രണ്ടാംഭാവം – 4

 

റീനയെ ഉപദ്രവിക്കാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല എന്നവൾക്കും മനസിലായി എന്ന് തോന്നുന്നു…. ഒരു കണക്കിന് അത് ശെരിയായിരുന്നു…. പക്ഷേ റീനയെ എന്റെ അടുത്തെത്തിക്കാൻ വേറെ വഴിയൊന്നും തെളിഞ്ഞു വന്നതുമില്ല….

 

ഈ ദിവസങ്ങളിലെല്ലാം റീനയുടേം കുഞ്ഞിന്റേം കാര്യങ്ങൾക്ക് പൈസ കൊടുത്തിരുന്നതും അവന്റെ ഹോസ്പിറ്റൽ ചിലവും നോക്കാൻ നിൽക്കുന്ന ആളുടെ ശമ്പളവും നോക്കിയിരുന്നതും ഞാൻ തന്നെയായിരുന്നു….. എനിക്കതൊരു ബുദ്ധിമുട്ടായി തോന്നിയതേയില്ലാ….

എങ്കിലും റീനയെ അടുത്ത് കാണാനുള്ള ആഗ്രഹം മനസ്സിൽ അങ്ങനെ അവശേഷിച്ചു….

അവളെ ഇങ്ങോട്ട് എന്റെ കൂടെ താമസിക്കാൻ വിളിച്ചാലോ എന്ന് വരെ ആലോചിച്ചു…. പക്ഷേ അതിന് പോലും അവൾ സമ്മതിക്കും എന്ന് തോന്നുന്നില്ല….. അപ്പോ അതിന് ഒറ്റ വഴിയേ ഉള്ളൂ..

 

ഞാൻ നേരെ ഹോസ്പിറ്റലിൽ പോയി ഡോക്ടറിനോട് സംസാരിച്ചു…. അവനെ ഡിസ്ചാർജ് ചെയ്ത് എന്റെ വീട്ടിലേക്ക് കൊണ്ട് വരാൻ വേണ്ട കാര്യങ്ങളൊക്കെ ആലോചിച്ചു…. ഞാൻ അത് റീനയെ വിളിച്ചു പറഞ്ഞു…. ആദ്യമൊക്കെ അവൾ സമ്മതിച്ചില്ലേലും അവൾക്ക് വേറെ വഴിയില്ലാത്തത് കൊണ്ട് അത് തന്നെ വേണ്ടി വന്നു……

 

ജീവിതത്തിൽ തനിക്ക് ഒരുപകാരവും ചെയ്യാത്ത ഭർത്താവിനെ അവൾക്ക് ശുശ്രൂഷിച്ചു മടുക്കും എന്നെനിക്ക് ഉറപ്പായിരുന്നു…. അതിന് വേണ്ടി തന്നെ ഞാൻ അവന്റെ കൂടെ ഹോസ്പിറ്റലിൽ നിന്നയാളെ ആ മാസത്തെ മുഴുവൻ ശമ്പളവും കൊടുത്ത് പിന്നെ വിളിക്കാം എന്ന് പറഞ്ഞു വിട്ടു…..

**************

 

അന്നൊരു തിങ്കളാഴ്ചയായിരുന്നു….. രാവിലെ തന്നെ ഡോക്ടറിനെ കണ്ടു ഡിസ്ചാർജ് പേപ്പർ എഴുതി വാങ്ങി… അവനെ കാറിൽ കൊണ്ട് പോകാൻ പറ്റില്ലായിരുന്നു…. അതുകൊണ്ട് തന്നെ ഒരു ആംബുലൻസ് വിളിച്ചു അവനെ അതിൽ കയറ്റി…. കുഞ്ഞുണ്ടായത് കൊണ്ട് തന്നെ റീന എന്റെ ഒപ്പം കാറിൽ കേറി….പ്രത്യേകിച്ച് ഒരു വികാരവും ഇല്ലാത്ത രീതിയിൽ അവൾ റോഡിൽ നോക്കി തന്നെ ഇരുന്നു…..

 

എന്റെ വീട്ടിലെത്തി അവർക്കായി താഴത്തെ ഒരു മുറി ഒരുക്കിയിരുന്നതിൽ അവനെ കിടത്തി…. ഒന്ന് മിണ്ടാൻ പോലുമാവാതെ കൈ കാലുകൾ അനക്കാതെ ഉറങ്ങി കിടക്കുന്ന കൊച്ചു കുട്ടിയെ പോലെ അവൻ എന്റെ കൈകളിൽ കിടന്നു….. പ്രത്യേകിച്ച് യാതൊരു വിഷമവും ഇതൊക്കെ കണ്ടിട്ട് എനിക്ക് തോന്നുന്നില്ലായിരുന്നു……

 

വിഷമം കൊണ്ടാണോ അതോ വേറെ എന്തേലും കാരണം കൊണ്ടാണോ എന്നറിയില്ല.. റീന എന്നോടും വലുതായി മിണ്ടുന്നുണ്ടായിരുന്നില്ല… ഒന്നും മിണ്ടാതെ അടുക്കള ജോലികളും മുറി വൃത്തിയാക്കലും എല്ലാം മുറ പോലെ നടന്നു….പക്ഷേ എല്ലാ ദിവസവും അവന്റെ ഒപ്പം ഇരുന്ന് റീന അവനെ സഹായിക്കുന്നുണ്ടായിരുന്നു… അത് കാണുമ്പോൾ ചെറുതായി എനിക്ക് ദേഷ്യം വരുമെങ്കിലും അവളുടെ മുഖം കാണുമ്പോൾ അതൊക്കെ മറന്നു പോകുമായിരുന്നു..എനിക്ക് വേണ്ടത് ആ ചെയ്യുന്ന സഹായത്തിൽ അവൾക്ക് തോന്നേണ്ടിയിരുന്ന മടുപ്പ് പെട്ടെന്നുണ്ടാക്കുകയായിരുന്നു…. എന്നാൽ മാത്രമേ അവൾ എന്നോട് കൂടുതൽ അടുക്കൂ….അതിനായി ഞാൻ തന്നെ ഒരു വഴി കണ്ടു പിടിച്ചു….

 

ഒരു ദിവസം ഞങ്ങൾ ഒരുമിച്ചിരുന്നു ആഹാരം കഴിക്കുന്ന സമയത്താണ് ഞാൻ സംസാരത്തിനു തുടക്കമിട്ടത്..

 

റീനേ ഇന്നത്തെ ഈ പരിപ്പ് കറി കൊള്ളാം കേട്ടോ

 

അവൾ ഒന്നും മിണ്ടാതെ എന്നെ നോക്കി ചിരിക്കുക മാത്രം ചെയ്തു ..

 

നീയെന്താ എന്നോടിപ്പോ പഴയ പോലെ മിണ്ടാത്തെ… ഞാൻ നിന്നെ എന്തേലും ചെയ്തോ….

 

ഇല്ലാലോ… ചേട്ടായിക്ക് തോന്നുന്നതാ..

 

അല്ല തോന്നുന്നതല്ല…

 

ഞാനെന്ത് ചെയ്യാനാ ഇപ്പൊ… എന്റെ ഭർത്താവ് ഇങ്ങനെ കിടക്കുമ്പോ ഞാൻ പിന്നെ എങ്ങനെ പെരുമാറണം….

 

അവളുടെ ദേഷ്യത്തിലുള്ള മറുപടി കേട്ട് ഞാനൊന്ന് ഞെട്ടി…..

 

റീനേ അതല്ല ഞാൻ ഉദ്ദേശിച്ചത്….

 

ചേട്ടായി എന്ത് ഉദ്ദേശിച്ചാലും എനിക്ക് കുഴപ്പമില്ല….. പക്ഷേ എനിക്ക് ഒരു കാര്യം ചേട്ടായി പറഞ്ഞു തരണം…

 

എന്താ….

 

എന്ത് കാരണം കൊണ്ടാ എന്റെ ഭർത്താവിനെ നിങ്ങൾ ഈ കോലത്തിൽ ആക്കിയത്…

 

ഞാൻ ആകെ വിയർത്തു തുടങ്ങി…

 

നീയെന്താ റീനേ ഈ പറയുന്നേ…

 

എന്തേ മനസിലായില്ലേ…. എന്തിനാ ഇങ്ങനെ ചെയ്തേ എന്ന്…… എനിക്ക് വേണ്ടിയാണോ… അല്ലേൽ ഞാൻ നിങ്ങളോട് പറഞ്ഞോ എന്തേലും ചെയ്യാൻ…..

 

അവൾക്ക് ദേഷ്യം വന്നിട്ട് മുഖമാകെ ചുവക്കുന്നത് ഞാൻ കണ്ടു…

 

റീനേ ഞാനൊന്നും….

 

ഞാനൊന്നും ചെയ്തിട്ടില്ല എന്നല്ലേ ചേട്ടായി പറയാൻ വന്നത്…. എന്നാൽ ഇതെനിക്ക് പറഞ്ഞു താ… ഈ കുപ്പി എങ്ങനെ ചേട്ടായിടെ റൂമിൽ വന്നു….

 

അവൾ ഒരു ചെറിയ കുപ്പി എടുത്ത് എന്റെ മുന്നിലേക്ക് വെച്ചു…..

ഞാൻ തല ഉയർത്തി അതിലേക്ക് നോക്കി….

 

 

**** *****… ഈശോയെ… അന്നത്തെ ധൃതിയിൽ ഈ കുപ്പി നശിപ്പിക്കാൻ മറന്നു പോയി….

 

റീനേ ഇത്…. നിനക്ക്…

 

ഞാൻ ഒരു നഴ്സാണ് എന്ന കാര്യം ചേട്ടായിക്ക് അറിയില്ല അല്ലേ … ആ എനിക്ക് ഈ കുപ്പി കണ്ടാൽ ഇത് എന്തിനാണെന്ന് മനസിലാവില്ല എന്ന് തോന്നുന്നോ…….

 

ഇനിയൊന്നും ഒളിച്ചു വെച്ചിട്ട് കാര്യമില്ല എന്നെനിക്ക് മനസിലായി…. കെട്ടിയ കോട്ടയെല്ലാം ചീട്ട് കൊട്ടാരം പോലെ തകർന്നു വീഴാൻ പോകുന്നു…..

 

ചേട്ടായി എന്താ മിണ്ടാതിരിക്കുന്നെ…. ചോദിച്ചത് കേട്ടില്ലേ…. എന്തിനാ ഇത് ചെയ്തത് എന്ന്….

റീനേ എനിക്കിപ്പോ അത് പറയാൻ പറ്റില്ല…. നാളെ രാവിലെ നമുക്ക് ഒരു സ്ഥലം വരെ പോണം… നമുക്കെന്നു വെച്ചാൽ

ഞാനും നീയും കുഞ്ഞും ചാർളിയും….

അവൾ എന്നെ സാകൂതം വീക്ഷിച്ചു….

 

നീയിപ്പോ ചോദിച്ചതിന് ഞാനല്ല മറുപടി തരേണ്ടത് മറ്റൊരാളാണ്…. അത് വരെ നീയെന്നോട് ക്ഷെമിക്ക്……

 

അവളുടെ ചോദ്യത്തിന്റെ മുന്നിൽ അറിയാതെ എന്റെ കണ്ണിൽ നിന്നും കണ്ണീർ വരാൻ തുടങ്ങിയിരുന്നു….

 

ഒന്നും മിണ്ടാതെ ഞാൻ എഴുന്നേറ്റു കൈ കഴുകി റൂമിലേക്ക് പോയി…. നാളെ ഒരു യാത്രയുണ്ട്…. കുറച്ചു തിരിച്ചറിവുകൾ നേടാൻ…..

 

തുടരും……

 

( എനിക്കും നാളെ ഒരു യാത്രയുണ്ട്… രാവിലെ… അത് കഴിഞ്ഞു വന്നു ഞാൻ ബാക്കി ഇട്ടോളാം… ചിലപ്പോ ഞായറാഴ്ച്ച രാത്രി ആവും വരാൻ … അത് വരെ എല്ലാരും ഒന്ന് ക്ഷമിച്ചേക്ക്… 🙏🏽)

Leave a Reply

Your email address will not be published. Required fields are marked *