മോഹിതന്റെ മായാലോകം – 2 Likeഅടിപൊളി  

“””എബിച്ചന് ഇതാരാണെന്ന് മനസ്സിലായോ..??”””

ചേച്ചിയുടെ ആ ചോദ്യത്തിൽ ഞാൻ ഒന്നു പതറി,,

എബിച്ചനോ ഇതേതാണാവോ പുതിയ അവരാതം എന്ന ഭാവത്തിൽ എന്റെ കൂടെ വന്ന രണ്ടു കക്ഷികളെ നോക്കിയപ്പോൾ അവിടെയും ഭാവം മറ്റൊന്നായിരുന്നില്ല…

“””അത് പിന്നെ മനസ്സിലാവാതെ,,, അമലല്ലേ..?”””

അതെ എന്ന ഭാവത്തിൽ യന്ത്രികമായി തല കുലുക്കുവാൻ മാത്രമേ എനിക്കപ്പോൾ ആയുള്ളൂ…

“””നമുക്കറിയാടോ…”””

എന്റെ തലകുലുക്കലിന് മറുപടിയായി പുള്ളി ഒരു പുഞ്ചിരിയോടെ പറഞ്ഞു…

ശേഷം എനിക്കു നേരെ ഒരു ഷേക്ഹാൻഡിനെന്നപോലെ കൈ നീട്ടി…

ഞാനാ കൈയിലേക്ക് കൈ വെച്ചതും പുള്ളി എന്റെ കൈയിൽ അധികം ബലം കൊടുക്കാതെ ജസ്റ്റ് ഒന്നു അമർത്തികൊണ്ട് പറഞ്ഞു…

“””ഹയ്,,ഞാൻ എബ്രഹാം……”””

“””ദേണ്ടേ ഇനി മരുമകനെ തന്നില്ലാന്നും,, എന്റെ കെട്ട് കഴിഞ്ഞില്ലാന്നും പറഞ്ഞു വിഷമിക്കണ്ട കേട്ടോ,,,

ഞങ്ങളുടെ കെട്ട് കഴിഞ്ഞു…!!!!”””

പുള്ളി പേര് പറഞ്ഞു മുഴുവപ്പിക്കുന്നതിനു മുൻപ് ചേച്ചി പുള്ളിയെ ഓവർടേക് ചെയ്തു കേറി പറഞ്ഞത് കേട്ട് ഒരു വിറയൽ ഞങ്ങളുടെ ഉള്ളിലൂടെ പാഞ്ഞു….

എങ്ങനെ നോക്കിയാലും സൂസൻ ആന്റിയേക്കാൾ കുറഞ്ഞത് ഒരു പത്തു വയസെങ്കിലും കൂടുതൽ ഇങ്ങേർക്ക് കാണും,,, ഇങ്ങേരെ എങ്ങനെ ചേച്ചി കെട്ടി എന്നാലോചിച്ചു ആന്റിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടെ ചോരമയമില്ല…

അമ്മയുടെ മുഖത്തും അതെ ഞെട്ടൽ തന്നെ…

“””ഇതിനു വട്ടാ,,,അതൊന്നും വിശ്വസിക്കല്ലേ…നിങ്ങളെ ഒക്കെ ഒന്നു പറ്റിക്കാൻ വേണ്ടി ഇവൾ തള്ളി വിടുന്നതാ…”””

അത്രയും നേരം അവിടെ ഉണ്ടായിരുന്ന അന്തരീക്ഷം ഒന്നു തണുപ്പിക്കാൻ വേണ്ടി പുള്ളി ഒരു ചെറിയ പുഞ്ചിരിയോടെ ആന്റിയെ

നോക്കി പറഞ്ഞു…

അപ്പോളേക്കും എയർപോർട്ട് ആണെന്ന് പോലും നോക്കാണ്ട് ചേച്ചിയുടെ വക ഒരു പൊട്ടിച്ചിരിയും അവിടെ വീണിരുന്നു….

