തന്നെ ആയിരുന്നു…
“””ഉയ്യോ… നിന്റെ കണ്ണിനു ഇതെന്നാ പറ്റി..??
കൊച്ച് കഴിഞ്ഞ തവണ പോയതിലും നന്നായി അല്ലെ ഇപ്പോൾ ഇരിക്കുന്നത്…??”””
അമ്മ ചെറിയ ചിരിയോടെ ആന്റിയോട് ചോദിച്ചപ്പോഴേക്കും
“””അതുപിന്നെ സീരിയലിലും സിനിമയിലും ഒക്കെ അങ്ങനെയല്ലിയോ,,, അതോണ്ട് പതിവ് ക്ലിഷേ തെറ്റിക്കണ്ടാന്ന് വിചാരിച്ചാവും,,,
അല്ലെടി സൂസമ്മോ…???!!”””
എന്നും ചോദിച്ചു കൊണ്ട് ചേച്ചി കെട്ടി പിടിച്ച പിടി അയച്ചു കൊണ്ട് ആന്റിയുടെ കവിളിലേക്ക് ഒരു ഉമ്മ കൊടുത്തു,,, ആന്റി തിരിച്ചും…
അങ്ങനെ അവരുടെ സ്നേഹപ്രകടനം കഴിഞ്ഞതിനു ശേഷം ചേച്ചി ആന്റിയെ വിട്ടിട്ടു അമ്മയെ കെട്ടിപിടിച്ചു,,,
“””രെച്ചൂസേ…..!!!!
സുഖമാണോടി നിനക്ക്…??!!”””
ചേച്ചി കെട്ടിപ്പിടിച്ചു കൊണ്ട് ചിരിയോടെ ചോദിച്ചു…
“””പിന്നില്ലാതെ…”””
മറുപടിയായി അമ്മ പറഞ്ഞു…
അവരുടെ ആ കെട്ടിപ്പിടിത്തവും സ്നേഹപ്രകടനങ്ങളും കണ്ടോണ്ട് ഞാൻ അവിടെ ഒരു ചെറിയ ചിരിയോടെ നിന്നു…
ആ സ്റ്റീലിന്റെ ബാരികേടിനു അപ്പുറവും ഇപ്പുറവും നിൽക്കുന്ന കൊണ്ടും ചേച്ചി ഹീലുള്ള ഷൂസ്ഇട്ടിരിക്കുന്ന കൊണ്ടും ആവണം ചേച്ചിയുടെ തോളൊപ്പം പൊക്കം മാത്രമേ അമ്മയ്ക്കപ്പോൾ തോന്നിയുള്ളു…
“””ഓഹ്ഹ്,,, സാറെന്താണാവോ മാറി നിൽക്കുന്നത്…??”””
അമ്മയെ ഇറുക്കി കെട്ടിപ്പിടിച്ച ശേഷം കൈ അയച്ചു കൊണ്ട് ചേച്ചി എന്നോടായി തിരക്കി…
“””ആഹ്,, ഇവരുടെ ഒക്കെ തിരക്ക് ഒന്നു ഒഴിയട്ടെന്ന് കരുതി..”””
“””ഇങ്ങോട്ട് വാടാ തെണ്ടി…!!”””
ചേച്ചി ഒരു ചിരിയോടെ എന്നെ വലിച്ചു ആ കൊഴുത്ത ദേഹത്തേക്ക് അടുപ്പിച്ചു കൊണ്ട് ഉടുമ്പടക്കം കെട്ടിപ്പിടിച്ചു…
അവളുടെ ആ കെട്ടിപ്പിടിത്തത്തിൽ, വിലകൂടിയ ഏതോ പെർഫ്യൂമിന്റെ മണത്തേക്കാലുപരി എന്നെ ആഴത്തിൽ തൊട്ടത് ചേച്ചിയുടെ ശരീരത്തിൽ നിന്നുയർന്ന ആ സ്വാഭാവിക വിയർപ്പുമണമായിരുന്നു…
പെർഫ്യൂമിന്റെ മൃദുവായ
സുഗന്ധത്തിൽ അലിഞ്ഞുചേർന്നിരുന്നെങ്കിലും, അതിൽ വ്യക്തമായി വേറിട്ടുനിന്നത് ആ പരിചിതവും ആകർഷകവുമായ വിയർപ്പിന്റെ നേർത്ത ഗന്ധം തന്നെയായിരുന്നു….
ഒരു നിമിഷത്തേക്ക് ഞാൻ എല്ലാം തന്നെ മറന്നു, ഏതോ മായിക ലോകത്തേക്കെന്ന പോലെ എത്തിയിരുന്നു…
“””പോവണ്ടായോ..??”””
ചേച്ചിയുടെ കള്ള ചിരിയോടെയുള്ള ആ ചോദ്യമാണ് എന്നെ വീണ്ടും സ്വബോധത്തിലേക്ക് തിരികെ എത്തിച്ചത്….
ഞാൻ ചെറിയ ഒരു ചമ്മലോടെ വിട്ടു മാറി…
അപ്പോഴും ചേച്ചിയുടെ ട്രോളി ബാഗും പിടിച്ചു കൊണ്ട് ഒരു ചെറു പുഞ്ചിരിയോടെ മറ്റേ പുള്ളിക്കാരൻ ചേച്ചിയുടെ പുറകിലായി തന്നെ നിൽപ്പുണ്ട്…
ചേച്ചിയെ കണ്ട മാത്രയിൽ ആ പുള്ളിയുടെ കാര്യം എല്ലാവരും മറന്നിരുന്നു എന്നതാണ് സത്യം…
“””മമ്മി… ഇത്….!
അല്ലെങ്കിൽ അപ്പുറെ വാ,, വെളിയിലേക്ക് ഇറങ്ങിയിട്ട് പരിചയപ്പെടുത്തി തരാം…!!””
ചേച്ചി ആന്റിയോടു പറഞ്ഞ ശേഷം ഒരു ചിരിയോടെ നടന്നു പുള്ളിക്കാരന്റെ അരികിലേക്ക് എത്തി ആ ട്രോളിയും തള്ളി പുള്ളിയോടൊപ്പം ബാരികേട് തീരുന്ന ഭാഗം ലക്ഷ്യം ആക്കി നടന്നു…
അവർക്ക് പുറകിലായി ഞങ്ങളും അവിടേക്ക് നടന്നു…
ഈ ചെറിയ നേരത്തിൽ തന്നെ എന്റെ മൈൻഡിലേക്ക് ഒരുപാട് കാര്യങ്ങൾ ഇരച്ചെത്തി…
എന്റെ അതേ മാനസികാവസ്ഥയിൽ തന്നെയാവും ആന്റിയും അമ്മയും എന്ന് എനിക്ക് നൂറു ശതമാനം ഉറപ്പായിരുന്നു….
കാരണം അവരുടെ സംസാരവും ശരീര ഭാഷയും തന്നെയായിരുന്നു…
കല്യാണം കഴിഞ്ഞ പുതുമോടികൾ സംസാരിക്കുന്നതു പോലെയുള്ള സംസാരവും ചിരിയും കളിയും ഒക്കെയായി…
എങ്കിലും കാണുന്നതൊന്നും സത്യമായിരിക്കരുതേ എന്നും മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് ഞങ്ങളും അവർക്കൊപ്പം നടന്നു ആ ബാരിക്കേട് കഴിയുന്ന ഭാഗത്തേക്ക് എത്തിയിരുന്നു…
അവിടുന്ന് ഇറങ്ങി പുറത്തേക്കു വന്ന ചേച്ചിയുടെ കൈയിൽ നിന്നും ട്രോളി ബാഗ് വാങ്ങാനായി മുന്നോട്ട്
ആഞ്ഞ എന്റെ കൈയ്യിൽ പിടിച്ചു വലിച്ചു തോളിൽ കൂടി കൈയിട്ടു ചേർത്തു നിർത്തിയ ശേഷം പുള്ളിയോടായി ചോദിച്ചു….