മുറുക്കമുള്ള ആ അന്തരീക്ഷം ഒന്നു തണുത്തു എന്ന തിരിച്ചറിവിൽ എല്ലാവരുടെയും മുഖത്തേക്ക് ഷോക്ക് മാറി ആ മാഞ്ഞ പുഞ്ചിരി തിരികെ വന്നു…

“””ഞാൻ എബ്രഹാം മാത്യു…

കമ്പിനി CEO ആണ്…”””

പുള്ളി ഒരു ചെറു ചിരിയോടെ പറഞ്ഞു നിർത്തി…

“””ഹോ എന്നാലും ഇങ്ങനെ ഒക്കെ ആവുമെന്ന് ഞാൻ കരുതിയില്ല കേട്ടോ,,,

മൂന്നിന്റെയും മുഖത്ത് ചോര ലവലേശമില്ല…”””

ചേച്ചി പറഞ്ഞു കൊണ്ട് ചിരിയോടെ ചിരി…

“””അതുപിന്നെ നീ പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോൾ ആരായാലും ഷോക്ക് ആവില്ലേ….”””

അമ്മ ആ സിറ്റുവേഷൻ ഒന്നു ലഘൂകരിക്കാനായി പറഞ്ഞു…

ഞങ്ങളുടെ ചിരിയും വർത്തമാനവും ഒക്കെ കണ്ടു വരുന്നവരും പോകുന്നവരും എല്ലാം നമ്മളെ തന്നെ നോക്കുന്നുണ്ട്…

ഒന്നിനൊന്നു അടിപൊളി ലുക്കായ മൂന്നു പെണ്ണുങ്ങൾക്കൊപ്പം ചിരിച്ചു കളിച്ചു നിൽക്കണ കണ്ടാൽ ആരായാലും നോക്കി പോവില്ലേ…

“””പിന്നെ, ഇതെന്റെ മമ്മ,,, ഇതെന്റെ രേശു…!!”””

ചേച്ചി എന്നെ വിട്ടിട്ട് അവരുടെ രണ്ടാളുടെയും നടുവിലേക്ക് കയറി നിന്നുകൊണ്ട് തോളിൽ കൂടി കൈയിട്ടു ചേർത്തു നിർത്തിക്കൊണ്ട് പറഞ്ഞു…

“””എല്ലാരേയും ആദ്യമായിട്ടാ നേരിട്ട് കാണുന്നതന്നേ ഉള്ളു… എല്ലാവരെ പറ്റിയും ഷെറി പറഞ്ഞിട്ടുണ്ട്…”””

പുള്ളിക്കാരൻ അമ്മയുടെയും, ആന്റിയുടെയും നേരെ കൈ നീട്ടി രണ്ടാൾക്കും ഓരോ ഷേക്ഹാൻഡ് നൽകി കൊണ്ട് പറഞ്ഞു നിർത്തി…

‘””അപ്പോൾ സ്ഥലം എവിടെയാ..?? “””

“””ബേസിക്കലി കോട്ടയംകാരാണ്…

ഞാൻ പിന്നെ ജോലിയും കാര്യവും ഒക്കെ അവിടെ ആയോണ്ട് അക്കരെ സെറ്റിൽഡ് ആയി…”””

ആന്റിയുടെ ചോദ്യത്തിന് പുള്ളിക്കാരൻ ഒരു ചിരിയോടെ മറുപടി പറഞ്ഞു…

അപ്പോഴേക്കും

ഞാൻ മനോജേട്ടനെ വിളിച്ചു വണ്ടിയുമായി പിക്കപ്പ് ഏരിയയിലേക്ക് വരാനായി പറഞ്ഞിരുന്നു…

“””എങ്കിൽ പിന്നെ നമ്മുക്ക് അങ്ങോട്ടേക്ക് നടന്നാലോ..?”””

എന്റെ ഫോൺ വിളി ശ്രദ്ധിച്ച ആന്റി അവരോടായി ചോദിച്ചു…

“””ഷുവർ..”””

പുള്ളി അങ്ങേരുടെ ട്രോളിയും തള്ളി പിക്കപ്പ് ഏരിയയിലേക്ക് നടന്നു…

അതിനൊപ്പം ഞങ്ങളും നടന്നു…

ചേച്ചിയും ആന്റിയും അമ്മയുമൊക്കെയായി അത്യാവിശ്യം നല്ല കത്തി വെയ്ക്കുന്നുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *